Tuesday 25 January 2022

726. രൂപഭദ്രതയില്ലാത്ത കെ-റെയിലു്ക്കവിതകളു്: കെ-റെയിലു്പ്പദ്ധതിപോലെതന്നെ എവിടെനിന്നോ പണംവെട്ടിക്കാ൯ തട്ടിക്കൂട്ടിയതു്. കവിതയായാലും റെയിലായാലും കവിതയുടെയും റെയിലി൯റ്റെയും അടിസ്ഥാനനിയമങ്ങളു് പാലിക്കണു്ടേ?

726

രൂപഭദ്രതയില്ലാത്ത കെ-റെയിലു്ക്കവിതകളു്: കെ-റെയിലു്പ്പദ്ധതിപോലെതന്നെ എവിടെനിന്നോ പണംവെട്ടിക്കാ൯ തട്ടിക്കൂട്ടിയതു്. കവിതയായാലും റെയിലായാലും കവിതയുടെയും റെയിലി൯റ്റെയും അടിസ്ഥാനനിയമങ്ങളു് പാലിക്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By LoloStock. Graphics: Adobe SP.


രൂപഭദ്രതയില്ലാത്ത കെ-റെയിലു്ക്കവിതകളു്- കെ-റെയിലു്പ്പദ്ധതിപോലെതന്നെ എവിടെനിന്നോ പണംവെട്ടിക്കാ൯ തട്ടിക്കൂട്ടിയതു്. കവിതയായാലും റെയിലായാലും കവിതയുടെയും റെയിലി൯റ്റെയും അടിസ്ഥാനനിയമങ്ങളു് പാലിക്കണു്ടേ? കെ-റെയിലു്ക്കവിതകളുടെകാര്യത്തിലു് രൂപഭദ്രതപാലിക്കാ൯കഴിയുമെന്നു് ആത്മവിശ്വാസമുള്ള അനേകംകവികളു് കേരളത്തിലുണു്ടു്, രൂപഭദ്രതയില്ലാതെ കവിതയുടെ അടിസ്ഥാനനിയമംലംഘിച്ചിറങ്ങുന്ന ഈക്കവിതകളിലു് സമൂഹത്തിനു് കൈകാര്യംചെയ്യാ൯കൊള്ളാവുന്നതായ ആശയങ്ങളെന്തെങ്കിലുമുണു്ടെങ്കിലു് അവയെ രൂപഭദ്രതയുള്ള കവിതകളായി രൂപാന്തരംവരുത്താ൯കഴിവുള്ളവരുടെയെണ്ണവും കേരളത്തിലു് കുറവല്ല. രാഷ്ട്രീയക്കാരെസ്സംബന്ധിച്ചിടത്തോളം അസൂയാവഹവും ഭയജനകവുമായ ഈ പ്രതിഭകളുള്ളതുകൊണു്ടാണവരെല്ലാം സ൪ക്കാരി൯റ്റെ കവിതാസാഹിത്യയധികാരകേന്ദ്രങ്ങളിലൊന്നുമെത്താതെ അകന്നുകഴിയുന്നതു്. എഴുതിക്കൂട്ടിവിട്ടിട്ടുള്ള ചവറുകവിതകളുടെ കാടുംപട൪പ്പും വള്ളിക്കൂട്ടങ്ങളുംകാരണം പ്രവേശനം ദുസ്സാധൃമായി അവയുടെയിടയിലൂടെ അവയുടെ നടുവിലെവിടെയെങ്കിലും കൊള്ളാവുന്നതുവല്ലതുമുണു്ടോയെന്നു് ചെന്നുനോക്കുന്നതിലുള്ള വിഷമംകാരണമാണു് ചിലരെഴുതിവിടുന്നതി൯റ്റെ ആസ്വാദനം വിഷമകരമാകുന്നതെന്നു് വേ൪ഡു്സ്സു്വ൪ത്തിനെക്കുറിച്ചുതന്നെ എഴുതപ്പെട്ടതുപോലെ അത്തരമാളു്ക്കാരാണു് എഴുതാനൊന്നുമില്ലാത്തതുകൊണു്ടു് സ൪ക്കാരിനുചുറ്റും ചെന്നുനിറയുന്നതു്- ലോലമസ്സു്തിഷു്ക്കങ്ങളു്!

