Saturday, 13 July 2019

114. റിലയ൯സ്സു്മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുമ്പോളു് ബീജേപ്പീയെ പിരിച്ചുവിടും? ബീജേപ്പീയെന്തുചെയ്യും?

114

റിലയ൯സ്സു്മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുമ്പോളു് ബീജേപ്പീയെ പിരിച്ചുവിടും? ബീജേപ്പീയെന്തുചെയ്യും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Inspired Images. Graphics: Adobe SP. 
 
1

അങ്ങനെ വീണു്ടും ആ രണു്ടുമനുഷ്യരുടെ- അമിതു് ഷായുടെയും നരേന്ദ്ര മോദിയുടെയും- ഭരണംവന്നാലു്മാത്രമേ ബി. എസ്സു്. എ൯. എലു്. റിലയ൯സ്സു് മുതലാളിക്കു് എഴുതിക്കൊടുക്കാ൯കഴിയൂ. ജവഹ൪ലാലു് നെഹ്രുവും ഇന്ദിരാഗാന്ധിയും പൊതുമേഖലാസ്ഥാപനങ്ങളു് തുടങ്ങുകയായിരുന്നു, തീറെഴുതിവിറ്റു് കോടീശ്വര൯മാ൪ക്കുകൊടുത്തു് ആ പണംവാങ്ങി പുട്ടടിക്കുകയായിരുന്നില്ല, ഹിന്ദുത്വത്തി൯റ്റെ ചെലവിലു് സുഖിക്കുകയായിരുന്നില്ല. പുരാതനഭാരതത്തിലെ 'ആചാരാനുഷ്ടാനനിഷു്ഠകളു്' സംരക്ഷിക്കാനുള്ള ബീജേപ്പീയുടെ പദ്ധതിപ്രകാരം അതിനടുത്തപടി റിലയ൯സ്സു് മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുകയാണു്. ചക്രവ൪ത്തിയില്ലാതെ എന്തു് പുരാതന ഇ൯ഡൃ? ചക്രവ൪ത്തിയുടെ കീഴിലു് അപ്പോഴും ഒരു പ്രധാനമന്ത്രി കാണുമെന്നതാണു് നരേന്ദ്രമോദിക്കുള്ള ആശ്വാസം. അല്ലെങ്കിലു്ത്തന്നെ അങ്ങേരാണല്ലോ ഇപ്പോളു്ത്തന്നെ രാജ്യം ഭരിക്കുന്നതു്, ബീജേപ്പീയല്ലല്ലോ. അല്ലെങ്കിലു്ത്തന്നെ പുരാതനഭാരതത്തിലു് ജനാധിപത്യമായിരുന്നില്ലല്ലോ, ചക്രവ൪ത്തിമാരുടെ ഏകാധിപത്യം മാത്രമായിരുന്നല്ലോ. പുരാതനഭാരതത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചു് ബീജേപ്പീ ചിലച്ചുതുടങ്ങിയപ്പോളു്ത്തന്നെ ലോകം മനസ്സിലാക്കിയല്ലോ ബീജേപ്പീവഴി രാജ്യഭരണംപിടിച്ചു് ഒരു ചക്രവ൪ത്തിയെ പ്രഖ്യാപിച്ചുകഴിഞ്ഞശേഷം ബീജേപ്പീയെ പിരിച്ചുവിട്ടു് വ്യവസായ-ബിസിനസ്സു് കോ൪പ്പറേറ്റുകളുടെ മതാധിഷു്ഠിത ഏകാധിപത്യം കൊണു്ടുവരാനുള്ള വമ്പ൯നീക്കമാണു് ഇ൯ഡൃയിലു് നടക്കുന്നതെന്നും, ഭരണഘടനാസ്ഥാപനങ്ങളു്പോലും അതി൯റ്റെ കരിനിഴലിലാണെന്നും, കഴിഞ്ഞ നാലുവ൪ഷത്തെ ഓരോ സാമ്പത്തിക പരിഷു്ക്കാരനടപടിയും അങ്ങേ൪ക്കു് എന്തുമാത്രം സഹായംചെയു്താണു് അങ്ങേരെ ലോകകോടീശ്വര൯മാരുടെ മു൯നിരയിലേക്കുയ൪ത്തിയതെന്നും! അയ്യപ്പനല്ല റിലയ൯സ്സുമുതലാളിയാണു് ബീജേപ്പീയുടെ അഖിലേന്ത്യാനേതൃത്വത്തി൯റ്റെ കണ്ണിലു്ക്കണു്ട ദൈവമെന്ന വൈകു്ളബ്ബ്യം മറച്ചുപിടിക്കാനാണു് അഭ്യസു്തവിദ്യരുള്ള കേരളത്തിലു് ശബരിമലയിലു് സമരംചെയു്തുകാണിച്ചതു്, മുതലാളിയല്ല ദൈവമാണു് ഞങ്ങളു്ക്കിപ്പോഴുമുള്ളതെന്നു് വിശ്വസിപ്പിക്കാ൯.

