Sunday 14 January 2024

1504. മനുഷ്യനുമനസ്സിലാകുന്നഭാഷയിലെഴുതിയിരുന്ന എഴുത്തുകാ൪ പിണറായിവിജയനെയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റഴിമതിഭരണത്തെയും സംബന്ധിക്കുന്നതാകുമ്പോളു് മനുഷ്യനുമനസ്സിലാകാത്തഭാഷയിലു്സ്സംസാരിക്കുന്നു!

1504

മനുഷ്യനുമനസ്സിലാകുന്നഭാഷയിലെഴുതിയിരുന്ന എഴുത്തുകാ൪ പിണറായിവിജയനെയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റഴിമതിഭരണത്തെയും സംബന്ധിക്കുന്നതാകുമ്പോളു് മനുഷ്യനുമനസ്സിലാകാത്തഭാഷയിലു്സ്സംസാരിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hasanat Al Imran. Graphics: Adobe SP.


മനുഷ്യനുമനസ്സിലാകുന്നഭാഷയിലെഴുതിയിരുന്ന എഴുത്തുകാ൪ പിണറായിവിജയനെയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റഴിമതിഭരണത്തെയും സംബന്ധിക്കുന്നതാകുമ്പോളു് മനുഷ്യനുമനസ്സിലാകാത്തഭാഷയിലു്സ്സംസാരിക്കുന്നു! ഇത്രയുംനാളിവരെവിടെയിരിക്കുകയായിരുന്നു? കേരളംരാഷ്ട്രീയവറചട്ടിയിലു്ക്കിടന്നുപൊരിഞ്ഞ ആക്കാലത്തൊന്നുമിവരുടെശബ്ദം കേളു്ക്കാനുണു്ടായിരുന്നില്ലല്ലോ! 

കോഴിക്കോട്ടു് 2024 ജനുവരിയിലു് നടന്നുവരുന്ന, പേരിനുമറ്റുചിലരെക്കൂടിക്കൂട്ടുപിടിച്ചുള്ള, ഡീസ്സീ ബുക്കു്സ്സു് സംഘടിപ്പിച്ച കേരളാ ലിറ്ററേച്ച൪ ഫെസ്സു്റ്റിവലു് അക്ഷരാ൪ത്ഥത്തിലു് അതുകൊണു്ടുദ്ദേശിക്കുന്നതുതന്നെയായി എന്നുപറയാതെതരമില്ല. ലിറ്റു് ഫെസ്സു്റ്റുകളു് എഴുത്തുകാ൪ക്കുപരസ്യശബ്ദംനലു്കുന്നതിലും സമൂഹത്തിലു് വായനക്കാ൪പോലുമല്ലാത്തപൊതുജനങ്ങളു്ക്കു് സന്ദേശംനലു്കുന്നതിലും ഇങ്ങനെതന്നെയായിരിക്കണം. ഇതൊരുമാസംനീണു്ടുപോവുകയും മുമ്പു് കോഴിക്കോട്ടുതന്നെ ഇതിനേക്കാളു് ലിറ്ററേച്ചറും ഫെസ്സു്റ്റിവലും ചെയു്തിരുന്ന രാമദാസ്സ൯വൈദ്യ൯ കടപ്പുറത്തെ ദശാബ്ദങ്ങളു്പഴക്കമുള്ള ജനസേവനംചെയു്ത അലക്കുകല്ലുകളെ സമ്മേളനംവിളിച്ചാദരിച്ചു് ചെയു്തിരുന്നതുപോലെ നല്ലയലക്കുനടന്നു് അഴിമതിയുടെയും സ്വജപക്ഷപാതത്തി൯റ്റെയും കുടുംബയവിഹിതത്തി൯റ്റെയും അന്താരാഷ്ട്രകള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയുമൊക്കെ ദീപസ്സു്തംഭങ്ങളായ മാ൪കു്സ്സിസ്സു്റ്റധികാരവ്യക്തിത്വങ്ങളെ തുറന്നുകാട്ടുകയുംചെയു്രുന്നെങ്കിലെന്നു് ജനങ്ങളാഗ്രഹിക്കുന്നുണു്ടു്, പക്ഷേയിതൊരാഴു്ച്ചയോമറ്റോമാത്രമേയുള്ളൂ. ഇതുസംഘടിപ്പിക്കുന്ന പുസു്തകപ്പ്രസിദ്ധീകരണക്കാരുടെ പ്രതീക്ഷയു്ക്കനുസരിച്ചു് അവിടെപ്പ്രസംഗിക്കുന്ന എഴുത്തുകാ൪ ഉയരുന്നുണു്ടോയെന്നുമാത്രമേ ജനങ്ങളു്ക്കുസംശയമുള്ളൂ, കാരണം അവരുടെ പുസു്തകമെഴുത്തിലുണു്ടായിരുന്ന ലാളിത്യമോ സുഗ്രാഹ്യതയോയൊന്നും മുഖ്യമന്ത്രിമുതലു് ഭരണത്തിലിരിക്കുന്നവരെ വിമ൪ശ്ശിച്ചുകൊണു്ടുള്ള അവിടെനടത്തുന്ന അവരുടെപ്രസംഗങ്ങളിലില്ല. വാക്കുകളിലു് വളരെവിട്ടുവീഴു്ച്ച ചെയു്തിരിക്കുന്നതായിക്കാണുന്നു.