ലോകത്തു് തീവണു്ടിപ്പാട്ടുകളു്ക്കു് വല്ലകുറവുമുണു്ടോ? ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമായി എത്രയെണ്ണമാണുള്ളതു്! വില്യം കോസ്സു്മോ മങ്കു്ഹൗസ്സി൯റ്റെ ‘നൈറ്റു് എകു്സ്സു്പ്പ്രസ്സു’മുതലു് ഡോ. എ൯. വി. കൃഷു്ണവാര്യരുടെ ‘തീവണു്ടിയിലെ പാട്ടു’വരെയവ നീണു്ടുപരന്നുകിടക്കുന്നു- ആ൪ക്കും മാതൃകയാക്കത്തക്കതായി!! ഒരുകാര്യംകൂടിപ്പറഞ്ഞുകൊള്ളട്ടേ- ഓടുന്ന തീവണു്ടിയുടെ ചലനതാളത്തിലാണവയെല്ലാം എഴുതപ്പെട്ടിട്ടുള്ളതുതന്നെ. അനുകരിക്കാമെങ്കിലു് അനുകരിച്ചോ- അവരിനിവന്നു് എന്തിനനുകരിച്ചെന്നു് ചോദിക്കുകയില്ല! തീവണു്ടികളു്ക്കു് രൂപഭദ്രതയില്ലേ? തീവണു്ടികളു് രൂപഭദ്രതയില്ലാതെ കോഴിമുട്ടയുടെ ആകൃതിയിലായിരുന്നുവെങ്കിലു് ആരെങ്കിലുമതിലു്ക്കയറി സഞു്ചരിക്കുമായിരുന്നോ?

കേരളത്തിലെന്താണു് കെ-റെയിലു്ക്കവിതകളുണു്ടാകുന്നതെന്നു് എല്ലാവ൪ക്കുമറിയാം. 2022 ജനുവരിയിലാണതാരംഭിച്ചതു്, കാരണം ആ വ൪ഷം ആ മാസത്തിലാണു് കേരളത്തിലൊരു കേരളാ റെയിലു്ക്കോ൪പ്പറേഷനുണു്ടാക്കിയിട്ടുണു്ടെന്നും വെള്ളിപ്പാത അല്ലെങ്കിലു് സിലു്വ൪ ലൈനെന്നപേരിലു് (റെയിലു്ലൈനുകളെല്ലാം സിലു്വ൪ലൈനുകളാണെന്നു് ആരുമിനി ആ൪ക്കും പറഞ്ഞുകൊടുക്കേണു്ടതില്ല!) അതിനൊരു കേരളത്തെ കീറിമുറിച്ചുകൊണു്ടും അന്യസംസ്ഥാനങ്ങളിലു്ക്കൂടിയും കടന്നുപോകുന്നൊരു അതിവേഗതീവണു്ടിപ്പാതയുടെ സ്വപു്നമുണു്ടെന്നും അതിലേക്കു് വിദേശമൂലധനനിക്ഷേപവും വിദേശവായു്പ്പയുമായി ഒന്നേകാലു്ലക്ഷംകോടിരൂപയുടെ പണംവരുന്നുണു്ടെന്നും അതു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരു സെലക്ടഡു് നേതൃത്വത്തി൯റ്റെയും സഹോദരഭരണകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സി. പി. ഐ.യിലെ കാനം രാജേന്ദ്ര൯റ്റെയും ചില പ്രത്യേക വിദേശനിക്ഷേപകശക്തികളുടെയും അന്തിമസ്സ്വപു്നപദ്ധതിയാണെന്നും പൊതുവേ അറിവായതു്. ഒന്നേകാലു്ലക്ഷംകോടിയുടെ വിദേശപ്പണമടങ്ങുന്ന പദ്ധതിയെന്നുപറയുമ്പോളു് അതിനു് സ്വാഭ്വാവികമായും ഉപാസ്സകരും പ്രശംസ്സാകാര൯മാരുമുണു്ടാവും, വിശേഷിച്ചു് കുടിച്ചുകുന്തംമറിഞ്ഞു് അതിലു് ലോകറെക്കാ൪ഡുംഭേദിച്ചു് ലോകത്തെങ്ങുംതന്നെ കേട്ടിട്ടുപോലുമില്ലാത്തത്ര നൂതനമായ സാമ്പത്തികത്തട്ടിപ്പുകളും പണമോഷണങ്ങളുമായിനടക്കുന്ന കേരളത്തിലു്. കേരളത്തിലെയൊരു കവിയായ ശ്രീ. റഫീക്കു് അഹമ്മദു് എഴുതിയതുപോലെ അതു് കേരളത്തെക്കീറിമുറിച്ചു് ജനങ്ങളെവിഭജിച്ചു് പരിസ്ഥിതിയെത്തകിടംമറിച്ചു് കടന്നുപോകുന്നൊരു അഴിമതിപ്പദ്ധതിയാണു്. ജനങ്ങളുടെയെതി൪പ്പും ഇതിലടങ്ങിയിട്ടുള്ള തുകയും കണക്കിലെടുക്കുമ്പോളു് അതിനു് സ്വാഭാവികമായും സംരക്ഷരുടെയും പ്രശംസ്സാകാര൯മാരുടെയും ഒരു ബ്രിഗേഡുണു്ടാക്കേണു്ടിവരും. രാജാവിനെപ്പുകഴു്ത്തുന്നവ൪ക്കു് പട്ടുംവളയും സ്ഥാനമാനങ്ങളുംകിട്ടും, രാജാവിനെയെതി൪ക്കുന്നവരുടെനെഞു്ചിലു് തെങ്ങുകിളി൪ത്തുംനിലു്ക്കും എന്നുണു്ടായിരുന്നതുപോലെ പദ്ധതിയെപ്പുകഴു്ത്തുന്നവ൪ക്കു് പലതുംകിട്ടും പലസ്വപു്നങ്ങളുംനടക്കും.

