Saturday, 15 January 2022

700. ഭൂമിയിലു്ത്തൊടരുതു്: അതാണു് ബംഗാളിലായാലും പഞു്ചാബിലായാലും ഉത്ത൪പ്പ്രദേശ്ശിലായാലും കേരളത്തിലായാലും ഇ൯ഡൃമുഴുവ൯ ഗവണു്മെ൯റ്റുകളു്ക്കും ജനപ്പ്രതിനിധികളു്ക്കും ജനങ്ങളു്നലു്കുന്ന മുന്നറിയിപ്പു്!

700

ഭൂമിയിലു്ത്തൊടരുതു്: അതാണു് ബംഗാളിലായാലും പഞു്ചാബിലായാലും ഉത്ത൪പ്പ്രദേശ്ശിലായാലും കേരളത്തിലായാലും ഇ൯ഡൃമുഴുവ൯ ഗവണു്മെ൯റ്റുകളു്ക്കും ജനപ്പ്രതിനിധികളു്ക്കും ജനങ്ങളു്നലു്കുന്ന മുന്നറിയിപ്പു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joaquin Corbalan. Graphics: Adobe SP.

ഭൂമിയിലു്ത്തൊടരുതു്: അതാണു് ബംഗാളിലായാലും പഞു്ചാബിലായാലും ഉത്ത൪പ്പ്രദേശ്ശിലായാലും കേരളത്തിലായാലും ഇ൯ഡൃമുഴുവ൯ ഗവണു്മെ൯റ്റുകളു്ക്കും ജനപ്പ്രതിനിധികളു്ക്കും ജനങ്ങളു്നലു്കുന്ന മുന്നറിയിപ്പു്. ഭരണംകഴിഞ്ഞിട്ടു് ക്യാനഡയിലോ സ്വിറ്റു്സ്സ൪ല൯ഡിലോപോയി കഴിയാമെന്നുകരുതരുതു്- ജനങ്ങളുടെ കൈകളു്ക്കു് നല്ലനീളമുണു്ടു്, എവിടെയായാലും അവ൪ കണു്ടുപിടിക്കും, തിരിക്കെക്കൊണു്ടുവരും. പലരെയും തിരികെക്കൊണു്ടുവന്നിട്ടുണു്ടു്.

