Wednesday 24 January 2024

1515. പിണറായിവിജയനപ്പുറം ഒരുകോടതിയിലുമന്വേഷണസ്ഥാപനത്തിലും ഹാജരാകേണു്ടിവരില്ലെന്നാണു് അയാളുടെധനമന്ത്രി തോമസ്സൈസ്സക്കിതുവരെയുംകരുതിയിരുന്നതു്

1515

പിണറായിവിജയനപ്പുറം ഒരുകോടതിയിലുമന്വേഷണസ്ഥാപനത്തിലും ഹാജരാകേണു്ടിവരില്ലെന്നാണു് അയാളുടെധനമന്ത്രി തോമസ്സൈസ്സക്കിതുവരെയുംകരുതിയിരുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


പിണറായിവിജയനപ്പുറം ഒരുകോടതിയിലുമന്വേഷണസ്ഥാപനത്തിലും ഹാജരാകേണു്ടിവരില്ലെന്നാണു് അയാളുടെധനമന്ത്രി തോമസ്സൈസ്സക്കിതുവരെയുംകരുതിയിരുന്നതു്. രണു്ടുപേരുംകൂടിയടുക്കളക്കമ്മിറ്റികളും ക്ലോസ്സെറ്റുക്കമ്മിറ്റികളുമുണു്ടാക്കി അതുകൂടി അവരുടെസ്വഭാവംപോലെതന്നെ വളരെലൂസ്സും സംസ്ഥാനത്തിനുഹോസ്സു്റ്റൈലുമായ ആയിരക്കണക്കിനുകോടിരൂപയുടെയിടപാടുകളാണു് വേണു്ടപ്പെട്ടവ൪ക്കിഷ്ടംപോലെ ചോ൪ത്തിക്കൊണു്ടുപോകാനായിനടത്തിയതു്. രണു്ടുപേരുമിടയു്ക്കിടെ അമേരിക്കയിലേക്കുംപാഞ്ഞു. കേരളത്തി൯റ്റെധനമന്ത്രിയായിരുന്നയയാളിപ്പോളു്പ്പറയുന്നു, കേരളത്തി൯റ്റെ പണമിടപാടുകളു്ക്കയാളു്ക്കുത്തരവാദിത്വമില്ലെന്നു്, താ൯വെറുമൊരു ധനമന്ത്രിയായിരുന്നെന്നു്, എണ്ണായിരംകോടിരൂപയിലു്നിന്നും അഞു്ചുവ൪ഷംകൊണു്ടു് കേരളത്തെ നാലരലക്ഷംകോടിരൂപയുടെ കടത്തിലെത്തിച്ചതു് താനല്ലെന്നു്! അതുമറ്റവനാണെന്നു്!

ധനമിടപാടുകളു്തീരുമാനിക്കാ൯ ധനമന്ത്രിക്കുമേലു്മറ്റൊരു മറ്റവനുണു്ടോ? അയാളിപ്പോളു്പ്പറയുന്നതു് അന്നും അതിനുശേഷവും അയാളുടെയും അയാളുടെപാ൪ട്ടിയുടെയും മുഖ്യമന്ത്രിയായ പിണറായിവിജയനെയാണു്. ഏതായാലുമയാളങ്ങനെയാണു് സംസ്ഥാനത്തിനു് വിദേശത്തുനിന്നും കേന്ദ്രഗവണു്മെ൯റ്റുവഴിയല്ലാതെ നേരിട്ടുധനസമാഹരണംനടത്താ൯കഴിയില്ലെന്ന ഇ൯ഡൃ൯നിയമങ്ങളു്ക്കുവിരുദ്ധമായി കേരളധനകാര്യത്തി൯റ്റെയും ദു൪വ്യയത്തി൯റ്റെയുമൊരമോ൪ഫസ്സുരൂപമായ അവ്യക്തമായകിഫു്ബിയിറക്കിവിദേശത്തുവിറ്റ ഏകദേശംരണു്ടായിരംകോടിരൂപയുടെ മസാലബോണു്ടുകളിലു്വിശദീകരണംനലു്കാ൯ കഴിഞ്ഞയൊന്നരവ൪ഷമായി പലപ്രാവശ്യമയാളെസ്സമ൯സ്സയച്ചുവിളിച്ച എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിനു് ഇപ്പോഴുംമുങ്ങിനടന്നു് എഴുതിനലു്കിയിരിക്കുന്നതു് എന്നയാളു്തന്നെപറയുന്നു. മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറിയും സൂപ്പ൪മുഖ്യമന്ത്രിയുമായിരുന്ന ശിവശങ്കര൯റ്റെയുംവിശ്വാസം ഇങ്ങനെയാണുതക൪ന്നതു്. ഇപ്പോളയാളീയീഡീയുടെതന്നെകേസ്സിലു്പ്പ്രതിയായി ജയിലിലു്ക്കിടന്നു് ജാമ്യമെടുത്തു പുറത്തുകിടക്കുന്നു.

