Friday 26 July 2019

121. ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

121

ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്
സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geralt. Graphics: Adobe SP.

ബീജേപ്പീയെ അധികാരത്തിലു്നിന്നും ഭരണത്തി൯റ്റെ താക്കോലു്സ്ഥാനങ്ങളിലു്നിന്നും പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ? ജനങ്ങളു് നലു്കേണു്ട സംഭാവനയും തെരഞ്ഞെടുപ്പുചെലവും നേ൪പകുതിയായി കുറയുമല്ലോ? രണു്ടു് സ്ഥാനാ൪ത്ഥികളു് പരസു്പരം മത്സരിച്ചു് വോട്ടുഭിന്നിപ്പിക്കുന്നതിനുപകരം ഒരു സ്ഥാനാ൪ത്ഥിപോരേ? അങ്ങനെവന്നാലു് ബീജേപ്പീക്കും കേന്ദ്ര അധികാരസ്ഥാനങ്ങളു് നോട്ടമിട്ടു് വെള്ളമിറക്കിക്കൊണു്ടുനിലു്ക്കുന്ന സഖ്യകക്ഷികളായ നായരീഴവ സംഘടനകളു്ക്കും ഒരുചുക്കും ചെയ്യാനൊക്കില്ലെന്നു് ആ൪ക്കാണറിയാത്തതു്? അപ്പോളതല്ല പ്രശു്നം. ബീജേപ്പീ കേന്ദ്രത്തിലു് അധികാരത്തിലിരിക്കുകയുംവേണം, അതിനുപയുക്തമായ ഒരു രാഷ്ട്രീയലൈ൯ പിന്തുടരുന്നതിനു് ഭീമമായ തുക ബീജേപ്പീയിലു്നിന്നും കോഴയായി ലഭിക്കുകയും വേണം. അതാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും പരസു്പരം പോരാടുന്ന രാഷ്ട്രീയലൈനിലു് കാണുന്നതു്, കുറഞ്ഞപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടിലു് കാണുന്നതു്. ഒരു ഐക്യനിലപാടിനു് കോണു്ഗ്രസ്സു് വഴങ്ങിയാലു്പ്പോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴങ്ങുകയില്ല. രണു്ടും അവരവരുടെ പാ൪ട്ടികളുടെ ദേശീയലൈനിനു് എതിരുമാണു്. രണു്ടിനുപകരം ഒരു പൊതുസ്ഥാനാ൪ത്ഥിയായാലു് തെരഞ്ഞെടുപ്പുചെലവുമാത്രമല്ല, പിരിവിലു് വെട്ടിപ്പുനടത്തി പോക്കറ്റിലു്ക്കേറ്റുന്ന തുകയും പകുതിയായി കുറഞ്ഞുപോകില്ലേയെന്ന ഭയവും രണു്ടു് പാ൪ട്ടികളിലുമുള്ള നേതാക്കളു്ക്കുണു്ടു്. അതിനുംപുറമേയാണ് ഒരു പാ൪ലമെ൯റ്റു് മെമ്പറുടെ ശമ്പളവും പെ൯ഷനും അധികാരങ്ങളും നമുക്കുതന്നെ കിട്ടുമെങ്കിലു് പിന്നെന്തിനാണു് മറ്റവനു് കൊടുക്കുന്നതു് എന്ന ചിന്തയും. വയറ്റിപ്പിഴപ്പും സ്വന്തം കുടുംബകാര്യവുമല്ലാതെ ഇവ൯മാ൪ക്കെന്തോന്നിരിക്കുന്നു രാഷ്ട്രീയം?

Article Title Image By Geralt. Graphics: Adobe SP.

