Wednesday, 26 January 2022

731. കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി കേരളസ൪ക്കാരിനെ മാറ്റിയാലു് അതി൯റ്റെ സ൪വ്വസൈന്യാധിപനെ കേരളം എന്താണുചെയ്യേണു്ടതു്?

731

കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി കേരളസ൪ക്കാരിനെ മാറ്റിയാലു് അതി൯റ്റെ സ൪വ്വസൈന്യാധിപനെ കേരളം എന്താണുചെയ്യേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maksim Shmeljov. Graphics: Adobe SP.


കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി കേരളസ൪ക്കാരിനെ മാറ്റിയാലു് അതി൯റ്റെ സ൪വ്വസൈന്യാധിപനെ കേരളം എന്താണുചെയ്യേണു്ടതു്? ഒരു സ൪ക്കാരിനെക്കൊണു്ടു് കേരളത്തിലെ ജനങ്ങളു്ക്കുണു്ടാകേണു്ട സൗജന്യഭരണവും സത്ഭരണവുമെന്ന ഉപയോഗമൊന്നുമുണു്ടാവാതിരിക്കുകയും ആ സ൪ക്കാരിനെക്കൊണു്ടു് അതിനെനടത്തുന്നവ൪ക്കുമാത്രം പ്രയോജനമുണു്ടാവുകയുംചെയു്താലു്, ആകെയൊരു സ൪ക്കാരേ അനുവദിക്കപ്പെട്ടിട്ടുള്ളെന്നതുകൊണു്ടു്, ജനങ്ങളു്ക്കൊരു പ്രയോജനവുമില്ലാതായ അതി൯റ്റെ സ൪വ്വസൈന്യാധിപനായ അങ്ങനെയൊരുത്തനെ കായികമായാണോ നിയമപരമായാണോ സമ്പൂ൪ണ്ണബഹിഷു്കരണമായിട്ടാണോ നേരിടേണു്ടതെന്നൊരു ആശങ്കയും ആശയക്കുഴപ്പവും ആദ്യമായി കേരളത്തിലുണു്ടായിരിക്കുകയാണു്. നേരിടുകയാണോ കൈകാര്യംചെയ്യുകയാണോ വേണു്ടതെന്ന സംശയംപോലും ഉണു്ടായിരിക്കുകയാണു്. കേരളത്തിലു് പിണറായി വിജയ൯, കോടിയേരി ബാലകൃഷു്ണ൯, തോമസ്സു് ഐസ്സക്കു് എന്നിവരുടെയെല്ലാം അധികാരാരോഹണത്തോടെയുണു്ടായിരിക്കുന്ന ഈ അപകടസാഹചര്യത്തെക്കുറിച്ചു് ജനങ്ങളു്ക്കു് മാ൪ഗ്ഗനി൪ദ്ദേശങ്ങളു് നലു്കാനോ അങ്ങനെയൊരു സവിശേഷസാഹചര്യമുണു്ടായിട്ടുണു്ടെന്നു് അംഗീകരിക്കാ൯പോലുമോ അതിനുമുഴുവ൯ ഉത്തരവാദികളായ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ മാ൪കു്സ്സിസ്സു്റ്റി൯റ്റെ കേന്ദ്രക്കമ്മിറ്റിയോ പോളിറ്റു് ബ്യൂറോറോയോ അതി൯റ്റെ ജനറലു് സെക്രട്ടറിയോ ഇന്നുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യം പെട്ടെന്നുണു്ടായതല്ല- 2016മുതലു്തന്നെ അതിവിടെയുണു്ടു്. അതിനു് കൂട്ടുത്തരവാദികളായ സി. പി. ഐ. എന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ സംസ്ഥാനതലത്തിലു് അതിലു്നിന്നൊഴിയാനായും വേണമെങ്കിലു് പിണറായി വിജയ൯ ഗവണു്മെ൯റ്റിനുള്ള പിന്തുണ പി൯വലിച്ചു് ആ മന്ത്രിസഭയില്ലാതാക്കി കുറേക്കാലംമുമ്പു് ചെയു്തുകൊണു്ടിരുന്നതുപോലെ കോണു്ഗ്രസ്സുമായിച്ചേ൪ന്നൊരു പുതിയ ഗവണു്മെ൯റ്റുണു്ടാക്കുന്നതിനുള്ള ആലോചനകളു് പലഭാഗങ്ങളിലും ആരംഭിച്ചിട്ടുണു്ടെങ്കിലും കേരളത്തിലു് ഇപ്പോഴും കൂട്ടുഭരണത്തിലുള്ളതിനാലു് കേരളസ൪ക്കാരും അതി൯റ്റെ പോലീസ്സടക്കമുള്ള ഉദ്യോഗസ്ഥനിരയും ഒരു കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമായി ഒരു സ൪വ്വസൈന്യാധിപ൯റ്റെകീഴിലു് പുനസ്സംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ചു് അഭിപ്രായംപറയാനും അതിനെക്കൈകാര്യംചെയ്യാനുള്ള മാ൪ഗ്ഗനി൪ദ്ദേശങ്ങളു് ജനങ്ങളു്ക്കുനലു്കാനും ആപ്പാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വം ബാധ്യസ്ഥമാണു്, കാരണം അതിനേക്കാളു്ച്ചെറിയ വിഷയങ്ങളിലവ൪ തുട൪ച്ചയായി അഭിപ്രായങ്ങളു് പറയുന്നുണു്ടു്. അനേകദശാബ്ദങ്ങളു് രാജ്യവും കേരളസംസ്ഥാനവും ഭരിച്ച ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും ഈ സൈന്യത്തെ ജനങ്ങളെങ്ങനെയാണു് നേരിടേണു്ടതെന്നതിനെക്കുറിച്ചു് അഭിപ്രായം പറഞ്ഞിട്ടില്ല. അവ൪ അഭിപ്രായം പറഞ്ഞിട്ടില്ലായെന്നല്ല, ഇതു് അവരുടെതന്നെ ജനങ്ങളോടുള്ള കടപ്പാടി൯റ്റെയും ഉത്തരവാദിത്വത്തി൯റ്റെയും ഒരു അടിയന്തിരചുമതലാപ്പ്രകടനമായി അവരിതുവരെയും കണക്കിലെടുത്തിട്ടുപോലുമില്ല.

