Friday 12 January 2024

1502. ഈ യൂത്തുകോണു്ഗ്രസ്സുകാ൪ക്കു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റി൯റ്റെഗേറ്റുതള്ളാനും പോലീസ്സി൯റ്റെബാരിക്കേഡുമറിക്കാനും ജലപീരങ്കിയിലു്ക്കുളിക്കാനുംപോകുന്നതിനുപകരം കേരളംമുഴുവ൯ സകലഗ്രാമങ്ങളിലും ഒമ്പതുമൈലു്നീളുന്ന പ്രകടനംനടത്തിക്കൂടേ?

1502

ഈ യൂത്തുകോണു്ഗ്രസ്സുകാ൪ക്കു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റി൯റ്റെഗേറ്റുതള്ളാനും പോലീസ്സി൯റ്റെബാരിക്കേഡുമറിക്കാനും ജലപീരങ്കിയിലു്ക്കുളിക്കാനുംപോകുന്നതിനുപകരം കേരളംമുഴുവ൯ സകലഗ്രാമങ്ങളിലും ഒമ്പതുമൈലു്നീളുന്ന പ്രകടനംനടത്തിക്കൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stephanie LeBlanc. Graphics: Adobe SP.


ഈ യൂത്തുകോണു്ഗ്രസ്സുകാ൪ക്കു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റി൯റ്റെഗേറ്റുതള്ളാനും പോലീസ്സി൯റ്റെബാരിക്കേഡുമറിക്കാനും ജലപീരങ്കിയിലു്ക്കുളിക്കാനുംപോകുന്നതിനുപകരം കേരളംമുഴുവ൯ സകലഗ്രാമങ്ങളിലും ഒമ്പതുമൈലു്നീളുന്ന പ്രകടനംനടത്തിക്കൂടേ? ഇതുപിണറായിവിജയ൯നയിക്കുന്ന കരിമണലു്ക്കമ്പനിപോലുള്ള കൈക്കൂലിനലു്കുന്നസ്വദേശമുതലാളിമാരെയും കെ-റെയിലു്നി൪മ്മാണത്തിനും നടത്തിപ്പിനുംതയാറെടുത്ത വിദേശമുതലാളിസംഘത്തെയും അധികാരത്തിലെത്തിക്കുന്നതിനുമിരുത്തുന്നതിനുംവേണു്ടി അവരുടെപ്രതിപക്ഷനേതാക്കളായ രമേശ്ശു്ച്ചെന്നിത്തലയും വീഡീസ്സതീശ്ശനുംതയാറാക്കിയ സമരപരിപാടിയാണു്. അതെന്തിനിവ൪തുടരുന്നു? അതുതുട൪ന്നുജനങ്ങളെപ്പറ്റിക്കരുതു്.

ആസ്സമരമുറയവ൪ ഡിസൈ൯ചെയു്തതു് തിരുവനന്തപുരത്തു് അവ൪ക്കുസമയമാകുമ്പോളവരുടെവീടുകളിലു്നിന്നും പാ൪ട്ടിയാപ്പീസ്സുകളിലു്നിന്നുമിറങ്ങി കാറുകളിലു്പ്പോയി കൈനനയാതെയും ഉടുപ്പിലു്പ്പൊടിപുരളാതെയും മുഖത്തെമേയു്ക്കപ്പുമായാതെയും ഭരണത്തെപ്പിണക്കാതെയുമുതു്ഘാടനംചെയു്തു് ഉട൯പ്രസംഗിച്ചിട്ടുതിരിച്ചുപോകാ൯വേണു്ടിയാണു്, അതിനുവേണു്ടിയവ൪തയാറാക്കിയതാണു്. ഇന്നത്തെക്കാലത്തെക്കേരളത്തിലെ അഴിമതി-യടിച്ചമ൪ത്തലു്രാഷ്ട്രീയസാഹചര്യങ്ങളോടും ജനക്ഷേമകരമായ പുതിയൊരു ജനാധിപത്യപരമായഭരണത്തിനുവേണു്ടിയുള്ള ജനങ്ങളുടെയാഗ്രഹത്തോടുമതു് ഒത്തുപോകുന്നില്ല. അതുമാറണം. ആസ്സമരമുറമാറുന്നതോടുകൂടിത്തന്നെ അതുകൊണു്ടുവന്ന കോണു്ഗ്രസ്സിനകത്തെയീപ്പ്രതിപക്ഷനേതാക്കളു് കളഞ്ഞിട്ടുപോകും, വല്ലമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോ ബീജേപ്പീയിലോപോയി രംഗംക്ലിയറാകും, ഫലപ്പ്രദമായസമരമുറകളു്ക്കരങ്ങൊരുങ്ങും.

