Sunday 7 January 2024

1499. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് ആളുകളൂരിക്കൊണു്ടു് ബീജേപ്പീയിലോട്ടുപോകുന്നതു് ആളുകളു്ക്കപമാനകരമായി ആളുകളു്കരുതുന്നുവെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികരുതുന്നതു്

1499

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് ആളുകളൂരിക്കൊണു്ടു് ബീജേപ്പീയിലോട്ടുപോകുന്നതു് ആളുകളു്ക്കപമാനകരമായി ആളുകളു്കരുതുന്നുവെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികരുതുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lisa June. Graphics: Adobe SP.


കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെവിഭാഗീയനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനും കുറേപ്പ്രസംഗമൊക്കെയവിടെനടക്കുന്നുണു്ടെങ്കിലും കേന്ദ്രബീജേപ്പീയുടെകീഴിലു്ക്കിടക്കുകയാണെന്നു് അവ൪നടത്തിയപലകുറ്റകൃത്യസംഭവങ്ങളിലൂടെയും അതിലുള്ളകേന്ദ്ര അന്വേഷണയനവധാനതയിലൂടെയും ജനങ്ങളു്ക്കുസംശയലേശമെന്യേ തീ൪ത്തുംബോധ്യമായസ്ഥിതിക്കു് ഒരു ഒണക്കശുഷു്ക്ക കേരളമുഖ്യമന്ത്രിയുടെകൂടെനിലു്ക്കുന്നതിനേക്കാളു് വിപുലയധികാരങ്ങളുള്ള കേന്ദ്ര ഇ൯ഡൃ൯പ്രധാനമന്ത്രിയുടെകൂടെനിന്നുകൂടേ എന്നൊരുചിന്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെയിടതുമുന്നണിയുടെയും ഇതുവരെക്കൂടെനിന്നവരിലു് കേരളത്തിലു് അതിവേഗംപടരുകയാണു്. ഇവരെത്തള്ളിപ്പറയാ൯പോലുമുള്ളധൈര്യമിന്നു് അവരുടെപാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനും മുഖ്യമന്ത്രി പിണറായിവിജയനുമില്ല, കാരണം താഴേക്കിടക്കുന്നവ൯റ്റെകൂടെയാരും നിലു്ക്കുകയില്ല, അവരെപ്പോലെ മേലേയിരിക്കുന്നവ൯റ്റെകൂടെയേകിടക്കൂവെന്നു് അവരെപ്പോലെയാ൪ക്കറിയാം? അവ൪പോലുമാവിഭാഗത്തിലു്പ്പെടുന്നവരല്ലേ? അതുകൊണു്ടല്ലേയവരധികാരമൊന്നുമില്ലാത്ത, അതുവരെക്കൂടെനിന്ന, കോണു്ഗ്രസ്സിനെയുപേക്ഷിച്ചുപോയതു്? അവരുടെശമ്പളംപറ്റാത്തതും അവരുടെനിയന്ത്രണത്തിലുള്ളതല്ലാത്തതുമായ അവരുടെസൈബ൪മേഖലയിലും അതിനനുസരിച്ചുള്ള വമ്പിച്ചതോതിലുള്ളമാറ്റങ്ങളും കാലുമാറ്റവുംനടക്കുകയാണു്. കാര്യംമനസ്സിലാകാതെ ചെഗുവേരയുടുപ്പിട്ടുനടക്കുന്ന എസ്സെഫൈയു്ക്കും ഡീവൈയ്യെഫൈയു്ക്കുംമാത്രമാണു് തങ്ങളു്കയത്തി൯റ്റെനടുക്കാണെന്നുമനസ്സിലാകാത്തതു്. ഇതുനീന്തലു്പഠിക്കാത്തപോത്തുകളുമാണു്.

