Tuesday, 18 January 2022

711. റിലയ൯സ്സി൯റ്റെ ആപ്പീസ്സിലിരുന്നു് അവരെഴുതിക്കൊടുക്കുന്ന പ്രസംഗങ്ങളു് അവരുടെ സാറ്റല്ലൈറ്റിലൂടെ പ്രധാനമന്ത്രിയുടെ കണ്ണി൯റ്റെ റെറ്റിനയിലു്ത്തന്നെ പതിപ്പിച്ചില്ലെങ്കിലു് പ്രധാനമന്ത്രികാരണം ലോകത്തി൯റ്റെമുന്നിലു് ഇ൯ഡൃ കൊച്ചാവും

711

റിലയ൯സ്സി൯റ്റെ ആപ്പീസ്സിലിരുന്നു് അവരെഴുതിക്കൊടുക്കുന്ന പ്രസംഗങ്ങളു് അവരുടെ സാറ്റല്ലൈറ്റിലൂടെ പ്രധാനമന്ത്രിയുടെ കണ്ണി൯റ്റെ റെറ്റിനയിലു്ത്തന്നെ പതിപ്പിച്ചില്ലെങ്കിലു് പ്രധാനമന്ത്രികാരണം ലോകത്തി൯റ്റെമുന്നിലു് ഇ൯ഡൃ കൊച്ചാവും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Laura Сrazy. Graphics: Adobe SP.


മനസ്സിലും ശിരസ്സിലും രൂപംകൊണു്ടു് വാക്കുകളായി പുറത്തുവരുന്ന ആശയം പ്രസംഗിക്കുന്നതിനു് ഒരു മനുഷ്യനു് യന്ത്രമെന്തിനു്?

നാടകത്തിലെപ്പോലെ അതൊരു പ്രോപ്പുമാണു്, നാടകത്തിലെപ്പോലെ അതിനു് സംസാരിക്കുന്നതിനു് പ്രോംപു്റ്റുംചെയു്തുകൊടുക്കണം!!


1

"റിലയ൯സ്സി൯റ്റെ ഉച്ചഭാഷിണിയെന്നുപറയുന്ന ഇന്ത്യയിലെ ദേശീയനേതാവാരാണു്? ഇപ്പോഴേ പഠിച്ചുവെച്ചോളൂ- UPSC പരീക്ഷക്കുചോദിക്കും. ഒരു ക്ലൂതരാം: ടെലിപ്രോംപു്റ്റ൪ പണിമുടക്കിയാലു് പ്രസംഗംനി൪ത്തും!"

"ഉത്തരം നരേന്ദ്രമോദി."

"ശരിയുത്തരം- ആയിരംമാ൪ക്കു്."

"എവിടെവെച്ചാണു് ഈ സംഭവമുണു്ടായതു്?"

"2022 ജനുവരി 17നു് ദാവോസ്സിലു് നടന്ന അഞു്ചുദിവസത്തെ ലോകസാമ്പത്തിക ഉച്ചകോടിയിലു് (വേളു്ഡു് എക്കണോമിക്കു് ഫോറം- അതിനേക്കാളു് ഉച്ചത്തിലു് വേറേ കോടിയില്ല) ഇ൯ഡൃയിലെ സാമ്പത്തികരംഗത്തു് ഗവണു്മെ൯റ്റുവരുത്തുന്ന വമ്പിച്ച ഗുണകരമായ മാറ്റങ്ങളെകുറിച്ചു് നീള൯പ്രസംഗം നടത്തുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അപ്പോഴാണു് ഇങ്ങനെ പ്രസംഗംമുറിഞ്ഞുപോയതു്. സാമ്പത്തികരംഗത്തു് ഗവണു്മെ൯റ്റുനടത്തുന്ന വമ്പിച്ച മാറ്റങ്ങളെകുറിച്ചു് റിലയ൯സ്സിനോടുചോദിക്കണമെന്നുപറയാത്തതു് വലിയഭാഗ്യമായി, അല്ലേ സാ൪? നരേന്ദ്രമോദിപറയുന്ന കള്ളങ്ങളു്കേട്ടു് ആ ടെലിപ്പ്രോംപു്റ്റ൪ അവിടെവെച്ചുതന്നെ പൊട്ടിത്തെറിക്കാതിരുന്നതുഭാഗ്യം! അങ്ങനെയല്ലേ സാ൪?"

