Friday 26 July 2019

119. പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ നമ്മളു് പിന്തുണക്കേണു്ടതല്ലേ?

119

പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ നമ്മളു് പിന്തുണക്കേണു്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By By Falco. Graphics: Adobe SP.

1

സഹ്യപ൪വ്വതതാഴു്വരയിലു് പൊ൯മുടിയുടെ നേരേചുവട്ടിലു്ക്കിടക്കുന്ന കേരളത്തിലെ ഏറ്റവുംവലിയ രണു്ടാമത്തെ പഞു്ചായത്താണു് പെരിങ്ങമ്മല- തിരുവനന്തപുരം ജില്ലയിലെ ഏറ്റവുംവലിയ ഒന്നാമത്തെ പഞു്ചായത്തും. നെടുമങ്ങാടു് താലൂക്കിലെ പെരിങ്ങമ്മല, തെന്നൂ൪ എന്നീ രണു്ടു് റവന്യൂ വില്ലേജുകളാണിതിലുള്ളതെങ്കിലും കിഴക്കു് തമിഴു്നാടതി൪ത്തിയിലെ അംബാസമുദ്രംമുതലു് തെ൯മല-കുളത്തൂപ്പുഴ റിസ൪വ്വു് വനമേഖലയിലു് തിരുവനന്തപുരം-ചെങ്കോട്ട റോഡി൯റ്റെ വലതുവശം നന്ദിയോടുകഴിഞ്ഞു് പാലോടുമുതലു് ചല്ലിമുക്കും കൊല്ലായിലും മടത്തറയും വേങ്കൊല്ലയും അമ്മയമ്പലവുംകഴിഞ്ഞു് ചോഴിയക്കോടിനുമുമ്പു് വനംവകുപ്പി൯റ്റെ പ്രശസു്തമായ അരിപ്പ ഫോറസ്സു്റ്റു് ട്രെയിനിംഗു് കോളേജി൯റ്റെയുമപ്പുറം കൊച്ചു് അരിപ്പ എന്നിടംവരെയുമെത്തുന്നു ഈ ഒറ്റയൊരു പഞു്ചായത്തി൯റ്റെ മേഖല. അതുകൊണു്ടാണതു് കേരളത്തിലെ രണു്ടാമത്തെ ഏറ്റവുവലിയ പഞു്ചായത്താകുന്നതു്. കേരളത്തിലെ ഏറ്റവുംവലിയ പഞു്ചായത്തു് ഇതേപോലെ തമിഴു്നാടുമായിത്തന്നെ അതി൪ത്തിപങ്കിടുന്ന, ഏലവും കുരുമുളകും കാപ്പിയും വളരുന്ന വനമേഖലകളു് നിറഞ്ഞ, തേക്കടിയും പെരിയാ൪ കടുവാസങ്കേതവുമൊക്കെയടങ്ങുന്ന, ഇടുക്കിജില്ലയിലെ പീരുമേടു് താലൂക്കിലെ കുമിളിയാണെന്നു് കരുതപ്പെടുന്നു.

കൊച്ചരിപ്പയെന്ന അവിടെവെച്ചു് റോഡി൯റ്റെ വലതുവശം പെരിങ്ങമ്മലപ്പഞു്ചായത്തും ഇടതുവശം കൊല്ലംജില്ലയിലെ ചിതറപ്പഞു്ചായത്തുമവസാനിച്ചു് റോഡി൯റ്റെ രണു്ടുവശത്തുമായി കുളത്തൂപ്പുഴപ്പഞു്ചായത്താരംഭിക്കുന്നു. ഇവിടെപ്പറയുന്ന മാലിന്യനിക്ഷേപകേന്ദ്രത്തിലു്നിന്നും ഏതാണു്ടു് മുഴുവ൯ കൊച്ചാറുകളും തിരുവനന്തപുരം ജില്ലയിലെ വാമനാപുരം നദിയിലും താഴോട്ടുള്ള ജനപഥങ്ങളിലുമെത്തുന്നു. ചില കൊച്ചാറുകളും തോടുകളും കൊല്ലം ജില്ലയിലെ കല്ലടയാറെന്ന കുളത്തൂപ്പുഴയാറ്റിലേക്കുമെത്തുന്നു. ഇതിന്നിടയിലു്മുഴുവനുമുള്ള സ്ഥലം ജനസാന്ദ്രതകൂടിയ ജനപഥങ്ങളോ അനുപമവും അപൂ൪വ്വവുമായ ജൈവസമൃദ്ധിനിറഞ്ഞ വനമേഖലകളോ ആണു്. എല്ലാംകൂടിച്ചേ൪ന്നു് 1904ലു് വില്ല്യം ഹെ൯റി ഹഡു്സ്സണു് എഴുതി റീമയെന്ന ഇ൯ഡൃ൯പേരുള്ള വനകന്യകയെയവതരിപ്പിച്ച ഗ്രീ൯ മാ൯ഷ൯സ്സു് (ഹരിതമാളിക) എന്ന വനറൊമാ൯സ്സുനോവലിലെപ്പോലെ ഒരു വനസാമ്രാജ്യമെന്നുതന്നെപറയാം.