ബീജേപ്പീയുടെഭാഗത്തുചേരുന്നതു് (പോയിച്ചേരാനല്ലയിവിടെപ്പറയുന്നതു്!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു് കള്ളക്കടത്താരംഭിക്കുന്നതിനുമുമ്പു് പണു്ടുള്ളയവരുടെപ്രചണ്ഡപ്പ്രചരണകാലത്തെപ്പോലെ ഒരപമാനമായിക്കേരളത്തിലെയാളുകളു് കരുതുന്നുവെന്നാണു് ഈപ്പാ൪ട്ടിയുടെനേതൃത്വവും അവരുടെവിഭാഗമണികളും ഈയടുത്തകാലത്തുവരെയുംകരുതിയിരുന്നതു്, വിശ്വസിച്ചിരുന്നതു്, ധാരണപരത്തി പ്രചരിപ്പിച്ചിരുന്നതു്, പക്ഷേ കള്ളക്കടത്തുമഴിമതിയുംമുതലു് ബാങ്കുമോഷണവുംമയക്കുമരുന്നുകച്ചവടവുംവരെനടത്തി പണംവിദേശത്തുഡോളറാക്കിക്കടത്തുന്ന പാ൪ട്ടിനേതൃക്ക്രിമിനലുകളുടെകൂടെയിനിനിന്നാലു് നാളെയകത്താവുമെന്നു് ഇപ്പോളൊരുവിവേകം കേരളത്തിലു്പ്പരന്നുതുടങ്ങിയെന്നു് ഇപ്പോളവരുംതിരിച്ചറിയുന്നു, ഇതുവരെക്കൂടെനിന്നു് ആട്ടംപാട്ടുനടത്തിയിട്ടു് ആപ്പോകുന്നപ്രതിഭകളെല്ലാം കേരളത്തി൯റ്റെപൊതുസ്വത്താണെന്നു് ഇപ്പോളവ൪പുതിയ സിദ്ധാന്തമിറക്കിയിരിക്കുന്നു. മാധ്യമപ്പ്രവ൪ത്തകരും മാധ്യമയെഡിറ്റ൪മാരും സിനിമാനട൯മാരുമൊക്കെയായപൊതുസ്സ്വത്തുക്കളെ പിമ്പിടിപ്പൊലീസ്സിനെക്കൊണു്ടു് ജാമ്യംകിട്ടാത്തവകുപ്പുകളുണു്ടാക്കി കള്ളക്കേസ്സുകളെടുത്തുജയിലിലടച്ചപ്പോളു് പാ൪ട്ടിസെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമടക്കമാ൪ക്കും സിദ്ധാന്തമുണു്ടായിരുന്നില്ല, ഇപ്പോളാണുണു്ടായതു്. അതി൯റ്റെഭയത്തിലു്നിന്നുടലെടുക്കുന്നതാണു് പെട്ടെന്നുള്ളവാഴു്ത്തുപാട്ടുകളു്, പ്രത്യേകിച്ചും ഇതി൯റ്റെനടുനായകമായിതുവരെപ്പിടിച്ചുനിന്ന പിണറായിവിജയനെപ്പുകഴു്ത്തിക്കൊണു്ടുള്ളപാട്ടുകളു്. ഭയന്നൊരുനേതൃത്വത്തി൯റ്റെയും പിന്നിലുള്ളവിദേശസംഘത്തി൯റ്റെയും നിലവിളിയാണതു്.

മറ്റുള്ളവരെബു്ഭയപ്പെടുത്താനല്ല, സ്വയമാശ്വസിക്കാനാണീപ്പാട്ടുകളു്. പിണറായിവിജയനെപ്പോലെ സ്വന്തമായിജനകീയാടിത്തറയൊന്നുമില്ലാത്തപുങ്ക൯മാ൪ ഒരലു്പ്പംപുകഴു്ത്തിക്കൊടുത്താലു് ഭരണത്തിലു്നിന്നും ട്രഷറിയിലു്നിന്നും എന്തുമെടുത്തുനലു്കുമെന്നറിയാവുന്നവരാണു് അയാളെപ്പ്രകീ൪ത്തിച്ചുപൊടുന്നനെയുള്ളയീ വാഴു്ത്തുപാട്ടുകളുടെയുത്ഭവം. അയാളെയൊഴിച്ചുപാ൪ട്ടിയിലാരെപ്പുകഴു്ത്തിയാലും പാട്ടെഴുതിയാലയുമയാളു്ക്കുകലിയാണു് എന്നറിയാവുന്നവരാണിതുപയോഗപ്പെടുത്തുന്നതു്. അതറിയാമെങ്കിലു്ത്തന്നെ അനൗചിത്യമോ൪ത്തു് ഇതിനുപോകാത്തസഭ്യ൯മാരാണുകൂടുതലു്. വൃത്തശുദ്ധിയും ശബ്ദഭംഗിയുമൊന്നും ഈയെമ്മെസ്സി൯റ്റെകാലംമുതലേതന്നെ ജീവത്സാഹിത്യനിയമമനുസരിച്ചു് ഈപ്പാ൪ട്ടിക്കുബാധകമല്ലാത്തതിനാലു് ആ൪ക്കുമെഴുതാം, എന്തുമെഴുതാം, ഏവനുവേണമെങ്കിലും പുകഴു്ത്തിപ്പാട്ടെഴുതാം. ഇതുപോലെയുള്ളപേപ്പട്ടികളു്ക്കെതിരെ മുന്നറിയിപ്പുനലു്കിക്കൊണു്ടു് 'ദീപസ്സു്തംഭം മഹാശ്ചര്യം, നമുക്കുംകിട്ടണംപണം' എന്നു് ഞാനുംരണു്ടുവരിയെഴുതി, എനിക്കുംതാരാജാവേപണം എന്നാവശ്യപ്പെട്ടുകൊണു്ടു് കുഞു്ച൯നമ്പ്യാ൪ചെന്നതോ൪മ്മയില്ലേ…?

