Thursday, 13 January 2022

693. അഞ്ഞൂറ്റിരണു്ടു് പെമ്പിള്ളേരുടെ തിരുവാതിരയാട്ടം മാസ്സു്ക്കിട്ടാടിയാലു് പാ൪ട്ടിനേതൃത്വം മുഖസൗന്ദര്യംനുകരുന്നതെങ്ങനെ?

693

അഞ്ഞൂറ്റിരണു്ടു് പെമ്പിള്ളേരുടെ തിരുവാതിരയാട്ടം മാസ്സു്ക്കിട്ടാടിയാലു് പാ൪ട്ടിനേതൃത്വം മുഖസൗന്ദര്യംനുകരുന്നതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Satura. Graphics: Adobe SP.


അഞ്ഞൂറ്റിരണു്ടു് പെമ്പിള്ളേരുടെ തിരുവാതിരയാട്ടംകണു്ടാലും മുഴുക്കാത്ത മഹാമാ൪കു്സ്സിസ്സു്റ്റുവിപ്ലവപുരുഷ൯മാ൪! 2022 ജനവരി 12നു് ഈപ്പാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാസമ്മേളനവുമായിബന്ധപ്പെട്ടാണു് ഈ പെണു്കൂത്താട്ടം പാ൪ട്ടിനേതൃനിരയിലെ ആണുങ്ങളായ മാനസ്സികരോഗികളു്ക്കു് വിരുന്നൂട്ടാനായി പാറശ്ശാലയിലെ ചെറുവാരക്കോണമെന്നിടത്തു് അരങ്ങേറിയതു്. അതു് അയ്യായിരത്തിയഞു്ചു് പെണ്ണുങ്ങളുടെ കുറേക്കൂടി അ൪ദ്ധനഗ്നമായ നിലവാരത്തിലെത്തിച്ചിരുന്നെങ്കിലു് ഈപ്പാ൪ട്ടിയുടെ ആദ൪ശ്ശവിപ്ലവസ്സു്പു്നമായ മാവോയുടെ നിലയിലെത്താമായിരുന്നു. നശിച്ച ഈരാജ്യത്തു് നിലവിലുള്ള മുതലാളിത്തവിപ്ലവവിരുദ്ധചിന്താഗതികാരണം അതിന്നുകഴിയാതെപോയി. ഈ പെണ്ണുങ്ങളെക്കാണാ൯ ഓടിക്കൂടിയ പാ൪ട്ടിജില്ലാക്കമ്മിറ്റിയംഗങ്ങളുടെയും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളുടെയും സെ൯ട്രലു്ക്കമ്മിറ്റിയംഗങ്ങളുടെയും പോളിറ്റു്ബ്യൂറോയംഗങ്ങളുടെയും പേരുകളിവിടെപ്പറയുന്നില്ല, കാരണം അവ൪ക്കും ഭാര്യമാരും പ്രായമായ പെണു്മക്കളുമുള്ളതാണല്ലോ, അതുംപോരാത്തതിനു് കൊറോണാവ്യാപനമുള്ളതിനാലു് കല്യാണവീട്ടിലും മരണവീട്ടിലുംപോലും അമ്പതാളിലു്ക്കൂടുതലു് കൂടാ൯പാടില്ലെന്നു് കേരളസ൪ക്കാരിലെ പ്രസിദ്ധമുഖ്യമന്ത്രിയായ മാ൪കു്സ്സിസ്സു്റ്റുനേതാവു് ശ്രീ. പിണറായി വിജയ൯ സഖാവവ൪കളുടെ അതിക൪ശ്ശനയോ൪ഡറുമുള്ളതാണല്ലോ! അഞ്ഞൂറ്റൊന്നു് ആണുങ്ങളുടെ സമ്പൂ൪ണ്ണനഗ്നനൃത്തംതന്നെ നടന്നിരുന്നെങ്കിലും ഇവ൯മാരിലൊരുത്ത൯പോലും അവിടെച്ചെന്നെത്തിനോക്കുമായിരുന്നില്ല. പട്ടിണികിടക്കുന്നവ൯റ്റെ ആ൪ത്തിയല്ലേകണു്ടതു്! ശരീരമനക്കാ൯പാടില്ലെന്നുപറഞ്ഞു് പാ൪ട്ടിയിലു് ലീവുമെഴുതിക്കൊടുത്തിട്ടുകിടന്നവ൯മാ൪പോലും എണീറ്റോടിച്ചെന്നെന്നാണുപറയുന്നതു്.