ബീജേപ്പീക്കു് ഇ൯ഡൃയിലു് രാഷ്ട്രീയമൊന്നുമില്ല- അങ്ങേരുടെ നി൪ദ്ദേശങ്ങളല്ലാതെ. അങ്ങേരുടെ ചക്രവ൪ത്തിഭരണം വരുന്നതുവരെ ബീജേപ്പീക്കാ൪ക്കു് ഭരണകക്ഷിയെ വാനോളം പുകഴു്ത്തിക്കൊണു്ടു് ഹിന്ദുരാജ്യം വന്നുകഴിഞ്ഞേയെന്നു് സാമൂഹ്യമീഡിയകളിലു് പോസ്സു്റ്റുകളെഴുതിയിട്ടു് നി൪വൃതിക്കൊള്ളാമെന്നുമാത്രം. അങ്ങേരുടെ ഇ൯റ്റ൪നാഷണലു് ബിസിനസ്സു് എകു്സ്സിക്ക്യുട്ടീവുകളുടെ ശരിയായഭരണം ആരംഭിക്കുമ്പോളു് അതും നിലയു്ക്കും. അങ്ങേരുടെ വ്യവസായസാമ്രാജ്യത്തി൯റ്റെ ശരിയായ ഭരണമാരംഭിക്കുമ്പോളു് പോസ്സു്റ്റും നിലക്കും, ബീജേപ്പീയും നിലക്കും, ഇ൯ഡൃയിലു് സോഷ്യലു് മീഡിയയും നിലക്കും. ഓരോ ഗ്രാമത്തിലും പട്ടണത്തിലും കടയും സ്ഥാപനവും എംബീയേയെടുത്ത മിടുക്ക൯ സു്റ്റാഫുമുള്ളപ്പോളു് പിന്നെന്തിനു് ബീജേപ്പീയുടെ പഞു്ചായത്തു്-മണ്ഡലം-ജില്ലാ-സംസ്ഥാന-അഖിലേന്ത്യാക്കമ്മിറ്റികളും മെനക്കെടുത്താ൯വേണു്ടിമാത്രം കുറേ മെമ്പ൪മാരും അങ്ങേ൪ക്കു്? രാജ്യഭരണം മുഴുവ൯ ഒരേയൊരു കുടയുടെ കീഴിലു് കൊണു്ടുവരുകയല്ലേ? ഇ൯ഡൃയിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ബീയെസ്സെന്നെല്ലിനുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസ്സുകളുമെല്ലാം റിലയ൯സ്സി൯റ്റെ സ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസ്സുകളുമായി മാറുകയല്ലേ? അവിടമെല്ലാം പൊളിറ്റിക്കലു് ഓഫീസ്സുകളു്കൂടിയാക്കിമാറ്റി അവിടെയിരുന്നുകൊണു്ടു് അവരുടെ ഉദ്യോഗസ്ഥ൯മാ൪വഴി അവ൪ക്കു് ഇ൯ഡൃയിലെ ഓരോ ഗ്രാമവും പട്ടണവും ഭരിക്കാമല്ലോ. പിന്നെ ബീജേപ്പീയുടെ ആവശ്യംതന്നെയെന്താണു്? റിലയ൯സ്സു് അവരുടെ ഉദ്യോഗസ്ഥ൯മാ൪ക്കു് ശമ്പളം കൊടുക്കുമ്പോളു് എന്തെങ്കിലും ജോലിയുംകൂടി കൊടുക്കണു്ടേ ഇതുപോലെ?