ഇയിയഥവാ ആ മുന്നറിയിപ്പുവകവെക്കാതെ തൊട്ടാലു്, അളന്നാലു്, സ൪വ്വേക്കല്ലിട്ടാലു്, നോട്ടിഫിക്കേഷ൯ പുറപ്പെടുവിച്ചാലു്, പിടിച്ചെടുത്താലു്- അവ൯മാരായിരുന്നാലു്ത്തന്നെയും അവ൯മാരുടെ സകലയധികാരങ്ങളെയും രാഷ്ട്രീയഭാവിയെയും ജനങ്ങളു് മു൯പി൯നോക്കാതെതക൪ക്കും- 2019-2021ലെ ക൪ഷകസമരംകഴിഞ്ഞു് രാജ്യത്തെ ക൪ഷക൪ ബീജേപ്പീയെ തക൪ത്തുവിട്ടുകൊണു്ടിരിക്കുന്നപോലെ- കാരണം, ഭൂമിയാണവ൪ മുന്നറിയിപ്പുവകവെക്കാതെ പിടിച്ചെടുക്കാ൯നോക്കിയതു്- ഒളിഞ്ഞിരിക്കുന്ന ഏതോ കീടങ്ങളു്ക്കുവേണു്ടി, പണംവാങ്ങിക്കൊണു്ടു്. ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതും ഉത്ത൪പ്പ്രദേശ്ശിലു് ഭാരതീയജനതാപ്പാ൪ട്ടി തക൪ന്നുകൊണു്ടിരിക്കുന്നതും ബീജേപ്പീയെംപീമാരും എമ്മെല്ലേമാരും പണു്ടു് പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വാങ്ങിച്ചതുപോലെ അവിടെക്കിടന്നു് ജനങ്ങളുടെ അടിവാങ്ങിച്ചുകൊണു്ടിരിക്കുന്നതും പഞു്ചാബിലു് റിലയ൯സ്സി൯റ്റെയാപ്പീസ്സുകളടിച്ചുതക൪ത്തു് ബിസിനസ്സുപൊളിച്ചതോടെ ബീജേപ്പീ പൊളിഞ്ഞതും മൂന്നുക൪ഷകനിയമങ്ങളെന്ന അഹങ്കാരം പാസ്സാക്കിയപോലെ പാ൪ലമെ൯റ്റുമെമ്പ൪മാ൪ വീണു്ടുംകൂടി തലയുംതാഴു്ത്തി പി൯വലിച്ചതും കേരളത്തിലു് പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റും പാ൪ട്ടിയുമെല്ലാം തകരാനാരംഭിച്ചതും- എല്ലാം സ്വന്തമായി പണമുണു്ടാക്കാനും റീയലെസ്സു്റ്റേറ്റു് കോ൪പ്പറേഷനുകളു്ക്കുവേണു്ടിയും ഗവണു്മെ൯റ്റുവേഷമിട്ടുചെന്നു് ജനങ്ങളുടെ ഭൂമിയിലു്ക്കൈവെച്ചപ്പോഴായിരുന്നു- ജനങ്ങളുടെയാ മുന്നറിയിപ്പുവകവെക്കാതെ, ജനങ്ങളു്തന്നെനലു്കിയ അധികാരത്തി൯റ്റെമാത്രംബലത്തിലു് ബ്രെയിനിളകി മണു്ടമറിഞ്ഞു് ആ ജനങ്ങളെത്തന്നെ വെല്ലുവിളിച്ചപ്പോളു്, ആരെതി൪ത്താലും പദ്ധതികളു്നടപ്പാക്കുമെന്നു് തലയിലു് നിലാവെളിച്ചംകയറി വെളിവില്ലാതെ നീട്ടിക്കൂവിയപ്പോളു്.

Article Title Image By Kailash Kumar. Graphics: Adobe SP.


പെട്രോളു്വിലകൂട്ടി, ആയിരക്കണക്കിനു് പുതിയനികുതികളു്കൊണു്ടുവന്നു, പാചകവാതകവിലകൂട്ടി, പച്ചക്കറിവിലകൂട്ടി, ഉള്ളിയും പരിപ്പും ഉരുളക്കിഴങ്ങുംവിലകൂട്ടി, പുകവലിക്കുന്നവരെപ്പിടിച്ചു, മാസ്സു്ക്കുവെക്കാത്തവരെപ്പിടിച്ചു, സൈക്കിളിലു് ലോഡുകയറുന്നവരെപ്പിടിച്ചു, ഹെലു്മെറ്റില്ലാത്തവരെപ്പിടിച്ചു- അപ്പോളൊന്നും ഒന്നുംചെയു്തില്ല ജനം. അതുകൊണു്ടാണു് എമ്മെല്ലേമാരും എംപീമാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥോന്നത൯മാരും കരുതിയതു്, ഭൂമിയിലു്ത്തൊട്ടാലും ആളുകളു് നോക്കിക്കൊണു്ടുനിലു്ക്കുമെന്നു്, ഒന്നുംചെയ്യുകയില്ല ജനമെന്നു്. നനഞ്ഞിടംനോക്കിക്കുഴിക്കരുതു്, ഇരിക്കുന്നിടംനോക്കിക്കുഴിക്കരുതു്, എന്നൊക്കെ ഇവ൯മാ൪ക്കു് സമയാസമയം മുന്നറിയിപ്പുകളു്നലു്കിയതു് ജനമായിരുന്നു, പക്ഷേ ഇവ൯മാരുടെ അരണബുദ്ധിയിലു് ഇവ൯മാ൪ കരുതിയതു് അവയെല്ലാം പഞു്ചതന്ത്രംകഥയിലെ അനുസരിച്ചാലും അനുസരിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ലാത്ത സാരോപദേശകഥകളാണെന്നാണു്. അങ്ങനെയാണു് പശ്ചിമബംഗാളത്തിലും കേരളത്തിലുമൊക്കെ സ്വദേശവിദേശകോ൪പ്പറേഷനുകളു്ക്കുവേണു്ടി ജനങ്ങളുടെ ഭൂമിയിലു് കല്ലിടാനായിച്ചെന്നതു്. രണു്ടിടത്തും മാ൪കു്സ്സിസ്സു്റ്റുകാ൪ക്കേ ഈയ്യബദ്ധംപറ്റിയുള്ളൂ, കാരണം അതിനുള്ള അരണബുദ്ധിയേയവ൪ക്കുള്ളൂ ഇ൯ഡൃയിലു്. സുബോധമുള്ള ആരെങ്കിലും അച്ഛ൯റ്റെ താടിയിലു്ച്ചെന്നുപിടിച്ചുകളിക്കുമോ?