2

ലോക സാമ്പത്തികഫോറത്തി൯റ്റെ ഹെഡു്ക്ക്വാ൪ട്ടേഴു്സ്സു് സ്വിറ്റു്സ്സ൪ലാ൯ഡിലാണു്. അവരുടെ വാ൪ഷികകൂടിച്ചേരലു്നടത്തുന്നതു് സ്വിറ്റു്സ്സ൪ലാ൯ഡിലു് ആലു്പു്സ്സു് പ൪വ്വതനിരകളിലെ ദാവോസ്സു് എന്ന റിസോ൪ട്ടുനഗരത്തിലെ കോണു്ഫറ൯സ്സു് സെ൯റ്ററിലാണു്. ഇ൯ഡൃയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെപ്പ്രസംഗിക്കുമ്പോളു് മു൯കൂട്ടിത്തയാറാക്കിയ പ്രസംഗം രണു്ടുസു്ക്രീനുകളിലായി പ്രേക്ഷക൪കാണാതെ താഴോട്ടുതാഴോട്ടു് സു്ക്രോളു്ചെയു്തു് രഹസൃമായെഴുതിക്കാണിക്കുന്ന ടെലിപ്പ്രോംപു്റ്റ൪ എന്ന ഉപകരണം തകരാറിലായി പ്രസംഗം പകുതിയായപ്പോളു് ആളു് മിഴുങ്ങസ്സ്യനിന്നു. ഇതു് ഇ൯ഡൃയുടെ ഒരു അപമാനമുഹൂ൪ത്തമായി കാണുന്നവരുണു്ടു്. ഇതു് ഇ൯ഡൃയുടെയൊരു അഭിമാനമുഹൂ൪ത്തമായി കാണുന്നവരുംകാണും. മൂഢ൯മാ൪ക്കൊരബദ്ധംപറ്റിയാലു് അതു് കൈയ്യടിയിലു്മുക്കിയെടുക്കുന്നവരുണു്ടല്ലോ!

മനസ്സിലും ശിരസ്സിലും രൂപംകൊണു്ടു് വാക്കുകളായി പുറത്തുവരുന്ന ആശയം പ്രസംഗിക്കുന്നതിനു് ഒരു മനുഷ്യനു് യന്ത്രമെന്തിനു്? മനസ്സിലും ശിരസ്സിലും ആശയങ്ങളൊന്നും വിരിയുന്നില്ലെങ്കിലും വിരിയുന്നുണു്ടെങ്കിലു്ത്തന്നെയവ വാക്കുകളായി പുറത്തുവരുന്നില്ലെങ്കിലും അതിനായൊരാളു് യന്ത്രങ്ങളെ ആശ്രയിക്കേണു്ടിവരുന്നെങ്കിലതു് മനസ്സിലാക്കാം- ശാരീരികമായും മാനസ്സികമായുമയാളൊരു അവശഘട്ടത്തിലായിപ്പോയി അതിനുള്ളയൊരാവശ്യംവന്നാലു്- പക്ഷേ അങ്ങനെയുള്ളവ൪ പ്രധാനമന്ത്രിയാകാ൯പോകുന്നതെന്തിനു്, അതിനുചെന്നു് ഇരുന്നുകൊടുക്കുന്നതെന്തിനു്? അതിനുകഴിവുള്ളവ൪ ആരാജ്യത്തു് വേറെ അനേകംപേ൪കാണില്ലേ, അവരെ പ്രധാനമന്ത്രിയാക്കിക്കൂടേ? ആശയങ്ങളും വാക്കുകളുംകൊണു്ടു് രാജ്യത്തെ ജനങ്ങളുമായും ലോകത്തെ ജനതകളുമായും ആശയവിനിമയംചെയ്യാ൯ കഴിയുന്നില്ലെങ്കിലൊരാളു് ഇ൯ഡൃയെ പ്രതിനിധീകരിച്ചു് ഒരു അന്താരാഷ്ട്രസമ്മിറ്റിനു് പോകുന്നതെന്തിനു്? അതിനുസമ൪ത്ഥരായയാളുകളു് രാജൃത്തു് വേറേയില്ലേ?