Article Title Image By Wiki Images. Graphics: Adobe SP.

2

ലോക വിജ്ഞാനമണ്ഡലത്തിലേക്കു് കുറച്ചുനാളായി ചില പുതിയ വാക്കുകളു് കടന്നുവന്നുകൊണു്ടിരിക്കുകയാണു്. അവയുടെ അ൪ത്ഥവും സാംഗത്യവും ആഴവും മനസ്സിലാക്കി ലോകം അതു് സ്വീകരിച്ചുകൊണു്ടിരിക്കുകയും അവ ഭാഷാസാഹിത്യത്തി൯റ്റെ പേജുകളിലു് പതിക്കപ്പെട്ടുകൊണു്ടിരിക്കുകയുമാണു്. ആദ്യം കടന്നുവന്നതു് ‘മ൪ക്ക൯റ്റൈലു് ഹിന്ദുയിസം’ എന്ന വാക്കാണു്. അതായതു് ആത്മീയമാനങ്ങളിലു്നിന്നു് ഹിന്ദുയിസത്തെ വേ൪പെടുത്തി വാണിജ്യമാനങ്ങളിലേക്കു് കടത്തുന്നതു്. ഇ൯ഡൃയിലതു് ആരംഭിക്കുകയും നിശ്ശബ്ദം പടരുകയും ചെയു്തുതുടങ്ങിയിട്ടുതന്നെ വ൪ഷങ്ങളായി. അമ്പതുരൂപ ഒരിടത്തു് മൂലധനമായി മുടക്കപ്പെടുമ്പോളു് എങ്ങനെയതിലു് മുന്നൂറുരൂപാ ലാഭമുണു്ടാക്കാം എന്നിടംവരെ ഹിന്ദുത്വത്തെ വാണിജ്യപരമായി പരിഷു്ക്കരിക്കുന്നതിനെയാണു് മ൪ക്ക൯റ്റൈലു് ഹിന്ദുയിസം എന്നു് പറയുന്നതു്. അതുതന്നെ ആ അമ്പതുരൂപാ സ്വന്തം കൈയ്യിലു്നിന്നെടുക്കാതെ ജനങ്ങളുടെ മുഴുവ൯പണവും ഗവണു്മെ൯റ്റുത്തരവുകളിലൂടെ ബാങ്കിലു്വരുത്തി അതിലു്നിന്നെടുക്കുന്നതും! അതുപോലെ മറ്റു് വ്യാവസായിക ഉലു്പ്പന്നങ്ങളുമായി മത്സരിച്ചു് വിജയിക്കാ൯ ഹിന്ദുത്വത്തെ ഒരു വാണിജ്യത്ത്വരകമായി ഉപയോഗിക്കുന്നതും. ഇതുരണു്ടും വിജയകരമായിച്ചെയ്യുകയും അതി൯റ്റെ അടുത്തപടിയായി ഇ൯ഡൃ൯ ഭരണകുടത്തിനുമേലു് വിജയകരമായി പിടിമുറുക്കുകയുംചെയു്ത, മ൪ക്ക൯റ്റൈലു് ഹിന്ദുയിസത്തി൯റ്റെ വളരെ താഴത്തെപ്പടിയിലുള്ള ഒരു ഉദാഹരണമാണു്, രാം ദേവി൯റ്റെ കമ്പനികളു്. ഹിന്ദുയിസത്തിലു് ആയു൪വ്വേദവും യോഗയുമൊക്കെപ്പോലെ വിപണനസാധ്യതയുള്ളതെല്ലാം കയറ്റുമതിചെയ്യുന്നതാണു് മറ്റുചില മ൪ക്ക൯റ്റൈലു് ഹിന്ദുയിസ്സു്റ്റു് സ്ഥാപനങ്ങളുടെ സു്പെഷ്യാലിറ്റി. ഇതിനിടയിലു് ‘ആ൪ഷഭാരതമെന്നും, പുരാതനസംസു്ക്കാരമെന്നും പൗരാണികാചാരങ്ങളെന്നും, ആചാരാനുഷ്ടാനനിഷു്ഠക’ളെന്നുമൊക്കെ മ൪ക്ക൯റ്റൈലു് ഹിന്ദുയിസത്തി൯റ്റെ രാഷ്ട്രീയവിഭാഗത്തിലൂടെ തെരുവിലഴിച്ചുവിടപ്പെട്ടിരിക്കുന്ന സംന്യാസ്സി-സംന്യാസ്സിനീപ്പടകളിലൂടെ രാജ്യത്താകമാനം നി൪ത്താതെ ചില ശബ്ദങ്ങളു് ചിലപ്പിച്ചുകൊണു്ടുമിരിക്കും- ഓരോ പുത്ത൯ വാണിജ്യ-കയറ്റുമതിമേഖലയും പിടിച്ചടക്കുന്നതു് ജനങ്ങളു് ശ്രദ്ധിക്കാതിരിക്കാ൯.

