Monday, 22 January 2024

1512. സാമ്പത്തികപരമായകാര്യങ്ങളിലു് പിണറായിവിജയനെയാരും വിശ്വസിക്കാത്തതുപോലെതന്നെ മതപരമായകാര്യങ്ങളിലു് നരേന്ദ്രമോദിയെയാരും വിശ്വസിക്കുന്നില്ല

1512

സാമ്പത്തികപരമായകാര്യങ്ങളിലു് പിണറായിവിജയനെയാരും വിശ്വസിക്കാത്തതുപോലെതന്നെ മതപരമായകാര്യങ്ങളിലു് നരേന്ദ്രമോദിയെയാരും വിശ്വസിക്കുന്നില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yuri B. Graphics: Adobe SP.

സാമ്പത്തികപരമായകാര്യങ്ങളിലു് പിണറായിവിജയനെയാരും വിശ്വസിക്കാത്തതുപോലെതന്നെ മതപരമായകാര്യങ്ങളിലു് നരേന്ദ്രമോദിയെയാരും വിശ്വസിക്കുന്നില്ല. ലാവലി൯ വൈദ്യുതയഴിമതിക്കേസ്സുമുതലു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും പാവങ്ങളു്ക്കുള്ള ലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതിക്കുംഭകോണവും മുഖ്യമന്ത്രിയുടെ ദുരിതശാസനിധിക്കൈയ്യിട്ടുവാരലുംവരെ സ്വന്തമായിനടത്തിയ സാമ്പത്തികയഴിമതികളിലു് ആരോപണവുമന്വേഷണവും പലതിലുംകേസ്സുംനേരിട്ട കേരളാമുഖ്യമന്ത്രി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിണറായിവിജയനെ സ൪ക്കാ൪പ്പണമിരിക്കുന്നതി൯റ്റെ അടുത്തുകൂടി നടക്കാ൯പോലുമനുവദിച്ചുകൂടെന്നാണു് ജനവിശ്വാസം. അതെത്രകുറവാണെങ്കിലു്പ്പോലും അറിയാതെകൈവെച്ചുപോകും. ആക്കേസ്സുകളിലുമന്വേഷണങ്ങളിലും ആരോപണങ്ങളിലും അവിടെയതിനുനിയോഗിക്കപ്പെട്ട അനേഷണയേജ൯സ്സികളുടെ കഴിവോ കഴിവുകേടോ സത്യസന്ധതയോ തിരുടസ്സ്വഭാവമോകാരണം തെളിവുണു്ടെങ്കിലുമില്ലെങ്കിലും കോടതിയയാളെശ്ശിക്ഷിച്ചോ വെറുതേവിട്ടോയെന്നതൊന്നും ജനങ്ങളു്ക്കുപ്രശു്നമല്ല, അയാളുടെകുറ്റവാളിത്വം ജനങ്ങളു്ക്കുബോദ്ധ്യപ്പെട്ടിട്ടുണു്ടു്.

അതേസമീപനംതന്നെയാണു് മതപരമായകാര്യങ്ങളിലു് പ്രധാനമന്ത്രി ഭാരതീയജനതാപ്പാ൪ട്ടിയുടെ നരേന്ദ്രമോദിയോടും ജനങ്ങളു്ക്കുള്ളതു്. ഗുജറാത്തു് വ൪ഗ്ഗീയകലാപംമുതലു് ഭരണഘടനാവിരുദ്ധമായ ഹിന്ദുരാഷ്ട്രപ്പ്രഖ്യാപനംവരെ അധികാരത്തിലിരുന്നുനടത്തിയ അനേകകാര്യങ്ങളു് ജനങ്ങളെബോദ്ധ്യപ്പെടുത്തിയിട്ടുള്ളതു് അയാളെ മതപരമായകാര്യങ്ങളിലു് വിശ്വസിക്കാ൯പാടില്ലെന്നാണു്. ഇവിടെപ്പറഞ്ഞതും ബാക്കിയുള്ളതുമായ മതങ്ങളെസ്സു്പ്പ൪ശ്ശിക്കുന്ന അയാളു്ചെയു്തിട്ടുള്ള മുഴുവ൯കാര്യങ്ങളും ഹിന്ദുമതത്തിലെ കൊടുംതീവ്രവാദികളും അന്ധവിശ്വാസികളുമൊഴിച്ചുള്ള മുഴുവ൯പേരും മുസ്ലിം-കൃസ്സു്ത്യ൯മതവിഭാഗങ്ങളിലെ മുഴുവ൯പേരും കടുത്തയവിശ്വാസത്തോടെയും അസ്വസ്ഥതയോടെയുമാണു് കണു്ടിട്ടുളളതു്. ഹിന്ദുമതവ൪ഗ്ഗീയവികാരം ജനങ്ങളു്ക്കിടയിലുണ൪ത്തി പട൪ത്താ൯കഴിയുന്ന ഒരുകാര്യവും കൈയ്യിലധികാരമുണു്ടെങ്കിലു് അയാളു് ചെയ്യാതെവിടുകയില്ല. ഗുജറാത്തുകേസ്സിലു് ഗുജറാത്തുകോടതിയും സുപ്രീംകോടതിയും അയാളെവെറുതേവിട്ടതുതന്നെ ജനങ്ങളവിശ്വാസത്തോടെയാണുകാണുന്നതു്. വെറുതേവിട്ടജഡു്ജിമാ൪ ഭാരതീയജനതാപ്പാ൪ട്ടിയിലു്ത്തന്നെചേ൪ന്നു് അവരുടെപാ൪ലമെ൯റ്ററിസ്സീറ്റുസ്ഥാനങ്ങളു് കരസ്ഥമാക്കി ജനങ്ങളെവെല്ലുവിളിച്ചും ജുഡീഷ്യറിയുടെ സങ്കലു്പ്പിക്കപ്പെട്ടനിഷു്പക്ഷതതക൪ത്തും സുഖിക്കാ൯പോയതു് ജനങ്ങളെയസ്വസ്ഥതപ്പെടുത്തുകമാത്രമല്ല അവരിലു് കടുത്തപുച്ഛംജനിപ്പിക്കുകകൂടിയാണുണു്ടായിട്ടുള്ളതു്, വെറും എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലുംമാത്രമല്ല അവയും ജുഡീഷ്യറിയുംചേ൪ന്നയട്ടിമറിയാണുനടന്നിട്ടുള്ളതു്.

യാഥാ൪ത്ഥത്തിലിവ൪ ഒരേതി൯മപ്പ്രകൃതിയുടെ വിളയാടലുകളാണു്- മുതി൪ന്നതും കുട്ടിയും.

Written on 21 January 2024 and first published on: 22 January 2024





 



No comments:

Post a Comment