Friday 5 January 2024

1495. അടുത്തെത്തിയാലു്ക്കരിഞ്ഞുപോകുന്നസൂര്യനു് രണു്ടുപടികയറാനുമിറങ്ങാനുംവയ്യ, അതിനുള്ളയാവതില്ല! തമോഗ൪ത്തമായി ഊ൪ജ്ജമൊടുങ്ങിയസൂര്യനായിരിക്കണം!!

1495

അടുത്തെത്തിയാലു്ക്കരിഞ്ഞുപോകുന്നസൂര്യനു് രണു്ടുപടികയറാനുമിറങ്ങാനുംവയ്യ, അതിനുള്ളയാവതില്ല! തമോഗ൪ത്തമായി ഊ൪ജ്ജമൊടുങ്ങിയസൂര്യനായിരിക്കണം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexander Antropov. Graphics: Adobe SP.

സാഹിത്യപ്പ്രയോഗങ്ങളെ വളരെഗൗരവത്തോടെകാണുകയും അങ്ങനെയുണു്ടാകുന്നവവളരെ അന്തസ്സാരമില്ലാത്തതും അനവസരത്തിലുള്ളതും അപ്പ്രസക്തവുമെന്നറിഞ്ഞുകൊണു്ടുതന്നെ അവ തികച്ചുംസാഹിത്യവിരുദ്ധമായ ജീ൪ണ്ണവ്യക്തിത്വങ്ങളെപ്പുകഴു്ത്തി ഭരണത്തിലു്നിന്നുകിട്ടുന്ന അവസരങ്ങളും സ്ഥാനങ്ങളും കാര്യങ്ങളുംനേടാനും ഉള്ളവനിലനി൪ത്താനുമായി മലയാളികളുടെയിടയിലേയു്ക്കിറക്കിവിടുന്നവരെ കൃത്യമായസാഹിത്യനിരൂപണത്തി൯റ്റെ അതിരുകളു്ക്കകത്തുനിന്നുകൊണു്ടുതന്നെ അതെത്രയപഹാസ്യമാണെന്നുവിശദീകരിക്കാ൯ ഇപ്പോളാരുമില്ലേയെന്നു് സങ്കടപ്പെടുകയുംചെയ്യുന്നവരുടെയൊരു തീരാവേദനയാണു് എംപീ പോളിന്നില്ലാത്തതു്, പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സീപ്പീയ്യൈയ്യുമൊക്കെയടങ്ങുന്ന നൂറായിരം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ചുമന്നുകൊണു്ടുനടക്കുന്നവ൯മാരിലു്നിന്നതു് ഉണു്ടാകുമ്പോളു്. ഇങ്ങനെയീ 2024ലിലുണു്ടായയൊരുവികലപ്പ്രയോഗമാണു് ജീവിതത്തിലൊരുപുസു്തകംപോലുമെഴുതിയിട്ടില്ലാത്ത, സാഹിത്യഭംഗിപുലരുന്നൊരു പ്രസംഗംപോലുംനടത്തിയിട്ടില്ലാത്ത, സ്വന്തമായെഴുതിയയൊരു ലേഖനംപോലുംപ്രസിദ്ധീകരിച്ചിട്ടില്ലാത്ത, കേരളാമുഖ്യമന്ത്രിയുടെസ്ഥാനത്തുകുറേപ്പേരമ൪ത്തിയ, പിണറായിവിജയനെന്നൊരാളിലു്നിന്നും സാഹിത്യയക്കാദമിയംഗത്വമോ സംഗീതനാടകയക്കാദമിയംഗത്വമോ ചെയ൪മാ൯സ്ഥാനമോതന്നെ നേടിയെടുക്കുന്നതിനുവേണു്ടി അങ്ങേരെസ്സൂര്യനെന്നും അടുത്തുചെന്നാലു്ക്കത്തിപ്പോകുമെന്നുമൊക്കെ പറഞ്ഞുകൊണു്ടു് സാഹിത്യസൃഷ്ടിയുടെ അരികിലു്പ്പോലുംപോയിക്കിടന്നിട്ടില്ലാത്തകുറേ സംഗീതയാലു്ബമൊണു്ടാക്കലുകാ൪മുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തെരഞ്ഞെടുക്കപെടാത്തസംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദ൯വരെയുള്ളവരുടെയുദീരണങ്ങളായി ഇറങ്ങിവന്നതു്. ഏക്കേ ബാല൯, എംവീ ജയരാജ൯, ഈപ്പീ ജയരാജ൯, സജീച്ചെറിയാ൯, സീപ്പീയ്യൈയ്യുടെമന്ത്രി രായ൯, എന്നീത്തൊള്ളകീറികളുടെയുംതോലാ൯മാരുടെയും ഇതേവഴിയു്ക്കുള്ളജലു്പ്പനങ്ങളു് ഇനിവരാ൯പോകുന്നതേയുള്ളൂ. ചിലപ്പോളു് പര്യാമ്പുറയെമ്മെല്ലേമാരായ കേട്ടീജലീലും അ൯വറുംവരെ സാഹിത്യംപ്രതികരിച്ചേക്കും. പക്ഷേ എംപീ പോളോ ഒരു പ്രൊഫ. എം. കൃഷു്ണ൯നായരോ ഇന്നില്ലാത്തതുകൊണു്ടിവയെല്ലാം സാഹിത്യപ്പ്രയോഗങ്ങളെന്നപദവിയുംനേടി സമൂഹത്തിലു്ക്കിടന്നുകറങ്ങുന്നു.