കോ൪പ്പറേറ്റോക്ക്രസി, കോ൪പ്പോക്ക്രസി എന്നുതുടങ്ങി കോ൪പ്പറേറ്റോക്ക്രാറ്റിക്കു് ഫാസ്സിസം എന്നിങ്ങനെവരെയുള്ള മറ്റനേകം വാക്കുകളും മ൪ക്ക൯റ്റൈലു് ഹിന്ദുയിസമെന്ന വാക്കു് കടന്നുവരുന്നതിനും വളരെമുമ്പേതന്നെ കടന്നുവരുകവും ലോകത്തു് സ്ഥിരതാമസമാവുകയും ചെയു്തിട്ടുണു്ടു്. കോ൪പ്പറേറ്റു് ഗവണു്മെ൯റ്റു്, കോ൪പ്പറേറ്റുകളു് ഗവണു്മെ൯റ്റിനെ നിയന്ത്രിക്കുന്നതു്, കോ൪പ്പറേറ്റുകളു് ഗവണു്മെ൯റ്റിനെ ഭരിക്കുന്നതു്, കോ൪പ്പറേറ്റുകളു് ഗവണു്മെ൯റ്റിലൂടെ രാജ്യം ഭരിക്കുന്നതു്, കോ൪പ്പറേറ്റുകളു് ഗവണു്മെ൯റ്റിനെയും രാഷ്ട്രീയപ്പാ൪ട്ടികളെയും പിരിച്ചുവിട്ടു് രാജ്യം ഭരിക്കുന്നതു്, കോ൪പ്പറേറ്റുകളു് ബാങ്കുകളെയും ട്രഷറികളെയും പിടിച്ചെടുക്കുന്നതു്, കോ൪പ്പറേറ്റുകളു് തങ്ങളുടെ ഉലു്പ്പന്നങ്ങളും സേവനങ്ങളും മാത്രമേ വാങ്ങാവൂ എന്നു് നിയമം കൊണു്ടുവരുന്നതു്, കോ൪പ്പറേറ്റുകളുടെ ഫാസ്സിസം നിലവിലു്വരുന്നതു്, എന്നിവയെല്ലാം ലോകം ഇന്നു് സജീവമായി ച൪ച്ചചെയു്തുകൊണു്ടിരിക്കുന്ന വിഷയങ്ങളാണു്, കാരണം നാളെ ഇതെല്ലാം അവരെ ബാധിക്കാ൯പോവുകയാണു്. ച൪ച്ചചെയ്യാ൯ ഇനി അലു്പ്പസമയമേ കിട്ടൂ, എല്ലാ ച൪ച്ചകളും അവസാനിപ്പിക്കപ്പെടുന്നതിനുമുമ്പു്. ആ തീവ്രത ലോകമാസകലം ഈ ച൪ച്ചകളു്ക്കിന്നുണു്ടു്. ലോകത്തിനു് തീപിടിച്ചുകൊണു്ടിരിക്കുമ്പോഴും സെലു്ഫിയെടുത്തു് പോസ്സു്റ്റിട്ടുകൊണു്ടിരിക്കുന്ന അലംഭാവികളായ അധമവികാരികളെ വളരെ ഗാഢമായി ആശ്രയിച്ചാണു് ഈ കോ൪പ്പറേറ്റുകളു് തങ്ങളുടെ കടന്നുവരവും ആധിപത്യമുറപ്പിക്കലും ഫാസ്സിസം സ്ഥാപിക്കലും ഒരു രാജ്യത്തു് ഉറപ്പാക്കുന്നതു്.


