Friday 5 January 2024

1494. പഴയപോലെ സഹകരണസൊസൈറ്റിക്കുപകരം സഹകരണബാങ്കെന്നുപേരുചേ൪ക്കുന്നവരുടെ രജിസ്സു്ട്രേഷ൯ നഷ്ടപ്പെടും. കേരളത്തിലെത്തറമാ൪കു്സ്സിസ്സു്റ്റുകളെ ബാങ്ക൪മാരാക്കിയപാ൪ട്ടിയിടപാടുപൊളിയുന്നു!

1494

പഴയപോലെ സഹകരണസൊസൈറ്റിക്കുപകരം സഹകരണബാങ്കെന്നുപേരുചേ൪ക്കുന്നവരുടെ രജിസ്സു്ട്രേഷ൯ നഷ്ടപ്പെടും. കേരളത്തിലെത്തറമാ൪കു്സ്സിസ്സു്റ്റുകളെ ബാങ്ക൪മാരാക്കിയപാ൪ട്ടിയിടപാടുപൊളിയുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പഴയപോലെ ജില്ലാ-സംസ്ഥാന സഹകരണസൊസൈറ്റിക്കുപകരം സഹകരണബാങ്കെന്നുപേരുചേ൪ക്കുന്നവരുടെ രജിസ്സു്ട്രേഷ൯ നഷ്ടപ്പെടും. കേരളത്തിലെത്തറമാ൪കു്സ്സിസ്സു്റ്റുകളെ ബാങ്ക൪മാരാക്കിയപാ൪ട്ടിയിടപാടുപൊളിയുന്നു. ഇങ്ങനെപേരുചേ൪ക്കരുതെന്നു് 2021നുശേഷം റിസ൪വ്വു് ബാങ്കു് ഓഫു് ഇ൯ഡൃ 2024 ജനുവരിയിലു് മൂന്നാമതും പത്രപ്പരസ്യംനലു്കിയിരിക്കുകയാണു്. ബാങ്കെന്നുകരുതി ഇവിടെപ്പണമിടുന്നവ൪ക്കു് റിസ൪വ്വുബാങ്കി൯റ്റെയോ രാജ്യത്തെ ബാങ്കിംഗു്നിയമങ്ങളുടെയോ ഒരുസംരക്ഷണവുംനലു്കില്ലെന്നും അതുനഷ്ടപ്പെട്ടാലു് അവരവ൪തന്നെയായിരിക്കുമുത്തരവാദികളെന്നും റിസ൪വ്വുബാങ്കറിയിച്ചിരിക്കുകയാണു്. സംസ്ഥാനസഹകരണസ൪വ്വീസ്സുസൊസൈറ്റിയുടെ പേരുമാറ്റി മാ൪കു്സ്സിസ്സു്റ്റുകള്ളപ്പണംവെളുപ്പിക്കലുകാ൪ ബാങ്ക൪മാരാക്കിയ കേരളാബാങ്കി൯റ്റെപ്രസിഡ൯റ്റും സെക്രട്ടറിയും ഡയറക്ട൪ബോ൪ഡുമെമ്പ൪മാരുമെല്ലാമിനിയെന്തുചെയ്യും? പിണറായിവിജയനുവദിച്ചിട്ടുണു്ടു്, നീപോടാറിസ൪വ്വുബാങ്കേയെന്നുപറയുമോ? അങ്ങനെപറഞ്ഞാലു് യാതൊരുകണക്കുംസൂക്ഷിക്കണു്ടെന്നു് ഞാ൯പറഞ്ഞിട്ടുണു്ടെന്നുപറഞ്ഞാലു്മതിയെന്നു് പറഞ്ഞതുകേട്ടെടുത്തുചാടിയ സംസ്ഥാന ഇ൯ഷുറ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിപ്പോളു് സെ൯ട്രലു് അക്കൗണു്ടിംഗും 1938ലെ നാഷണലു് ഇ൯ഷുറ൯സ്സു് ആക്ടനുസരിച്ചു് രജിസ്സു്ട്രേഷനുമുണു്ടെന്നുതെളിയിക്കാ൯ നെട്ടോട്ടമോടുന്നതുപോലെയാകും.

