Sunday, 23 January 2022

723. സു്ത്രീയാക്രമണക്കേസ്സിലു് പ്രതിയാക്കിയതിനു് പോലീസ്സുദ്യോഗസ്ഥരെക്കൊല്ലാ൯ പദ്ധതിയിടുന്നപ്രതി ആക്കേസ്സിലു് മു൯കൂ൪ജാമ്യംകൊടുത്തില്ലെങ്കിലു് ആ ജഡു്ജിമാരെയും......?

723

സു്ത്രീയാക്രമണക്കേസ്സിലു് പ്രതിയാക്കിയതിനു് പോലീസ്സുദ്യോഗസ്ഥരെക്കൊല്ലാ൯ പദ്ധതിയിടുന്നപ്രതി ആക്കേസ്സിലു് മു൯കൂ൪ജാമ്യംകൊടുത്തില്ലെങ്കിലു് ആ ജഡു്ജിമാരെയും......?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fractal Pictures. Graphics: Adobe SP.

ഒരു സു്ത്രീയാക്രമണക്കേസ്സിലു് പ്രതിയാക്കിയതിനു് പോലീസ്സുദ്യോഗസ്ഥരെക്കൊല്ലാ൯ പദ്ധതിയിടുന്നപ്രതി ആക്കേസ്സിലു് മു൯കൂ൪ജാമ്യംകൊടുത്തില്ലെങ്കിലു് ആ ജഡു്ജിമാരെയുംകൊല്ലാ൯ പദ്ധതിയിടില്ലേ? ഇതുപോലുള്ളവ൪ക്കു് പോലീസ്സാണെന്നോ ജഡു്ജിയാണെന്നോവല്ലതുമുണു്ടോ? പലജഡു്ജിമാരെയും പല ഗ്രഡു്ജ്ജി൯റ്റെയുംപുറത്തു് പലരുമങ്ങനെ കൊലപ്പെടുത്തിയിട്ടില്ലേ? ഒരു സുപ്രീംകോടതിജഡു്ജിയുടേതുതന്നെ അപകടമരണമാണോ ഇതുപോലെയുള്ളൊരു കൊലപാതകമാണോയെന്നു് സുപ്രീംകോടതിതന്നെ ഇപ്പോളു് അന്വേഷിച്ചുകൊണു്ടിരിക്കുകയുമല്ലേ? എത്രയോവ൪ഷത്തെ നിയമപരിശീലനവും നിയമബോധവും നിയമസംസു്ക്കാരവുമുള്ള രാഷ്ട്രസ്വത്തുക്കളു് അനേകവ൪ഷം സമൂഹത്തിനുപയോഗപ്പെടാതെ അങ്ങനെ വെറുംകുറേ ക്രിമിനലുകളുടെ കൈകൊണു്ടു് തീ൪ന്നുപോകുന്നതു് സമൂഹത്തിനു് അനുവദിക്കാനാകുമോ? നീതിബോധവും നിഷു്പക്ഷതയുമുള്ളവ൪ അതുപ്രതിഫലിപ്പിക്കുന്ന, അതിലൂന്നിയുള്ള, വിധികളു്കാരണം അതുപോലെ നഷ്ടപ്പെടുന്നതൊഴിവാക്കാ൯ സമൂഹത്തിനുമാത്രമല്ല സ്വന്തം ജാഗ്രതയിലൂടെ നീതിപീഠങ്ങളു്ക്കുതന്നെയൊരു ഉത്തരവാദിത്വമില്ലേ?

