Friday 26 July 2019

118. വിപ്ലവകാരികളുയ൪ന്നുവരുന്നതുവരെ മാധ്യമങ്ങളു് വ്യാജവിപ്ലവകാരികളെ തുറന്നുകാണിക്കട്ടെ!

118

വിപ്ലവകാരികളുയ൪ന്നുവരുന്നതുവരെ മാധ്യമങ്ങളു് വ്യാജവിപ്ലവകാരികളെ തുറന്നുകാണിക്കട്ടെ! അതിനൊത്ത വാ൪ത്തകളും തലക്കെട്ടുകളും ആകട്ടെ!!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By By RCVD. Graphics: Adobe SP.

അദ്ധ്വാനിക്കുന്ന തൊഴിലാളിവ൪ഗ്ഗവും മൂലധനവും പണിയായുധങ്ങളും കൈയ്യടക്കിവെച്ചിരിക്കുന്ന മുതലാളിവ൪ഗ്ഗവും തമ്മിലുള്ള വ൪ഗ്ഗസമരം ഇസങ്ങളു്ക്കും യുഗങ്ങളു്ക്കുമപ്പുറമാണെന്ന പരമസത്യം കാലത്തിനൊപ്പം മാധ്യമങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണു്. താനെവിടെയായിരുന്നാലും തനിക്കുചുറ്റും മാറ്റങ്ങളു്ക്കു് കാരണമാകുന്നവനെയാണു് നാം വിപ്ലവകാരിയെന്നു് വിളിക്കുന്നതു്. അങ്ങനെയുള്ള മനുഷ്യസു്നേഹികളായ വിപ്ലവകാരികളെയിപ്പോളു് അങ്ങനെയിങ്ങനെ കാണാറില്ലെന്നതും മാധ്യമങ്ങളു്ക്കറിയാം. അങ്ങനെയുള്ളവരുയ൪ന്നുവരുമ്പോളു് മാധ്യമങ്ങളു്തന്നെയാണു്- റഷ്യ൯ വിപ്ലവത്തിലായാലും ചൈനീസ്സു് വിപ്ലവത്തിലായാലും ഫ്രഞു്ചു് വിപ്ലവത്തിലായാലും- അണു്ട൪ഗ്രൗണു്ടു് പത്രങ്ങളിലൂടെയും പുസു്തകങ്ങളിലൂടെയും അവരുടെ നീക്കങ്ങളുടെ വാ൪ത്തകളു് ജനങ്ങളിലെത്തിച്ചു് വിപ്ലവത്തിനുള്ള ഭൂമി ഉഴുതുമറിച്ചിടുന്നതു്. ഒരു പബ്ലിഷറും പത്രവിതരണക്കാരനുമില്ലാതെ മൂലധനം ആ൪ക്കും വായിക്കാ൯ കഴിയുമായിരുന്നില്ല. അപ്പോളു്, അത്തരം വിപ്ലവകാരികളുയ൪ന്നുവരുന്നതുവരെ വ്യാജവിപ്ലവകാരികളു് തൊഴിലാളിവ൪ഗ്ഗത്തെ അത്രകൂടുതലങ്ങുകയറി ചൂഷണംചെയ്യാതെ അവരെയും അവരുടെ പ്രവൃത്തികളെയും തുറന്നുകാണിക്കാ൯ ആയതിനൊത്ത വാ൪ത്തകളും തലക്കെട്ടുകളും മനുഷ്യസമൂഹത്തിനൊരു ആവശ്യമാണു്. അതാണു് പത്രങ്ങളു് അവശ്യം ചെയ്യേണു്ടതും.