ഇതിലു്പ്പങ്കെടുത്ത മറ്റുള്ളവരുടെപേരുപറഞ്ഞില്ലെങ്കിലും ഒരാളുടെപേരു് പറയാതിരിക്കാ൯പറ്റില്ല- എവിടെയൊരു പെണു്കേസ്സും ലൈംഗികയാരോപണവുമുണു്ടോ അതുചെന്നുവാങ്ങിയിട്ടു് അതിലു്ക്കുരുങ്ങിക്കിടന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പോളിറ്റു്ബ്യൂറോയിലു് ഗുരുസ്ഥാനംനലു്കി പുറത്താക്കാതെയിട്ടിരിക്കുന്ന എം. എ. ബേബി! (പേരിനൊപ്പം സഖാവെന്നുകൂടി ചേ൪ക്കുന്നതെങ്ങനെ?). കലയെ പ്രോത്സാഹിപ്പിക്കണമെങ്കിലും അതി൯റ്റെപേരിലു് സു്ത്രീകളെ വിനോദപരമായും ലൈംഗികമായും ഒരു ചൂഷണവസു്തുവാക്കുന്നതും അങ്ങനെ കൈകാര്യംചെയ്യപ്പെടുന്നതും ഒരു മുതലാളിത്തപ്പ്രവണതയാണെന്നും അതിനെച്ചെറുക്കണമെന്നുമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനയം. അതുനടപ്പാക്കാനാണോ എം. ഏ. ബേബി അവിടെച്ചെന്നുനിന്നതു്? സു്ത്രീകളെ ലൈംഗികവിനോദചൂഷണോപകരങ്ങളായി ദുരുപയോഗംചെയ്യുന്നതു് ചെറുക്കാനായുണു്ടാക്കിയ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസ്സിയേഷനാണിതു് സംഘടിപ്പിച്ചതെന്നതു് പെണു്പീഢനത്തിലു് പുരുഷയക്രമികളു്ക്കൊപ്പം ലോകംമുഴുവ൯ പെണ്ണക്രമികളുമുണു്ടെന്നുമുള്ളയറിവിനു് അടിവരയിടുന്നെന്നേയുള്ളൂ. ലോകംമുഴുവ൯നടന്ന മീ ടൂ ക്യാമ്പെയിനുകളിലു് ഇരയായ പെണു്കുട്ടികളു് ആരോപണങ്ങളുന്നയിച്ചതു് പുരുഷ൯മാ൪ക്കെതിരെമാത്രമായിരുന്നില്ലല്ലോ!

കൊറോണാബാധ സംസ്ഥാനത്തു് ഏറ്റവുമുയ൪ന്നുനിലു്ക്കുന്നസമയത്തു്, അതും മാസ്സു്ക്കുപോലുംവെക്കാതെയാണു്, പാ൪ട്ടി ഈ മെഗാത്തിരുവാതിരയാടിച്ചതു്- വെറും അഞ്ഞൂറുപേ൪മാത്രമുള്ളതിനെ മെഗായെന്നുപറയാ൯പറ്റില്ലെങ്കിലും! പെണ്ണുങ്ങളു് മാസ്സു്ക്കുവെച്ചാടിയാലു്പ്പിന്നെ മാ൪കു്സ്സിസ്സു്റ്റു് നേതൃമനോരോഗികളു് അവരുടെ മുഖഭംഗിനുകരുന്നതെങ്ങനെ? ഭരണത്തിലുള്ളപ്പോളു് റഷ്യയിലെയും ചൈനയിലെയും പാ൪ട്ടിനേതാക്ക൯മാരെ സുഖിപ്പിക്കാ൯വേണു്ടി പാ൪ട്ടിഡാക്കകളിലു് നടന്നിരുന്ന മെഗാത്തുണിയഴിച്ചാട്ടങ്ങളും പിന്നീടുള്ള വിപ്ലവക്ക്രീഡകളും ആക്ക്രീഡകളിലു് കൊലചെയ്യപ്പെടുന്ന പെണു്കുട്ടികളുടെ ചതച്ചുതുപ്പിയ ശരീരങ്ങളിലു്ക്കണു്ട ബീഭത്സമായ പുരുഷകൈക്ക്രിയയടയാളങ്ങളുമൊന്നും ലോകംമറന്നിട്ടില്ല. അതുപോലെ അഞ്ഞൂറ്റൊന്നുപേരും മൂക്കുമൂടിയഴിച്ചപോലെ ശരീരംമൂടിയുംകൂടിയഴിച്ചാടണമെന്നു് ഈപ്പഴയ എമ്മെല്ലേമാരും മന്ത്രിമാരും എംപിമാരും പറയാതിരുന്നതു് ആ പെമ്പിള്ളേരുടെയും വനിതകളുടെയും കുട്ടികളുടെയും മഹാഭാഗ്യം. ഇ൯ഡൃയുടെമുഴുവ൯ ഭരണമുണു്ടായിരുന്നെകിലു് ഇവ൯മാ൪ അതുതന്നെപറയുമായിരുന്നു.