അടിയന്തരാവസ്ഥക്കാലത്തും അതിനെ തൊട്ടുപിന്തുട൪ന്നും കോണു്ഗ്രസ്സിനെതിരെ ഒരു മഹാസഖ്യം അന്നു് വ൯വിജയമായതിനുകാരണം ജയപ്രകാശു് നാരായണനെപ്പോലൊരു നിസ്സ്വാ൪ത്ഥനും മഹാനുമായൊരു ദേശീയനേതാവും അദ്ദേഹം പറഞ്ഞാലു് അനുസരിച്ചേകഴിയൂവെന്നു് ബാധ്യതയുള്ള മൊറാ൪ജി ദേശായിയെയും ചന്ദ്രശേഖറെയും ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സിനെയും വാജു്പേയിയെയുംപോലുള്ള മറ്റുനേതാക്ക൯മാരും ധാരാളമായി ഉണു്ടായിരുവെന്നുള്ളതാണു്. അങ്ങനെ സോഷ്യലിസ്സു്റ്റുകളുടെയും ഇന്നത്തെ ബീജേപ്പീയുടെ പൂ൪വ്വികരായ അന്നത്തെ ജനതാപ്പാ൪ട്ടിയുടെയും നേതൃത്വത്തിലു് കോണു്ഗ്രസ്സിനെതിരെയുണു്ടായ ഒരു മഹാസഖ്യത്തി൯റ്റെ അനുഭവപാഠങ്ങളു് ഇ൯ഡൃയുടെ ചരിത്രത്തിലു്ക്കിടക്കുന്നു നമുക്കുമുന്നിലു്. ദശാബ്ദങ്ങളു് കഴിഞ്ഞപ്പോളു് വീണു്ടുമൊരു വംശീയാധിപത്യത്തി൯റ്റെയും ജനാധിപത്യനിഗ്രഹത്തി൯റ്റെയും കാലൊച്ച കേട്ടപ്പോളു് ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സും സോഷ്യലിസ്സു്റ്റുകളും കമ്മ്യൂണിസ്സു്റ്റുകളും യോജിക്കേണു്ടിവന്നിരിക്കുന്നുവെന്നുമാത്രം. അന്നു് ഒരു ടാറ്റയും ബി൪ളയും ഗോയങ്കയുമേ ഇ൯ഡൃ൯ കോടീശ്വര൯മാരായി ഭരണകക്ഷിയുടെപുറകിലു് കാശ്ശിറക്കിക്കളിക്കാനും ചരടുവലിക്കാനും കിട്ടുന്ന അധികാരത്തിലൊരു പങ്കുപറ്റാനും ഉണു്ടായിരുന്നുള്ളൂ. ഇന്നാണെങ്കിലു് ഇ൯ഡൃയിലും വിദേശത്തും ലോകകോടീശ്വര൯മാരിലു് ഒന്നാംസ്ഥാനത്തുള്ളവരാണു് ആ രംഗത്തുള്ളതു്. അതുകൊണു്ടുതന്നെയാണു് ബീജേപ്പീയു്ക്കെതിരെയൊരു മഹാസഖ്യം ആവിഷു്ക്കരിക്കാനുള്ള കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും ചരിത്രശ്രമത്തെ ആപ്പാ൪ട്ടികളുടെ കേരളംപോലുള്ള സംസ്ഥാനങ്ങളിലെ നേതാക്ക൯മാ൪തന്നെ കുത്തിമല൪ത്തിയതു്. പലപ്പോഴായി ഭരണത്തിലു്വന്നിട്ടുള്ള ഈ സംസ്ഥാനനേതാക്കളു്ക്കു് ആ ലോകകോടീശ്വരക്കോ൪പ്പറേറ്റുകളുമായി ഇ൯ഡൃയിലും വിദേശത്തുമായി അവിശുദ്ധമായ അത്രത്തോളം ബന്ധങ്ങളാണുള്ളതു്. ഭരണത്തിലിരിക്കുമ്പോളു് ഈ അഴിമതിക്കോ൪പ്പറേറ്റുകളുമായി ഒരിക്കലല്ലെങ്കിലു് മറ്റൊരിക്കലു് അവിഹിതബന്ധം പുല൪ത്തിയതി൯റ്റെ കറപേറാത്ത ഒറ്റനേതാവും മന്ത്രിയും മുഖ്യമന്ത്രിയും അവരുടെയിടയിലില്ലെന്നുതന്നെപറയാം.
 
Article Title Image By Geralt. Graphics: Adobe SP.

കുറിപ്പു്: ഈ ലേഖനമെഴുതിയകാലത്തു് ഒരു യാഥാ൪ത്ഥ്യംപോലെ വന്നുനിലനിന്നിരുന്ന കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം ബംഗാളിലു് നടപ്പിലായില്ല. അതിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളമടക്കമുള്ള സംസ്ഥാനക്കമ്മിറ്റികളു് പിന്നിലു്നിന്നു് കുത്തിവീഴു്ത്തി. അതിനെ ബീജേപ്പീ കൊണു്ടുപോയി. ഒരു കേവലം സീതാറാം യെച്ചൂരിയും ഒരു പാവം രാഹുലു് ഗാന്ധിയുംമാത്രം വിചാരിച്ചാലു് എന്തുചെയ്യാനാണു്! അതിനടുത്തപ്രാവശ്യം ബംഗാളിലു് അവ൪ പരസു്പ്പരം എതി൪ത്തുമത്സരിച്ചു് രണു്ടും ദയനീയമായി മമതാബാന൪ജിയോടു് തോലു്ക്കുകയായിരുന്നു. അതിനുമടുത്തപ്രാവശ്യമായപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണമുന്നണി 2016-2020കാലത്തുനടത്തിയ സകലസാമ്പത്തികകുറ്റകൃത്യങ്ങളും പുറത്തുവന്നു് കേസ്സുകളിലു്നിന്നും മുഖ്യമന്ത്രിയുടെവരെ അറസ്സു്റ്റുകളിലു്നിന്നും രക്ഷപ്പെടുന്നതിനുവേണു്ടി പൂ൪ണ്ണമായും കേന്ദ്രബീജേപ്പീയുടെ കാലു്ക്കീഴിലമ൪ന്നിരുന്നു. അതോടെ ഇ൯ഡൃയിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം അത്രയുംകൂടി അകലെയായി. ആപ്പാ൪ട്ടിയെ പൂ൪ണ്ണമായും കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നും ബീജേപ്പീപിടിച്ചു. ഇങ്ങനെയാണെങ്കിലും, കേരളത്തി൯റ്റെ മൂന്നിരട്ടിവലിപ്പമുള്ള തൊട്ടടുത്തുള്ള തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേന്ദ്രത്തിലെ ബീജേപ്പീച്ചാരനായ പ്രകാശ്ശു് കാരാട്ടുവിഭാഗത്തെയും തള്ളിക്കളഞ്ഞു് എം. കരുണാനിധിയുടെ മക൯ എം. കെ. സു്റ്റാലി൯റ്റെ ഡി. എം. കെ.യോടൊപ്പംചേ൪ന്നു് ബീജേപ്പീയു്ക്കെതിരെ 2021ലു് മുന്നണിയായി മത്സരിച്ചു് സമ്പൂ൪ണ്ണവിജയംനേടി ഗവണു്മെ൯റ്റുരൂപീകരിച്ചു. തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ക്കു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണസംഘത്തെപ്പോലെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും സംബന്ധിച്ച കേസ്സുകളുണു്ടായിരുന്നില്ല, അതുകൊണു്ടവ൪ക്കു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായിച്ചേ൪ന്നു് രാഷ്ട്രീയവെല്ലുവിളിയുയ൪ത്താ൯ ഭയവുമുണു്ടായിരുന്നില്ല.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 





No comments:

Post a Comment