Article Title Image By Tania Dimas. Graphics: Adobe SP.

3

ജൂമാമസ്സു്ജിദ്ദു് പൊളിക്കാനും രാമമന്ദിരം കെട്ടാനും, പശുവിനെക്കൊല്ലുന്നവരുടെ കഴുത്തുവെട്ടാനും കാളയെക്കഴുത്തറുത്തു് കയറ്റുമതിക്കച്ചവടംചെയു്തു് പൗണു്ടും സു്റ്റെ൪ലിംഗും ഡോളറും കൊണു്ടുവന്നു് വിദേശനാണ്യശേഖരങ്ങളു് അനുദിനം പെരുപ്പിക്കാനും, അതിലു്നിന്നു് അനുക്രമം കൈയ്യിട്ടുവാരാനും, ടിബറ്റിനെപ്പോലുള്ള അടിച്ചമ൪ത്തപ്പെട്ട രാഷ്ട്രങ്ങളെ കൈവിടാനും ചൈനയെപ്പോലുള്ള അക്രമരാഷ്ട്രങ്ങളെ കെട്ടിപ്പുണരാനും, കള്ളിനോടു് കടന്നുപോകാ൯ ആക്ക്രോശിക്കാനും കൊക്കാക്കോളയോടു് കടന്നുവരാ൯ വിനീതഭാവേന അഭ്യ൪ത്ഥിക്കാനും, രാജ്യത്തി൯റ്റെ ഒരുഭാഗത്തു് പെണ്ണുങ്ങളെ അമ്പലത്തിലു്ക്കയറ്റാനും രാജ്യത്തി൯റ്റെ മറ്റൊരുഭാഗത്തു് പെണ്ണുങ്ങളെ അമ്പലത്തിലു്നിന്നു് അടിച്ചുപുറത്തിറക്കാനും, നടക്കുന്നവരെല്ലാം കോ൪പ്പറേറ്റു് മു൯നിരസൈന്യത്തി൯റ്റെ എന്നാണെങ്കിലും ചത്തൊടുങ്ങേണു്ട കാലാളു്പ്പടകളാണു്.

അവ൪ക്കുപിന്നാലെയാണു് അവ൪ കലുഷമാക്കിയിട്ട ജനാധിപത്യമണ്ഡലത്തിലു് അവ൪ കടന്നുപോയിക്കഴിയുമ്പോളു് ജനപ്പ്രതിനിധിസഭകളിലിരുന്നു് നാളെ കോ൪പ്പറേറ്റുകളു്ക്കുപയോഗിക്കാനായുള്ള നിയമങ്ങളെഴുതിച്ചേ൪ക്കാ൯ ആജ്ഞാപിക്കപ്പെട്ടുവിട്ടിട്ടുള്ള നേതാക്ക൯മാരുടെ രാഷ്ട്രീയനിരകളു് കടന്നുവരുന്നതു്. ഇവരെ കോ൪പ്പറേറ്റുകളു് കൊല്ലില്ല. ഇവരെയാണു് സ്വിസ്സു് ബാങ്കക്കൗണു്ടുകളുംകൊടുത്തു് മരണംവരെയും തിരിച്ചുവരരുതെന്നു് ആജ്ഞാപിച്ചു് സേവനമവസാനിപ്പിച്ചു് കോ൪പ്പറേറ്റുകളു് ബെ൪മുഡയിലേക്കും, പാനമയിലേക്കും, ബഹാമാസ്സിലേക്കും, കേയു്മാ൯ ദ്വീപുകളിലേക്കും ഹവാനയിലേക്കും മൗറീഷ്യസ്സിലേക്കുമൊക്കെ വിശ്രമജീവിതം നയിക്കാ൯ പറഞ്ഞുവിടുന്നതു്- കൊടുത്തതനുഭവിച്ചുകൊണു്ടു് അവിടെക്കഴിഞ്ഞുകൊള്ളാ൯. നരേന്ദ്രമോദിയൊക്കെ ഈ ഗണത്തിലു്വരും.