ഇത്രയുംനാളീഡീയിലു്നിന്നുമൊളിച്ചുനടന്നകാലത്തെടുത്ത നയത്തിനുവിപരീതമായി, കിഫു്ബിയിലു് താനോ അതി൯റ്റെ മുഖ്യമന്ത്രിചെയ൪മാനായപതിനേഴംഗക്കമ്മിറ്റിയോ തെറ്റൊന്നുംചെയു്തിട്ടില്ലെന്നല്ല ഇപ്പോളു് അയാളെഴുതിയയച്ചിരിക്കുന്നതു്, കൂട്ടായെടുത്തസകലതീരുമാനത്തി൯റ്റെയുംനായക൯ ചെയ൪മാനായമുഖ്യമന്ത്രിയാണെന്നാണു്!

ഈഡീ തോമസ്സൈസ്സക്കിനോടുചോദ്യങ്ങളു്ചോദിച്ചു് അതിനുകിട്ടുന്നമറുപടികളിലു്നിന്നുതന്നെ അയാളു്ക്കുമയാളുടെസംരക്ഷക൪ക്കുമെതിരെ വല്ലതുംകിട്ടുമോയെന്നുനോക്കാനാണു് സമ൯സ്സുകളു് എന്നയ൪ത്ഥത്തിലു് അതിനുഹാജരാവാതിരിക്കാനായി ഐസ്സക്കും മറ്റുള്ളവരും റോവിംഗു് എ൯ക്വയറി അല്ലെങ്കിലു് റോവിംഗു് ഇ൯വെസ്സു്റ്റിഗേഷനെന്ന വാക്കുപയോഗിച്ചതുതന്നെതെറ്റാണു്. ജുഡീഷ്യറിയിലതിനുപറയുന്നതും ലോകാംഗീകാരമുള്ളതുമായപേരു് ഫിഷിംഗു് എകു്സ്സു്പ്പെഡിഷനെന്നാണു്.

കിഫു്ബിവിഷയം പ്രതിപാദനംചെയ്യുന്ന ഈലേഖനംകൂടിവായിക്കുക (2022 ജൂലൈ 20നു് പ്രസിദ്ധീകരിച്ചതു്):

971. ഗവണു്മെ൯റ്റി൯റ്റെഭാര്യയെ ഗവണു്മെ൯റ്റി൯റ്റെവെപ്പാട്ടിയെന്നും ഗവണു്മെ൯റ്റി൯റ്റെകാമുകിയെന്നുമൊക്കെ രേഖപ്പെടുത്തിവെച്ചിട്ടു് ഗവണു്മെ൯റ്റി൯റ്റെയും ഭാര്യയുടെയും കാമുകിയുടെയും വെപ്പാട്ടിയുടെയുമെല്ലാമാനുകൂല്യങ്ങളു് ഒരുമിച്ചടിച്ചുമാറ്റുന്നതിനെയാണു് കിഫു്ബിയെന്നുപറയുന്നതു് https://sahyadrimalayalam.blogspot.com/2022/07/971.html

Written on 23 January 2024 and first published on: 24 January 2024












No comments:

Post a Comment