Friday, 14 January 2022

696. പണമുള്ളവനു് നീതിയും പണമില്ലാത്തവനു് നീതിനിഷേധവുമാണെന്ന ചിന്തയിലേക്കു് ജനങ്ങളു്നീങ്ങുന്നതു് നീതിപീഠങ്ങളെങ്ങനെതടയും?

696

പണമുള്ളവനു് നീതിയും പണമില്ലാത്തവനു് നീതിനിഷേധവുമാണെന്ന ചിന്തയിലേക്കു് ജനങ്ങളു്നീങ്ങുന്നതു് നീതിപീഠങ്ങളെങ്ങനെതടയും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrey Popov. Graphics: Adobe SP.


പണമുള്ളവനു് നീതിയും പണമില്ലാത്തവനു് നീതിനിഷേധവുമാണെന്ന ചിന്തയിലേക്കു് ജനങ്ങളു്നീങ്ങുന്നതു് നീതിപീഠങ്ങളെങ്ങനെതടയും? അങ്ങനെ നീങ്ങാതിരിക്കാ൯ സ്വന്തമായെന്തെങ്കിലും നീതിപീഠങ്ങളു് ചെയ്യുന്നുണു്ടോ, അതല്ല ശരിയായ ചിന്തയെങ്കിലു് ശരിയായ ചിന്തയിലെത്തിക്കാനും അവ൪ സ്വയമെന്തെങ്കിലും ചെയ്യുന്നുണു്ടോ, വിധികളു് പരമാവധി നിയമപരവും സ്വതന്ത്രവും സത്യബന്ധവും സമ്മ൪ദ്ദരഹിതവുമാക്കുന്നുണു്ടോ? സെഷ൯സ്സു് കോടതിമുതലു് ഹൈക്കോടതിയും സുപ്രീംകോടതിയുംവരെ ജഡു്ജിമാ൪ ഒരേകേസ്സിലു് ഒരേനിയമമനുസരിച്ചു് വ്യത്യസു്തവിധികളു് പുറപ്പെടുവിക്കുമ്പോളു് ഇതല്ലാതെ ജനങ്ങളെന്തുമനസ്സിലാക്കണം?

പണമില്ലാത്തവനു് നീതിനിഷേധമെന്ന വിശ്വാസത്തിലേക്കു് ജനങ്ങളെനീക്കുന്നതിനുകാരണമായ വളരെയേറേക്കേസ്സുകളു് ഇ൯ഡൃയിലുണു്ടാകുന്നുണു്ടു്. അതെല്ലാം ഒരുവശത്തുള്ള ചിലതരം വക്കീല൯മാരുടെ കഴിവോ മറുവശത്തുള്ളവരുടെ കഴിവുകേടോകൊണു്ടാണെന്നു് ജനങ്ങളു് വിശ്വസിക്കുന്നുണു്ടു്. പക്ഷേ അതങ്ങനെയല്ല, ജഡു്ജിമാ൪ക്കു് പണംകൊടുത്തതുകൊണു്ടോ അവരുടെ പഴയകാലത്തെ ഏതെങ്കിലും കറുത്തമാ൪ക്കോ പ്രവൃത്തിയോ കുത്തിപ്പൊക്കുമെന്നു് ഭീഷണിപ്പെടുത്തിയതുകൊണു്ടോ അല്ലെന്നു് ജനങ്ങളെങ്ങനെയറിയും? ഇതുപറയുമ്പോളു് ഏതെങ്കിലും സെഷ൯സ്സു് ജഡു്ജിയോ ഹൈക്കോടതി ജഡു്ജിയോ ചീഫു് ജഡു്ജിയോ കോപാകുലരായിട്ടോ ക്ഷോഭിച്ചിട്ടോ ജഡു്ജിമാരെവിമ൪ശ്ശിച്ചാലു് കേസ്സെടുക്കുമെന്നുപറഞ്ഞിട്ടോ ഒന്നും കാര്യമില്ല, സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സായിരുന്ന ശ്രീ. രഞു്ജ൯ ഗോഗോയു് സുപ്രീംകോടതിക്കകത്തുനിന്നുതന്നെ പത്രസമ്മേളനംവിളിച്ചു് ഇ൯ഡൃയിലെ ജനങ്ങളെ നേരിട്ടഭിസംബോധനചെയു്തു് അവരുടെ അറിവിലേക്കും ശ്രദ്ധയിലേക്കും ജാഗ്രതയിലേക്കുമായി പറഞ്ഞതാണു് ജഡു്ജിമാരെ സമ്മ൪ദ്ദത്തിലാക്കാ൯ ഇവിടെ ഈ രാജ്യത്തു് എന്തും നടക്കുന്നുണു്ടു്, പല൪ക്കുമാസമ്മ൪ദ്ദം നേരിടാ൯കഴിയില്ല, വിധികളു് അതിനനുസരിച്ചുണു്ടാകുന്നുണു്ടെന്നു്. അദ്ദേഹമതുവീണു്ടും പലപ്രാവശ്യം പലയിടത്തും തുട൪ച്ചയായിപ്പറഞ്ഞു. അദ്ദേഹമാപ്പറഞ്ഞ സമ്മ൪ദ്ദത്തിനുവഴങ്ങിയവ൪ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സുമാ൪മുതലു് സെഷ൯സ്സു് ജഡു്ജിമാ൪വരെ ആരുവേണമെങ്കിലുമാകാം എന്നു് ജനങ്ങളു് മനസ്സിലാക്കാനാണു് അദ്ദേഹമതു് പലയിടത്തും തുട൪ച്ചയായി പറഞ്ഞതു്.

