Sunday, 16 January 2022

704. പാ൪ട്ടിയിലുള്ളവ൯മാരൊന്നും പറഞ്ഞാലു്ക്കേളു്ക്കുന്നില്ല. എല്ലാവനും ബോധിച്ചമൂപ്പു്. പുറത്താക്കിയാലു് തെരഞ്ഞെടുപ്പുരഹസ്യംപറഞ്ഞു് ഗവണു്മെ൯റ്റിനെവീഴു്ത്തും!

704

പാ൪ട്ടിയിലുള്ളവ൯മാരൊന്നും പറഞ്ഞാലു്ക്കേളു്ക്കുന്നില്ല. എല്ലാവനും ബോധിച്ചമൂപ്പു്. പുറത്താക്കിയാലു് തെരഞ്ഞെടുപ്പുരഹസ്യംപറഞ്ഞു് ഗവണു്മെ൯റ്റിനെവീഴു്ത്തും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mr. B-King. Graphics: Adobe SP.


പാ൪ട്ടിയിലുള്ളവ൯മാരൊന്നും പറഞ്ഞാലു്ക്കേളു്ക്കുന്നില്ല. എല്ലാവനും ബോധിച്ചമൂപ്പു്. പുറത്താക്കിയാലു് തെരഞ്ഞെടുപ്പുരഹസ്യംപറഞ്ഞു് ഗവണു്മെ൯റ്റിനെവീഴു്ത്തും! മാലപിടിച്ചുപറിക്കണമെന്നുള്ളവ൯പോയി മാലപിടിച്ചുപറിക്കുന്നു. കത്തിക്കുമൂ൪ച്ചനോക്കണമെന്നുളവ൯പോയി ആരുടെയെങ്കിലും കഴുത്തിലു്വെച്ചു് കത്തിക്കുമൂ൪ച്ചനോക്കുന്നു. മയക്കുമരുന്നടിക്കണമെന്നുള്ളവ൯പോയി അതുമടിച്ചുകിടക്കുന്നു, അതുകച്ചവടംചെയ്യണമെന്നുള്ളവ൯പോയി അതുംചെയ്യുന്നു. പെണു്വാണിഭവും കള്ളനോട്ടടിയും നടത്തണമെന്നുള്ളവ൪ക്കു് പാ൪ട്ടിയിലു് അതിനുള്ള സ്വാതന്ത്ര്യമുണു്ടു്, ആരും തടയാനില്ല, കാരണം നേതാക്ക൯മാ൯ ഡോള൪കടത്തുന്നു വിദേശത്തേക്കു്- വിദേശത്തുനിന്നിങ്ങോട്ടു് സ്വ൪ണ്ണവും.

പാ൪ട്ടിയുടെ കാലുകളു് ഇസ്ലാമിസ്സു്റ്റുതീവ്രവാദികളു് കൊണു്ടുപോയി, തല കേന്ദ്രബീജേപ്പീയും കൊണു്ടുപോയി. കൈയ്യുകളു്ക്കുംവേണു്ടി സ്വ൪ണ്ണക്കള്ളക്കടത്തുസംഘങ്ങളും മയക്കുമരുന്നുകച്ചവടസംഘങ്ങളുംതമ്മിലു് അടിനടക്കുകയാണു്. അമേരിക്കയിലു് ച൪ച്ചനടക്കുന്നുണു്ടു്. ആ൪ക്കെങ്കിലുംകിട്ടും, തീരുമാനമായില്ല. മറ്റുഭാഗങ്ങളു് ആ൪ക്കുംവേണു്ട. ചിലതു് കാണാനില്ല. ഏതോ പഴയപ്രതികാരമാണെന്നും കേളു്ക്കുന്നു.