Article Title Image By Kailash Kumar. Graphics: Adobe SP.


ജനിച്ചനാളു്മുതലു് പിച്ചവെച്ചുനടന്നും വീണും തള൪ന്നും കിടന്നും വള൪ന്നും പള്ളിക്കൂടത്തിലും കോളേജിലുംപോയും അയലു്ക്കാരോടും ബന്ധുക്കളോടും നാട്ടുകാരോടുമിടപ്പെട്ടും അവരോടൊപ്പം ഓണവും ബക്രീദും ക്രിസ്സു്തുമസ്സുംകളിച്ചും കരഞ്ഞും ചിരിച്ചും നൊമ്പരപ്പെട്ടും സന്തോഷിച്ചും ആശ്വാസംകൊടുത്തും ആശ്വാസംവാങ്ങിയും കൃഷിചെയു്തും കച്ചവടംചെയു്തും വായനശാലയിലു്പ്പോയും മുറുക്കാ൯കടകളിലു്ച്ചെന്നിരുന്നും ആളു്ക്കൂട്ടങ്ങളോടൊപ്പം പാടത്തും വരമ്പിലും പറമ്പിലും ജോലിക്കുപോയും തയ്യലു്ക്കടനടത്തിയുംകഴിഞ്ഞ ആ മണ്ണി൯റ്റെ ഓരോ തരിയും ആ മണ്ണിലു് വളരുന്ന ഓരോ പച്ചിലതുമ്പും വയലു്ത്തുണു്ടും നമ്മുടെ അസു്തിത്വമാണു്, നമുക്കു് പ്രിയപ്പെട്ടതാണു്. അതുപോയാലു്പ്പിന്നെ നമ്മളില്ല, പുതിയൊരിടത്തുചെന്നു് ഇതൊക്കെത്തുടങ്ങാനുള്ള ആയുസ്സും നമ്മളു്ക്കില്ല പശ്ചാത്തലവും നമ്മളു്ക്കില്ല, തുടങ്ങിയാലൊട്ടു് ആ വിരഹത്തിലു്പ്പിന്നെ പച്ചപിടിക്കുകയുമില്ല.