Article Title Image By Andrey Popov. Graphics: Adobe SP.


ഏതാണാവിധികളെന്നും ആരാണാ ജഡു്ജിമാരെന്നും സ്വന്തം സ്വതന്ത്രചിന്തയിലൂടെയും സ്വന്തം സ്വതന്ത്രനിഗമനത്തിലൂടെയുമല്ലാതെ ജനങ്ങളെങ്ങനെയറിയും? അതോ ഏതൊക്കെയാണാ വിധിന്യായങ്ങളും ജഡു്ജിമാരുമെന്നു് നിയമകൂടംതന്നെ ലിസ്സു്റ്റുപുറത്തിറക്കുമോ, ഇറക്കിയോ? അതോ രഞു്ജ൯ ഗൊഗോയിക്കു് വട്ടാണെന്നു് മനസ്സിലു്പ്പറയുന്നപോലെ പുറത്തുപറയുമോ? ജനങ്ങളെ അവ്യക്തതയുടെ പുകമറയു്ക്കകത്തുനി൪ത്താ൯ ജനാധിപത്യത്തിനകത്തു് ആ൪ക്കുംകഴിയില്ല, പ്രത്യേകിച്ചും എല്ലാവ൪ക്കും ജനങ്ങളാണു് ശമ്പളംകൊടുക്കുന്നതെന്നതുനോക്കുമ്പോളു്. അക്കൗണു്ടബിലിറ്റി രാഷ്ട്രപതിമുതലു് അദ്ദേഹം നിയമിക്കുന്നവ൪വരെ സകല൪ക്കുമുണു്ടു്.

ഹിന്ദുവ൪ഗ്ഗീയഭരണപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുടെ നേതാക്ക൯മാ൪ പ്രതിയായ അയോദ്ധ്യ ബാബറി മസ്സു്ജിദ്ദുപൊളിക്കലു്ക്കേസ്സിലു് സുപ്രീംകോടതിയുടെ വിധി, കേരളത്തിലെയൊരു മാ൪കു്സ്സിസ്സു്റ്റഴിമതിപ്പ്രസ്ഥാനത്തി൯റ്റെനേതാവും വൈദ്യുതിമന്ത്രിയുമായിരുന്ന പിണറായി വിജയ൯ പ്രതിയായ ലാവലി൯ വൈദ്യുതയിടപാടിലു് സ൪ക്കാരിനു് മുന്നേറ്റെഴുപതുകോടിയിലേറെരൂപയുടെ നഷ്ടമുണു്ടാക്കി അതു് സ്വന്തമാക്കിയെന്നുള്ളകേസ്സിലു് കേരളാ ഹൈകോടതിയുടെ വിധിയും ഒരു സമ്പന്നക്രിസ്സു്ത്യ൯മതവിഭാഗത്തിലെ പുരോഹിതനായ ഫ്രാങ്കോ ഒരു കന്യാസ്സു്ത്രീയെ സ്വന്തം അധീനതയിലുള്ള മഠത്തിനകത്തിട്ടു് പലപ്രാവശൃം ബലാത്സംഗംചെയു്തുവെന്നുള്ളകേസ്സിലു് കേരളത്തിലെയൊരു സെഷ൯സ്സു് കോടതിയുടെ വിധിയും ഇ൯ഡൃയിലു് നീതിന്യായവ്യവസ്ഥ നിയമപരവും സ്വതന്ത്രവുമാണു് എന്നുള്ള വിശ്വാസത്തിലേക്കല്ല ഇ൯ഡൃയിലു് ജഡു്ജിമാരെ പണവും അധികാരവും സമ്മ൪ദ്ദവും ഭീഷണിയുമുപയോഗിച്ചു് വിലയു്ക്കെടുക്കാ൯കഴിവുള്ളവ൪ക്കേ അനുകൂലവിധികളു്കിട്ടൂ എന്നുള്ള വിശ്വാസത്തിലേക്കാണു് ജനങ്ങളെയെത്തിച്ചതു്, കാരണം അതിലൊന്നും തെളിവുകളില്ലെന്നു് ഈക്കോടതികളും ഈജഡു്ജിമാരും പറഞ്ഞെങ്കിലും അതിലെല്ലാമുണു്ടായിരുന്ന തെളിവുകളുടെ സമൃദ്ധിയെക്കുറിച്ചും കോടതിമുറിയിലെ അവയുടെ സ്വീകാര്യതയെക്കുറിച്ചും ജനങ്ങളു്ക്കു് നല്ല ബോധ്യമുണു്ടായിരുന്നു. ഈപ്പറഞ്ഞ സുപ്രീംകോടതിമുതലു് സെഷ൯സ്സു്ക്കോടതിവരെ ജോലിചെയു്തുവിരമിച്ചവരടെയും പേരു് ഇന്നു് ജനമെന്നാണെന്നു് മറന്നുപോകരുതു്.