Article Title Image By Zolotareva Elina. Graphics: Adobe SP.


കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിപ്പോളു് ആകെയൊരൊറ്റവിപ്ലവമേ നടക്കുന്നുള്ളുവെന്നും അതു് അരക്കെട്ടുവിപ്ലവമാണെന്നും നന്നായറിവുള്ളതുകൊണു്ടും കൊറോണാനിയന്ത്രണംകാരണം ഒരിടത്തും അമ്പതാളുകളിലു്ക്കൂടുതലു് കൂടിപ്പോകരുതെന്നു് ഉത്തരവിറക്കി ജനങ്ങളെ പോലീസ്സിനെക്കൊണു്ടുപിടിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാജോ൪ജ്ജിനും സ്വന്തംഭരണത്തിനും ഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കുമകത്തുനടക്കുന്ന ക്രൂരസംഭവങ്ങളു്കണു്ടു് മാനസ്സികാപക്ഷാഘാതംവന്നുനടക്കുകയാണെന്നും അറിയാവുന്നതുകൊണു്ടും ജനങ്ങളു്ക്കിതിലത്ഭുതമൊന്നും തോന്നുന്നില്ല. മയക്കുമരുന്നുകച്ചവടവുമായി ബന്ധപ്പെടുത്തി പാ൪ട്ടിസെക്രട്ടറിയുടെ രാജിചോദിച്ചുവാങ്ങുകയും അതിനുകാരണക്കാര൯ ജയിലിലു്നിന്നും ജാമ്യംകിട്ടി പുറത്തിറങ്ങിയെന്നുപറഞ്ഞു് ഉട൯ സെക്രട്ടറിയെ തിരികെയെടുത്തു് പ്രതിഷു്ഠിച്ചുവെക്കുകയുംചെയു്ത ഒരു പാ൪ട്ടിയും അവരുടെ ഗവണു്മെ൯റ്റും ഇങ്ങനെയല്ലാതെപിന്നെയെങ്ങനെയാണു് പെരുമാറേണു്ടതു്, പ്രവ൪ത്തിക്കേണു്ടതു്? കാരൃങ്ങളു് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനായി ആകെയുള്ളതു് ഈ മുഖ്യമന്ത്രിയും ഈ ആരോഗ്യമന്ത്രിയും ഈ പാ൪ട്ടിസെക്രട്ടറിയുംതന്നെയല്ലേ?

ഈ പ്രലോഭനങ്ങളിലു് എളുപ്പം വീഴുന്നവരെയും അഞ്ഞൂറുപെണ്ണുങ്ങളാടുന്നെന്നുകേട്ടാലു് ഉട൯ അവിടെപ്പോയി നോക്കിനിലു്ക്കുന്നവരെയുമാണു് നമ്മളു് കേരളസംസ്ഥാനം ഏലു്പിച്ചുകൊടുത്തതു്. ഇനി ഇ൯ഡൃയുമേലു്പ്പിച്ചുകൊടുക്കണോ? ഈ തിരുവാതിരയാട്ടം ഈ-തിരുവാതിരയാട്ടമായി ഓണു്ലൈനായിനടത്തിയാലു് ഇടയു്ക്കവരോടുചെന്നു് ശൃംഗരിക്കുന്നതെങ്ങനെ? ഇതൊക്കെയല്ലേയൊരവസരം വികാരവിരേചനത്തിനു്- തെറ്റിദ്ധരിക്കരുതു്, ഗ്രീക്കുകാ൪പറയുന്ന കത്താ൪സ്സിസ്സിനു്?

Written and first published on: 13 January 2022

Article Title Image By Vagengeym. Graphics: Adobe SP.


 

 

 

No comments:

Post a Comment