Friday 26 July 2019

122. കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪

122

കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By Sathish Artisanz. Graphics: Adobe SP.

കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് അനലു്പ്പമായ ആശ്വാസവും പ്രതീക്ഷയും വെച്ചുപുല൪ത്തുന്ന രണു്ടു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളാണു് കോണു്ഗ്രസ്സും ബീജേപ്പീയും. ഈയൊരു സാഹചര്യം കേരളത്തിലു് രൂപപ്പെടുത്തുന്നതിലു് അവ൪ വഹിച്ച പങ്കും തള്ളിക്കളയാവുന്നതല്ല. ഈ അഴുകിയ സാഹചര്യത്തെ എങ്ങനെ മുതലെടുത്തു് വോട്ടാക്കിമാറ്റാമെന്നു് ചിന്തിച്ചവരാണു് ഈ പാ൪ട്ടികളിലെ നേതാക്ക൯മാ൪. കേരളത്തിലൊരു മദൃകേരളം പടുത്തുയ൪ത്താനുള്ള മദ്ധ്യകേരളത്തിലെ നേതാക്ക൯മാരുടെ ശ്രമങ്ങളെ അപലപിച്ച കോണു്ഗ്രസ്സു് നേതാവു് വി. എം. സുധീര൯റ്റെ ശബ്ദം മറ്റുള്ള നേതാക്കളുടെ ആക്രോശങ്ങളിലു് മുങ്ങിപ്പോയി. കൊച്ചുസംസ്ഥാനമായ കേരളം കള്ളുകുടിയിലു് ഇ൯ഡൃയിലു് ഒന്നാം സ്ഥാനത്തെത്തി റെക്കാ൪ഡിട്ടപ്പോളു് കോണു്ഗ്രസ്സോ ബീജേപ്പീയോ അതിനെ അപലപിച്ചില്ല.

സുപ്രീംകോടതിവിധിയെ വിശ്വസിച്ചു് ശബരിമലയിലു്ക്കയറാ൯ചെന്ന പെണ്ണുങ്ങളെ അന്ധവിശ്വാസങ്ങളുടെ പേരുംപറഞ്ഞു് അതിക്ക്രൂരമായി ആക്ക്രമിക്കുന്നതിലും കോണു്ഗ്രസ്സും ബീജേപ്പീയും ഒറ്റക്കെട്ടായിനിന്നു. ഇവരുടെ ദേശീയനേതൃത്വങ്ങളുടെ പ്രഖ്യാപിതനയങ്ങളോ ആപ്പാ൪ട്ടികളുടെ വ൪ഷങ്ങളായിത്തുടരുന്ന അന്ത൪ദ്ദേശീയ-വിദേശനയങ്ങളോ ഇവരഴിച്ചുവിട്ട അക്രമസംഘങ്ങളുടെ തേ൪വാഴു്ച്ച തടയുന്നതിനും അവരെ നിലക്കുനി൪ത്തുന്നതിനും ഇവ൪ ഉപയോഗിച്ചില്ല. ഈശ്വരനെക്കാണാ൯പോയ ഒരു സു്ത്രീയെ ആക്രമിച്ച ആനിമിഷംതന്നെ ഹിന്ദുത്വവും ഈശ്വര൯റ്റെ മുന്നിലു്ച്ചെന്നുനിലു്ക്കാനുള്ള അ൪ഹതയും അവകാശവും നഷ്ടപ്പെട്ട വൃത്തികെട്ടവ൯മാരെ ‘ഭക്ത൯മാ൪’ എന്നാണു് ഇവരഭിസംബോധനചെയു്തതും ആ ഭക്ത്യാഭാസ്സ൯മാരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയലാഭങ്ങളു്ക്കുവേണു്ടി ക്രിമിനലു്നിയമങ്ങളെ വെല്ലുവിളിച്ചു് കേരളമാകെ കലാപംനടത്തിയതും. രാവിലെ നാലുമണിമുതലു് രാത്രി പത്തുമണിവരെ മൈക്കിലു്ക്കൂടി പാട്ടുവെക്കുന്ന കള്ളഭക്തിയല്ലാതെ കേരളത്തിലെന്തു് ഭക്തിയാണുള്ളതു്, അതും മുഴുക്കള്ളുകുടിയ൯മാരുടെ കേരളത്തിലു്? കള്ളുകുടിയിലു് അഖിലേന്ത്യാറെക്കാ൪ഡിട്ട ഒരു സംസ്ഥാനത്തെയാണോ ഭക്തകേരളം എന്നു് ഇവ൪ പറയുന്നതു്?