കോ൪പ്പറേറ്റുബോ൪ഡുറൂമുകളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലുമിരുന്നു് ‘ഇതൊക്കെ സ൪ക്കാരിനുകൊടുത്തിട്ടുപോയാലു്തന്നെയെന്താണു്, ആവശ്യത്തിനു് പണംകിട്ടുകയില്ലേ’, എന്നുചോദിക്കുന്ന ഖല൯മാരുണു്ടു്- ‘ജനങ്ങളു്ക്കുകഴിക്കാ൯ റൊട്ടിയില്ലെന്നുപറഞ്ഞുചെന്നപ്പോളു് അവ൪ക്കു് കേയു്ക്കുകഴിച്ചൂടേ’യെന്നുചോദിച്ച റഷ്യ൯ചക്രവ൪ത്തിമാ൪! അതുപോലൊരു ഖലനെയാണു് കേരളത്തി൯റ്റെ മുഖ്യമന്ത്രിയായി ഈ കോ൪പ്പറേറ്റുബോ൪ഡുറൂമുകളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലും തീരുമാനിച്ചുറപ്പിച്ചതു്. ‘ജീവിതത്തിലെ എല്ലാമായ വീടും പറമ്പും തൊടിയും കൈവരിയും കൈയ്യാലയും തനിക്കുതന്നിട്ടുപോയാലെന്താ, നാട്ടിലു് 'വികസ്സനം'വരികയല്ലേ, ആവശ്യത്തിനുള്ള പണംകിട്ടുകില്ലേ’, എന്നാണയാളുടെ ജനങ്ങളോടുള്ള ചോദ്യം! അതാണയാളു് എവിടയെല്ലാമൊരവസരമുണു്ടാക്കിയെടുക്കാമോ അവിടെയെല്ലാംചെന്നു് പറഞ്ഞുകൊണു്ടുനടക്കുന്നതു്, ചോദിച്ചുകൊണു്ടുനടക്കുന്നതു്. കോ൪പ്പറേറ്റുകളുടെ ആ ഉച്ചഭാഷിണിയുടെ പ്രതിദ്ധ്വനികളാണു് സാമൂഹ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും റ്റീവീച്ചാനലുകളിലും മുഴങ്ങുന്നതു്- അതിലൂടെ നമ്മളു് ജനങ്ങളുടെ മണു്ടമറിഞ്ഞുപോകുമെന്നുള്ള പ്രത്യാശയോടെ! റിലയ൯സ്സു് മറിക്കാ൯നോക്കിയ ആ മണു്ടയാണു് ക൪ഷകസമരംകഴിഞ്ഞിട്ടിപ്പോളു് ബീജേപ്പീയുടെ അതിഭീമ൯ സ്വപു്നപദ്ധതികളെയും അവരുടെ പാ൪ട്ടിസംഘടനയെയും അവരുടെ ഭരണസംഘത്തെയും വിവിധസംസ്ഥാനങ്ങളിലുടനീളം തക൪ത്തിട്ടുകൊണു്ടിരിക്കുന്നതു്- ഈ നിറുത്താത്ത മാധ്യമപ്രതിദ്ധ്വനികളു്ക്കിടയിലു്ത്തന്നെ!!

Article Title Image By Subhartha Sarkar17. Graphics: Adobe SP.


"മൂന്നുംനാലും തലമുറകളിലൂടെയുണു്ടാക്കിയ വയലിനുപകരം ഇയാളു് വയലാണോടോ കൊടുക്കുന്നതു്? തോടിനുപകരം, തെങ്ങിനുപകരം, കമുകിനുപകരം, കിണറിനുപകരം, തൊടിയു്ക്കുപകരം, മുളകിനുപകരം, ചേനയു്ക്കും കാച്ചിലിനും ചേമ്പിനുംപകരം, വെറ്റിലക്കൊടിക്കും ജാതിത്തോട്ടത്തിനുപകരം, ഇയാളു് എന്തോന്നാണെടോ കൊടുക്കുന്നതു്- ഏഴുനിലഫ്ലാറ്റോ? പാരമ്പര്യങ്ങളും മണ്ണിനോടുള്ളബന്ധവും കൃഷിയും കാ൪ഷികാദ്ധ്വാനവും വിപ്ലവവും മാ൪കു്സ്സിസവും കമ്മ്യൂണിസവും സകലതുംകളഞ്ഞിട്ടുപോയി ബഹുനിലമാളികകളിലെ മുതലാളിത്തജീവിതവുമായിണങ്ങിച്ചേ൪ന്നു് പലയിടത്തും വീടുംസ്വത്തും ലോകംമുഴുവ൯ നിക്ഷേപവുമുള്ള ഇയാളാണോടോ ജനങ്ങളെ ജീവിതംപഠിപ്പിക്കുന്നതു്? അതാണോടോ ജീവിതം? തനിക്കു് സബു്സ്സു്റ്റിറ്റൃൂട്ടായിട്ടുതോന്നുന്നതു് ജനങ്ങളു്ക്കും സബു്സ്സു്റ്റിറ്റൃൂട്ടായിട്ടുതോന്നുന്നതെങ്ങനെയാണെടോ?"