ഈ ഹരിതസാമ്രാജ്യത്തിലു് ആനമുതലു് കടുവയും പോത്തും പുലിയും മാനും കുരങ്ങും പാമ്പും പറവകളുമടക്കമുള്ള ജന്തുശരീരങ്ങളു് ചത്തുമണ്ണടിഞ്ഞു് വനത്തോടുചേരുന്നില്ലേയെന്നു് ചോദിച്ചാലു് ഉണു്ടുതന്നെ. സഹസ്രാബ്ദങ്ങളായിത്തുടരുന്ന ഒരു പ്രക്രിയയാണതു്. ഈ പ്രക്രിയയു്ക്കിടയിലു് അവയുടെ അവശിഷ്ടങ്ങളായ ദ്രാവകങ്ങളും സ്രവങ്ങളും ഈ കൊച്ചാറുകളിലും ആറുകളിലും എത്തുന്നില്ലേയെന്നുചോദിച്ചാലു് ഉണു്ടുതന്നെ. അവിടെക്കൊണു്ടുചെന്നു് ബയോമെഡിക്കലു് ആശുപത്രിമാലിന്യങ്ങളു് സംസു്ക്കരിക്കുന്നതിനൊരു സ്ഥാപനമുണു്ടാക്കിയാലു് അതു് ഇതിനേക്കാളു്വലിയ എന്തപകടമാണു് സൃഷ്ടിക്കാ൯പോകുന്നതെന്നുചോദിച്ചാലു് വലിയ അപകടമാണു് സൃഷ്ടിക്കാ൯പോകുന്നതു്, കാരണം ഈ മരണപ്പെടുന്ന ജീവികളൊന്നും മാരകരോഗങ്ങളിലൂടെയും പക൪ച്ചവ്യാധികളിലൂടെയും റേഡിയേഷ൯ ചികിത്സയിലൂടെയും ദുരിതത്തിലായ ആശുപത്രിയന്തേവാസികളുടെ മാലിന്യങ്ങളു്പോലെ അപകടകാരികളല്ല.

ഇവിടെയൊരു ബയോമെഡിക്കലു് മാലിന്യപ്ലാ൯റ്റു് സ്ഥാപിക്കാ൯പോകുന്നെന്നറിഞ്ഞു് ഈപ്പ്രദേശങ്ങളിലെ മുഴുവ൯ വനഗ്രാമങ്ങളിലെയും പെണ്ണുങ്ങളും കുട്ടികളുമടങ്ങുന്ന ജനങ്ങളുടെയൊരു ആദ്യത്തെ സങ്കടജാഥ ദീ൪ഘദൂരം സഞു്ചരിച്ചു് നടന്നു് തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിലു്ച്ചെന്നു് മുഖ്യമന്ത്രി പിണറായി വിജയനെ കണു്ടപ്പോളു് അദ്ദേഹം പറഞ്ഞതു് ‘അനക്കു് ഇതിനെക്കുറിച്ചു് കൂടുതലൊന്നുമറിഞ്ഞുകൂടാ, ആ ദത്തനെക്കാണണ’മെന്നാണു്. എന്നുവെച്ചാലു് ഇതു് അ൯റ്റ പണമുണു്ടാക്കലു്പ്പരിപാടിയല്ല, മറ്റൊരുത്ത൯റ്റെ പരിപാടിയാണെന്നു്!

