Monday, 31 January 2022

739. ഈ കേരളബ്യൂറോക്രസിക്കെതിരെയല്ലെങ്കിലു്പ്പിന്നെ ആ൪ക്കെതിരെ ദേശീയദുരന്തനിവാരണനിയമംലംഘിച്ചതിനു് കേസ്സെടുക്കണം?

739

ഈ കേരളബ്യൂറോക്രസിക്കെതിരെയല്ലെങ്കിലു്പ്പിന്നെ ആ൪ക്കെതിരെ ദേശീയദുരന്തനിവാരണനിയമംലംഘിച്ചതിനു് കേസ്സെടുക്കണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Motortion. Graphics: Adobe SP.


കേരളത്തിലു് 2019മുതലു് കൊറോണാനിയമങ്ങളു് കൊണു്ടുവന്നതും ആ നിയമങ്ങളു്മുഴുവ൯ ഒന്നൊഴിയാതെ ലംഘിച്ചതും ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയും അതിനു് നേതൃത്വംനലു്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണു്. ഗവണു്മെ൯റ്റു് ഗവണു്മെ൯റ്റിനെത്തിന്ന അബു്സ്സേ൪ഡിറ്റി- അസംബന്ധം- അംഗീകരിക്കാ൯ തയ്യാറല്ലെങ്കിലു്, തങ്ങളു് നോക്കിക്കൊണു്ടിരുന്നിട്ടും അങ്ങനെസംഭവിച്ചതിലൂടെ തങ്ങളുടെ ഉദ്യോഗങ്ങളുടെ പ്രസക്തിതന്നെനഷ്ടപ്പെട്ടെന്നു് അംഗീകരിച്ചു് സ്വയംരാജിവെച്ചുപോകാ൯ തയ്യാറല്ലെങ്കിലു്, അതിനുള്ള എന്തെല്ലാം ശിക്ഷാനടപടികളു് ഈ നിയമലംഘകരുടെമേലു് സ്വീകരിച്ചു എന്നു് ഈ നിയന്ത്രണങ്ങളും ശിക്ഷകളുംമുഴുവ൯ സംസ്ഥാനത്തെ ജനങ്ങളുടെമേലേ൪പ്പെടുത്തിയ മുഖ്യമന്ത്രിമുതലു് ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും ജില്ലാക്കളക്ട൪മാരുമടങ്ങുന്ന കേരളത്തിലെ ബ്യൂറോക്രസി സമാധാനംപറയേണു്ടിവരും. ഗവ൪ണ്ണ൪ ഭരണഘടനാപരമായി ഭരണച്ചുമതലയേലു്പ്പിച്ചവ൪തന്നെ ഈ നിയമലംഘനങ്ങളു്നടത്തിയതു് തങ്ങളറിഞ്ഞില്ലെന്നാണെങ്കിലു് അവയോരോന്നി൯റ്റെയും സ്ഥലവും തീയതിയും സമയവും ചേ൪ത്തുള്ള വാ൪ത്തകളും റിപ്പോ൪ട്ടുകളും ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുകിടപ്പുണു്ടു്. മുഖ്യമന്ത്രിയെന്നുപറയപ്പെടുന്ന, ആരോഗ്യമന്ത്രിണിയെന്നുപറയപ്പെടുന്ന, ആളുകളു്ക്കെതിരെയുള്ള ഇതേ സ്ഥലവും തീയതിയും സമയവും ചേ൪ത്തുള്ള വാ൪ത്തകളും റിപ്പോ൪ട്ടുകളും ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുകിടക്കുന്നതുമുഴുവ൯ വളരെസമയമെടുത്തു് വളരെ ശുഷു്ക്കാന്തിയോടെ പരതി അവ അവിടെയിട്ടയാളുകളു്ക്കെതിരെ അപകീ൪ത്തിക്കു് കേസ്സെടുക്കുകയായിരുന്നല്ലോ ഈ കേരളബ്യൂറോക്രസിയുടെ കുറേക്കാലമായുള്ള ജോലിതന്നെ! അതേ ശുഷു്ക്കാന്തിയോടെ പരതണമെടോ നിയമലംഘകരെപ്പിടിക്കാ൯!!

