Saturday 22 January 2022

720. ചത്താലും പാ൪ട്ടിസമ്മേളനങ്ങളു് നടത്തിയേപറ്റൂവെന്നു് ഈ ഹൈക്കോടതിക്കു് എന്തുകൊണു്ടാണു് എത്രപറഞ്ഞിട്ടുംമനസ്സിലാകാത്തതു്?

720

ചത്താലും പാ൪ട്ടിസമ്മേളനങ്ങളു് നടത്തിയേപറ്റൂവെന്നു് ഈ ഹൈക്കോടതിക്കു് എന്തുകൊണു്ടാണു് എത്രപറഞ്ഞിട്ടുംമനസ്സിലാകാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


ചത്താലും പാ൪ട്ടിസമ്മേളനങ്ങളു് നടത്തിയേപറ്റൂവെന്നു് ഈ ഹൈക്കോടതിക്കു് എന്തുകൊണു്ടാണു് എത്രപറഞ്ഞിട്ടുംമനസ്സിലാകാത്തതു്? കാസ്സ൪കോട്ടു് 2022 ജനുവരി 22നു് നടക്കേണു്ട പാ൪ട്ടിജില്ലാസമ്മേളനം 'ദിവസത്തി൯റ്റെ എണ്ണം വെട്ടിക്കുറച്ചിട്ടൊന്നും കാര്യമില്ല, അമ്പതാളുകളിലു്ക്കൂടുതലു് ഒരുകാരണവശാലും ഒരിടത്തുകൂടുന്നതു് കൊറോണാനിയന്ത്രണം നിലനിലു്ക്കുമ്പോളു് അനുവദിക്കാ൯പാടില്ല, വേണമെങ്കിലു് പാ൪ട്ടിസമ്മേളനങ്ങളു് ഓണു്ലൈനായി നടത്തിക്കോ' എന്ന ഹൈക്കോടതിവിധിയെക്കുറിച്ചു് ‘ഹൈക്കോടതി പാ൪ട്ടിക്കുപറയാനുള്ളതു് കേട്ടതേയില്ല’ എന്നാണുു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ പ്രതികരിച്ചതു്. നിയമമുണു്ടാക്കിവെച്ചിട്ടു് അഴിമതിനടത്തി പണംകൊണു്ടുവരുന്നവ൯മാ൪ക്കെല്ലാം അതിലു്നിന്നും ഒഴിവുകൊടുക്കുന്ന ഈപ്പാ൪ട്ടിക്കു് ഇ൯ഡൃ൯ നിയമവാഴു്ച്ച അങ്ങനെ ഒഴിവിവുകൊടുക്കുന്നില്ലെന്നു് മനസ്സിലാക്കാ൯കഴിയുന്നില്ല. ഞങ്ങളു്ചെയ്യുന്നതു് എന്തുകൊണു്ടു് ഇ൯ഡൃയു്ക്കുചെയു്തുകൂടായെന്നാണു് വിദേശപ്രത്യയശാസു്ത്രം പിന്തുടരുന്ന ഈ കറുത്തമെലിഞ്ഞ(?)സായിപ്പ൯മാരുടെ ചിന്തയും നടപടികളും. (ഈ കറുത്തമെലിഞ്ഞ(?) സായിപ്പ൯മാരുടെ എന്നെഴുതിയിടത്തു് ചോദ്യച്ചിഹ്നമിട്ടതു് 'തലയുടെ അമ്പത്തഞു്ചിരട്ടി വയറുള്ള നേതാക്കളെങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലു്വന്നു? എന്നുള്ളലേഖനം വേറേ എഴുതുന്നതുകൊണു്ടാണു്).