ഈ രാഷ്ട്രീയനിരയു്ക്കും പിന്നാലെയാണു് രാജ്യംവിട്ടുള്ള ഈ രാഷ്ട്രീയനിരകളുടെ പലായനത്തിനുശേഷം കോ൪പ്പറേറ്റുകളുടെ സാമ്പത്തിക-സാങ്കേതികനിരകളു് കടന്നുവരുന്നതു്. ഒരു ദിവസത്തെ കാലതാമസംപോലും ദശകോടിക്കണക്കിനു് ഡോളറുകളുടെ വരുമാനനഷ്ടം വരുത്തിവെക്കാവുന്ന കോ൪പ്പറേറ്റുലോകത്തു് കാത്തിരിക്കാ൯ ക്ഷമയില്ലാത്ത, എന്തും അട്ടിമറിക്കുന്ന സംസു്ക്കാരമുള്ള, അവരുടെ സാമ്പത്തിക-സാങ്കേതികനിരകളുടെ ആക്രമണത്തിനുമുന്നിലു് ഒരു രാജ്യത്തെയും ഒരു ജനാധിപത്യവും പിടിച്ചുനിലു്ക്കില്ലെന്നു് വളരെക്കാലംമുമ്പേതന്നെ പ്രവചിക്കപ്പെട്ടിട്ടുള്ളതും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണു്. എങ്കിലും അവരുടെ മുന്നിലുള്ള അവസാനത്തെ കടമ്പയായ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പു് സമ്മതിദാനാവകാശത്തെ സാങ്കേതികവിദ്യാസമുച്ചയങ്ങളുടെ സമന്വയത്തിലൂടെ ഇ൯ഡൃയിലു് അവ൪ അട്ടിമറിച്ചുവെന്നതു് ലോകത്തിനുമുഴുവ൯ ഒരു ഷോക്കായിപ്പോയി- കോ൪പ്പറേറ്റു് സ്വഭാവംവെച്ചു് അതു് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും.

‘കോ൪പ്പറേറ്റുകളു് ഇ൯ഡൃ ഭരിക്കുകയോ’യെന്നു് നെറ്റിചുളിക്കുന്നവ൪ക്കുള്ള മറുപടിയാണു് 1857-മുതലു് ബ്രിട്ടീഷു് ഈസ്സു്റ്റി൯ഡ്യാക്കമ്പനിയെന്നൊരു കോ൪പ്പറേറ്റു് 1947-വരെ തൊണ്ണൂറുകൊല്ലം ഇ൯ഡൃ ഭരിച്ചതു്. അതിനും എത്രയോ മുമ്പേതന്നെ ഇ൯ഡൃയെ പിടിച്ചടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷു് ഗവണു്മെ൯റ്റിനെ ഈ കോ൪പ്പറേറ്റുകമ്പനി അട്ടിമറിച്ചല്ലേ ബ്രിട്ടീഷു് പാ൪ലമെ൯റ്റി൯റ്റെ അനുമതിനേടി ബ്രിട്ടീഷു് ഗവണു്മെ൯റ്റിലു്നിന്നും ഇ൯ഡൃയിലെ കുത്തകഭരണം പിടിച്ചെടുത്തതു്? കഴിഞ്ഞ നൂറ്റാണു്ടുവരെയും തൊണ്ണൂറുകൊല്ലം ആ കോ൪പ്പറേറ്റുഭരണം ഇ൯ഡൃയിലു് നിലനിന്നതുമില്ലേ? ബ്രിട്ടീഷു് പാ൪ലമെ൯റ്ററി മാതൃക അതേപടി പിന്തുടരുന്ന ഈ പൂ൪വ്വബ്രിട്ടീഷു് കോളനിയുടെ പാ൪ലമെ൯റ്റു് അതുതന്നെചെയു്തു് വീണു്ടും ചരിത്രം ആവ൪ത്തിക്കുകയില്ലേയെന്നു് ആശങ്കയുണ൪ന്നാലു് അനിയന്ത്രിതമായും അമിതമായും കോ൪പ്പറേറ്റുവലു്ക്കരിക്കപ്പെട്ട ഇന്നത്തെ ഇ൯ഡൃ൯ സാഹചര്യങ്ങളിലു് ആ ആശങ്ക അസ്ഥാനത്താണോ?


Article Title Image By Ganossi. Graphics: Adobe SP.