കൊറോണാനിയമങ്ങളു് കൊണു്ടുവരികയും ആ നിയമങ്ങളു്മുഴുവ൯ ഒന്നൊഴിയാതെ ലംഘിക്കുകയുംചെയു്ത ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നേതാക്കളു്ക്കും പ്രവ൪ത്തക൪ക്കുമെതിരെ ജനങ്ങളു്ക്കെതിരെയെടുത്തപോലെ കേസ്സുകളെടുത്തോ എന്നുള്ള ഈ ചോദ്യം നേരിടേണു്ടിവന്നിരിക്കുമ്പോളു് കേരളബ്യൂറോക്രസി ലീവെടുത്തുമുങ്ങിയിട്ടൊന്നുംകാര്യമില്ല. അവ൪ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിലു് അവരുടെമേലു് ദേശീയദുരന്തനിവാരണനിയമമനുസരിച്ചു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ നടപടികളു് സ്വീകരിക്കണം. അതിലു് ആ൪ക്കു് എവിടെ ഒഴിവുകിഴിവുകളിരിക്കുന്നു? അല്ലെങ്കിലു് എന്തുകൊണു്ടു് എവിടെ ആ൪ക്കെല്ലാം ഒഴിവുകിഴിവുകളിരിക്കുന്നുവെന്നു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪തന്നെപറയണം. ഈ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിണിയുടെയും പാ൪ട്ടിക്കാരിറങ്ങിനടന്നു് കേരളംമുഴുവ൯ ദേശീയദുരന്തനിവാരണനിയമങ്ങളും അവ൪തന്നെകൊണു്ടുവന്ന തദ്ദേശീയനിയമങ്ങളും തുട൪ച്ചയായി ലംഘിച്ചുകൊണു്ടിരുന്നതുപോലെ കേരളത്തിലെ ജനങ്ങളു്ക്കും അതുചെയ്യാനറിഞ്ഞുകൂടായിരുന്നുവെന്നുകരുതരുതു്. അവരതുചെയു്തിരുന്നെങ്കിലു് ഈ സംസ്ഥാനത്തിലെ ക്രമസമാധാനനിലതക൪ന്നു് അപ്പോളു് ഗവ൪ണ്ണ൪ ഇടപെടേണു്ടിവരില്ലായിരുന്നോ? കടുത്തസമ്മ൪ദ്ദത്തിനുകീഴിലു് ഈ ഗവണു്മെ൯റ്റി൯റ്റെ ഭരണത്തലവനായിരുന്നുകൊണു്ടു് താ൯ പല കടുത്തതെറ്റുകളുംചെയു്തു എന്നു് ഗവ൪ണ്ണറിപ്പോളു് പറഞ്ഞുകൊണു്ടുനടക്കുന്നതൊന്നും ഈ സംസ്ഥാനത്തെ ജനങ്ങളു്ക്കു് സ്വീകാര്യമല്ല. അദ്ദേഹത്തിനു് എപ്പോളു്വേണമെങ്കിലും ത൯റ്റെയുദ്യോഗത്തിലു്നിന്നും രാജിവെച്ചുപോകാമായിരുന്നു- വേണമെങ്കിലു് ബീജേപ്പീയിലു്നിന്നുപോലും.

അങ്ങനെ ഈ ബ്യൂറോക്രസി ഉത്തരവുകളിറക്കുകയും അവ നടപ്പാക്കാതിരുന്ന സാഹചര്യങ്ങളും സംഭവങ്ങളും ഗവണു്മെ൯റ്റിനെനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിലിലു്നിന്നും കേരളത്തിലു് ഈ അത്യാഹിതകാലത്തു് തുടരെത്തുടരെയുണു്ടാവുകയും ഈ കേരളബ്യൂറോക്രസി അവയിലൊന്നിലു്പ്പോലും കേസ്സുകളെടുക്കാതിരിക്കുകയുംചെയു്തതാണു് കേരളത്തിലെ കൊറോണാരോഗപ്പ്രതിരോധവും ചികിത്സയുമെല്ലാം ഇ൯ഡൃയിലേറ്റവുമുയ൪ന്ന റേറ്റിലു്ത്തന്നെ തക൪ത്തതും ഇ൯ഡൃയിലേറ്റവുംകൂടുതലു് കൊറോണാരോഗവ്യാപനമുള്ളതെന്നു് കേന്ദ്രംസമ്മതിച്ച സംസ്ഥാനമായി കേരളം ഉയ൪ന്നതും! ഈ കേരളബ്യൂറോക്രസിക്കെതിരെയല്ലെങ്കിലു്പ്പിന്നെ ആ൪ക്കെതിരെ ദേശീയദുരന്തനിവാരണനിയമംലംഘിച്ചതിനു് കേസ്സെടുക്കണം?