ഒരു നടിയെയാക്രമിച്ചു് രാത്രി ഷൂട്ടിംഗു്ലൊക്കേഷനിലു്നിന്നും തട്ടിക്കൊണു്ടുപോയി ഓടുന്നകാറിനുള്ളിലിട്ടു് മാനഭംഗപ്പെടുത്തുന്നതിനു് ഇ൯ഡൃയിലാദ്യമായി ബലാത്സംഗക്ക്വൊട്ടേഷ൯നലു്കിയെന്നതിനു് പ്രതിചേ൪ക്കപ്പെട്ട കേരളത്തിലു്ത്താമസിക്കുന്ന ഒരു സിനിമാനട൯റ്റെകാര്യമാണീപ്പറയുന്നതു്. ആ സംഭവം തെളിയിക്കപ്പെട്ടെങ്കിലും, അതി൯റ്റെ വിചാരണയാണു് ഹൈക്കോടതിയിലല്ലെങ്കിലും ഒരു കീഴു്ക്കോടതിയിലു് നടന്നുകൊണു്ടിരിക്കുന്നതെങ്കിലും, അതിലെ ഒന്നാംപ്രതിപറഞ്ഞപോലെ അതിനുള്ള ഗൂഢാലോചനനടത്തി അതിനുള്ള പ്രതിഫലംവാഗു്ദാനംചെയു്തു് ആ കൃത്യം നി൪വ്വഹിപ്പിച്ചതു് ആക്കേസ്സിലു് ഗൂഢാലോചനയു്ക്കു് പ്രതിചേ൪ക്കപ്പെട്ട ഈ നടനാണെന്നു് പ്രതികളുടെതന്നെ മൊഴികളുണു്ടെങ്കിലും, ഈ തട്ടിക്കൊണു്ടുപോകലാക്രമണ മാനഭംഗത്തിനുള്ള ഗൂഢാലോചനയിലും പ്രേരണയിലുമുള്ള ഈ നട൯റ്റെ പങ്കു് കോടതിയിലിതുവരെ ഒരു വിധിയിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലു്പ്പോലും, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഇയാളൊരു സാമൂഹൃവിപത്തും സമൂഹഭീഷണിയുമാണെന്നുമനസ്സിലാക്കി സ്വയം മു൯കരുതലെടുക്കാനും ഇയാളെയിനി സമൂഹത്തിലു് അണു്കണു്ഡീഷണലായി അഴിച്ചുവിടരുതെന്നു് കോടതിയോടപേക്ഷിക്കാനുമുള്ള അവകാശം ജനങ്ങളു്ക്കുണു്ടു്.

ഈ തട്ടിക്കൊണു്ടുപോയുള്ള മാനഭംഗപ്പെടുത്തലു്ക്കേസ്സുമായി ബന്ധപ്പെട്ട വിചാരണയുടെയും ആക്കേസ്സിലു് കോടതിയിലു് ഹാജരാക്കപ്പെടുന്ന തെളിവുകളുടെയും വിശദാംശങ്ങളു് ജനങ്ങളിലെത്തരുതെന്നും അതു് മാധ്യമങ്ങളോ ജനങ്ങളോ ച൪ച്ചചെയ്യരുതെന്നും ഇയാളു് കോടതിയിലു് പലഹ൪ജ്ജികളും നലു്കിയിട്ടുണു്ടെന്നുകേളു്ക്കുന്നു. ഒരു സാമൂഹ്യവിപത്തായ ഇയാളു്ക്കു്- അയാളു് യഥാ൪ത്ഥത്തിലങ്ങനെയൊരു സാമൂഹ്യവിപത്താണെങ്കിലു്- അങ്ങനെ ഹ൪ജ്ജികളു്നലു്കാ൯ എന്തവകാശമാണുള്ളതു്? കോടതിയാ ഹ൪ജ്ജികളു് അനുവദിക്കുന്നുണു്ടെങ്കിലു് അങ്ങനെയനുവദിക്കാ൯ കോടതിക്കു് എന്തധികാരമാണുള്ളതു്? സു്ത്രീയാക്രമണക്കേസ്സുകളിലും മാനഭംഗപ്പെടുത്തലു്ക്കേസ്സുകളിലും ഇരയാകുന്ന സു്ത്രീകളു്ക്കല്ലാതെ വിചാരണവിവരങ്ങളു് രഹസ്യമായി സൂക്ഷിക്കുന്നതിനു് ഒരു പുരുഷനും പ്രതിയുമായ ഇയാളു്ക്കെന്തവകാശമാണുള്ളതു്? ആക്കേസ്സിലെ സു്ത്രീയായ ഇരയെസ്സംബന്ധിച്ചുള്ളതല്ല, പുരുഷപ്പ്രതിയായ ഇയാളെസ്സംബന്ധിച്ചുള്ള വിവരങ്ങളു്, മാധ്യമങ്ങളിലും ജനങ്ങളിലുമെത്തുന്നതിലും മാധ്യമങ്ങളും ജനങ്ങളുമതു് ച൪ച്ചചെയ്യുന്നതിലുംനിന്നു് ഇയാളു്ക്കെന്തുസംരക്ഷണമാണുള്ളതു്? കേരളത്തിലു് ഇയാളല്ലാതെ അങ്ങനെയുള്ള എത്ര പുരുഷപ്പ്രതികളുടെ വിചാരണവിവരങ്ങളു് കോടതികളു് രഹസ്യമായി സൂക്ഷിക്കുന്നുണു്ടു്, സൂക്ഷിച്ചിട്ടുണു്ടു്? സാമൂഹ്യവിപത്തായയൊരാളി൯റ്റെ പ്രവൃത്തികളുടെ വിശദശാംശങ്ങളറിയാതെ ജനങ്ങളെങ്ങനെ അയാളിലു്നിന്നപകടമുണു്ടാകുന്നതിനെതിരേ മു൯കരുതലെടുക്കും? ജഡു്ജിമാ൪ക്കയാളിലു്നിന്നും അപകടമുണു്ടാകുന്നതിലവ൪ക്കു് ഉലു്ക്കണു്ഠയില്ലെങ്കിലു് അതവരുടെകാര്യം, പക്ഷേ തങ്ങളു്ക്കപകടമുണു്ടാകുന്നതിലു് ജനങ്ങളു്ക്കുലു്ക്കണു്ഠയുണു്ടു്. അയാളുടെ ഈദൃശപ്പ്രവൃത്തികളുടെ വിശദശാംശങ്ങളറിയാതെ ജനങ്ങളെങ്ങനെ തങ്ങളു്ക്കപകടമുണു്ടാകുന്നതിലു്നിന്നും മു൯കരുതലെടുക്കും?

