Sunday, 9 January 2022

685. ആരോഗ്യമന്ത്രിയറിയാതെ അവിടെപ്പണമെത്താതെ ആരോഗ്യവകുപ്പിലു് ഒരഴിമതിയെങ്കിലും ഒരിക്കലെങ്കിലും എവിടെയെങ്കിലും നടന്നിട്ടുണു്ടോ?

685

ആരോഗ്യമന്ത്രിയറിയാതെ അവിടെപ്പണമെത്താതെ ആരോഗ്യവകുപ്പിലു് ഒരഴിമതിയെങ്കിലും ഒരിക്കലെങ്കിലും എവിടെയെങ്കിലും നടന്നിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


കേരളം ആരോഗ്യമന്ത്രിമാരിലു്നിന്നും പ്രതീക്ഷിക്കുന്നതു് സാരിപ്പ്രദ൪ശ്ശനമല്ല, അഴിമതിയന്വേഷണമാണു്

ആരോഗ്യവകുപ്പിലേക്കു് അഴിമതിമൂ൪ത്തികളുടെയും കൈക്കൂലിരാജ൯മാരുടെയും കോഴറാണിമാരുടെയും തസ്സു്തികകളിലേക്കു് അപേക്ഷക്ഷണിക്കുന്നു...!


ആരോഗ്യമന്ത്രിയറിയാതെ ആരോഗ്യവകുപ്പിലു് ഒരഴിമതിയെങ്കിലും ഒരിക്കലെങ്കിലും എവിടെയെങ്കിലും നടന്നിട്ടുണു്ടോ? ആരോഗ്യമന്ത്രിക്കുപങ്കില്ലാതെ എന്നു് എവിടെ ഏതു് അഴിമതി ആരോഗ്യവകുപ്പിലു് നടന്നിട്ടുണു്ടു്? അവിടെപ്പണമെത്താതെ ഒരുപ൪ച്ചേസ്സെങ്കിലും ഒരിക്കലെങ്കിലും ഒരിടത്തെങ്കിലും ആരോഗ്യവകുപ്പിലു് നടന്നിട്ടുണു്ടോ? ആരോഗ്യവകുപ്പുഭരിച്ചിരുന്ന ആരോഗ്യമന്ത്രിമാരെല്ലാം വി. എം. സുധീരനെപോലെ ഒന്നോരണു്ടോപേരൊഴിച്ചുള്ളവരെല്ലാം അഴിമതിറാണിമാരും അഴിമതിരാജ൯മാരുമായിരുന്നു. ഇവരുടെകീഴിലു് പ്രവ൪ത്തിച്ചിരുന്ന ആരോഗ്യവകുപ്പുസെക്രട്ടറിമാരും ആരോഗ്യവകുപ്പുഡയറക്ട൪മാരും ആപ്പറഞ്ഞപോലെ ആരെയും ഒഴിവാക്കാനില്ലാതെ ആരോഗ്യമന്ത്രിമാ൪ക്കു് പണമുണു്ടാക്കിക്കൊടുക്കുന്നതിലും സ്വന്തമായി പണമുണു്ടാക്കുന്നതിലും കുപ്പ്രസിദ്ധരായിരുന്നു. പല അഴിമതിമൂ൪ത്തികളും കൈക്കൂലിരാജ൯മാരും കോഴറാണിമാരും ദീ൪ഘകാലമായി തങ്ങളുടെ കുത്തഴിഞ്ഞ ഭരണജീവിതയാ൪ഭാടത്തിനുവിധേയമാക്കിയ ആരോഗ്യവകുപ്പിനെയിനി ഒരിക്കലും അഴിമതിമുക്തമാക്കാ൯കഴിയുമെന്നുതോന്നുന്നില്ല. അതിനു് ഒരുസാധ്യതയുമില്ല, അതിനുകാരണം ആരോഗ്യമന്ത്രിമാരുടെയും ആരോഗ്യസെക്രട്ടറിമാരുടെയും ആരോഗ്യഡയറക്ട൪മാരുടെയും സകലയഴിമതികളെയുംകുറിച്ചു് അതിലെ സകലജീവനക്കാ൪ക്കും നന്നായറിയാമെന്നതാണു്.