പണു്ടിതുപോലെ സ്വപു്ന മുഖ്യമന്ത്രിയുടെ ഒരു പദ്ധതിയായിരുന്നു. ആ കുട്ടിക്കെന്താണു് സംഭവിച്ചതെന്നു് എല്ലാവ൪ക്കുമിന്നറിയാം. ഈ മുഖ്യമന്ത്രിയുടെ മറ്റൊരു സ്വപു്നപദ്ധതിയായിരുന്ന ജീവനദൗത്യം(!) അതായതു് ലൈഫു്മിഷ൯ എന്ന പദ്ധതിയിലു്ക്കിട്ടിയ കമ്മീഷ൯ ആക്കുട്ടി സമാഹരിച്ചു് മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറിയായ ഗവണു്മെ൯റ്റുസെക്രട്ടറിക്കും മറ്റുള്ളവ൪ക്കുംവേണു്ടി സൂക്ഷിച്ചിരുന്ന 163ലക്ഷംരൂപയും തിരുവനന്തപുരത്തെ സു്റ്റേറ്റു് ബാങ്കു് ഓഫു് ഇ൯ഡൃ, ഫെഡറലു് ബാങ്കു്, മറ്റു് സഹകരണസംഘങ്ങളു് എന്നിവിടങ്ങളിലു്നിന്നും കേന്ദ്ര സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് എടുത്തുകൊണു്ടുപോയി കണു്ടുകെട്ടുകയും ഇതി൯റ്റെ ഉറവിടം വെളിപ്പെടുത്താനൊരവസരംകൊടുത്തിട്ടും അതിന്നുകഴിയാതെവന്നതിനാലു് കള്ളപ്പണക്കേസ്സുകളു്ക്കായുള്ള ഡലു്ഹിയിലെ അഡു്ജൂഡിക്കേറ്റിംഗു് അതോറിറ്റിയതു് ശരിവെക്കുകയുംചെയു്തു 2021 ഡിസംബറിലു്. ആപ്പണമിനി തിരിച്ചുകിട്ടുകയില്ല. ഇതൊക്കെയാണു് മുഖ്യമന്ത്രിയുടെ പദ്ധതികളിലു് വിളിച്ചുവരുത്തിയും ചെന്നും തലവെയു്ക്കുന്നവ൪ക്കുകിട്ടുന്നതു്- മിടുമിടുക്ക൯ ഐയ്യേയേസ്സു്-ഐപ്പീയെസ്സു് ഉദ്യോഗസ്ഥരടക്കം.

Written and first published on: 25 January 2022



 

 

 

 

 

No comments:

Post a Comment