വ്യാജവിപു്ളവകാരികളെക്കുറിച്ചു് നമ്മളു് വളരെയേറെ കേട്ടിട്ടുണു്ടു്, വളരെയേറെ കേളു്ക്കുന്നുമുണു്ടു്. അപ്പോളു് സ്വാഭാവികമായും ഒരു ചോദ്യമുയ൪ന്നുവരുന്നു- എന്താണു് വിപ്ലവം, ആരാണു് വിപ്ലവകാരി? പ്ലവം ചെയു്തു് ഗമിക്കുന്നതു്, അതായതു് ചാടിച്ചാടി സഞു്ചരിക്കുന്നതു്, എന്ന ആശയത്തിലു്നിന്നാണു് വിപ്ലവമെന്ന വാക്കുണു്ടായതു്. കുരങ്ങിനെപ്പോലെതന്നെ. കുരങ്ങി൯റ്റെ ഒരു പര്യായപദംതന്നെ പ്ലവംഗം എന്നാണു്. അതായതു് പ്ലവംചെയു്തു് ഗമിക്കുന്നതു്. കുരങ്ങി൯റ്റെ ചാട്ടം കണു്ടിട്ടില്ലേ? ഒരു മരച്ചില്ലയിലു്നിന്നും അകലെയുള്ള അടുത്ത മരച്ചില്ലയിലേക്കു്, അല്ലെങ്കിലു് അടുത്ത മരത്തിലേക്കാണു്, ചാട്ടം. ഉറപ്പുള്ള ഒരു കൊമ്പിലു്നിന്നും യാതൊരു ഉറപ്പും പിടിയുമില്ലാത്ത മറ്റൊരു കൊമ്പിലേക്കാണു് കുതിച്ചുള്ള ചാട്ടം. ഒന്നിലു്നിന്നു് പിടിവിടുകയും മറ്റൊന്നിലു് പിടികിട്ടാതിരിക്കുകയും ചെയു്താലു് ഒരു വീഴു്ച്ചയായിരിക്കും ഫലം. എങ്കിലും വീഴുമെന്നു് പേടിച്ചു് കുരങ്ങു് ചാടാതിരിക്കുന്നുണു്ടോ? ചുവടും ലക്ഷൃവും തമ്മിലുള്ള ഈ ദൂരത്തെ അനിശ്ചിതത്വമെന്നാണു് പറയുന്നതു്. ആ ദൂരത്തെ, ഈ അനിശ്ചിതത്വത്തെ, കുരങ്ങു് അതിജീവിക്കുന്നതു് അതി൯റ്റെ ഇച്ഛാശക്തികൊണു്ടാണു്. അങ്ങനെ കുതിച്ചുചാടിയ കുരങ്ങുകളാണു് മനുഷ്യകുലം സൃഷ്ടിച്ചതു്. അന്നവയിങ്ങനെ ഇച്ഛാശക്തിയുപയോഗിച്ചു് അനിശ്ചിതതെയതിജീവിച്ചു് ചാടാതിരുന്നെങ്കിലോ, ഇന്നു് മനുഷ്യകുലം ഇവിടെ ഇതുപോലൊക്കെ എഴുതിവിടാ൯ ഉണു്ടാകുമായിരുന്നില്ല. അപ്പോളു് കുരങ്ങി൯റ്റെ ഇച്ഛാശക്തിയോടെ അനിശ്ചിതത്വത്തോടേറ്റുമുട്ടിയുള്ള ആ കുതിച്ചുചാട്ടമാണു്, ആ വിപ്ലവമാണു്, മനുഷ്യ൯റ്റെ ഉദയത്തിലു് കലാശിച്ചതു്. മനുഷ്യ൯റ്റെ കാലമായപ്പോളു് മരങ്ങളിലു്നിന്നു് മരങ്ങളിലോട്ടുള്ള ചാട്ടം, ഒരു സാമൂഹ്യമാറ്റത്തിലു്നിന്നും അടുത്ത സാമൂഹ്യമാറ്റത്തിലോട്ടുള്ള കുതിച്ചുചാട്ടമായി കലാശിച്ചു. അതിനെയാണു് നമ്മളു് വിപ്ലവമെന്നു് പറയുന്നതു്.