എല്ലാവ൯റ്റെയും ബലം ഒന്നാണു്- തെരഞ്ഞെടുപ്പുജയിച്ചതെങ്ങനെയെന്നു് വെളിപ്പെടുത്തുമെന്നു്! വോട്ടിംഗു്യന്ത്രങ്ങളിലു്---- എന്നൊരൊറ്റവാക്കു്! അതോടെ ഗുണദോഷിക്കാ൯ചെന്ന ഏരിയാസെക്രട്ടറിമാ൪ ഒന്നുംമിണു്ടാതെ തിരിച്ചുനടന്നു- അല്ല തിരിച്ചുകാറിലു്പ്പോവുകയാണു്. ആരെയും 2021ലെ ആ അസംബ്ലിത്തെരഞ്ഞെടുപ്പുകഴിഞ്ഞശേഷം പുറത്താക്കാതിരിക്കുകയാണു്. പുറത്താക്കിയാലു് അതുകഴിഞ്ഞുള്ള വിളിച്ചുകൂവലു് ചെന്നുനിലു്ക്കുന്നതു് പിണറായി വിജയനെ ഗവ൪ണ്ണ൪ പുറത്താക്കുമെന്നതിലാണു്. അതുകൊണു്ടു് നേതാക്ക൯മാരെല്ലാം അമ൪ഷംകടിച്ചുപിടിച്ചുനടക്കുന്നു, അണികളെല്ലാം വിരിഞ്ഞുവിരിഞ്ഞുംനടക്കുന്നു. ഡികു്ഷു്ണറിയിലുള്ള സകലയക്രമവും കാണിക്കുന്നതി൯റ്റെയാശ്വാസം അണികളു്ക്കുണു്ടു്, സകലയഴിമതിയും കാണിക്കുന്നതി൯റ്റെയാശ്വാസം നേതൃത്വത്തിനുമുണു്ടു്. അണികളു്ക്കു് ആരാലുംചോദ്യംചെയ്യപ്പെടാതെ അക്രമവും നേതാക്കളു്ക്കു് അണികളാലു്ച്ചോദ്യംചെയ്യപ്പെടാതെ അഴിമതിയും ഇല്ലായിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നേ പൊട്ടിത്തെറിച്ചേനേ! ഈപ്പാ൪ട്ടിയിലു് കേരളത്തിലു് ഈ രണു്ടു് പ്രഷ൪ വാലു്വുകളു് ഉള്ളതുകൊണു്ടു് തെറിച്ചില്ല. അഴിമതിയും ഭരണവും അധികാരവും തുടരണമെങ്കിലു് നേതാക്കളു്ക്കു് അണികളുടെ അക്രമവും തോന്ന്യാസ്സവു സഹിച്ചേപറ്റൂ, കടിച്ചിറക്കിയേപറ്റൂ, ഇല്ലെങ്കിലു് അഴിമതിയും ഭരണവും അധികാരവുമൊക്കെ ഒറ്റമണിക്കൂറുകൊണു്ടു് അവസാനിക്കും. അവ൪ വിളിച്ചുപറയുന്ന തെരഞ്ഞെടുപ്പുരഹസ്യങ്ങളു് മനോരമപോലും പ്രി൯റ്റുചെയ്യുമെന്നല്ല- സാമൂഹ്യമാധ്യമങ്ങളു്!

എല്ലാവ൯റ്റെയും പ്രതികരണവും ഒഴിവും ‘കോടിയേരിയും മക്കളുമൊക്കെ എന്താണുചെയ്യുന്നതെന്നു് ഞങ്ങളു്ക്കറിയാം, പിണറായിയുടെ പരിപാടികളെന്താണെന്നു് കഴിഞ്ഞ ഗവണു്മെ൯റ്റി൯റ്റെകാലത്തുതന്നെ ഞങ്ങളു്കണു്ടതാണു്, സെക്രട്ടേറിയറ്റിലു് മന്ത്രിമാരിലു് ഒറ്റയൊരുത്ത൯റ്റെയും ഒറ്റയൊരുത്തിയുടെയും ആപ്പീസ്സിലു് പണമെറിയല്ലാതെ ഒന്നുംനടക്കുന്നില്ല, പിന്നെ ഞങ്ങളു്മാത്രമായി പാ൪ട്ടിയച്ചടക്കംപാലിക്കാ൯ ഞങ്ങളെന്താ ഇവരുടെയാരുടെയെങ്കിലും പെണ്മക്കളെ കല്യാണംകഴിച്ചിരിക്കുകയാണോ, നീവേണമെങ്കിലു്ച്ചെന്നു് ഞങ്ങളെ പുറത്താക്കേടോ,’ എന്നാണു്. ഇതുകേട്ടു് ഇതിക൪ത്തവ്യതാമൂഢരായി നിലു്ക്കുകയാണു് ഏരിയാസെക്രട്ടറിയും ജില്ലാസെക്രട്ടറിയുംമുതലു് മേലോട്ടുള്ളവ൪. താഴോട്ടുള്ളവ൪മുതലാണു് ഈ തെറിവിളിക്കുന്നതു്, കാരണം അവരെയാണു് ആനുകൂല്യങ്ങലു് വിതരണംചെയ്യുമ്പോളു് വിളിക്കാത്തതു്. (സഖാവുഭാഷയിലെ പതിവായ പല പാ൪ലമെ൯റ്ററിക്കുപുറത്തുള്ള പദങ്ങളുമിവിടെ ഒഴിവാക്കിയിരിക്കുകയാണു്). പുറത്താക്കിയാലു്പ്പിന്നെ പാ൪ട്ടിയിലു് ആരുംകാണില്ല; പിന്നെ കോടിയേരി ബാലകൃഷു്ണനും പിണറായി വിജയനുമേകാണൂ. അതാലോചിക്കുമ്പോളു്ത്തന്നെ ആ രണു്ടെണ്ണത്തിനേംമാത്രം പുറത്താക്കിയാലു് മൊത്തംപ്രശു്നവും തീരില്ലേയെന്നൊരാലോചനയും എല്ലാവരുടെയും മനസ്സിലുണു്ടു്. അതുപക്ഷേ അടുത്ത സമ്മേളനത്തിലാവട്ടെ, അതിനടുത്ത സമ്മേളനത്തിലാവട്ടെ, എന്നുപറഞ്ഞു് ഓരോരുത്തരും നീട്ടിക്കൊണു്ടുപോവുന്നുവെന്നേയുള്ളൂ. ഇവ൪ രണു്ടുപേരും രാജിവെച്ചുപുറത്തുപോയാലേ, അല്ലേങ്കിലിവരെരണു്ടുപേരെയും പുറത്താക്കിയാലേ ഇനിയീപ്പാ൪ട്ടിയുംകൊണു്ടുപോകാനൊക്കൂ, പാ൪ട്ടിപ്പരിപാടികളു് നടത്താനൊക്കൂ, അല്ലെങ്കിലു് നിങ്ങളു്തന്നെവന്നു് നടത്തിക്കോ എന്നുപറയുന്നിടത്തേക്കു് 2022 ജനുവരിയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിവിധതലപാ൪ട്ടിസമ്മേളനങ്ങളോടെതന്നെ കാരൃങ്ങളെത്തി.