എം ടി വാസുദേവ൯ നായ൪, ടി പത്മനാഭ൯, എം മുകുന്ദ൯ എന്നിങ്ങനെനിരവധിയെഴുത്തുകാ൪ മുഖ്യമന്ത്രിപിണറായിവിജയ൯ തന്നെമറ്റുള്ളവ൪പുകഴു്ത്തുന്നതുകണു്ടുംകേട്ടും ആനന്ദിക്കുന്നയാളും അധികാരംകൊണു്ടുമത്തുപിടിച്ചു് അതൊടുവിലു്ബു്ഭ്രാന്തിലെത്തി സ്ഥാനംമറന്നുള്ളവിഭ്രമമായി പോലീസ്സിലൂടെജനങ്ങളെയടിച്ചുചതച്ചു് അന്ത്യപതനംവരുംവരെയുമാനന്ദിക്കുന്നവനുമെന്നു് ജനങ്ങളു്ക്കുവ്യക്തമായിമനസ്സിലാകത്തക്കഭാഷയിലു് പക്ഷേയവ്യക്തമായവാക്കുകളിലു് കിഴക്കോട്ടുനോക്കിനിന്നു് പടിഞ്ഞാറോട്ടു് അമ്പയയു്ക്കുന്നതുപോലെ ഈ ഫെസ്സു്റ്റിവലിനകത്തുംപുറത്തുമായി പറഞ്ഞുകഴിഞ്ഞു. ഇവരുപയോഗിച്ചവാക്കുകളിലെ വാച്യാ൪ത്ഥമല്ലയിവിടെപ്പറഞ്ഞതു്, വ്യംഗ്യാ൪ത്ഥമാണു്. അതിലേറ്റവുംവ്യക്തമായും പ്രസക്തമായുംപറഞ്ഞതു് ഒരുപെണു്കുട്ടിയെത്തെരുവിലു്പ്പൊലീസ്സു് വസു്ത്രാക്ഷേപംചെയു്തുടുപ്പുവലിച്ചുകീറി വലിച്ചിഴയു്ക്കുന്നതുകണു്ടുമദിച്ചു് ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കസേരയിലിരുന്ന പിണറായിവിജയനെക്കുറിച്ചു് ടി പത്മനാഭനാണു്. അപ്പോളിതാണു് ഈയെഴുത്തുകാ൪ കേരളജനത്തിനുനലു്കുന്നസന്ദേശം- ഈവൃത്തികെട്ടവനെ അയാളുടെപാ൪ട്ടിയോ അല്ലെങ്കിലു്ജനങ്ങളോ കസേരയിലു്നിന്നുവലിച്ചുപുറത്തിടുക!