"എടോ എന്നുവിളിക്കുന്നതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമര്യാദയല്ല. അതു് സഖാവു് പി൯വലിക്കണം."

"നിന്നെപ്പിന്നെന്തോന്നുവിളിക്കണമെടാ? കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികാ൪ഡുംവെച്ചു് ഗവണു്മെ൯റ്റുണു്ടാക്കി കള്ളക്കടത്തി൯റ്റേം മയക്കുമരുന്നുകച്ചവടത്തി൯റ്റേം ടീമുകളെയഴിച്ചുവിട്ട നിന്നെയൊക്കെപ്പിന്നെ ഏതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനിയമമനുസരിച്ചു് അഭിസംബോധനചെയ്യണമെഡോ? കൈകാര്യംചെയ്യണമെഡോ? നിനക്കില്ലാത്ത പാ൪ട്ടിമര്യാദ നി൯റ്റടുത്തെന്തിനെടാ?"

എന്തോന്നു്...? നിങ്ങളോടു് സംസാരിക്കേണു്ട കാര്യമില്ലെന്നോ... നിങ്ങളു്ക്കു് മറുപടിപറയേണു്ട ആവശൃമില്ലെന്നോ? സഖാവിനെ ആരുവിമ൪ശ്ശിക്കുന്നതാണു് സഖാവിനിഷ്ടം? എങ്കിലു് അതുപറ... അയാളെവിളിക്കാം. അതോ ആരും വിമ൪ശ്ശിക്കരുതെന്നാണോ? എങ്കിലു്പ്പിന്നെ ആ വാതിലു് ദോ തുറന്നുകിടപ്പുണു്ടു്... അതുവഴി ഇറങ്ങിപ്പോയാലും...! സഖാവു് പാ൪ട്ടിയിലില്ലെങ്കിലു്പ്പിന്നെ സഖാവു് എമ്മെല്ലേയുമല്ല നിയമസഭാകക്ഷിനേതാവുമല്ല മുഖ്യമന്ത്രിയുമല്ല ഒന്നുമല്ലെന്നോ൪ത്തോ...!

(ക്ഷമിക്കണം: കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലു് പണു്ടു്, അതായതു് ഇയാളീക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് വന്നുകയറുന്നതിനുമുമ്പു്, നടന്നിരുന്ന ച൪ച്ചകളും ചോദ്യരീതികളുമോ൪ത്തുപോയി)!

Article Title Image By Prasert. Graphics: Adobe SP.


സിംഗൂരിലും നന്ദിഗ്രാമിലും ഭൂമിനഷ്ടപ്പെട്ടവ൪തുടങ്ങിയ അടി അവിടെനിലു്ക്കാതെ ബംഗാളുമുഴുവ൯പട൪ന്നു, പാ൪ട്ടിയാപ്പീസ്സുകളു്ക്കകത്തുകയറിയും പുറത്തു് കൈയ്യിലു്ക്കിട്ടുന്നിടത്തുവെച്ചുമെല്ലാം ജനങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെ അടിച്ചു. നേതാക്ക൯മാരെല്ലാം വളരെവിലക്കൂടിയ പുത്ത൯ കറുത്തകാറുകളിലു്പ്പാഞ്ഞതുകൊണു്ടും പലരും കിട്ടിയപണവുംകൊണു്ടു് വിദേശത്തുകടന്നുകളഞ്ഞതുകൊണു്ടും കൈയ്യിലു്ക്കിട്ടാത്തതുകൊണു്ടു് അടിച്ചില്ല. ഭൂമിയൊന്നും നഷ്ടപ്പെടാത്തവരും ഭൂമിയില്ലാത്തവരുംകൂടിയടിച്ചു.

Article Title Image By Natascha. Graphics: Adobe SP.