ഇതിന്നിടയിലു് വിവേകപൂ൪വ്വം ചിന്തിക്കുകയും വിവേകപൂ൪വ്വം പാ൪ട്ടിക്കകത്തും പുറത്തു് ജനങ്ങളോടും പെരുമാറുകയുംചെയ്യുന്ന ആയിരക്കണക്കിനു് സാധാരണക്കാരായ പ്രവ൪ത്തകരാണു് ഇന്നീപ്പാ൪ട്ടിയെ കേരളത്തിലു് ഒരു പാ൪ട്ടിയായി നിലനി൪ത്തുന്നതു്. (സാധാരണക്കാരായ പ്രവ൪ത്തകരെന്നിവിടെപ്പറഞ്ഞതു് ജോലിചെയു്തു് ജീവിക്കുന്നവരെന്നയ൪ത്ഥത്തിലു്)! പലരുടെയും മുഖങ്ങളു് കണു്ടുകൊണു്ടുതന്നെയാണിതെഴുതുന്നതു്. ഇതിനെയിന്നു് ഒരു പാ൪ട്ടിയായി കേരളത്തിലു് നിലനി൪ത്തിയിരിക്കുന്നതിലു് ഇവിടെപ്പേരെടുത്തുപറഞ്ഞയാളുകളു്ക്കു് യാതൊരുപങ്കുമില്ലെന്നുമാത്രമല്ല അവ൪രണു്ടുപേരിലു്നിന്നാണു് ഈ പ്രശു്നങ്ങളെല്ലാമുണു്ടാകുന്നതുതന്നെ. അച്ചടക്കം അവരിലു്നിന്നടക്കം സകലപേരിലു്നിന്നും പൂ൪ണ്ണമായപ്രത്യക്ഷമായ ഈപ്പാ൪ട്ടിയിലു് ആരണു്ടുപേ൪ക്കുമിന്നു് നിലനിലു്ക്കാ൯ ഈയണികളിലു്ക്കുറേപ്പേരിലൂടെ വ്യാപകമായയക്രമം തുട൪ന്നേകഴിയൂ എന്നസ്ഥിതിവന്നിരിക്കയാണു്. അവ൪ രക്തസാക്ഷികളു്ക്കുവേണു്ടി ദാഹിക്കുന്നു, പക്ഷേ കോണു്ഗ്രസ്സും ബീജേപ്പീയും അവരാഗ്രഹിക്കുന്നതുപോലെ അതിലു് സഹകരിക്കുന്നില്ല. പാ൪ട്ടിയിലെ വളരെക്കുറച്ചൊരുവിഭാഗത്തിനെയേ അവ൪ക്കതിനുകിട്ടുന്നുള്ളൂ എന്നതിലു്നിന്നുതന്നെ അവ൪ രണു്ടുപേരുടെയും പ്രവ൪ത്തകപ്പിന്തുണ ഏതാണു്ടു് അവസാനിച്ചിരിക്കുകയാണെന്നുവ്യക്തം. അല്ലായിരുന്നെങ്കിലു് കേരളത്തിലു് ഇത്രയുമക്രമങ്ങളൊന്നും നടന്നാലു്പ്പോരാ!

Written on 16 January 2022 and first published on: 17 January 2022








 

No comments:

Post a Comment