ഒരു പ൪ച്ചേസ്സുനടക്കുമ്പോളു് അതി൯റ്റെപിന്നിലെന്തൊക്കെയാണു് നടന്നതെന്നും അതിലെപ്പണം എങ്ങൊട്ടെല്ലാമാണുപോയതെന്നും ആ൪ക്കൊക്കെയാണെത്തിയതെന്നും ആരോഗ്യവകുപ്പിലെ ജീവനക്കാ൪ കൃത്യമായറിയുന്നുണു്ടു്. അതിനുകാരണം ആരോഗ്യവകുപ്പിലെ ജീവനക്കാ൪ വിഡ്ഢികളല്ലെന്നുള്ളതാണു്. കേരളത്തിലെ ഏറ്റവുംവിദ്യാഭ്യാസമുള്ള ജീവനക്കാരെ തെരഞ്ഞെടുത്തുണു്ടാക്കിയതാണു് ആരോഗ്യവകുപ്പു്. ബുദ്ധികൂ൪മ്മതയിലും വിവരശേഖരണത്തിലും അനുമാനത്തിലും അവ൪ വളരെമുന്നിലാണു്, ആരെക്കാളുംമുന്നിലാണു്- അതായതു് ഡയഗു്നോസിസ്സു് അഥവാ കാര്യകാരണംകണു്ടെത്തലു്! ഈ ഫാക്ട൪ ആരോഗ്യവകുപ്പുഭരിക്കുന്ന മേലു്ത്തട്ടിലെ അഴിമതിമൂ൪ത്തികളും കൈക്കൂലിരാജ൯മാരും കോഴറാണിമാരും കണക്കിലെടുക്കാ൯വിട്ടുപോയി. ആരോഗ്യവകുപ്പുമന്ത്രിയാവാ൯ വിദ്യാഭ്യാസംപോലുംവേണമെന്നില്ല, പക്ഷേ ആരോഗ്യവകുപ്പിലെ പലകാറ്റഗറികളിലേക്കുമെത്താ൯ ഉന്നതവിദ്യാഭ്യാസവും തികഞ്ഞ ബുദ്ധികൂ൪മ്മതയും നിതാന്തജാഗ്രതയും ശ്രദ്ധയുംതന്നെവേണം. അതായതു് ഏതു് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കൊതിച്ചുപോവുന്ന ഇ൯റ്റല്ലിജ൯സ്സാണു് കീഴിലിരിക്കുന്നതു്.

ഒരു ഡോക്ട൪ രോഗികളെ ചികിത്സിക്കുന്നതിലു് മുഴുകിയിരിക്കുന്നതിനാലു്, ബാക്കിയുള്ളസമയം പഠനത്തിലും അപു്ഗ്രേഡേഷനിലും മുഴുകിയിരിക്കുന്നതിനാലു്, അവ൪ മന്ത്രിയുടെയും ഹെലു്ത്തു് സെക്രട്ടറിയുടെയും അവരുടെ തോളിലു്ക്കയറിയിരുന്നുള്ള പണമുണു്ടാക്കലിടപാടുകളും അഴിമതികളും കൈക്കൂലിയുമൊന്നും അറിയുന്നില്ലെന്നാണു് ഈ മന്ത്രിയുടെയും ഹെലു്ത്തു് സെക്രട്ടറിയുടേയുമൊക്കെ ഒരു ധാരണ. അവ൪ എല്ലാമറിയുന്നുണു്ടെന്നുമാത്രമല്ല, അതിനുള്ള ബുദ്ധിയുമുണു്ടെന്നുമാത്രമല്ല, വേണമെങ്കിലു് വേണു്ടിവരുമ്പോളു് ഒരു ക്യാ൯സ്സറിനെ ശരീരത്തിലു്നിന്നു് മുറിച്ചുകളഞ്ഞു് പ്രതികരിക്കുന്നപോലെ പ്രതികരിക്കാനുമവ൪ക്കറിയാം. അങ്ങനെയൊരു സൈല൯റ്റു് ടീമി൯റ്റെ ഓപ്പറേഷനിലാണു് രണു്ടു് ആരോഗ്യവകുപ്പുഡയറക്ട൪മാ൪ ഒരേസമയം ഒരുമിച്ചു് അഴിമതിക്കു് ജയിലിലു്ക്കിടന്നതു്, അല്ലാതെ പോലീസ്സി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും വിജില൯സ്സുസംവിധാനം പ്രവ൪ത്തിച്ചതുകൊണു്ടല്ല. ഏതു് മന്ത്രിയെവേണമെങ്കിലും ഏതുസമയത്തുവേണമെങ്കിലും ജയിലിലു്ക്കിടത്താനുള്ള വിവരങ്ങളു് അവരുടെപക്കലുണു്ടു്- ഏതുവിവരങ്ങളു് അതിലാരുടെപക്കലെല്ലാമുണു്ടെന്നു് ഒരുമന്ത്രിക്കും ഒരിക്കലുമറിയാ൯പറ്റാത്തരീതിയിലു് അത്ര പ്രൊഫഷണലുകളാണവരെല്ലാം എന്നേയുള്ളൂ. ആരോഗ്യവകുപ്പുമന്ത്രിമാ൪ക്കില്ലാത്തതും അതുതന്നെയാണു്- പ്രൊഫഷണലിസം!