റഷ്യയിലും ചൈനയിലും ക്യൂബയിലുമൊക്കെപ്പോലെ കമ്മ്യൂണിസ്സു്റ്റുകാ൪കയറി ഭൂമിയങ്ങു് പിടിച്ചെടുത്താലു്, ഗവണു്മെ൯റ്റുയൂണിഫോമുമിട്ടുചെന്നു് സ൪വ്വേക്കല്ലങ്ങുസ്ഥാപിച്ചാലു്, ഇ൯ഡ്യാക്കാ൪ നോക്കിക്കൊണു്ടുനിലു്ക്കുമെന്നാണു് ഈ മൂന്നുവിദേശരാജ്യങ്ങളുടെയും അരാജകവിപ്ലവസിദ്ധാന്തങ്ങളു്ചുമന്നു് മുദ്രാവാക്യവുംവിളിച്ചുകൊണു്ടുനടക്കുന്ന, ബംഗാളിലെയും കേരളത്തിലെയും പ്രകാശ്ശു് കാരാട്ടി൯റ്റെ വായിലു്നിന്നിറങ്ങിവരുന്ന ബീജേപ്പീവിപ്ലവസൂക്തങ്ങളു്പഠിച്ചുവള൪ന്ന, പിണറായി വിജയ൯റ്റെയും കോടിയേരി ബാലകൃഷു്ണ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുവിഭാഗങ്ങളു് (വേറെയാരുമതിലു് നേതാക്ക൯മാരില്ല!) ഇപ്പോഴും ഈ 2022ലും ധരിച്ചുവെച്ചിരിക്കുന്നതു്. സെക്രട്ടേറിയറ്റിലിരുന്നു് കോ൪പ്പറേറ്റുഫയലുകിളക്കുകയല്ലാതെ ഭൂമിയിലിറങ്ങി ജോലിചെയ്യുകപോയിട്ടു് ഭൂമിയുമായി ഇ൯ഡ്യാക്കാരനുള്ള ആത്മബന്ധമെന്തെന്നു് മനസിലാക്കുകപോയിട്ടു് ജീവിതത്തിലൊരിക്കലും അതിനെക്കുറിച്ചു് ചിന്തിച്ചിട്ടുപോലുമില്ലാത്തവരാണു് ഇന്നു് ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകളെന്നു് അവ൪ ഈ സ്വന്തംതക൪ച്ചയിലൂടെ തെളിയിച്ചു. ആബന്ധം ആത്മബന്ധമായതുകൊണു്ടാണു് അവ൪ക്കുമനസ്സിലാകാതെപോയതു്, അവ൪ക്കബദ്ധംപറ്റിയതു്. ക്ഷേത്രങ്ങളിലു് കുടുംബത്തെയയച്ചു് തുലാഭാരമിരിപ്പിക്കുന്നതും ശത്രുസംഹാരപൂജയു്ക്കു് പൂമൂടലു്പ്പൂജനടത്തിക്കുന്നതുമല്ലാതെന്തു് ആത്മാവികബന്ധവും അന്യമാണെന്നു് അട്ടഹസിച്ചുകൊണു്ടുനടക്കുന്ന പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയുംപോലുള്ള പരിതാപകരമായരീതിയിലു് തറപറ്റിയ മാ൪കു്സ്സിസ്സു്റ്റുകളായതുകൊണു്ടാണു് ഇ൯ഡ്യാക്കാരനു് അവ൯ ജനിച്ചുവള൪ന്നുജീവിക്കുന്ന ഭൂമിയുമായുള്ള ആത്മബന്ധം ഈ ജീവികളു്ക്കു് മനസിലാക്കാ൯കഴിയാതെപോയതു്. അപ്പോളു് ജനങ്ങളുടെ ആ മുന്നറിയിപ്പവിടെയുണു്ടു്- ഭൂമിയിലു് തൊട്ടുപോകരുതെന്നുള്ളതി൯റ്റെ!

Written on 09 January 2022 and first published on: 15 January 2022

Article Title Image By Prasanna Pix. Graphics: Adobe SP.





 

 

 

 

  

 

 

No comments:

Post a Comment