ഈക്കേസ്സു് കോടതിയിലു് നിലവിലുള്ളപ്പോളു്ത്തന്നെ ജാമ്യംനേടിപ്പുറത്തിറങ്ങിയ ഇയാളുടെമേലുള്ള കണു്ഡീഷനുകളിലൊന്നു് കേസ്സിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നാണു്. ആകെയുള്ള ഇരുപത്തിരണു്ടുസാക്ഷികളിലു് ഇരുപതുസാക്ഷികളെയും നാനാരീതിയിലു് നേരിട്ടും മറ്റുള്ളവ൪വഴിയും സ്വാധീനിച്ചുകൂറുമാറ്റിയെന്നു് 2022 ജനുവരിയിലു് ഹൈക്കോടതിയിലു്ത്തന്നെ തെളിയിക്കപ്പെട്ടയയാളുടെ ജാമ്യം ജാമ്യവ്യവസ്ഥകളു് ലംഘിച്ചതിനു് റദ്ദുചെയ്യുന്നതിനുപകരം ഈ വിഷയം ജനുവരിയിലു് ഹൈക്കോടതിയിലെത്തിച്ച ആദ്യത്തെക്കേസ്സിലെ അന്വേഷണോദ്യോഗസ്ഥ൯മാരെ വധിക്കാനായുള്ള ഗൂഢാലോചനനടത്തിയെന്ന രണു്ടാമത്തെക്കേസ്സിലു് ഹൈക്കോടതിയിലു്നിന്നയാളു്ക്കു് ശാസ്സനമുണു്ടായതു് 'ഇനി സാക്ഷികളെ സ്വാധീനിക്കാ൯ശ്രമിച്ചാലു് അയാളുടെ ജാമ്യംറദ്ദാക്കു'മെന്നാണു്! ഇനി ആദ്യതെക്കേസ്സിലു് രണു്ടുസാക്ഷികളേയുള്ളൂ!! ഇതുവരെ ഇരുപതുസാക്ഷികളെ സ്വാധീനിച്ചതിനു് ശിക്ഷയും നിലവിലുള്ള ജാമ്യംറദ്ദാക്കലുമൊന്നുമില്ലേ? അതുകൊണു്ടാണീലേഖത്തി൯റ്റെ തലക്കെട്ടുതന്നെ- ആ പോലീസ്സുകാരെപ്പോലെ കൊച്ചിയിലു് ജീവിക്കുന്ന ജഡു്ജിയും ഭീഷണിയുടെനിഴലിലാണോയെന്നു്. രണു്ടാമത്തെക്കേസ്സാണു് കോടതിയുദ്ദേശിച്ചതെങ്കിലു്, അതിലു് സാക്ഷികളെയയാളു് നി൪ബ്ബാധം പുറത്തുനടന്നു് ആദ്യത്തെക്കേസ്സിലെപ്പോലെ സ്വാധീനിക്കരുതെന്നാണെങ്കിലു്, അതിനു് മു൯കൂ൪ജാമ്യം നലു്കാതിരുന്നാലു്പ്പോരേ? പ്രതിക്കുവേണു്ടി ഹാജരാകുന്ന അറ്റോ൪ണിയും ഒരു കോ൪ട്ടോഫീസ്സ൪തന്നെയല്ലേ? ആ കോ൪ട്ടോഫീസ്സ൪ക്കു് ആദൃത്തെക്കേസ്സിലു് ജാമ്യംനേടിയ, അല്ലെങ്കിലു് രണു്ടാമത്തെക്കേസ്സിലു് മു൯കൂ൪ജാമ്യംതേടുന്ന, പ്രതിയിറങ്ങിനടന്നു് ആദൃത്തെക്കേസ്സിലെയും രണു്ടാമത്തെക്കേസ്സിലെയും സാക്ഷികളെ സ്വാധീനിക്കുന്നതിലും അന്വേഷണോദ്യോഗസ്ഥരെ വധിക്കുമെന്നതുപോലുള്ള പുതിയകേസ്സുകളുണു്ടാക്കുന്നതിലും ഉത്തരവാദിത്വമൊന്നുമില്ലേ? കോ൪ട്ടോഫീസ്സ൪മാ൪ക്കു് ഡിഫ൯സ്സറ്റോ൪ണിമാരെന്നനിലയിലു് തങ്ങളുമായിത്തന്നെ താലു്പ്പരൃസംരക്ഷണത്തിലു് കോണു്ട്രാഡിക്ഷനുണു്ടായാലു് അപ്പോളെന്തുനടപടിയാണെടുകേണു്ടതെന്നുള്ളതിനെപ്പറ്റി നി൪വ്വചനങ്ങളും മാ൪ഗ്ഗരേഖകളുമുണു്ടു്. ഇയാളെങ്ങനെയാണൊരു സാമൂഹ്യവിപത്താകുന്നതെന്നുള്ളതു് ഇനി പരിശോധിക്കേണു്ടിയിരിക്കുന്നു.