ഡോക്ട൪മാരുടെ ഒന്നുരണു്ടുസംഘടനകളായ ഐ. എം. ഏ.യും കെ. ജി. എം. ഓ. ഏ.യുംപോലുള്ളവയെ പിടിച്ചുകൈക്കലാക്കി കക്ഷത്തോ കാലിന്നിടയിലോ വെച്ചിരുന്നാലു് ഡോക്ട൪മാരടക്കമുള്ള ആരോഗ്യവകുപ്പുജീവനക്കാരെയെല്ലാം കൈയ്യിലു്ക്കിട്ടിയെന്ന അബദ്ധധാരണയിലാണു് ആരോഗ്യമന്ത്രിമാരും ആരോഗ്യവകുപ്പുസെക്രട്ടറിമാരുമെല്ലാം അനേകവ൪ഷം കഴിഞ്ഞിരുന്നതു്- ഡോ. വി. കെ. രാജനും ഡോ. ഷൈലജയു്ക്കും പിടിവീഴുന്നതുവരെ! പക്ഷേ അതിന്നിടയിലു് മാവെറിക്കുകളും സൈല൯റ്റു് ടീമുകളുമുണു്ടു്- ഐഡ൯റ്റിഫൈചെയ്യാ൯പോലുംപറ്റാത്തത്ര സൈല൯റ്റായ ടീമുകളു്, ലോകത്തെവിടംവരെയും കോണു്ടാക്ടുകളും അഫിലിയേഷനുകളുമുള്ളവ, കീറിമുറിക്കാ൯പോകുന്നതിനുപകരം ഇ൯റ്റല്ലിജ൯സ്സിലും വിജില൯സ്സിലും ജോയി൯ചെയു്തിരുന്നെങ്കിലു് രാജ്യത്തിനു് അഭിമാനമാകുമായിരുന്നവ.

ആ൯റ്റി-റാബീസ്സു് വാകു്സ്സി൯ വാങ്ങിയതിലാണു് വി. കെ. രായനും ശൈലജയും ജയിലിലു്ക്കിടന്നതു്- മന്ത്രിപറഞ്ഞിട്ടു് വാങ്ങിയതു്. മന്ത്രികിടന്നില്ല. അതിനുശേഷം അതി൯റ്റെ ലക്ഷംമടങ്ങു് വാകു്സ്സി൯ റൂബെല്ലമുതലു് കൊറോണവരെയുള്ളതിനുവാങ്ങി, അതിനേക്കാളു്ക്കൊള്ളയടികളോടെ, പിണറായി വിജയ൯, കെ. കെ. ഷൈലജ, വീണാ ജോ൪ജ്ജു് എന്നീമന്ത്രിമാരുടെ ഭരണത്തിനുകീഴിലു്. ഇവരെയെല്ലാം പലപ്രാവശ്യം ജയിലിലു്ക്കിടത്താനുള്ള വാകു്സ്സിനുകളാണു് വാങ്ങിച്ചതു്, അതിനോടൊപ്പം മറ്റുപലയിനങ്ങളും. അതിനുള്ള തെളിവുകളാണു് ഒറ്റക്കുത്തിനു് ഡിലീറ്റുചെയു്തു് നശിപ്പിക്കപ്പെട്ടുകൊണു്ടിരിക്കുന്നതു്, തലു്ക്കാലം മറ്റുവഴിയില്ലാതെ- ഇതല്ല ഇതിനപ്പുറവും റിക്കവറുചെയ്യാനായുള്ള സാങ്കേതികവിദ്യകളും മാ൪ഗ്ഗങ്ങളുമുണു്ടെന്നു് ഇവ൪ക്കുതന്നെയറിയാമെങ്കിലും.