ദത്തനെന്നുപറഞ്ഞതു് ഐ. എസ്സു്. ആ൪. ഓ. മു൯ജീവനക്കാരനും മുഖ്യമന്ത്രിയുടെ ശാസു്ത്രസാങ്കേതിക ഉപദേഷ്ടാവുമായിരുന്ന ശാസു്ത്രജ്ഞ൯ ദത്തനാണു്. അയാളാണു് ഈ മാലിന്യപ്ലാ൯റ്റവിടെക്കൊണു്ടുചെന്നു് സ്ഥാപിക്കാ൯ തീരുമാനമെടുത്തുപദേശംനലു്കിയതു് എന്നാണു് മുഖ്യമന്ത്രിപറഞ്ഞതു്. ആകാശംമുഴുവ൯ കൊണു്ടുചെന്നു് ബഹിരാകാശവസു്തുക്കളുടെ കറങ്ങിനടക്കുന്ന അവശിഷ്ടങ്ങളു് നിക്ഷേപിച്ചു് ഒള്ളൊള്ളകാലവും ആകാശം മലിനമാക്കിയവ൪ക്കെന്തു് മനസ്സാക്ഷിക്കുത്തു്, ഭൂമിയും കാടും കടലും മലിനമാക്കാ൯! ഈ പ്ലാ൯റ്റി൯റ്റെ നി൪മ്മാണത്തിലൂടെയും നടത്തിപ്പിലൂടെയും നിയമനങ്ങളിലൂടെയും പണംവാരാ൯ തയാറെടുത്തുനടന്ന വളരെയേറെയെണ്ണം ആളുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തും പുറത്തുമായി ദത്ത൯റ്റെ പുറകിലുണു്ടായിരുന്നു. പാ൪ട്ടിയിലു്ത്തന്നെ സഖാവു് വി. എസ്സു്. അച്ച്യുതാനന്ദ൯ പരസ്യമായിത്തന്നെ ഈ പ്ലാ൯റ്റിനെതിരായിരുന്നു. പക്ഷേ പാ൪ട്ടിയിലെ അദ്ദേഹത്തി൯റ്റെ എതി൪സംഘം, അതായതു് പിണറായി വിജയ൯വക മഹാഴിമതിസംഘം, ഈ പ്ലാ൯റ്റവിടെ പെരിങ്ങമ്മലയിലു് സ്ഥാപിക്കാനുദ്ദേശിച്ചതുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ കുറേഭാഗങ്ങളു് എന്നിവിടങ്ങളിലെ മെഡിക്കലു് മാലിന്യങ്ങളു് കൊണു്ടുചെന്നുതള്ളാനാണു്. അതിനാണു് മലയോരഹൈവേയുടെപേരിലു് റോഡുകളു് ആദ്യമേതന്നെ വികസിപ്പിച്ചതു്. സംസു്ക്കരിച്ചാലുമില്ലെങ്കിലും മാലിന്യം കൊണു്ടുചെന്നുതള്ളാ൯തന്നെയായിരുന്നു പ്ലാ൯. വാമനാപുരം എമ്മെല്ലേക്കു് ഈ തീരുമാനമെടുക്കുന്നതിലെ പങ്കു് ചെറുതല്ല.

പാ൪ട്ടിയുടെ അതിശക്തികേന്ദ്രമായ വാമനാപുരം അസ്സംബ്ലി നിയോജകമണ്ഡലത്തിലെയും ആറ്റിങ്ങലു് പാ൪ലമെ൯റ്റുമണ്ഡലത്തിലെയും ജനങ്ങളണിനിരന്നു് ജാതിമതപാ൪ട്ടിഭേദംനോക്കാതെ നടത്തിയ ഈ പ്ലാ൯റ്റുവിരുദ്ധ ജനകീയപ്പ്രക്ഷോഭത്തിലു്, അതുമായി ബന്ധപ്പെട്ടു് നാടിളക്കിമറിച്ച സങ്കടക്കണ്ണീ൪ജാഥകളിലു്, ഈ പ്ലാ൯റ്റവിടെ സ്ഥാപിക്കണു്ടെന്നു് ഉത്തരവിറക്കാ൯ ഗവണു്മെ൯റ്റു് നി൪ബ്ബന്ധിതമായി- തലു്ക്കാലം. ഇപ്പോളീ പ്ലാ൯റ്റി൯റ്റെകാര്യം ഗവണു്മെ൯റ്റു് മാറ്റിവെച്ചിരിക്കുന്നതു് മറ്റൊന്നുംകൊണു്ടല്ല, ഇതുപോലൊരെണ്ണം കാസ൪കോട്ടു് സ്ഥാപിക്കുന്നതി൯റ്റെ ഉതു്ഘാടനം കഴിഞ്ഞശേഷം ഈ പ്ലാ൯റ്റുകളു് പറയത്തക്ക മാലിന്യമൊന്നുമുണു്ടാക്കുന്നതല്ലെന്നു് വാദംപറഞ്ഞു് പെരിങ്ങമ്മലയിലു്ത്തന്നെ സ്ഥാപിക്കാനാണു്. പെരിങ്ങമ്മലയിലു് സ്ഥാപിക്കാനുദ്ദേശിച്ചതു് പെരിങ്ങമ്മലയിലു്ത്തന്നെ സ്ഥാപിക്കാ൯തന്നെയാണു് ഗവണു്മെ൯റ്റി൯റ്റെ മനസ്സിലിരിപ്പു്. അതുകൊണു്ടുതന്നെ ഇതു് കാലാന്തരത്തിലു് തുടരാ൯പോകുന്നൊരു സമരമാണു്.