4

ഒരു കോ൪പ്പറേറ്റി൯റ്റെ സമ്പത്തു് ഒരു സു്റ്റേറ്റി൯റ്റെ സമ്പത്തിനേക്കാളു് അധികരിക്കുമ്പോളു് ആ കോ൪പ്പറേറ്റു് ആ സു്റ്റേറ്റിനെ ഭരിച്ചുതുടങ്ങാ൯ റെഡിയായിത്തുടങ്ങി എന്നുതന്നെയാണ൪ത്ഥം. അതിനും എത്രയോമുമ്പേതന്നെ ആ കോ൪പ്പറേറ്റി൯റ്റെ നി൪ണ്ണായകസ്സ്വാധീനം ആ സു്റ്റേറ്റി൯റ്റെ ഭരണത്തിലു് അവ൪ക്കു് താതു്പര്യമുള്ള വിവിധമേഖലകളിലു് എത്രയോമാറ്റങ്ങളു് കൊണു്ടുവന്നിരിക്കും! അമേരിക്ക, ചൈന, ജപ്പാ൯, ജ൪മ്മനി, ഫ്രാ൯സ്സു് എന്നീ ഏറ്റവുംകൂടുതലു് ബില്യണു് ഡോള൪ പ്രതിവ൪ഷ നികുതിവരുമാനമുള്ള അഞു്ചുരാജ്യങ്ങളു്മാത്രമാണു് കോ൪പ്പറേറ്റുകളുടെ സമ്പൂ൪ണ്ണാധിപത്യത്തിലു്നിന്നും ശ്വാസംമുട്ടിയാണെങ്കിലും അലു്പ്പസ്വലു്പ്പമൊക്കെ പിടിച്ചുനിലു്ക്കുന്നതു്. മിക്ക കോ൪പ്പറേറ്റുകളുടെയും പ്രതിവ൪ഷവരുമാനം ലോകത്തെ മിക്ക സു്റ്റേറ്റുകളുടേതിനേയുംകാളു് എത്രയോ ഇരട്ടിയാണു്! ഈ അഞു്ചു് രാജ്യങ്ങളുടെ പ്രതിവ൪ഷ റവന്യൂ കളക്ഷ൯ യഥാക്രമം 3363, 2465, 1696, 1507, 1288 ബില്യണു് യു. എസ്സു്. ഡോള൪ വീതമാണു്. ഇ൯ഡൃക്കാ൪ക്കു് മനസ്സിലാകുന്ന ഭാഷയിലു്പ്പറഞ്ഞാലു് ഒരു മില്യണെന്നതു് പത്തുലക്ഷം, അഥവാ ഒരു കോടിയുടെ പത്തിലൊന്നു്. ബില്യണെന്നതു് ആയിരം മില്യണു്, അഥവാ നൂറുകോടി. അവരാണു് ശ്വാസം മുട്ടുന്നതു്! ഇ൯ഡൃയുടേതെത്രയെന്നോ? 200 ബില്യണു് യു. എസ്സു്. ഡോള൪! ശ്വാസമുണു്ടെങ്കിലല്ലേ മുട്ടൂ? കോ൪പ്പറേറ്റുകളു് പേരിനുവേണു്ടിമാത്രം ഭരണമൊന്നു് ഏറ്റെടുക്കേണു്ടിവരുമെന്നുമാത്രം.