അന്ധവിശ്വാസങ്ങളെയും ജാതി-മത-വ൪ഗ്ഗീയചിന്താഗതികളെയും പരസ്യമായെടുത്തുപയോഗിക്കുന്നതിലു് എക്കാലവും ലജ്ജയുള്ളവരായിരുന്നു കേരളത്തുകാ൪- മുസ്ലിംലീഗി൯റ്റെ ആവി൪ഭാവംവരെ. ഇപ്പോളു് ഇവരാകട്ടെ, പ്രത്യേകിച്ചും ബീജേപ്പീയാകട്ടെ, അന്ധവിശ്വാസങ്ങളെയും ജാതി-മത-വ൪ഗ്ഗീയ ചിന്താഗതികളെയും ഒരു അഭിമാനമായാണു് പരസ്യമായി കൊണു്ടുനടക്കുന്നതു്. അതിലു് തൊട്ടുപുറകെത്തന്നെയുണു്ടു് കോണു്ഗ്രസ്സും. അന്ധവിശ്വാസങ്ങളു്ക്കും ജാതിമതവ൪ഗ്ഗീയതയു്ക്കും മാത്രമായൊരു പാ൪ട്ടി! അതാണു് ബീജേപ്പീ. അന്ധവിശ്വാസങ്ങളെയും ജാതിമതവ൪ഗ്ഗീയതയേയും മാത്രംവിറ്റാലു് ഇ൯ഡൃയിലു് സുഖമായി കേന്ദ്രഭരണം നേടാമെന്നു് ബീജേപ്പീ തെളിയിച്ചു. ആവഴിക്കുതന്നെ പോയാലെന്തെന്നു് ശ്രമിച്ചുനോക്കുകയാണു് കേരളത്തിലു് കോണു്ഗ്രസ്സു്- അവരുടെ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണു്ടു്.

കേരളത്തിലെ മൂന്നു് പ്രമുഖപാ൪ട്ടികളായ കോണു്ഗ്രസ്സിലും ബീജേപ്പീയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുംവെച്ചു് ജനങ്ങളെ അന്ധവിശ്വാസികളും കള്ളുകുടിയ൯മാരുമാക്കുന്നതിലു് ശബരിമല സു്ത്രീപ്പ്രവേശനവിഷയത്തി൯റ്റെ അടിസ്ഥാനത്തിലു് കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും പങ്കിവിടെപ്പറഞ്ഞുകഴിഞ്ഞു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പങ്കിവിടെപ്പറയുന്നില്ല- വളരെ മോശമാണു്, ഇപ്പോളു്. ശബരിമലയിലു് യുവതികളെപ്പ്രവേശിപ്പിച്ചുകൊള്ളാ൯ സുപ്രീംകോടതിപറഞ്ഞപ്പോളു് അങ്ങനെ പ്രവേശിപ്പിക്കുന്നതിനു് ഗവണു്മെ൯റ്റിനെ നയിക്കുന്ന പാ൪ട്ടിയെന്നനിലയിലു് ആദ്യം അവ൪ ഒരലു്പ്പം ആവേശമൊക്കെക്കാട്ടിയെങ്കിലും അങ്ങനെ പ്രവേശിപ്പിക്കുന്നതിനെതിരെ കോണു്ഗ്രസ്സും ബീജേപ്പീയും വിശ്വാസപ്പ്രമാണങ്ങളുടെയും ആചാരങ്ങളുടെയുംപേരിലു് ഈ അന്ധവിശ്വാസികളും കള്ളുകുടിയ൯മാരുമായ ജനങ്ങളെയെല്ലാമിളക്കിമറിച്ചു് മുന്നോട്ടുപോകുന്നതുകണു്ടപ്പോളു് അവരും നിലപാടുതിരുത്തി- കോണു്ഗ്രസ്സിനെയും ബീജേപ്പീയേയുംപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അഖിലേന്ത്യാനയവും ആദ൪ശ്ശവും 'സു്ത്രീപുരുഷതുല്യത- എവിടെയും' എന്നതാണെങ്കിലും. കോണു്ഗ്രസ്സും ബീജേപ്പീയും ലോകംമുഴുവനുമില്ല, പക്ഷേ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുണു്ടു്. സു്ത്രീപുരുഷതുല്യതയെന്ന ആ സാ൪വ്വദേശീയ കമ്മ്യൂണിസ്സു്റ്റു്- മാ൪കു്സ്സിസ്സു്റ്റു്- സോഷ്യലിസ്സു്റ്റുനയംപോലും അവ൪ കണക്കിലെടുത്തില്ല. ഒരു തെരഞ്ഞെടുപ്പുപാ൪ട്ടിയാക്കിമാറ്റിയശേഷം വോട്ടാണു് കാര്യമെന്ന നിലപാടിലേക്കാണു് അതി൯റ്റെ കേരളത്തിലെ ഇന്നത്തെ നേതാക്ക൯മാ൪ അതിനെ നയിക്കുന്നതു്.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

No comments:

Post a Comment