സ്വാഭാവികമായുമീവാക്കുകളതി൯റ്റെ അനുരണനങ്ങളുണു്ടാക്കും, ഉണു്ടാക്കുകയുംചെയു്തു. ഇതൊക്കെ പിണറായിവിജയനെന്നതങ്ങളാരാധിക്കുന്ന ദു൪വ്യക്തിയിലെത്താതെ ഡിഫ്ലെകു്റ്റുചെയു്തുകളയാ൯ പറ്റുമോയെന്നറിയാ൯ എംകെ സാനുവിനെപ്പോലുള്ള ഇ൯ഫീരിയറെഴുത്തുകാ൪ശ്രമിക്കുകയും പരാജയപ്പെടുകയുംചെയു്തു. മറ്റവരുടെവാക്കുകളു് ലക്ഷൃത്തിലു്ത്തന്നെകൊണു്ടു. കേരളത്തിലെഴുത്തുകാര൯റ്റെയും മുകളിലാണോ രാഷ്ട്രീയക്കാര൯റ്റെസ്ഥാനമെന്നുചോദിച്ചാലു് അല്ല, അതി൯റ്റെ താഴെയാണു്. എംകെ സാനുവിനെപ്പോലുള്ള രാഷ്ട്രീയക്കാരായയെഴുത്തുകാരുടെ സ്ഥാനമെവിടെയെന്നുചോദിച്ചാലു് അതി൯റ്റെയുംതാഴെയാണു്. കേരളത്തിലെയേറ്റവുംവിലയിടിഞ്ഞ വസു്തുവെന്നപട്ടത്തിനുവേണു്ടി, ഇതൊക്കെവ്യാഖ്യാനിച്ചുജനങ്ങളുടെമുന്നിലെത്തിക്കാ൯ (അതെന്തിനു്... ജനങ്ങളു്ക്കുതന്നെ വ്യാഖ്യാനിക്കാനറിയാമല്ലോ...?) ശ്രമിച്ചുനോക്കിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯റ്റെ ഡ്യൂപ്പുകളായനേതാക്കളു് ഈപ്പീ ജയരാജനും എംവീ ഗോവിന്ദനും, പരസ്സു്പ്പരംമത്സരിക്കുന്നു- മുമ്പിവ൪രണു്ടുപേരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിപ്പദവിക്കുവേണു്ടി പരസ്സു്പ്പരംമത്സരിച്ചു് കള൪കുറവായതുകൊണു്ടു് പിണറായിവിജയ൯ ഈപ്പീ ജയരാജനെത്തഴഞ്ഞു് എംവീ ഗോവിന്ദനെ അപ്പോയി൯റ്റുചെയു്തപോലെ.

2024 ജനുവരി 11മുതലു് 14വരെ നാലുദിവസംമാത്രംനടന്ന, എഴുത്തുകാരെയും കലാകാര൯മാരെയും കലാകാരികളെയുംമാത്രം പ്രസംഗിക്കാനും വേദിയിലിരിക്കാനുംക്ഷണിച്ച, ഈ ഫെസ്സു്റ്റിവലിലു് ഇതൊന്നുമല്ലാത്ത പിണറായിവിജയനെക്ഷണിച്ചതു് വേദിയിലിരുത്തിക്കൊണു്ടു് മറ്റുള്ളവരെക്കൊണു്ടു് വിമ൪ശ്ശിക്കാ൯മാത്രമാണു്. ബാല൯സ്സുചെയ്യുന്നതിനുവേണു്ടി കൂടെക്ഷണിച്ച ബൃന്ദാ കാരാട്ടാണെങ്കിലു് ഒരുപുസു്തകമെങ്കിലും സ്വന്തമായെഴുതിപ്പ്രസിദ്ധീകരിച്ചിട്ടുമുണു്ടു്. അഞ്ഞൂറെഴുത്തുകാരും മുന്നൂറുസെഷനുകളുമായിനടന്നയീ ഫെസ്സു്റ്റിവലിലു് അഞു്ചുലക്ഷത്തിലേറെയാളുകളു് പങ്കെടുത്തുകഴിഞ്ഞു. ഇത്രയുംപേരിലീവിമ൪ശ്ശനമെത്തിക്കാ൯ ഇതിനേക്കാളു്ഫലപ്പ്രദമായൊരിടപാടു് ഇതിനുമുമ്പുനടന്നിട്ടില്ല. അതിനുപുറമേയാണിതിനുള്ള മാധ്യമക്കവറേജു്.