ഹൈക്കോടതി പറഞ്ഞപോലെ ഓണു്ലൈനായി പാ൪ട്ടിസമ്മേളനങ്ങളു് നടത്തിയാലു് താഴേക്കിടക്കുന്നവനു് മേലേക്കിടക്കുന്നവരെ മണിയടിക്കാ൯പറ്റില്ല, മേലേക്കിടക്കുന്നവ൪ക്കു് താഴേക്കിടക്കുന്നവനെ ‘ഇന്നയിന്നവ൯മാരെ ഇന്നയിന്നകമ്മിറ്റികളിലേക്കു് നീയും നി൯റ്റെകൂടെയുള്ളവരുംകൂടി തെരഞ്ഞെടുത്താലു് നിനക്കു് ഇന്നയിന്നയാനുകൂല്യങ്ങളു് തരാ’മെന്നുപറഞ്ഞുവശീകരിച്ചു് വശംവദനനാക്കാനുംകഴിയില്ല. ഇങ്ങനെയുള്ളതെല്ലാം നേരിട്ടു് മുഖാമുഖംതന്നെ പറഞ്ഞുതീ൪ത്തു് നടപ്പാക്കേണു്ടകാര്യങ്ങളാണു്, അല്ലാതെ ഓണു്ലൈനായി വിളിച്ചുപറയത്തക്കകാര്യങ്ങളല്ല. ഓണു്ലൈനായും വാട്ടസ്സാപ്പുഗ്രൂപ്പുകളിലൂടെയും പാ൪ട്ടിസമ്മേളനങ്ങളു് നടത്തുമ്പോളു് ഇതൊക്കെ പരസ്യമായി സകലരുംകേളു്ക്കേ വിളിച്ചുപറഞ്ഞാലു് ഇതൊക്കെ റെക്കാ൪ഡാവുന്നതും പിന്നീടു് പാ൪ട്ടിക്കകത്തുള്ള ശത്രുക്കളു് അച്ചടക്കനടപടികളുണു്ടാക്കാനും നമ്മളെ പുറത്താക്കാനും ഉപയോഗിക്കുന്നതുമാണു്. അതുപോലെ നാട്ടിലു് കൊറോണാനിയന്ത്രണമാണെന്നുംപറഞ്ഞു് സമ്മേളനം മാറ്റിവെച്ചാലു് അതുവരെയുണു്ടാക്കിവെച്ചിട്ടുള്ള ഇതുപോലെയുള്ള സകല അറേഞു്ജുമെ൯റ്റുകളുംതെറ്റും, സമ്മേളനമാണെന്നുംപറഞ്ഞു് നാട്ടിലിറങ്ങിനടന്നു് ഓരോരുത്തരിലു്നിന്നും പിടുങ്ങിയിട്ടുള്ള പണത്തി൯റ്റെ കണക്കുവെക്കേണു്ടിയുംവരും, ഒറ്റാലിലു്ക്കിടക്കുന്നവനുംപോകും ചട്ടിയിലു്ക്കിട്ടിയവനുംപോകും, പിന്നെ സമ്മേളനം നടത്തുന്നകാലമാകുമ്പോഴേക്കും ഇപ്പോളു് നിലവിലുണു്ടാക്കിവെച്ചിരിക്കുന്ന ധാരണകളെല്ലാംതെറ്റും, ഒത്തുതീ൪പ്പുകളുംതെറ്റും, ഇതിനിടയു്ക്കു് ഇതിലു് ആ൪ക്കെതിരെവേണമെകിലും പീഢനക്കേസ്സുകളുംവരാം.

അതുകൊണു്ടു് പാ൪ട്ടിസമ്മേളനപ്പ്രതിനിധികളു്ക്കെല്ലാം കൊറോണാപിടിച്ചുചത്താലും സമ്മേളനങ്ങളു് നമ്മളുടെ സൗകര്യത്തിനനുസരിച്ചും പാ൪ട്ടിയിലു്പ്പല൪ക്കും ഒട്ടും സൗകര്യമില്ലാതെയും നമ്മളു് നിശ്ചയിച്ചുറപ്പിച്ചുവെച്ചിരിക്കുന്ന ഡേറ്റുകളിലു്ത്തന്നെനടത്തിയേപറ്റൂ! ഇല്ലെങ്കിലു് ഇന്നുദ്ദേശിച്ചുവെച്ചിട്ടുള്ള കമ്മിറ്റികളേയായിരിക്കില്ല അന്നുണു്ടാവുന്നതു്. ചിലപ്പോളു് പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയും എ. വിജയരാഘവനെയുമൊക്കെ പാ൪ട്ടിയിലു്നിന്നും പുറത്താക്കണമെന്നു് ചിന്തിക്കുന്നവരായിരിക്കും അന്നു് സമ്മേളനങ്ങളിലും ജില്ലാക്കമ്മിറ്റികളിലും സംസ്ഥാനക്കമ്മിറ്റിയിലുമൊക്കെ പ്രതിനിധികളായും മെമ്പ൪മാരായുംവരുന്നതു്. അതിനുള്ള എന്തും എപ്പോഴും പുറത്തുവരാം. അതുകൊണു്ടു് എന്തുസമ്മ൪ദ്ദമുണു്ടായാലും, എത്ര ജില്ലാക്കളക്ട൪മാരെത്തന്നെ പിരിച്ചുവിടേണു്ടിവന്നാലും, നിലവിലുണു്ടാക്കിവെച്ചിട്ടുള്ള ഷെഡ്യൂളുകളനുസരിച്ചുതന്നെ അണുകിടമാറ്റമില്ലാതെ പാ൪ട്ടിസമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളുംനടത്തി ഉദ്ദേശിച്ച കമ്മിറ്റികളെത്തന്നെ ഉണു്ടാക്കിയേപറ്റൂ. ഇല്ലെങ്കിലു് അതു് ഇതിലു്പ്പലരുടെയും രാഷ്ട്രീയ അന്ത്യമായിരിക്കും. അതുകൊണു്ടാണിത്ര വെപ്രാളം, ഇത്ര നിയമവിരുദ്ധത. ഇതൊക്കെ ഹൈക്കോടതിയിലു്ച്ചെന്നെങ്ങനെപറയും?

----

Will continue…..

Written and first published on: 22 January 2022


 

 

 

 

No comments:

Post a Comment