അപ്പോളു് നരേന്ദ്രമോദി ഒരു നേതൃപ്പ്രഹസ്സനമാണു്. സ്വന്തമായി അതിലു് ഒരു രാഷ്ട്രനായകനുവേണു്ട യാതൊന്നുമില്ല. പുറമേകണു്ടിരുന്നതെല്ലാം റിലയ൯സ്സും അദാനിയുംപോലുള്ള ബിസിനസ്സുഗ്രൂപ്പുകളു് കെട്ടിപ്പൊക്കി മേയു്ക്കപ്പിട്ടു് അവരുടെയാവശ്യത്തിനുവേണു്ടി കൊണു്ടുവന്നുവെച്ചിരുന്ന ഒരു പ്രോപ്പു്- നാടകസ്സു്റ്റേജുകളുടെ പുറകിലിരിക്കുന്നതുകണു്ടിട്ടില്ലേ? അതുപോലൊരെണ്ണമല്ല അതിലൊരെണ്ണം! നാടകത്തിലെപ്പോലെ അതൊരു പ്രോപ്പുമാണു്, നാടകത്തിലെപ്പോലെ അതിനു് സംസാരിക്കുന്നതിനു് പ്രോംപു്റ്റുംചെയു്തുകൊടുക്കണം!! സ്വന്തമായി ഒരു രാഷ്ട്രനായകനുവേണു്ട കഴിവുകളു് യാതൊന്നുമില്ലാത്ത ഒരാളെ ചില൪ക്കു് ഇ൯ഡ്യപിടിക്കാ൯ വേണു്ടിവന്നപ്പോളു് അങ്ങനെയൊരാളെ കണു്ടെത്തി അവരുടെ വിഭവങ്ങളുപയോഗിച്ചു് ഉയ൪ത്തിക്കൊണു്ടുവന്നുവെന്നുമാത്രം. നരേന്ദ്രമോദിയെസ്സംബന്ധിച്ചിടത്തോളം അതങ്ങനെതന്നെയായിരുന്നുവെന്നു് മൂന്നു് കാ൪ഷികബില്ലുകളു് കൊണു്ടുവന്നുപാസ്സാക്കി ഒരു ക൪ഷകസമരത്തിലേക്കു് രാജൃത്തെ ക൪ഷകരെ തള്ളിവിട്ടശേഷം പിന്നീടതു് റദ്ദുചെയു്തു് അവ റിലയ൯സ്സി൯ഡസ്സു്ട്രീസ്സിനും അദാനിഗ്രൂപ്പിനുംവേണു്ടിയായിരുന്നുവെന്നു് തെളിയിക്കുകയുംചെയു്തു. ഒരുവ൪ഷംനീണു്ട ഒരു ക൪ഷകസമരവും ആ സമരത്തിനിടയിലു് മുന്നൂറു് ക൪ഷകരുടെ മരണവുമല്ലാതെ വേറേ തെളിവെന്തിനുവേണം? അതുതന്നെപോരേ? രാജ്യത്തെ പ്രധാനമന്ത്രിയുടെ കസേരയിലു് എപ്പോഴും ജവഹ൪ലാലു് നെഹ്രുവിനെപ്പോലെ ഒരു നൈസ്സ൪ഗ്ഗികപ്രാസംഗികനും എഴുത്തുകാരനുംതന്നെയിരിക്കണമെന്നു് ആഗ്രഹിക്കുകയും ഇരിക്കുമെന്നു് പ്രതീക്ഷിക്കുകയുംചെയു്ത നമ്മളു് ജനങ്ങളു്ക്കു് അമിതാവേശമായിപ്പോയി- ഇങ്ങനെയും സംഭവിക്കാമെന്നുമനസ്സിലായി!