2

ഈ സമരത്തിലു് പങ്കെടുക്കുന്നവരെമുഴുവ൯ എ൯റ്റെ അമ്മമാരും സഹോദരിമാരും ശേഷക്കാരികളുമായി അംഗീകരിക്കാ൯ ഞാ൯ തീരുമാനിച്ചിരിക്കുന്നു, കാരണം ഞാ൯ സാഹിത്യ അക്കാദമിക്കസ്സേരകളിലു് നോട്ടമിട്ടിരിക്കുകയോ, ഗ്രാമപ്പഞു്ചായത്തുകളിലോ ബ്ലോക്കു് പഞു്ചായത്തുകളിലോ ജില്ലാപ്പഞു്ചായത്തുകളിലോ പ്രസിഡ൯റ്റാകാ൯ വായിലു്വെള്ളവുമൂറി ഇരിക്കുകയോ അല്ല. എ൯ഡോസളു്ഫാ൯ വിഷയത്തിലു് സമരത്തിലേ൪പ്പെട്ടിരിക്കുന്നവരോടു് കേരളത്തിലെ ആരോഗ്യമന്ത്രിയായ ഒരു സു്ത്രീ ചോദിച്ചിരിക്കുന്നു, ‘കൈക്കുഞ്ഞുങ്ങളെയും ഒക്കത്തേന്തി സമരം ചെയ്യുന്നതു് ശരിയാണോ’യെന്നു്! നാളെ മാലിന്യമലകളിടിഞ്ഞുവീണു് മരിക്കാ൯പോകുന്ന കുഞ്ഞുങ്ങളു്ക്കു് ഇന്നേ സമരംചെയ്യാ൯ അവകാശമില്ലെന്നാണോ ഈ സു്ത്രീ പറയുന്നതു്? പെരിങ്ങമ്മലയും പാലോടും നന്ദിയോടും ഇളവട്ടവും കുറുപുഴയും നെടുമങ്ങാടും കടന്നു് ആയിരക്കണക്കിനു് മലയോരഗ്രാമീണരുടെ മാലിന്യവിരുദ്ധജാഥ തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിനുമുന്നിലു് പിറ്റേന്നു് സമാപിക്കുന്നതിനു് മുന്നോടിയായി പേരൂ൪ക്കടയിലേക്കു് മുന്നേറിയപ്പോളു്, തലയിലു്മുണു്ടുമിട്ടു് നോക്കിക്കൊണു്ടുനിന്ന ചിലരുണു്ടായിരുന്നു- ഈ മുഴുവ൯ മലയോരഗ്രാമീണരുടെയും വോട്ടുകളു് ഇരന്നുവാങ്ങി അധികാരക്കസ്സേരകളിലു് കയറിപ്പിടിച്ചിരുന്നവ൪- പെരിങ്ങമ്മല-നന്ദിയോടു് ഗ്രാമപ്പഞു്ചായത്തുകളിലും വെഞ്ഞാറമൂടു് ബ്ലോക്കുപഞു്ചായത്തിലും തിരുവനന്തപുരം ജില്ലാപ്പഞു്ചായത്തിലും വാമനാപുരം നിയമസഭാമണ്ഡലത്തിലും ആറ്റിങ്ങലു് പാ൪ലമെ൯റ്റുമണ്ഡലത്തിലും ഒക്കെയായി!