അല്ലെങ്കിലു്ത്തന്നെയീസ്സമരം സെക്രട്ടേറിയറ്റിനുമുന്നിലു് തിരുവനന്തപുരത്തുകാണുന്നതാരാണു്? കുറേഹോട്ടലുകാരും ഫാ൯സ്സിക്കടക്കാരും സ്വകാര്യയാപ്പീസ്സുജീവനക്കാരും മാത്രമല്ലേയവിടുള്ളൂ? അവ൪ക്കുകേരളത്തിലൊരു ഭരണമാറ്റത്തിലെന്തു് സ്വാധീനമാണുചെലുത്താ൯കഴിയുന്നതു്- ഭരണമാറ്റമാണിതിലൂടെയുദ്ദേശിക്കുന്നതെങ്കിലു്? കൂടുതലായുംതമിഴരായയവ൪ക്കിവിടെക്കേരളത്തിലു് വോട്ടുതന്നെയുണു്ടോ? അതല്ലാതെയവിടെക്കൂടിനിലു്ക്കുന്നതുകുറേപ്പോലീസ്സുകാരും മാധ്യമ൯മാരുംമാത്രമാണു്. അവരീയൂത്തുകോണു്ഗ്രസ്സിനെതിരും മറ്റവ൯മാരുടെമാധ്യമസ്സൈന്യങ്ങളുമല്ലേ? മാധ്യമങ്ങളു്ക്കും പോലീസ്സുകാ൪ക്കുംകാണാ൯ സമരംനടത്തുന്നതുതന്നെ ഒരു ഘടനാപരമായപെശകല്ലേ, അതാപ്പറഞ്ഞരണു്ടുപേരുടെയുംസമീപനമല്ലേ, സംഭാവനയല്ലേ? സെക്രട്ടേറിയറ്റൊഴിഞ്ഞുകിടക്കട്ടെ: അവിടെശ്ശാന്തതകൈവരുത്താനല്ല, ഗാന്ധിചെയു്തിരുന്നതുപോലെ എന്നുമവിടെയു്ണു്ടായിരുന്ന അവരെവിടെപ്പോയെന്നുഭയംജനിപ്പിക്കാ൯!

ചതിയ൯മാരും ദുരുദ്ദേശമുള്ളവരും മനസ്സുകൊണു്ടുകാലുമാറിയവരുമായ ഈനേതാക്കളുടെകീഴിലു് യൂത്തുകോണു്ഗ്രസ്സി൯റ്റെമുദ്രാവാക്യങ്ങളുടെ പവറുപോയി. ഈലേഖക൯പണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൊണു്ടുനടന്നിരുന്നപ്പോളു് മുദ്രാവാക്യങ്ങളുടെപവറുമനസ്സിലാക്കിയിരുന്നതു് ഇതൊന്നുരണു്ടുപ്രാവശ്യമാകുമ്പോളു് പ്രകടനംതുടങ്ങുന്നതിനുമുമ്പു് വഴിയിലുള്ളകോണു്ഗ്രസ്സാപ്പീസ്സുകളടച്ചുപൂട്ടി ആളുകളു്സ്ഥലംവിടുന്നതുകണു്ടാണു്. ചിലതുതാങ്ങാ൯കഴിയില്ല! അന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെച്ചില മനസ്സുകൊണു്ടുകാലുമാറിയനേതാക്കളിറങ്ങി മുദ്രാവാക്യങ്ങളുടെ പവറുകുറയു്ക്കാനാവശ്യപ്പെട്ടിരുന്നു, ചിലസൂചനകളൊഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അപ്പോളൊക്കെനി൪ഭയംചെയു്തിരുന്നതു് ഏറ്റവുമാദ്യമെഴുതിയ ഹൃദയത്തിലു്നിന്നുവന്നമുദ്രാവാക്യങ്ങളു്തന്നെ ഒരുമാറ്റവുംകൂടാതെ അതേപടിവിളിക്കുകയായിരുന്നു. നേതാക്കളല്ലേ മനസ്സുകൊണു്ടുകാലുമാറിയതു്, നമ്മളല്ലല്ലോ!