ഇവിടെ പോലീസ്സുദ്യോഗസ്ഥരെന്നുപറഞ്ഞതു് ചെറിയ പോലീസ്സുദ്യോഗസ്ഥരൊന്നുമല്ല, ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സു്, സൂപ്രണു്ടു് ഓഫു് പോലീസ്സു്, ഡെപ്യൂട്ടി സൂപ്രണു്ടു് ഓഫു് പോലീസ്സു് എന്നീ ഉയ൪ന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെയാണു്. അവരെപ്പോലും തട്ടിക്കളയാ൯ പദ്ധതിയിടുന്നൊരു പ്രതി ത൯റ്റെ കോപത്തിനിരയാവുന്ന, തന്നെ ശിക്ഷിക്കുന്നതുപോയിട്ടു് തനിക്കു് മു൯കൂ൪ജാമ്യംതരാ൯തന്നെ വിസമ്മതിക്കുന്ന ജഡു്ജിയെ തട്ടിക്കളയാ൯മടിക്കുമോ? ഹോമിസ്സൈഡലു് ടെ൯ഡ൯സ്സികളുള്ളവരെ സാധാരണപ്രതികളെപ്പോലെ നിയമക്കോടതികളു് കൈകാര്യംചെയ്യാമോ, ലാഘവത്തോടെ സമൂഹത്തിലിറങ്ങിനടക്കാ൯ അനുവദിക്കാമോ? ആ പോലീസ്സു് ഉദ്യോഗസ്ഥ൪ക്കുള്ളതുപോലെ മു൯കരുതലെടുക്കാനും വധശ്രമമുണു്ടായാലു്ത്തന്നെ അതിലു്നിന്നും രക്ഷപ്പെടാനും ആ ജഡു്ജിമാ൪ക്കു് എന്തു് സുരക്ഷയാണുള്ളതു്? പോലീസ്സുദ്യോഗസ്ഥ൪ക്കു് കൊച്ചിയിലു്നിന്നുംമാറി കേരളത്തിലെവിടെവേണമെങ്കിലും ജോലിചെയു്തു് തലു്ക്കാലത്തേക്കെങ്കിലും അത്തരം ശ്രമങ്ങളിലു്നിന്നും രക്ഷപ്പെടാം, കൊച്ചിയിലു്മാത്രം ഓഫീസ്സുള്ള ഹൈക്കോടതിജഡു്ജിയോ?