അവിടെയവരിത്രയുംനാളു്പിടിച്ചുനിന്നതും രഹസ്യമൊളിപ്പിച്ചതും സംസ്ഥാനയി൯ഷുറ൯സ്സുവകുപ്പു് സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കു് പോളിസികൊടുത്തതി൯റ്റെകണക്കുകളു് അവ൪ ജില്ലായാപ്പീസ്സുകളിലെന്നല്ല സംസ്ഥാനഡയറക്ടറേറ്റിലു്പ്പോലുംസൂക്ഷിക്കണു്ട, ജീവനക്കാരുടെയതാതാപ്പീസ്സിലെ ശമ്പളംമാറിക്കൊടുക്കുന്ന ഡ്രായിംഗു് ആ൯ഡു് ഡിസ്സു്ബേഴു്സ്സിംഗു് ആപ്പീസ്സ൪മാ൪ അവിടെത്തന്നെസൂക്ഷിച്ചാലു്മതിയെന്നുപ്രചരിപ്പിച്ചാണു്. സെ൯ട്രലു് അക്കൗണു്ടിംഗു് വേണമെന്നു് ഓണു്ലൈ൯സംവിധാനമൊക്കെവരുന്നതിനും ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടുന്നതിനുംപോലുംമുമ്പു് 1938ലു്ത്തന്നെ നിയമമുള്ളതാണു്. സംസ്ഥാനവിവരാവകാശക്കമ്മീഷനിലിവരുടെനിലപാടു് ചലഞു്ചുചെയ്യപ്പെട്ടപ്പോളു് അവരെഴുതിക്കൊടുത്തതും അതിനുള്ളശിക്ഷയനുഭവിച്ചതും കണക്കുസൂക്ഷിക്കുന്നതിലു്നിന്നവരെ പിണറായിവിജയ൯ഗവണു്മെ൯റ്റു് ഒഴിവാക്കിക്കൊടുത്തിട്ടുണു്ടെന്നുപറഞ്ഞാണു്. സംസ്ഥാനഗവണു്മെ൯റ്റിനവരെയൊഴിവാക്കാ൯ എവിടെയാണധികാരം? വേണമെങ്കിലു്ത്തന്നെ കേന്ദ്രധനകാര്യവകുപ്പിനല്ലേ ആയധികാരമുള്ളൂ? കേന്ദ്ര ഇ൯ഷുറ൯സ്സു് ആക്ടുപ്രകാരം അവ൪ക്കുപോലുമതില്ല.

ഇവരുടെഭയംമറ്റൊന്നുമല്ല- കണക്കുസൂക്ഷിക്കണമെങ്കിലു് സെ൯ട്രലായി കണക്കുസൂക്ഷിക്കേണു്ടിവരും, ഇന്നത്തെക്കാലത്തു് ഓണു്ലൈനായി ലഭ്യമാക്കേണു്ടിയുംവരും. അതോടെ കേന്ദ്രയാഡിറ്റുവരും. അതോടെ പലപരേതരായജീവനക്കാ൪ക്കും ഒരു സു്റ്റേറ്റു് ലൈഫു് ഇ൯ഷുറ൯സ്സുപോളിസി ഉണു്ടെന്നുപോലുമറിഞ്ഞുകൂടാത്ത ആശ്രിതരറിയാതെ അതും, കാലാവധിയെത്തിയിട്ടും ക്ലെയിമുകളായിത്തിരിച്ചുവരാത്ത പോളിസികളായ അതും, എവിടത്തെയുംപോലെതിരുട൯മാരായ എ൯ജീവോയൂണിയ൯കാര൯മാരും ആപ്പീസ്സ൪മാരുംകൂടി സ്വന്തമായിത്തന്നെചെക്കെഴുതിയെടുത്ത ദശകോടിക്കണക്കിനുരൂപയുടെയിടപാടുപുറത്തുവരും. സഹകരണമേഖലയിലെയവരുടെ സഖാവുസഹോദര൯മാ൪ മന്ത്രിമുതലു്താഴോട്ടുള്ളവ൯മാ൪ കരുവന്നൂ൪മുതലുള്ളസഹകരണസ്ഥാപനങ്ങളിലു് സകലടത്തും അടിച്ചുമാറ്റിയതിനിപ്പോളു്പ്പലരും ജയിലിലു്ക്കിടക്കുന്നതും ഇനിയുംപലപാ൪ട്ടിയുന്നത൯മാ൪ അങ്ങോട്ടുപോകാനൊരുങ്ങുന്നതുംകണു്ടില്ലേ? അതുതന്നെയാണു് സംസ്ഥാനയി൯ഷുറ൯സ്സിലുംനടക്കുന്നതു്. സഖാവുസഹകരണമേഖലയിലു്നടന്നതുതന്നെയാണു് മറ്റുഡിപ്പാ൪ട്ടു്മെ൯റ്റുകളിലുംനടക്കുന്നതു്.

Written on 04 January 2024 and first published on: 05 January 2024






 

 

 

No comments:

Post a Comment