തുടക്കദിവസമുതു്ഘാടനംചെയു്തുകൊണു്ടു് എം ടി. വാസുദേവ൯നായ൪പറഞ്ഞതൊരു മഹാസംഭവമായി ചിത്രീകരിച്ചിരിക്കുന്നതുകണു്ടു- അതൊരുസംഭവമായിരുന്നെങ്കിലും! നാലുദിവസംകൊണു്ടവിടെ മൊത്തംനടന്നതെടുത്തുനോക്കിയാലു് അതൊന്നുമല്ല- സാഹിത്യത്തിലു്പ്പതിവായ ഒരാമുഖംമാത്രമായിരുന്നു. കേരളത്തിലെബു്ഭരണകൂടഭീകരതെയധിക്ഷേപിച്ചും വ്യക്ത്യാരാധനയിലും പൂജയിലും പാട്ടെഴുത്തിലും പുകഴു്ത്തലിലും മുങ്ങിമറയുന്ന കേരളത്തിലെക്കമ്മ്യൂണിസ്സു്റ്റുവേഷധാരികളെ അലവലാതികളെന്ന ഇരുത്തേണു്ടിടത്തിരുത്തിക്കൊണു്ടുമുള്ള കേരളത്തിലെസ്സാഹിത്യകാര൯മാരുടെ ധവളപത്രമായിരുന്നതു്. അവിടെപ്പറഞ്ഞപോലെത്തന്നെ ഒരുവശത്തുമുകളിലു്നിന്നും ഹിന്ദുഭരണകൂടഭീകരതയും മറുവശത്തുതാഴെനിന്നു് മാ൪കു്സ്സിസ്സു്ഭരണഭീകരതയും കേരളത്തെയാക്രമിച്ചുകീഴടക്കിക്കൊണു്ടിരിക്കുമ്പോളു് സാഹിത്യകാര൯മാരെവിടെനിലു്ക്കും, കേരളത്തിനെന്തുസന്ദേശംനലു്കുമെന്ന, വിജ്ഞാപനപ്പ്രഖ്യാപനമായിരുന്നതു്.

സ൪ക്കാ൪വിമ൪ശ്ശനവും മാധ്യമസ്സ്വാതന്ത്ര്യവുമെന്ന ലിറ്ററേച്ചറിനുപുറത്തുപോയുള്ള (‘ജേ൪ണ്ണലിസം ഈസ്സു് ലിറ്ററേച്ച൪ ഇ൯ എ ഹറി’ എന്നുള്ളതുമറക്കുന്നില്ല!) പ്രത്യേകസെഷനുകളു്തന്നെ നടന്നുവെന്നോ൪ക്കുമ്പോളു് മാധ്യമങ്ങളുടെ സ൪ക്കാ൪വിമ൪ശ്ശനങ്ങളിലു് ഏറ്റവുമസഹിഷു്ണുവായിമുരണു്ടൊലിയിട്ടു് കേസ്സുകളുമെടുത്തുമുക്രയിട്ടുനടക്കുകയും ഇ൯ഡൃ൯ഭരണഘടനയെവെല്ലുവിളിച്ചു് സംസ്ഥാനത്തു് അതിനുള്ളനിയമംതന്നെമാറ്റിയെഴുതാ൯ ശ്രമിച്ചുപരാജയപ്പെടുകയുംചെയു്ത പിണറായിവിജയനെ സു്റ്റേജിലിരുത്തിയതെന്തിനെന്നുമനസ്സിലാക്കാം. ധൃതിയിലല്ലാതെ സാവകാശമെഴുതുന്നസാഹിത്യകാര൯മാ൪ അവിടെയിരുത്തിക്കൊണു്ടുതന്നെ പരമമായിവിമ൪ശ്ശിക്കുകയുംചെയു്തു!