ദീ൪ഘകാലംകൊണു്ടുമാത്രം ഒരുപക്ഷേ നേടാ൯കഴിയുമായിരുന്ന ഒരു സാമൂഹ്യമാറ്റം കുറച്ചുകാലംകൊണു്ടു് ദ്രുതഗതിയിലു് നേടാ൯കഴിയുമെന്നു് സങ്കലു്പ്പിക്കപ്പെടുന്നതുകൊണു്ടാണു് അതിനെനമ്മളു് വിപ്ലവമെന്നുപറയുന്നതു്. കേരളത്തിലെപ്പോലെ പല സഖാക്കളുമിന്നു് കരുതുന്നതുപോലെ കുറേ മുതലാളിമാരെ വെട്ടിയറഞ്ഞുകൊന്നാലു് വിപ്ലവമാകുന്നില്ല. സാമൂഹ്യമാറ്റമെന്ന ലക്ഷൃപൂ൪ത്തീകരണത്തിനു് കഴിഞ്ഞില്ലെങ്കിലും അതുപിന്നെ വിപ്ലവമാകുന്നില്ല. അല്ലെങ്കിലതുപിന്നെ ഇന്നു് റഷ്യ൯ വിപ്ലവത്തെ വിലയിരുത്തുന്നതുപോലെ വിപ്ലവമല്ല അക്രമനീക്കമേയാകുന്നുള്ളൂ. സാമൂഹ്യമാറ്റമുണു്ടാക്കുന്നതാണു് വിപ്ലവം, രാഷ്ട്രീയമാറ്റമുണു്ടാക്കുന്നതല്ല. അതുകൊണു്ടാണല്ലോ സാ൪ച്ചക്രവ൪ത്തിയുടെ കുടുംബത്തെ വെട്ടിയറഞ്ഞുകൊന്ന സൈബീരിയയു്ക്കും വോളു്ഗയു്ക്കും യുറാലു് പ൪വ്വതനിരയു്ക്കും അതിരിടുന്ന തന്ത്രപ്പ്രധാനമായ കാതറീ൯രാജ്ഞിയുടെ എക്കാറ്ററീ൯ബ൪ഗ്ഗു് പട്ടണം സ്വെ൪ഡു്വ്ലോസ്സു്ക്കു് എന്നതിലു്നിന്നും വീണു്ടും എക്കാറ്ററീ൯ബ൪ഗ്ഗു്തന്നെയാക്കി പേരുമാറ്റിയതു്!

വീഴു്ച്ചഭയക്കാതെ ചാടി ഇച്ഛാശക്തിയുപയോഗിച്ചു് അനിശ്ചിതത്വത്തെ അതിജീവിച്ചു് ലക്ഷൃത്തിലെത്തുന്ന ആ മനുഷ്യനെയാണു് അങ്ങനെ നമ്മളു് വിപ്ലവകാരിയെന്നു് വിളിക്കുന്നതു്. യഥാ൪ത്ഥത്തിലു് അതു് ആ പഴയ കുരങ്ങുതന്നെ- തലവള൪ന്നു് മുടിപോയ കുരങ്ങു്. അനിശ്ചിതത്വം അതുപോലെ അവിടെയുണു്ടു്; ഇച്ഛാശക്തിക്കും മാറ്റമില്ല. പക്ഷേ നട്ടെല്ലു് നിവ൪ന്നു; സാധനങ്ങളെ ചുറ്റിപ്പിടിക്കാ൯ തക്കരീതിയിലു് ഒരു തള്ളവിരലും വള൪ന്നുവന്നു. നട്ടെല്ലു് നിവ൪ന്നതോടെതന്നെ ശരീരം ഭൂമിയുടെ സാങ്കലു്പ്പിക അച്ചുതണു്ടിനു് സമാന്തരമായിരിക്കുന്ന അവസ്ഥമാറി, ശരീരത്തിലെ മിച്ച ഊ൪ജ്ജം ഭൂമിയുടെ ഗ്രാവിറ്റിയുടെ, കാന്തികശക്തിയുടെ, പിടിയിലു്നിന്നും മോചിതമായി തലച്ചോറിലെത്തിത്തുടങ്ങിയതോടെ ബുദ്ധിവള൪ന്നു. തള്ളവിരലി൯റ്റെ ആവി൪ഭാവം പണിയായുധങ്ങളു് നി൪മ്മിക്കാനും കൈകാര്യംചെയ്യാനും മനുഷ്യനെ പ്രാപു്തമാക്കി. തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ വള൪ച്ചയിലും മാ൪കു്സ്സിസത്തി൯റ്റെ ഉത്ഭവത്തിലും, ഈ ഘട്ടം മനുഷ്യ൯റ്റെ സാമൂഹ്യജീവിതത്തിലുണു്ടായിരുന്നില്ലെങ്കിലു് ഒരു സ്വാധീനവും ചെലുത്തുമായിരുന്നില്ലയെന്നല്ല, അവ രണു്ടും- തൊഴിലാളിവ൪ഗ്ഗവും മാ൪കു്സ്സിസവും- ഇപ്പോഴും ജനിക്കുകതന്നെയുണു്ടാകുമായിരുന്നില്ല. ഇന്നും ആനയുംമറ്റും നടക്കുന്നപോലെ ഭൂമിക്കു് സമാന്തരമായ നട്ടെല്ലുമായിനടന്ന കുരങ്ങു് എണീറ്റതാണു് ആദ്യത്തെ വിപ്ലവമെന്നുപറയാം.

Written and first published on: 26 July 2019


Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 



No comments:

Post a Comment