Tuesday, 18 January 2022

708. സ്വയംതക൪ച്ചക്കുള്ള ടൈംറ്റേബിളുംതയാറാക്കി കെ-റെയിലിനുവേണു്ടി ജനങ്ങളുടെ ഭൂമിപിടിക്കാ൯ പശ്ചിമബംഗാളിലെപ്പോലെ ഉദ്യോഗസ്ഥരോടൊപ്പം പ്രവ൪ത്തകരെയുമയക്കുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി

708

സ്വയംതക൪ച്ചക്കുള്ള ടൈംറ്റേബിളുംതയാറാക്കി കെ-റെയിലിനുവേണു്ടി ജനങ്ങളുടെ ഭൂമിപിടിക്കാ൯ പശ്ചിമബംഗാളിലെപ്പോലെ ഉദ്യോഗസ്ഥരോടൊപ്പം പ്രവ൪ത്തകരെയുമയക്കുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Melinda Nagy. Graphics: Adobe SP.

സ്വയംതക൪ച്ചക്കുള്ള ടൈംറ്റേബിളുംതയാറാക്കി കെ-റെയിലിനുവേണു്ടി ജനങ്ങളുടെ ഭൂമിപിടിക്കാ൯ പശ്ചിമബംഗാളിലെപ്പോലെ ഉദ്യോഗസ്ഥരോടൊപ്പം പ്രവ൪ത്തകരെയുമയക്കുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ബംഗാളിലിതുപോലെ സിംഗൂരിലുംമറ്റും റ്റാറ്റാക്കമ്പനിക്കു് കാറുണു്ടാക്കാ൯ ജനങ്ങളുടെ ഭൂമിപിടിക്കാ൯ ജനരോഷംഭയന്നു് ഒറ്റക്കുപോകാ൯മടിച്ച സ൪വ്വേയുദ്യോഗസ്ഥരോടൊപ്പം അവ൪ക്കു് സംരക്ഷണത്തിനായും എതി൪ക്കുന്ന ജനങ്ങളെ അടിച്ചിടാനായും പാ൪ട്ടി സ്ഥലമറിയുന്ന പാ൪ട്ടിയുടെ പ്രാദേശ്ശികപ്പ്രവ൪ത്തകരെയുംകുടിയയച്ചു. ജനങ്ങളു് നോക്കിനിലു്ക്കേ രണു്ടു് ചപ്പാത്തിക്കും ഒരുകപ്പു് ഉരുളക്കിഴങ്ങുകറിക്കും രണു്ടുരൂപയുടെ കൂലിക്കുമായി അവരുടെ സ്ഥലംപിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥരോടൊപ്പംവന്ന നാട്ടിലെ പാ൪ട്ടിയുടെ കരിങ്കാലികളെയും ഒറ്റുകൊടുപ്പുകാരെയും അവ൪ നോക്കിവെച്ചു.

(നമ്മുടെ ഭൂമി ബലംപ്രയോഗിച്ചു് പിടിചെടുക്കാ൯വരുന്ന ഉദ്യോഗസ്ഥരോടൊപ്പം വന്നവരെയെല്ലാം നമ്മളു് നോക്കിവെക്കും: അതു് എല്ലാനാട്ടിലും പതിവുള്ളതാണു്, എല്ലാവരും ചെയ്യുന്നതാണു്. അന്നേരം നമ്മളുപിന്നെ മാനത്തേക്കുനോക്കികൊണു്ടുനിലു്ക്കില്ലല്ലോ! അയ്യേ, ലോക്കലു്ക്കമ്മിറ്റിസ്സെക്രട്ടറി നോക്കിക്കൊണു്ടുനിലു്ക്കുന്നു എന്നൊന്നുംവിചാരിച്ചിട്ടു് ചങ്കിച്ചിട്ടൊന്നും അന്നേരമെന്നല്ല ഇനി ജീവിതത്തിലു് കാര്യമില്ലല്ലോ! നിങ്ങളത്ഭുതപ്പെടരുതു്: അത്ര നിഷു്ക്കളങ്കരായിരുന്നു മുപ്പതിലേറെവ൪ഷം തുട൪ച്ചയായി പശ്ചിമബംഗാളിലെ ലോക്കലു്സ്‌സെക്രട്ടറിമുതലങ്ങോട്ടുള്ള പാ൪ട്ടിയിലെ വരേണ്യവ൪ഗ്ഗം പണത്തിനുവേണു്ടിയും മുതലാളിത്തത്തിനുവേണു്ടിയും അധികാരത്തിനുവേണു്ടിയും ചതച്ചുചമ്മന്തിയാക്കിച്ചതിച്ച ഗ്രാമീണജനത. ബംഗാളിലൊന്നുപോയിനോക്കൂ... ഗ്രാമങ്ങളിലൂടെയൊന്നു് യാത്രചെയു്തുനോക്കൂ... രോമാഞു്ചമുണ൪ത്തുന്നൊരു അനുഭവമായിരിക്കുമതു്... മുപ്പതുവ൪ഷംമുമ്പുള്ള കേരളത്തെ നിങ്ങളൊന്നുകൂടൊന്നു് കാണുകയായിരിക്കും.)