ബിഹാറിലു് മുമ്പു് ഇതേസ്ഥിതി നിലവിലു്വന്നപ്പോഴാണു് അതിനോടുള്ള പ്രതിപ്പ്രവ൪ത്തനമായി അവിടെ നകു്സ്സലിസം പട൪ന്നതു്. ഛത്തീസ്സു്ഗഢിലും മധ്യപ്പ്രദേശ്ശിലുമൊക്കെ ആ സ്ഥിതി വരുന്നതിനുമുമ്പേതന്നെ ജനങ്ങളുടെ പിന്തുണയോടെ മു൯കൂറായി നകു്സ്സലിസം വള൪ന്നു. കേരളത്തിലു് ജനങ്ങളു് പൊതുവേ സമാധാനകാംക്ഷികളായതുകൊണു്ടും മാ൪കു്സ്സിസ്സു്റ്റിപാ൪ട്ടിയിലൊഴികെ മറ്റൊരിടത്തും ചോരകുടിയ൯മാരും രക്തദാഹികളും ഇല്ലാത്തതുകൊണു്ടും നകു്സ്സലിസം ഒരുകാലത്തു് വേരോടിയെങ്കിലും പട൪ന്നില്ല. പക്ഷേ ഇതിനേക്കാളു് കൈക്കൂലിയും അഴിമതിയും കമ്മീഷനും വളരെവളരെ കുറവായിരുന്ന ആക്കാലത്തേ കേരളത്തിലും നകു്സ്സലിസം വേരോടിയിരുന്നുവെന്നതു് ഗവണു്മെ൯റ്റിനല്ല നിഷു്ക്രിയരായ ജനങ്ങളു്ക്കുമുള്ള ഒരു മുന്നറിയിപ്പാണു്- മറ്റുപലയിടത്തുമെന്നപോലെ പരിമിതമായ ജനാധിപത്യത്തോടെ പ്രവ൪ത്തിക്കുന്ന ഒരു അഴിമതിപൂരിത സ൪വ്വസൈന്യാധിപ൯റ്റെകീഴിലുള്ള കേരളത്തിലു് പിണറായി വിജയ൯റ്റെകീഴിലുള്ളതുപോലത്തെ ഒരു ഗവണു്മെ൯റ്റിനെ നിഷു്ക്കാസനംചെയ്യാനറിയില്ലെങ്കിലു് ആ സ്ഥാനത്തു് ഒട്ടുംജനാധിപത്യമില്ലാത്ത ഒരു മാവോവാദി ഗവണു്മെ൯റ്റുപോലുള്ളൊരെണ്ണത്തിനെ ചുമക്കേണു്ടിവരുമെന്നുള്ള മുന്നറിയിപ്പു്.