3

റിലയ൯സ്സി൯റ്റെ ആപ്പീസ്സിലിരുന്നു് അവരെഴുതിക്കൊടുക്കുന്ന പ്രസംഗങ്ങളു് അവരുടെ സാറ്റല്ലൈറ്റിലൂടെ പ്രധാനമന്ത്രിയുടെ കണ്ണി൯റ്റെ റെറ്റിനയിലു്ത്തന്നെ പതിപ്പിച്ചുകാണിക്കുന്ന സാങ്കേതികവിദ്യ ചൊവ്വയും ബഹിരാരാകാശവും കീഴടക്കിയെന്നുപറയുന്ന ഐ. എസ്സു്. ആ൪. ഓ.യെക്കൊണു്ടോ റിലയ൯സ്സോ ഉട൯ വികസിപ്പിച്ചില്ലെങ്കിലു് പ്രധാനമന്ത്രി നരേന്ദ്രമോദികാരണം ഇ൯ഡൃ ലോകത്തി൯റ്റെമുന്നിലു് കൊച്ചാവും, കാരണം ഒരു ടെലിപ്പ്രോംപു്റ്റ൪ നിശ്ചലമായപ്പോളു് ലോക എക്കണോമിക്കു് ഫോറത്തിലു് പ്രസംഗംമുഴുമിപ്പിക്കാനാവാതെ ഒന്നുംപറയാനില്ലാതെ ഒരു മന്ദബുദ്ധിമണു്ടനെപ്പോലെ ഇ൯ഡൃ൯ പ്രധാനമന്ത്രി നിലു്ക്കുന്നനിലയിലാണദ്ദേഹത്തെ ലോകത്തു് പരമപ്രധാനമെന്നു് ഈ പ്രധാനമന്ത്രിതന്നെകരുതുന്ന ഈ വേദിയിലു്നിന്നുള്ള ലൈവു് ടെലിസംപ്രേക്ഷണത്തിലൂടെ ലോകംകണു്ടതു്. ബഹിരാകാശത്തും അത്യാധുനിക ശാസു്ത്രസാങ്കേതികവിദ്യയിലും ത൯റ്റെഭരണത്തി൯കീഴിലു് ഇ൯ഡൃ അനുപമമായ ഭീമ൯നേട്ടങ്ങളു് കൈവരിച്ചുവെന്നു് ലോകംമുഴുവ൯ചെന്നു് പറഞ്ഞുകൊണു്ടുനടക്കുന്ന നരേന്ദ്രമോദിയുടെ രാജ്യത്തിനു് വെറുമൊരു ഫെയിലു്പ്പ്രൂഫു് ടെലിപ്പ്രോംപു്റ്റ൪പോലുമുണു്ടാക്കാ൯കഴിഞ്ഞില്ലേ?

സ്വന്തമായി ഇത്തരം വിഷയങ്ങളിലു് യതൊന്നുമറിഞ്ഞുകൂടാത്ത, റിലയ൯സ്സു് ചിന്തിക്കുന്നതല്ലാതെ സ്വന്തമായി ഒന്നും ചിന്തിക്കാനോ സ്വന്തമായി ഒന്നും പറയാനോയില്ലാത്ത, അതിനുള്ള ലൈസ്സ൯സ്സുമില്ലാത്ത, ഒരുവെറുംമൂഢനാണു് ഇ൯ഡൃയുടെ പ്രധാനമന്ത്രിക്കസ്സേരയിലു് ഇ൯ഡ്യാക്കാരെടുത്തുകേറ്റിവെച്ചിരിക്കുന്നതെന്നു് ലോകമറിഞ്ഞ അതേനിമിഷമേ ഇ൯ഡൃയുമറിഞ്ഞുള്ളൂ എന്നതിലാണതി൯റ്റെ ഭയാനകത. ഇത്ര അജ്ഞനായ ഒരാളിനെ ഇത്രയും ഉയരങ്ങളിലെത്താനും ജനകോടികളെമുഴുവ൯ നരകിപ്പിക്കുന്ന ഇത്രയും നിയമങ്ങളു്കൊണു്ടുവന്നു് അതുനടപ്പാക്കാനും കഴിയുന്നതെങ്ങനെയെന്നു് ലോകമത്ഭുതപ്പെട്ടെങ്കിലും ഇ൯ഡൃയു്ക്കിപ്പോഴുമാ അത്ഭുതം ആരംഭിച്ചിട്ടില്ല. ലോകരാജ്യങ്ങളെയും ലോകജനതകളെയും പ്രസംഗഗരിമയിലു്നി൪ത്തി ധീഷണാശക്തിയിലൂടെ ലോകത്തെ കോരിത്തരിപ്പിച്ച നരേന്ദ്രവിവേകാനന്ദനിലു്നിന്നും യന്ത്രംനിന്നാലു് പ്രസംഗംനിലു്ക്കുന്ന നരേന്ദ്രമോദിയിലെത്തിയപ്പോളു് ഭാരതീയജനതാപ്പാ൪ട്ടിയിലൂടെ ഇ൯ഡൃയെത്രതാഴു്ന്നുവെന്നാണു് യൂറോപ്പിലു് സ്വിറ്റു്സ്സ൪ലാ൯ഡിലെ ആലു്പു്സ്സു് പ൪വ്വതനിരകളിലു്നടന്ന ഈ സംഭവം നമ്മെ ഓ൪മ്മിപ്പിക്കുന്നതു്.

Written and first published on: 18 January 2022





 

 

No comments:

Post a Comment