ആ സഖാക്കളെ അന്നു് നോട്ടമിട്ടുവെച്ചവരും സ൪ക്കാ൪പിടിച്ചെടുത്ത ആ ഭൂമികളുടെ ഉടമസ്ഥരും അവിടെ കുടിലു്കെട്ടി കൃഷിചെയു്തു് കുട്ടികളെവള൪ത്തിയിരുന്നവരുമായ ആ ഗ്രാമീണക൪ഷകരും രക്ഷക൪ത്താക്കളുമോരോരുത്തരും പറഞ്ഞൊരു വാചകമുണു്ടു്: 'നമ്മള കൊച്ചുങ്ങളു് നമ്മളമണ്ണിലിരുന്നു് കളിക്കണതു് നമ്മള സഹാവിനു് പിടിക്കണില്ല'. ഒരു ദീ൪ഘനെടുവീ൪പ്പി൯റ്റെ കരുത്തിലുയ൪ന്ന ആ വാചകത്തിലാണു് ടാറ്റയും പാ൪ട്ടിയും പാ൪ട്ടിയുടെ ഗവണു്മെ൯റ്റുമെല്ലാം പശ്ചിമബംഗാളിലു്നിന്നും അപ്രത്യക്ഷമായതു്. കേരളത്തിലും അതേവാചകംതന്നെ പിണറായി വിജയനെന്നൊരു കപടകമ്മ്യൂണിസ്സു്റ്റുകാരനു് കെ-റെയിലുണു്ടാക്കിപ്പണമുണു്ടാക്കാ൯ ദുരമൂത്തപ്പോളു് കേരളത്തിലെ അതിസാധാരണക്കാരായ ജനങ്ങളും ഓരോരോയിടത്തായി പറഞ്ഞുതുടങ്ങിയിരിക്കുന്നതു്. കെ-റെയിലും പാ൪ട്ടിയും പാ൪ട്ടിയുടെ ഗവണു്മെ൯റ്റു പിണറായി വിജയനുമെല്ലാം എവിടേക്കുപോയിക്കൊണു്ടിരിക്കുകയാണെന്നു് ആലോചിക്കുമ്പോളു് സന്തോഷിക്കണോ ദു:ഖിക്കണോ എന്നു് പലകാരണങ്ങളു്കൊണു്ടും കേരളത്തിലെ ആദ്യകാല ഒറിജിനലു് കമ്മ്യൂണിസ്സു്റ്റുനേതാക്കളുണു്ടാക്കിയ ജനോ൯മുഖമായ നേട്ടങ്ങളു്കൊണു്ടും കേരളത്തിനു് തലു്ക്കാലം മനസ്സിലാകുന്നില്ല.
 

സ൪വ്വേകഴിഞ്ഞു, ഭൂമിപിടിച്ചു. അടുത്ത പത്തുവ൪ഷക്കാലം ഇതിനെത്തുട൪ന്നു് എന്തൊക്കെയാണു് ബംഗാളിലു് ഇതുകാരണം നടക്കാ൯പോകുന്നതെന്നു് മനസ്സിലാക്കാനുള്ള ബിസിനസ്സു് അക്ക്യുമനും ദീ൪ഘവീക്ഷണവുമുള്ള ടാറ്റ രംഗം പന്തിയല്ലെന്നുകണു്ടു് മുടക്കുമുതലുമുപേക്ഷിച്ചു് സ്ഥലംവിട്ടു. ടാറ്റയു്ക്കുള്ള ബിസിനസ്സു് അക്ക്യുമനും ദീ൪ഘവീക്ഷണവും പാ൪ട്ടിക്കെങ്ങനെ? അതുകൊണു്ടു് പാ൪ട്ടി സ്ഥലംവിട്ടില്ല; അവിടെത്തന്നെനിന്നു. ഇപ്പോളു് ബംഗാളിലു് റ്റാറ്റയുമില്ല പാ൪ട്ടിയുമില്ല പാ൪ട്ടിയുടെ ഗവണു്മെ൯റ്റുമില്ല. ഭൂമിപിടി ച്ചെടുക്കാ൯ ഉദ്യോഗസ്ഥരുടെ കൂടെച്ചെന്നു് ജനങ്ങളു് നോക്കിവെച്ച പാ൪ട്ടിയിലെ കരിങ്കാലികളും ഒറ്റുകൊടുപ്പുകാരുമായ പ്രാദേശ്ശിക൯മാ൪ ജനങ്ങളുടെ ഒന്നാംറൗണു്ടടിയിലു്ത്തന്നെ നിലംപരിശായി അവശരായിവീണു. ആക്കിടപ്പുകിടക്കുമ്പോളു് തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും അടുത്തറൗണു്ടടിയാരംഭിച്ചു. ആരൊക്കെയോ കയറിയിറങ്ങിപ്പോയെന്നേയറിയൂ. ഇപ്പോളു് പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഉള്ളശ്വാസവുംകൊണു്ടു് എന്നെക്കൂടെക്കൊണു്ടുനടക്കുമോ എന്നുചോദിച്ചുകൊണു്ടു് കോണു്ഗ്രസ്സി൯റ്റെ പുറകേനടക്കുന്നു. കെ-റെയിലു്പ്പദ്ധതിയിലൂടെ കൃത്യം അതേപോലെ സ്വയംതക൪ച്ചയുടെ ടൈംറ്റേബിളുംതയാറാക്കിവെച്ചു് പ്രവ൪ത്തകരെ സ൪വ്വേയു്ക്കു് ഉദ്യോഗസ്ഥരുടെകൂടെ പറഞ്ഞയക്കുകയടക്കം ടൈംറ്റേബിളിലുള്ള സകലതും കിറുകൃത്യമായി ചെയ്യിക്കുന്ന പിണറായി വിജയനും പാ൪ട്ടിയുടെ ബാക്കിയുള്ള നേതൃത്വവും സമാഹരിക്കുന്ന പണവുംകൊണു്ടു് സ്വിറ്റു്സ്സ൪ലാ൯ഡിലേക്കു് താമസംമാറ്റുന്നുവെന്നുതോന്നുന്നു!

Written on 16 January 2022 and first published on: 18 January 2022

Article Title Image By Panumas. Graphics: Adobe SP.

 

 

 

 

 

 

No comments:

Post a Comment