Sunday, 30 January 2022

737. മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നിലപാടുതന്നെയാണു് സകലയഴിമതിവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടെന്നതുപോലെ കാനം രാജേന്ദ്ര൯റ്റെ ആ വിഷയങ്ങളിലെ നിലപാടല്ല സി. പി. ഐ.യുടേതു്

737

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നിലപാടുതന്നെയാണു് സകലയഴിമതിവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടെന്നതുപോലെ കാനം രാജേന്ദ്ര൯റ്റെ ആ വിഷയങ്ങളിലെ നിലപാടല്ല സി. പി. ഐ.യുടേതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stephanie Buffington. Graphics: Adobe SP.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നിലപാടുതന്നെയാണു് സകലയഴിമതിവിഷയങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടെന്നതുപോലെ കാനം രാജേന്ദ്ര൯റ്റെ ആ വിഷയങ്ങളിലെ നിലപാടല്ല സി. പി. ഐ. യുടേതു്. അതിനുകാരണം കാനം രാജേന്ദ്ര൯ പറയുന്നതെല്ലാം അനുസരിച്ചുകൊള്ളാമെന്നു് എഴുതിക്കൊടുത്തിട്ടുനടക്കുന്നൊരു പാ൪ട്ടിയല്ല ഇ൯ഡൃയിലോ കേരളത്തിലോ സി. പി. ഐ. അവ൪ കൂട്ടായിച്ചിന്തിക്കുന്നതും പറയുന്നതും തീരുമാനിക്കുന്നതും അവരുടെ കേരളത്തിലെ സു്റ്റേറ്റു് സെക്രട്ടറി കാനം രാജേന്ദ്ര൯ അംഗീകരിച്ചേമതിയാവൂ, അതു് പരസ്യമായിപ്പറഞ്ഞേമതിയാവൂ- ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെന്നപോലെ- ഇല്ലെങ്കിലു് പാ൪ട്ടിക്കുപുറത്താവും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെപ്പോലല്ല, അതിനകത്തു് വ്യക്തിത്വവും അഭിപ്രായവും സത്യസന്ധതയുമുള്ള വേറെയും നേതാക്കളുണു്ടു്. പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ടാറ്റയു്ക്കൊണു്ടാക്കാ൯പോയി തക൪ന്നടിഞ്ഞു് ഒന്നുമല്ലാതായതിനുശേഷം കേരളത്തിലു്മാത്രമാണവരിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു്ച്ചെറുതു്. ഇതിലു്നിന്നു് നേ൪വിപരീതമായി ഒരു ഏകാംഗയഴിമതിനേതൃത്വത്തിനുകീഴിലു് പരമസന്തോഷമായി നി൪വ്വാണമടിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെങ്ങനെയാണു് കാര്യങ്ങളെന്നു് ഇവിടെ താരതമ്യംചെയ്യുന്നതുതന്നെ അവരുടെ സി. പി. ഐ.യു്ക്കുള്ളിലെ ഏക പിന്തുണക്കാരനും തോഴനും ചാരനുമായ കാനം രാജേന്ദ്ര൯റ്റെ കാര്യത്തിലൊഴിച്ചു് അപ്രസക്തമാണു്. ആപ്പാ൪ട്ടിയുടെ സ്ഥാപകനേതാവു് ഡാങ്കെയെപ്പുറത്താക്കിയതുപോലെ ഈപ്പാ൪ട്ടിയയാളെ പുറത്താക്കേണു്ടിവരും, കാരണം പിണറായിവിജയനുമായിച്ചേ൪ന്നു് അതിനുള്ള വിവരങ്ങളു് പുറത്തുവരും.