2019മുതലു് ഈ നിയമലംഘനപ്പ്രക്രിയ വളരെ മാസ്സീവായി കേരളത്തിലു് നടന്നുവരുന്നുണു്ടെങ്കിലും അതതി൯റ്റെ പാരമ്യത്തിലെത്തിയതു് 2021 ഡിസംബ൪ 2022 ജനുവരി മാസങ്ങളിലാണു്, കാരണം ആ മാസങ്ങളിലാണു് ഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോക്കലു്-ഏരിയാ-ജില്ലാസമ്മേളനങ്ങളു് നടന്നതു്. ആ മാസംതന്നെ കേരളത്തിലെ കൊറോണാവ്യാപനവുമതി൯റ്റെ പീക്കിലെത്തി- ഇതിനേക്കാളുമുയ൪ന്ന കൊടുമുടികളു് അവരുടെ ബാക്കിയുള്ള സമ്മേളനങ്ങളു് ഇനിക്കൊണു്ടുവരുന്നില്ലെങ്കിലു്. ഗവണു്മെ൯റ്റു് ഗവണു്മെ൯റ്റിനെത്തിന്നുവെന്നല്ലാതെ ഇതിനെന്താണുപറയേണു്ടതു്? ആ ബീഭത്സക്കാഴു്ച്ചയൊരുക്കിയതു് തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയെന്നും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നുംപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും! ഈ ഓക്കാനംവരുന്ന കാഴു്ച്ചകണു്ടു് മനംപുരട്ടി കാസ്സ൪കോട്ടോമറ്റോ ജില്ലാക്കളക്ട൪മാ൪ ലീവിലു്പ്പോയി.

ഈ കളക്ട൪മാരൊക്കെയിങ്ങനെ ലീവിലു്പ്പോയാലു് കൊറോണാനിയന്ത്രണംപിന്നെയാരുനോക്കും? അതോ തനിവെടലകല്ലാതെ ബാക്കിയവശേഷിക്കുന്ന മുഴുവ൯ ഐയ്യേയെസ്സുദ്യോഗസ്ഥരുംകൂടി കേരളത്തിലു് കൂട്ടമായി അവധിയിലു്പ്പോകുമോ? അങ്ങനെയുമൊരു സമരപരിപാടിയുണു്ടു് ഐയ്യേയെസ്സുകാരേ....! പക്ഷേ അങ്ങനെയൊരു സമ്പൂ൪ണ്ണബഹിഷു്ക്കരണത്തിനു് നിങ്ങളു്ക്കുപറ്റാത്തതു് നിങ്ങളുടെയിടയിലുള്ള വെടലകളു്കാരണമാണു്- പുറത്തുപറയാ൯പറ്റാത്തത്ര നിന്ദ്യമായ കേസ്സിലു്ക്കുരുങ്ങിക്കിടക്കുന്ന വെടലകളു്, അതി൯റ്റിടയിലും പരമവൃത്തികെട്ടപണികളു് ചെയ്യിക്കാ൯വേണു്ടി ഇവിടെപ്പറഞ്ഞ അതേ മുഖ്യമന്ത്രിയും പാ൪ട്ടിനേതാക്കളും ഭരണവ്യവസ്ഥയെയും ഗവണു്മെ൯റ്റിനെയുമപമാനിച്ചു് തിരിച്ചെടുത്തുവെച്ചിരിക്കുന്ന വെടലകളു്!

Written on 24 January 2022 and first published on: 01 February 2022



 

 

 

No comments:

Post a Comment