ഇത്രയും ഉന്നതരായ പോലീസ്സോഫീസ്സ൪മാരെ വകവരുത്താ൯ പദ്ധതിയിട്ടിട്ടുണു്ടെങ്കിലു്, അതിനുള്ള തെളിവുകളു് കോടതിയിലു് ഹാജരാക്കത്തക്കതായി പോലീസ്സുദ്യോഗസ്ഥ൪ക്കു് ഇതിനകംതന്നെ ലഭിച്ചിട്ടുണു്ടെങ്കിലു്, ഇയാളതുപോലെ ഇത്രയുമധികാരങ്ങളൊന്നുമില്ലാത്ത മറ്റുമേഖലകളിലുള്ളവരായ എത്രയോപേരെ ഇതിനകം ഗൂഢാലോചനനടത്തിയും ഗൂഢാലോചനയൊന്നുംകൂടാതെയും വകവരുത്തിയിട്ടുണു്ടാവുമെന്നതുകൂടി ആലോചിച്ചല്ലേ ഇത്തരമാളുകളു്ക്കു് പോലീസ്സിനെ വകവരുത്താ൯ ഗൂഢാലോചനനടത്തിയെന്നും ശ്രമിച്ചെന്നുമുള്ള കേസ്സുകളിലു് മു൯കൂ൪ജാമ്യമനുവദിക്കുന്നതു് സമൂഹത്തിനു് സുരക്ഷിതമാണോയെന്നു് തീരുമാനമെടുക്കേണു്ടതു്? ഈ ജഡു്ജിമാരും കൊച്ചിയിലു്ത്തന്നെ ജീവിക്കേണു്ടവരും ഇതുപോലുള്ള ഹോമിസ്സൈഡലായ മാനിയാക്കുകളുടെ ചപലമനസ്സുകളുടെ പ്രവൃത്തികളു്ക്കു് എപ്പോളു്വേണമെങ്കിലും ഇരകളാകാമെന്നുള്ളവരുമാണെന്നു് ജനങ്ങളും നീതിപീഠങ്ങളും ഓ൪ത്തിരിക്കേണു്ടതുണു്ടു്. ആ ഭീതി ഇയാളു് പ്രതിയായിട്ടുള്ള കേസ്സുകളിലു് വിധിയെഴുതുന്നതിലു് ജഡു്ജിമാരെ സ്വാധീനിക്കുന്നുണു്ടോ എന്നു് പൊതുജനങ്ങളും നിരീക്ഷിക്കേണു്ടതാണു്, കാരണം ഇതിലു് വലിയൊരു സോഷ്യലു് റിസ്സു്ക്കാണു് അടങ്ങിയിട്ടുള്ളതു്.

Written and first published on: 23 January 2022


Article Title Image By Fractal Pictures. Graphics: Adobe SP.

 

 

 

 

 

 

 

 

 

 

 

 

No comments:

Post a Comment