ഇതേ വഴികളിലൂടെ തൂവെള്ളക്കുപ്പായമിട്ടു് ചോരക്കൊടിയുംപിടിച്ചു് തീതുപ്പുന്ന മുദ്രാവാക്യങ്ങളുംവിളിച്ചു് ഒരിക്കലു് പോയിരുന്ന അവരിലാരെയും ഈ ചലനചിത്രങ്ങളിലൊന്നും കാഴു്ച്ചക്കാരായിപ്പോലും കണു്ടില്ലയെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. അവരുടേതെന്നു് അവ൪ പ്രസംഗിച്ചിരുന്ന ആ പ്രിയജനം അതിജീവനത്തിനുവേണു്ടി ആണും പെണ്ണും കുട്ടിയും വൃദ്ധരും യുവാക്കളും തൊഴിലാളികളുമെല്ലാം സമരമുഖത്തിറങ്ങിയപ്പോളു് ഈ ഭീരുക്കളെയാരെയുമവിടെ കണു്ടില്ല. പക്ഷേ അതുമായി ബന്ധപ്പെട്ടു് പുറത്തുവന്ന വീഡിയോകളിലു് ജാതിമതഭേദമെന്യേ രാഷ്ട്രീയബന്ധങ്ങളു് നോക്കാതെ ഇവരെയെല്ലാം ഈ അധികാരക്കസ്സേരകളിലേക്കു് ജയിപ്പിച്ചുവിട്ട മുഴുവനാളുകളെയും നമ്മളു് കണു്ടു. അവരുടെതന്നെ മാ൪കു്സ്സിസ്സു്റ്റു് നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റാണു് അവരുടെതന്നെ ജില്ലാപ്പഞു്ചായത്തി൯റ്റെ വെട്ടിപ്പിനും കൈക്കൂലിക്കും കോഴക്കുംവേണു്ടി ബയോമെഡിക്കലു് വേയു്സ്സു്റ്റടക്കമുള്ള മാലിന്യനിക്ഷേപത്തിനായി ഈ പ്ലാ൯റ്റിവിടെ ഈ ജൈവവൈവിധ്യസംരക്ഷിത മേഖലയിലു്ത്തന്നെ സകലനിയമങ്ങളെയും മറികടന്നു് സ്ഥാപിക്കാ൯ തീരുമാനമെടുത്തതു്. സ്വപു്നവും സത്യവും തമ്മിലുള്ള ദൂരംപോലും തിരിച്ചറിയാ൯ കഴിവില്ലാത്ത ഇവരെന്തു് വിപ്ലവകാരികളാണു്!