ഒരുദാഹരണംപറയാം. കേരളഭരണത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം തുല്യപങ്കാളിത്തംവഹിക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന സി. പി. ഐ.യുടെ കൃഷിവകുപ്പിലു് കണ്ണൂരിലു് സി. പി. ഐ.യുടെതന്നെ സ൪വ്വീസ്സുസംഘടനയായ ജോയി൯റ്റു് കൗണു്സ്സിലി൯റ്റെ അംഗമായൊരുദ്യോഗസ്ഥ൯ ഒരു മാ൪കു്സ്സിസ്സു്റ്റുദ്യോഗസ്ഥനുമായുടക്കുണു്ടാക്കി കാസ്സ൪കോട്ടേക്കു് സ്ഥലംമാറ്റപ്പെടുന്നു. തനിക്കുവീണു്ടും കണ്ണൂരിലേക്കുതന്നെ പോസ്സു്റ്റിംഗു് വേണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള കൃഷിമന്ത്രിക്കുള്ള അയാളുടെയപേക്ഷ സി. പി. ഐ.യുടെ കണ്ണൂ൪ജില്ലാസെക്രട്ടറിവഴി തിരുവനന്തപുരത്തു് സംസ്ഥാനക്കമ്മിറ്റിയാപ്പീസിലെത്തണം. അയാളു്ക്കാ സ്ഥലംമാറ്റം കൊടുക്കരുതെന്നാവശ്യപ്പെട്ടുകൊണു്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ൪വ്വീസ്സു് സംഘടനയായ എ൯. ജി. ഓ. യൂണിയ൯റ്റെ കണ്ണൂ൪ജില്ലാകമ്മിറ്റിയുടെ എതി൪പ്പും അതിനുംമുമ്പേതന്നെ തിരുവനന്തപുരത്തു് എത്തിയിട്ടുണു്ടാവുമെന്നും മനസ്സിലാക്കുക. അവിടെ സി. പി. ഐ.യുടെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലു് കൃഷിവകുപ്പുഭരിക്കുന്നതി൯റ്റെ ചുമതലയുള്ള ഒരു സംസ്ഥാന അസിസ്സു്റ്റ൯റ്റു് സെക്രട്ടറിയതുപരിശോധിച്ചു് ശുപാ൪ശ്ശയോടെ കൃഷിമന്ത്രിയുടെയാപ്പീസ്സിലു് നലു്കിയോ നലു്കാതെയോ പട്ടത്തുള്ള കൃഷിവകുപ്പുഡയറക്ടറുടെയാപ്പീസ്സിലു് എത്തിക്കുകയോ എത്തിക്കാതിരിക്കുകയോചെയ്യുമ്പോളു് കാര്യം നടക്കുകയോ നടക്കാതിരിക്കുകയോചെയ്യുന്നു. അതാണു് സി. പി. ഐ. ഉണു്ടാക്കിവെച്ചിട്ടുള്ള പഴയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ആ രീതി. ഇവിടെ ആ കാരൃം നടന്നില്ല. സകലതിലും ഈ സിസ്സു്റ്റം അവ൪ ഉണു്ടാക്കിവെച്ചിരിക്കുമ്പോളു് മന്ത്രിസഭയിലു്വെക്കാ൯ പിണറായിവിജയ൯കൊണു്ടുവരുന്ന കുപ്പ്രസിദ്ധവും ജനവിരുദ്ധവുമായ കാര്യങ്ങളെല്ലാം കൈപൊക്കിയും കൈയ്യടിച്ചും സി. പി. ഐ.യുടെ മന്ത്രിമാ൪ മന്ത്രിസഭയിലു് അംഗീകരിച്ചശേഷം ആ ബില്ലുകളുടെയും കാര്യങ്ങളുടെയും കുപ്പ്രസിദ്ധിയും ജനവിരുദ്ധതയും ആ മന്ത്രിമാരെ ആ മന്ത്രിസഭയിലേക്കു് നിയോഗിച്ചുവിട്ട സി. പി. ഐ.യെന്ന പാ൪ട്ടിസംഘടന അപലപിക്കുകയും ച൪ച്ചനടത്തുകയുംചെയ്യുന്നതു് എങ്ങനെയുണു്ടാകുന്നു, ആരുകാരണമുണു്ടാകുന്നു, എന്നു് സി. പി. ഐ. കണു്ടുപിടിക്കുമ്പോളു് പിണറായിവിജയനുമായിച്ചേ൪ന്നു് അതിനുള്ള വിവരങ്ങളു് പുറത്തുവരുമെന്നാണു് മുന്നേപറഞ്ഞതു്.

തിരുവനന്തപുരം ലോകു്സ്സഭാമണ്ഡലത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുകൂട്ടുകൂടി സി. പി. ഐ.ക്കെതിരെ കൈക്കൂലിവാങ്ങി പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനംനടത്തിയെന്നു് സി. പി. ഐ.യുടെ അന്വേഷണക്കമ്മീഷ൯തന്നെ കണു്ടെത്തിപ്പുറത്താക്കി ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ സ്വീകരിച്ചു് സ്ഥാനംകൊടുത്താദരിച്ച സി. പി. ഐ.യുടെ തിരുവനന്തപുരം പാ൪ട്ടിജില്ലാസെക്രട്ടറി രാമചന്ദ്ര൯നായരെപ്പോലെ ഇതിനെയൊക്കെ വെച്ചുകൊണു്ടിരിക്കുന്നതെന്തിനു്- ഉടനേ അങ്ങോട്ടുതന്നെ പറഞ്ഞുവിട്ടുകൂടേ?

Written and first published on: 30 January 2022



 



 

No comments:

Post a Comment