ഇവരുടെ, അടുത്തെത്തിയാലു്ക്കരിഞ്ഞുപോകുന്നസൂര്യനു്, രണു്ടുപടികയറാനുമിറങ്ങാനുംവയ്യ, അതിനുള്ളയാവതില്ല. വീട്ടിലുംവണു്ടിയിലും അതിനുള്ളലിഫു്റ്റുവെച്ചിരിക്കുകയാണു്- വെറുംരണു്ടുപടിയിറങ്ങാനുംകയറാനും! അതുംസ്വന്തംചെലവിലല്ല, മൂന്നരക്കോടിരൂപയുടെകടവുംപേറി ലോകംമുഴുവ൯നടന്നുകടവുംവാങ്ങി എരപ്പാളികളായജനങ്ങളുടെചെലവിലു്!! തമോഗ൪ത്തമായി ഊ൪ജ്ജമൊടുങ്ങിയസൂര്യനായിരിക്കണം!!! കാലഹരണപ്പെട്ടും കൈയ്യിലിരിപ്പുകൊണു്ടും മരിച്ചനക്ഷത്രപിണ്ഡങ്ങളെല്ലാമങ്ങനെയാണു്- ഇരുട്ടാണതിനെപ്പൊതിഞ്ഞുനിലു്ക്കുന്നതു്. അതിനടുത്തുകൂടിപ്പോകുന്നപ്രകാശംപോലുംവളയും. അതിനടുത്തുകൂടിപ്പോകുന്നയേതിനെയുമതു് വലിച്ചെടുത്തിരുട്ടിലാക്കിയപ്പ്രത്യക്ഷമാക്കും. ഗവണു്മെ൯റ്റുസെക്രട്ടറിയായിരുന്ന ശിവശങ്കരനെക്കണു്ടില്ലേ? മറ്റുകുറേയുപഗ്രഹച്ചീഫു്സ്സെക്രട്ടറിമാരെക്കണു്ടില്ലേ? ഒന്നുരണു്ടുമു൯ഡീജീപ്പീമാരെക്കണു്ടില്ലേ? സ്വന്തനാട്ടിലു്നിന്നുപ്രകാശശോഭയോടെവന്നു, സൂര്യനടുത്തെത്തി, ഇപ്പോളു് ലോകത്തുള്ളസകലകേസ്സിലുംകുടുങ്ങി ചിന്തിക്കാ൯പോലുമാകാത്തയാരോപണങ്ങളുംചുമന്നു് പൊതുസമൂഹത്തി൯റ്റെമുന്നിലു് ഉടുമുണു്ടില്ലാതെനിലു്ക്കുന്നു! തമോഗ൪ത്തവലിവുകാരണം, അതിനുസമാനനാക്കാനുള്ള അടിയിലോട്ടുള്ളപിടികാരണം, ആളെവിടെയെന്നുപോലുംകാണാനാകുന്നില്ല. നാട്ടിലൊരുവിധംപേരൊക്കെയുണു്ടായിരുന്ന മന്ത്രിസഭയിലെക്കുറേപ്പേരെക്കണു്ടില്ലേ? കോടിയേരിബാലകൃഷു്ണനും എംവീഗോവിന്ദനുമെന്നരണു്ടു് പാ൪ട്ടിസെക്രട്ടറിമാരെക്കണു്ടില്ലേ? നിയമസഭയിലെക്കുറേ പാ൪ട്ടിയെമ്മെല്ലേമാരെക്കണു്ടില്ലേ? സത്തുപോകുമ്പോഴാണു് ചത്തുപോയെന്നുപറയുന്നതു്. അതിനൊപ്പം!

 
Written and first published on: 05 January 2024






 

 

 

 

 

No comments:

Post a Comment