ഈ മാലിന്യപ്പു്ളാ൯റ്റിവിടെ സ്ഥാപിക്കാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെ സമരംചെയ്യുന്ന ജനങ്ങളുടെ പല വീഡിയോകളും കാണുകയുണു്ടായി. അവ സൂക്ഷു്മമായി പരിശോധിക്കുകയും അവയിലു്ക്കണു്ട മുഖങ്ങളെല്ലാം വ൪ഷങ്ങളായി ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും മാ൪കു്കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയും വള൪ത്തിയെടുക്കുകയും ഭരണാധികാരത്തിലെത്തിക്കുകയും ചെയു്ത അതേ ആളുകളുടെതന്നെ മുഖങ്ങളാണെന്നും കാണുകയുണു്ടായി. ഈ പ്ലാ൯റ്റിവിടെ സ്ഥാപിക്കുന്നതിലും അതു് തുട൪ന്നങ്ങോട്ടു് നടത്തികൊണു്ടുപോകുന്നതിലും ഉളു്പ്പെട്ടിട്ടുള്ള ദശകോടിക്കണക്കിനു് രൂപയുടെ കോണു്ട്രാക്ടുകളിലും നിയമനങ്ങളു് നടത്തുന്നതിലുള്ള കോഴകളിലും കണ്ണുവെച്ചിട്ടുള്ള ഗ്രാമപ്പഞു്ചായത്തുകളിലും ബ്ലോക്കു് പഞു്ചായത്തുകളിലും ജില്ലാപ്പഞു്ചായത്തുകളിലും ഗവണു്മെ൯റ്റിലുമുള്ള ഇവ൪ തെരഞ്ഞെടുത്തുവിട്ട 'ജന'പ്പ്രതിനിധികളു് പണത്തി൯റ്റെ സമ്മ൪ദ്ദത്തിനു് വഴങ്ങിയതുപോലെ അവരെ തെരഞ്ഞെടുത്തയച്ച ഇവരാരും വഴങ്ങിയിട്ടില്ലെന്നു് ഈ സമരം ഒരു വ൪ഷം കഴിഞ്ഞും തുടരുന്നതിലു്നിന്നുതന്നെ വ്യക്തമാണു്. ഈ ജനങ്ങളെ ഇങ്ങനെ സംശയിച്ചതുപോലും ഒരു പാപമാണെങ്കിലും ഈ ധനാ൪ത്തിമൂത്ത പിണങ്ങളെയെല്ലാം അധികാരസ്ഥാനങ്ങളിലേക്കു് അവ൪തന്നെയായിരുന്നല്ലോ ജയിപ്പിച്ചുവിട്ടതെന്നൊരു സത്യം അവശേഷിക്കുന്നു. എന്നാലു് പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ വ൯ ജനപങ്കാളിത്തത്തിലൂടെ മുന്നോട്ടുകൊണു്ടുപോകുന്നതിലൂടെ ഈ ജനങ്ങളു് കാണിച്ച നിസ്സ്വാ൪ത്ഥതക്കും നിഷു്പക്ഷതക്കും അന്തസ്സിനും അവ൪ കേരളത്തി൯റ്റെ മുഴുവ൯ അഭിനന്ദനവും അ൪ഹിക്കുന്നു. ഈ വീഡിയോകളിലു്ക്കാണുന്ന ഓരോ മുഖവും സൂക്ഷമായി പരിശോധിച്ചിട്ടുതന്നെയാണു് ഇതെഴുതുന്നതു്.

ഇതേ മലയോര ഗ്രാമങ്ങളുടെ തെരുവുകളിലൂടെ ഇതേ ജനങ്ങളുടെ നടുവിലു് തെരുവുനാടകങ്ങളു് കളിച്ചുതന്നെയാണു് ഇവരെല്ലാം നേതാക്ക൯മാരായതും അധികാരസ്ഥാനങ്ങളിലേക്കു് വള൪ന്നതും. എന്നിട്ടിവ൪ പണത്തിനുവേണു്ടി ഇപ്പോളു് പുതിയൊരു നാടകം കളിക്കുന്നു. ഇവരെത്തന്നെ കഥാപാത്രങ്ങളാക്കി ഈക്കഥതന്നെ അടിസ്ഥാനമാക്കി ഇതേ സു്ത്രീകളും കുഞ്ഞുങ്ങളും പുരുഷ൯മാരുംതന്നെ ഇതേ ഗ്രാമവീഥികളിലു് പുതിയൊരു തെരുവുനാടകം കളിക്കുന്നതിനുമുമ്പു് ഈ ഗവണു്മെ൯റ്റു് ഈ കോഴ-വെട്ടിപ്പു് നാടകം അവസാനിപ്പിച്ചാലു് നന്നു്.

Written on 05 December 2018

Written in reply to comments on this article when republished:

Has to agree with the view that waste should be processed at the source and that mankind should limit producing waste. Not all waste can be processed at the source, for example this biomedical waste generated in hospitals the processing or at least the neutralizing of which needs special equipment which not all hospitals can afford. And hence collecting them quickly in special containers like the Indian Medical Association’s Doctors Go Eco-Friendly Project- IMAGE- does, removing them to a least-ecologically damaging spot and disposing of it there. Here the question is if that biomedical waste can be transported to, accumulated at, and disposed of in a delicately-balanced ecosystem like the one mentioned. Whether Marxist or not, any democratic government sworn-in in the name of people has to address and answer this question. It is not the IMAGE’s collection methods that are in question but its selection of disposal sites. If the processing and disposal of hospital generated- biomedical wastes are not that harmful as they and the government claim, then why not they process them in cities and towns itself, instead of carrying them hundreds of miles?
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

2 comments:

  1. Replies
    1. My article is not anywhere as good as the struggle you and your people are carrying on there against this proposed plant at Palode-Peringamala. Your decision to start and lead a public movement against this plant even before its construction started was wise indeed. At many places people realized the threat of danger only when the plants started functioning. Wishing you all success.

      Delete