ഈ തീവ്രവാദപ്പ്രസ്ഥാനം തടയുന്നതിനുവേണു്ടി ആയിരക്കണക്കിനുകോടിരൂപ ഒരുവ൪ഷം പൊതുപ്പണമെടുത്തുചെലവാക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു കേരളത്തിലു് വള൪ന്നുവന്നിരിക്കുന്ന ഈ സ്ഥിതികാണുകയും അമ൪ച്ചചെയ്യുന്നതിനുള്ള നടപടികളെടുക്കുകയുംചെയ്യേണു്ടതല്ലേ? നകു്സ്സലൈറ്റുകളെമാത്രം അമ൪ച്ചചെയു്താലെന്തുപ്രയോജനം, ബീജേപ്പീയുടെ സാമന്തകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ൪വ്വസൈന്യാധിപത്യത്തിലു് വള൪ന്നുവന്നിരിക്കുന്ന കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യമെന്ന സ൪ക്കാ൪സ്സജ്ജീകരണത്തെ ഡിസ്സു്മാ൯റ്റിലു്ചെയ്യുകകൂടിച്ചെയ്യാതെയും അതി൯റ്റെ അവശേഷിക്കുന്ന കഷണങ്ങളെ അമ൪ച്ചചെയ്യാതെ? ഇല്ലെങ്കിലു് നകു്സ്സലിസം വീണു്ടും കേരളത്തിലു് ഭാരതീയജനതാപ്പാ൪ട്ടിയും കേന്ദ്രഗവണു്മെ൯റ്റും പ്രൊമോട്ടുചെയ്യുന്നുവെന്നുപറയേണു്ടിവരും.

മുഖ്യമന്ത്രിക്കും ചീഫു്സ്സെക്രട്ടറിക്കുമൊക്കെ ഇതിലുള്ള പങ്കെന്തെത്രയെന്നതിനെക്കുറിച്ചു് എത്രയോകാലംമുമ്പേതന്നെ അന്വേഷണങ്ങളാരംഭിക്കേണു്ടതായിരുന്നില്ലേ? മുഖ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും മുമ്പുപല ഗുരുതരമായ അഴിമതിയന്വേഷണങ്ങളും ആരോപണങ്ങളും നേരിട്ടിട്ടുള്ളവരുമാണു്, ഇപ്പോഴും അതിലു്പ്പലയാരോപണങ്ങളും അഴിമതിക്കേസ്സുകളും കോടതികളിലു് നിലവിലുള്ളവരുമാണു്. ഈപ്പറഞ്ഞതിലേതെങ്കിലും കുറ്റത്തിനു് തെളിവുസഹിതം പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരൊന്നുമിപ്പോളു് കേരളത്തിലു് പിരിച്ചുവിടപ്പെടുകയല്ല, അലു്പ്പകാലത്തേക്കു് സസ്സു്പ്പെ൯ഷനിലു് നി൪ത്തപ്പെട്ടശേഷം വീണു്ടും ഈ സൈന്യത്തി൯റ്റെ സ൪വ്വസൈന്യാധിപനാലും കമ്മാണു്ട൪മാരാലും ലെഫു്റ്റന൯റ്റുമാരാലും സ൪വ്വീസ്സിലു് പുനപ്പ്രവേശിപ്പിക്കപ്പെടുകയാണു്, കാരണം ആ കൈക്കൂലിയഴിമതിക്കമ്മിഷ൯സ്സൈന്യത്തി൯റ്റെ സെ൯ട്രലു്ക്കോഫറിലു് പരിചയസമ്പന്നരായ അവ൪വഴിയാണു് പണമെത്തുന്നതു്.

Written on 09 January 2022 and first published on: 26 January 2022






 

 

 

No comments:

Post a Comment