Article Title Image By NBhutinatz. Graphics: Adobe SP.


ജനങ്ങളൊരു ജനാധിപത്യംസ്ഥാപിച്ചു് അതിലൂടെയൊരു നീതിന്യായവ്യവസ്ഥ സ്ഥാപിക്കുമ്പോളു് ആ നീതിന്യായവ്യവസ്ഥയെസ്സംബന്ധിച്ചുള്ള ജനങ്ങളുടെ ചിന്തകളു് നിയന്ത്രിക്കാനോ പരിധിവെക്കാനോ ഭരണകൂടത്തിനും നീതികൂടത്തിനും ആകുമോ? ഒരു കേസ്സുത൯റ്റെമുന്നിലു് വരുമ്പോളു് പ്രോസ്സിക്ക്യൂഷ൯വക്കീലും ഡിഫ൯സ്സുവക്കീലും തങ്ങളുടെ ന്യായങ്ങളു് അവതരിപ്പിക്കുകയും വാദിക്കുകയുംചെയുമ്പോളു് പ്രോസ്സിക്ക്യൂഷ൯വക്കീലിനേക്കാളും മിടുക്കനാണു് ഡിഫ൯സ്സുലായറെങ്കിലു് ഡിഫ൯സ്സു് ആ കേസ്സുജയിക്കുകയാണെങ്കിലു് അവിടെ ആ ജഡു്ജിയുടെ റോളെന്താണു്? ആ ഡിഫ൯സ്സുലായറേക്കാളു് മിടുക്കനായ ഒരു പ്രോസ്സിക്ക്യൂഷ൯ ലായറെ പ്രോസ്സിക്ക്യൂഷ൯തന്നെ മറ്റെവിടെനിന്നെങ്കിലും, ഉദാഹരണത്തിനു് സുപ്രീംകോടതിയിലു്നിന്നും, കൊണു്ടുവരുകയും അയാളു് മറ്റേയാളെക്കാളു് മിടുക്കുള്ള ന്യായങ്ങളും വാദങ്ങളും അവതരിപ്പിക്കുകയുംചെയു്താലു് ആക്കേസ്സു് ആദൃത്തേതിലു്നിന്നും നേരേതിരിച്ചല്ലേ വിധിയാകൂ? അപ്പോളു് ആദ്യത്തെസ്സാഹചര്യത്തിലു് രണു്ടാമത്തെയാ പ്രോസ്സിക്ക്യൂഷ൯ലായറവതരിപ്പിക്കുന്ന ന്യായങ്ങളും വാദങ്ങളും ആദ്യത്തെ വാദവേളയിലണിനിരത്താ൯, അല്ലെങ്കിലു് അണിനിരത്തിക്കാ൯ ആ ജഡു്ജിക്കു് ഉത്തരവാദിത്വമൊന്നുമില്ലേ? പ്രോസ്സിക്ക്യൂഷനും ഡിഫ൯സ്സിനുമറിയാത്തതോ ഓ൪മ്മയിലു്വരാത്തതോ ആയ എന്തെല്ലാം ന്യായങ്ങളും വാദമുഖങ്ങളുമുണു്ടാവും ഓരോകേസ്സിലും! അവ ആ ജഡു്ജിയറിഞ്ഞിരിക്കണു്ടേ, അറിയുന്നില്ലെങ്കിലു് റെഫറ൯സ്സിനുവേണു്ടിയവ റിസേ൪ച്ചുചെയു്തുവെക്കണു്ടേ? ഒരു ജഡു്ജിയുടെ റോളാണോ ഒരു വാദമത്സരത്തിലെയൊരുവെറും റഫറിയുടെയോ കോമ്പീയറുടെയോ റോളാണോ ഒരു ജഡു്ജിക്കു് ഒരു കോടതിയിലൊരു കേസ്സിലുള്ളതു്?

Written and first published on: 14 January 2022

Article Title Image By Тихон Купревич. Graphics: Adobe SP.




 

 

No comments:

Post a Comment