രാജ്യങ്ങളെ നേരിട്ടും അല്ലാതെയും ഭരിക്കാ൯മാത്രം കോ൪പ്പറേറ്റുകളു് ശക്തമാണോയെന്നു് ഇപ്പോഴും സംശയിക്കുന്ന ജനങ്ങളു് ഇ൯ഡൃപോലുള്ള രാജ്യങ്ങളിലുണു്ടു്. 2015ലെ കണക്കുകളു്പ്രകാരം 486മുതലു് 2.5വരെ മില്യണു് യു. എസ്സു്. ഡോള൪ പ്രതിവ൪ഷവരുമാനമുള്ളവയും ലോകത്തിലെ പല പരമാധികാരരാജ്യങ്ങളെയുംകാളു് വരുമാനവും അധികാരവുമുള്ളവയുമായ ഇരുപത്തഞു്ചു് പരമാധികാര സു്റ്റേറ്റുകളായ കോ൪പ്പറേറ്റുകളു് അവരോഹണക്രമത്തിലു് ഇവയാണെന്നാണു് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതു്: വാളു്മാ൪ട്ടു്, എക്കു്സ്സോണു് മൊബീലു്, റോയലു് ഡച്ചു് ഷെല്ലു്, ആപ്പിളു്, ഗ്ലെ൯കോ൪, സാംസ്സങു് ഇലകു്ട്രോണിക്കു്സ്സു്, ആമസ്സോണു്, മൈക്രോസോഫു്റ്റു്, നെസ്സു്ലെ, ആലു്ഫബെറ്റു്, യൂബ൪, ഹ്വാവ്വേയു് ടെക്കു്നോളജീസ്സു്, വൊഡാഫോണു്, ആ൯ഹൃൂസ്സ൪-പൃൂഷു് ഇ൯ബെവ്വു്, മെ൪സ്സെക്കു്, ഗോളു്ഡു്മാ൯ സാക്കു്സ്സു്, ഹാലി ബ൪ട്ടണു്, ആക്കു്സ്സെ൯ച്യു൪, മക്കു്ഡോണാളു്ഡു്സ്സു്, എമിറേറ്റു്സ്സു്, ഫേസ്സു്ബുക്കു്, ആലിബാബ, ബു്ളാക്കു് റോക്കു്, മക്കി൯സ്സി ആ൯ഡു് കമ്പനി, ട്വിറ്റ൪.

ഈ കോ൪പ്പറേറ്റുകളെല്ലാം പരമാധികാരരാഷ്ട്രങ്ങളെപ്പോലെ ആരാലും ചോദ്യംചെയ്യപ്പെടാനാകാതെ സമ്പൂ൪ണ്ണ സ്വയംഭരണാധികാരങ്ങളോടുകൂടി മറ്റു് രാജ്യങ്ങളിലെപ്പോലെ ഇ൯ഡൃയിലും പ്രവ൪ത്തിക്കുകയാണെന്നു് ഏവ൪ക്കുമറിയാം. ഇ൯ഡൃയിലുള്ള ജനാധിപത്യഭരണനേതൃത്വം ഇവരെ അനുസരിക്കാ൯മാത്രം ദു൪ബ്ബലമാണോ അതോ ഇവരെ അനുസരിപ്പിക്കാ൯മാത്രം ശക്തമാണോയെന്നു് ഇതിനകം ലോകത്തിനു് ബോധ്യമായിക്കഴിഞ്ഞിട്ടുണു്ടു്. ഇ൯ഡൃയിലുള്ളവ൪ക്കുമാത്രമേ അതിനി ബോധ്യമാകാനുള്ളൂ. രാജ്യത്തെ ജനങ്ങളുടെമുന്നിലു് മുഖം രക്ഷിക്കുന്നതിനുവേണു്ടി നരേന്ദ്രമോദിയെപ്പോലുള്ള ഭരണാധികാരികളു് ചില പരസു്പ്പരച൪ച്ചകളൊക്കെനടത്തി അവരുടെയനുവാദത്തോടെ ചില നിയമങ്ങളൊക്കെക്കൊണു്ടുവന്നു് അവരെ മെരുക്കിനി൪ത്തിയിരിക്കുകയാണെന്നു് തോന്നിപ്പിക്കാനാനായി ചില നടപടികളൊക്കെയെടുക്കും. അതി൯റ്റെ രഹസ്യമറിയുന്നവ൪ക്കിതിലു് അത്ഭുതമൊന്നുംതോന്നില്ല. ബ്രിട്ടീഷുകാ൪ ഇ൯ഡൃ ഭരിച്ചിരുന്നകാലത്തു് ബ്രിട്ടീഷു് കുതിരപ്പടയാളികളുടെ ചവിട്ടു് നെഞു്ചത്തേറ്റു് മറിഞ്ഞുവീണപ്പോഴേ പലരുമറിഞ്ഞുള്ളൂ, ബ്രിട്ടീഷുകാ൪ ഇ൯ഡൃ ഭരിക്കുകയാണെന്നു്!

First published on: 13 July 2019


Article Title Image By Denis Pan. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 
 
 
 
 
 

No comments:

Post a Comment