ബീജേപ്പീയിലു്ച്ചേരുന്നതിലു് എന്തെങ്കിലുമഭിമാനമുണു്ടായിട്ടല്ല, ഈ അപമാനപങ്കിലനായ ഒറ്റയൊരാളു്മാത്രംനേതാവായുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തുടരുന്നതു് അപമാനകരമായതുകൊണു്ടാണു്, പ്രവ൪ത്തകരുമനുഭാവികളും കലാമേഖലകളിലവരോടു് സഹകരിച്ചുതുടരുന്നവരുമായയാളുകളു്പോകുന്നതു്. അവരുടെപാ൪ട്ടിയോടുസഹകരിച്ചില്ലെങ്കിലും അവരുടെഗവണു്മെ൯റ്റിനോടുസഹകരിക്കാ൯ ഇതുവരെയുമിതിലു്പ്പലയാളുകളുംതയാറായിരുന്നു. അഴിമതിയും കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമെല്ലാം സ്വന്തംപാ൪ട്ടിപ്പരിപാടിയായവ൪ക്കുമാറിയതോടെ, ത൯റ്റെകീഴിലു് ഇങ്ങനെയൊരവസ്ഥയിലു്പ്പാ൪ട്ടിപെട്ടുവെന്നും അതി൯ഡൃയിലെ മറ്റുസകലപാ൪ട്ടികളിലു്നിന്നുംവ്യത്യസു്തമായി ഹീനമായൊരവസ്ഥയാണെന്നും മനസ്സിലാക്കാനുമംഗീകരിക്കാനും പ്രതികരിക്കാനുംപോലുമീയേകനേതാവു് സുബോധമില്ലാത്തയാളായതോടെ, ഇനിനിലു്ക്കുകജനങ്ങളു്ക്കസഹ്യമായി. അതുകൊണു്ടാണുപോകുന്നതു്. ഇതുമുഴുവ൯മനസ്സിലാക്കിക്കൊണു്ടും ഹിന്ദുരാഷ്ട്രരൂപീകരണസംബന്ധമായി അതിലൊരുകക്ഷിയായ ഇവരുമായുള്ള രാഷ്ട്രീയയൈക്യത്തി൯റ്റെഭാഗമായി ഇതിലൊന്നുമൊരുനടപടിയെടുക്കാ൯ വിമുഖതകാട്ടിക്കൊണു്ടും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റുനിലകൊള്ളുന്നതിനാലു്മാത്രമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമതിലോട്ടു് കൂട്ടയൊഴുക്കുണു്ടാവാത്തതു്. ഏതായാലുമൊരുകാര്യംവ്യക്തമാണു്- അധികാരമുള്ളിടത്തേയു്ക്കുമാത്രമൊഴുകുന്നയാളുകളേ ഒഴുകുന്നുള്ളൂ, അതിലു്ത്തന്നെ ചെറിയയധികാരമുള്ളിടത്തുനിന്നും വലിയയധികാരമുള്ളിടത്തേയു്ക്കു് ഒഴുകുന്നയാളുകളേയൊഴുകുന്നുള്ളൂ. അതുകൊണു്ടാണു് ഏറ്റവുംകൂടുതലു്കാലമി൯ഡൃഭരിച്ചെങ്കിലും ഇ൯ഡൃയിലെവിടെയുമെത്തുന്നൊരു രാഷ്ട്രീയസംഘടനയുണു്ടായിട്ടും ഇപ്പോളധികാരമൊന്നുമില്ലാത്ത കോണു്ഗ്രസ്സിലേയു്ക്കൊഴുകാത്തതു്.

Written on 05 January 2024 and first published on: 07 January 2024










 

No comments:

Post a Comment