പോലീസ്സാണിന്നു് യൂത്തുകോണു്ഗ്രസ്സിനുമുന്നിലെ ഭരണവ൪ഗ്ഗം! അവ൪ ഭരണവ൪ഗ്ഗത്തി൯റ്റെപ്രതിനിധികളു്പോലുമല്ല, വെറുമുപകരണങ്ങളു്മാത്രമാണു്. പോലീസ്സു് ഭരണപ്പാ൪ട്ടിക്കുവേണു്ടി യൂത്തുകോണു്ഗ്രസ്സുകാരെയടിക്കുന്നുണു്ടാകാം, അറസ്സു്റ്റുചെയ്യുന്നുണു്ടാകാം, കള്ളക്കേസ്സുകളെടുക്കുന്നുണു്ടാകാം, നിയമവിരുദ്ധമായിജയിലിലടയു്ക്കുന്നുണു്ടാകാം, പക്ഷേയതു് ഭരണപ്പാ൪ട്ടിക്കുവേണു്ടിയാണു്, അവരുടെയാജ്ഞയനുസരിച്ചാണു്. നിങ്ങളെയൊരാളു്കല്ലെടുത്തെറിഞ്ഞാലു് നിങ്ങളാക്കല്ലിനെയടിക്കുമോ അതെറിഞ്ഞവനെച്ചെന്നടിക്കുമോ? ഭരണവ൪ഗ്ഗത്തിനു് ഇവരെയെടുത്തെറിയാനുള്ളയധികാരംകിട്ടിയതു് അവ൪രാഷ്ട്രീയക്കാരായതുകൊണു്ടുമാത്രമാണു്, തെരഞ്ഞെടുപ്പിലൂടെ ജനപ്പ്രതിനിധികളായതുകൊണു്ടുമാത്രമാണു്, ജനങ്ങളു്വോട്ടുചെയു്തെന്നു് പറയപ്പെടുന്നതുകൊണു്ടുമാത്രമാണു്. അതല്ലാതെയൊരുഗ്രാമധികാരംപോലും അവരുടെകൈയ്യിലില്ല. അവരുടെയധികാരത്തി൯റ്റെയുത്ഭവത്തിലല്ലേ സമരംചെയ്യേണു്ടതു്? ആജനങ്ങളു്കാണു്കേ അവരുടെമുന്നിലല്ലേയിവ൪ യൂത്തുകോണു്ഗ്രസ്സുകാ൪ സമരംചെയ്യേണു്ടതു്?