ആദ്യദിവസമായ പതിനൊന്നാംതീയതിനടന്നയൊരുച൪ച്ച ‘അധികാരത്തി൯റ്റെ രോഗങ്ങളും സാഹിത്യത്തി൯റ്റെ പ്രതിരോധങ്ങളും’ എന്നായിരുന്നു! അന്നുതന്നെ അതിനുപുറമേ ‘നീതി എവിടെ’ എന്നപേരിലു് ഗ്രോ വാസുവും കെ. അജിതയും പങ്കെടുത്തു് ഒരുച൪ച്ചനടന്നുവെന്നുപറയുമ്പോളു് വിഷയം ഊഹിച്ചുകൂടേ? പതിമൂന്നാംതീയതി ‘കാലം സാക്ഷി: ഉമ്മ൯ ചാണു്ടി എന്ന വേട്ടയാടപ്പെട്ട ജീവിതം’ എന്നപേരിലു് ഒരുച൪ച്ചയുണു്ടായിരുന്നു. രണു്ടുദിവസംമുമ്പു് വേട്ടക്കാരനെ വിളിച്ചുവരുത്തി പ്രസംഗിപ്പിച്ചു് വേദിയിലിരുത്തി ആദരിച്ചിട്ടുവിട്ടതാണു്! പതിമൂന്നാംതീയതിനടന്നൊരുച൪ച്ച 'പുതുകാല രാഷ്ട്രീയത്തെ മാധ്യമങ്ങളു് നിയന്ത്രിക്കുന്നുണു്ടോ?' എന്നതായിരുന്നു. കേരളത്തിലെ പിണറായിക്കുടുംബയഴിമതിവിരുദ്ധസമരത്തി൯റ്റെ മുന്നണിപ്പോരാളിയായ മാത്യു കുഴലു്നാട൯ പങ്കെടുത്തതുകൊണു്ടു് അതു് തിരിച്ചുമായിക്കൂടേ എന്നതാണുദ്ദേശിച്ചിരുന്നതെന്നുവ്യക്തമല്ലേ? അന്നുതന്നെനടന്ന 'ചരിത്രത്തിലു് പറ്റിച്ചേ൪ന്ന 'കറ'കളു്' ആരെക്കുറിച്ചായിരിക്കുമെന്നതു് ആലോചനാമൃതമല്ലേ? അവസാനദിവസമായ പതിന്നാലാംതീയതി മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിഭരണത്തിലു് സ൪വ്വകലാശാലകളു്മുതലു് സഹകരണസ്ഥാപനങ്ങളു്വരെ തക൪ന്നുകിടക്കുന്നകേരളത്തിലു് 'ഉന്നതവിദ്യാഭ്യാസരംഗവും സഹകരണമേഖലയും' എന്നതല്ലാതെ മറ്റൊരുവിഷയവും ച൪ച്ചയു്ക്കുവെയു്ക്കാ൯കിട്ടിയില്ല! കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരോമാഞു്ച൯മാ൪ക്കു് ആകെയൊരാശ്വാസമുണു്ടായിരുന്നതു് ആദ്യദിവസത്തെ 'ഹിന്ദുത്വ രാഷ്ട്രീയത്തി൯റ്റെ കഥ' എന്ന ച൪ച്ചയും (പിണറായിവിജയ൯ മറ്റേഭാഗത്തായതുകൊണു്ടു് ഭാഗികം!) അവസാനദിവസം തൂവാനത്തുമ്പികളുടെ പ്രദ൪ശ്ശനമുണു്ടായിരുന്നതുമാണു് (സമ്പൂ൪ണ്ണം!).
 
ഈവിമ൪ശ്ശനക്കൂരമ്പുമഴയിലു് പ്രതികരിക്കാ൯വിജൃംഭിച്ചുകുതിച്ചുചാടിയയണികളോടും വെളിച്ചംകാണാത്തനേതാക്കളോടും ഫേയു്സ്സു്ബുക്കിലെയവരുടെ പടമുണു്ടാക്കിയിടലുകാരോടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറഞ്ഞതു് ഇതുസാഹിത്യമാണു്, എഴുതാനുംവായിക്കാനുമറിയാവുന്നവ൪ക്കുമാത്രമുള്ളതാണു്, നിശബ്ദരായിട്ടിരി എന്നാണു്!

Written and first published on: 14 January 2024



 

 

 

No comments:

Post a Comment