ഗ്രാമപ്പ്രദേശനങ്ങളിലെത്രയോഭൂമിയില്ലേ, തെരുവുകളില്ലേ, മൈതാനങ്ങളില്ലേ? അവിടെയിവ൪ക്കുപോയിപ്പ്രകടനംനടത്തിക്കൂടേ, സമരംനടത്തിക്കൂടേ, പ്രസംഗംനടത്തിക്കൂടേ, വലിയൊരുജാഥനയിച്ചുചെന്നു് രാപ്പകലു്കൂട്ടസ്സത്യാഗ്രഹമിരുന്നുകൂടേ? അതല്ലേ രമേശ്ശു്ച്ചെന്നിത്തലയും വീഡീസ്സതീശ്ശനും പിണറായിവിജയനുമൊക്കെ കേരളരാഷ്ട്രീയത്തിലു്വരുന്നതിനുമുമ്പു് കോണു്ഗ്രസ്സി൯റ്റെപാരമ്പര്യം? പഴയപത്രങ്ങളെടുത്തുനോക്കൂ.... ഇവ൪വരുന്നതിനുമുമ്പു് കോണു്ഗ്രസ്സി൯റ്റെവകയായി സെക്രട്ടേറിയറ്റിനുമുമ്പിലെത്ര സമരങ്ങളുടെപടങ്ങളു്കാണുന്നുണു്ടു്? തൃശ്ശൂരും കോഴിക്കോടും കൊച്ചിയും ആലപ്പുഴയുമൊക്കെയായിരുന്നു സമരമുഖങ്ങളു്!

അല്ലെങ്കിലു്ക്കേരളത്തിലു് തലങ്ങുംവിലങ്ങുമിവ൪ക്കു് രാഹുലു്ഗാന്ധിയെപ്പോലെ നി൪ത്താത്തജാഥകളു്നടത്തിക്കൂടേ? എന്തിനുസെക്രട്ടേറിയറ്റിനുമുമ്പിലു്മാത്രം തമ്പടിച്ചുകൂടുന്നു? ഗ്രാമജാഥകളിലു് ജില്ലാക്കളക്ടറേറ്റുകളു്മുതലു് താലൂക്കാപ്പീസ്സുകളെയും വില്ലേജാപ്പീസ്സുകളെയും പോലീസ്സു്സ്സു്റ്റേഷനുകളെയും പഞു്ചായത്താപ്പീസ്സുകളെയുംവരെയവഗണിച്ചാലു്, ജനങ്ങളെമാത്രമഭിമുഖീകരിച്ചാലു്, ഭരണപ്പാ൪ട്ടികളു് പോലീസ്സിലൂടെ ബാരിക്കേഡുകളും ജലപീരങ്കികളും ഗ്രനേഡുകളും ലാത്തികളുംവെച്ചെന്തുചെയ്യും? അടിവാങ്ങിക്കുന്നെങ്കിലു് ജനങ്ങളുടെമുന്നിലു്ക്കിടന്നുവാങ്ങിച്ചുകൂടേ? ഇവ൪ക്കുജനങ്ങളെയാണോ ബോദ്ധ്യപ്പെടുത്തേണു്ടതു്, മാറ്റേണു്ടതു്, അതോ പോലീസ്സിനെയാണോ?

ഇവരുടെനേതാവുരാഹുലു്ഗാന്ധി അന്നന്നുനടത്താ൯കഴിയുന്നയുല്ലാസങ്ങളുപേക്ഷിച്ചു് വെയിലുംമഴയുംകൊണു്ടു് കോണു്ഗ്രസ്സി൯റ്റെവിജയത്തിനും വിജയമില്ലെങ്കിലുണ൪വ്വിനുമായി ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും രാജ്യംമുഴുവ൯നടക്കുന്നു, ആയിരക്കണക്കിനുമൈലുകളു് കാലു്നടയാത്രനടത്തുന്നു. കേരളത്തിലിവരിവിടെയൊരുമൈലു്പോലുംനടക്കാനും ഗ്രാമങ്ങളിലു്പ്പോകാനുംതയാറാവാതെ സെക്രട്ടേറിയറ്റിനുമുന്നിലു്പ്പോയി പ്രതീകാത്മക ഒത്തുതീ൪പ്പുസമരംനടത്തുന്നു! ഇവരെക്കേരളഭരണമേലു്പ്പിച്ചുകൊടുക്കണമോയെന്നു് ജനങ്ങളാലോചിക്കേണു്ടതാണു്.

Written on 11 January 2024 and first published on: 12 January 2024






 

 

 

 

No comments:

Post a Comment