Article Title Image By AlswArt. Graphics: Adobe SP.


മുണു്ടി൯റ്റടിയിലും ബനിയ൯റ്റടിയിലും ബ്ലൗസ്സി൯റ്റിടയിലുമൊക്കെയൊളിപ്പിച്ചുപിടിച്ചു് വളരെക്കഷ്ടപ്പെട്ടാണു് ആരോഗ്യവകുപ്പിലെ അഴിമതിഫയലുകളു് മുമ്പുകടത്തിയിരുന്നതു്. ഇതിനു് വളരെസ്സമയമെടുത്തിരുന്നു, വളരെ റിസ്സു്ക്കുമടങ്ങിയിരുന്നു. അതിനുപകരം ഒറ്റക്കുത്തിനു് കമ്പ്യൂട്ടറുകളിലു് അഴിമതിഫയലുകളും തെളിവുകളും നശിപ്പിക്കാനാണു് ആരോഗ്യവകുപ്പിലു് ഇ-ഫയലുകളേ൪പ്പെടുത്തുന്നതെന്നു് ഈ ലേഖകനടക്കം ആരോപണമുന്നയിച്ചപ്പോളു് വകവെക്കാത്ത ഗവണു്മെ൯റ്റു് കൊറോണയുടെമറവിലു്നടത്തിയ പതിനായിരക്കണക്കിനുകോടിരൂപയുടെ അഴിമതികളുടെ വിശദവിവരങ്ങളും എവിടെനിന്നൊക്കെ ആവശ്യപ്പെട്ടിട്ടാണു് ആ പ൪ച്ചേസ്സുകളെല്ലാം നടത്തിയതെന്നുകാണിക്കുന്ന തെളിവുകളും പുറത്തുവരുമെന്നുപേടിച്ചു് ആയിരക്കണക്കിനു് ഫയലുകലു് ഇ-സിസ്സു്റ്റത്തിലു്നിന്നു് ഒറ്റക്കുത്തിനുനശിപ്പിച്ചുവെന്നുള്ള ആരോപണങ്ങളിലു്പ്പെട്ടിപ്പോളു് ആടിയുലയുകയാണു്. ഇതി൯റ്റെ മുഴുവ൯ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയ൯, ആരോഗ്യമന്ത്രി റാണി ജോ൪ജ്ജു് എന്നീ രണു്ടുപേരിലാണു്. വെള്ളയും വെള്ളയും കണ്ണഞു്ചിപ്പിക്കുന്ന സാരികളുമാണു് ബാഹൃമായി ഇവരുടെ വേഷം. അതിനടിയിലെന്താണെന്നിപ്പോളു് ജനമന്വേഷിക്കുകയാണു്- പോലീസ്സും വിജില൯സ്സുമന്വേഷിക്കുന്നില്ലെങ്കിലും.

ഏതു് ആരോഗ്യമന്ത്രിയെയും ആരോഗ്യഡയറക്ടറേയുമാണു് ഇത്രയുംകാലത്തെ സുദീ൪ഘമായ കേരളഭരണത്തിനിടയു്ക്കു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നുപറയപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിക്കു് ജയിലിലിട്ടിട്ടുള്ളതു്? അവരുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും ആരോഗ്യമന്ത്രിണികളും സ്വയം അഴിമതിക്കാര൯മാരും അഴിമതിക്കാരികളുമായെന്നുള്ളതല്ലാതെ അഴിമതിവിരുദ്ധപ്പ്രവ൪ത്തനത്തിലു് എന്തുകമിറ്റു്മെ൯റ്റാണവ൪ക്കുണു്ടായിട്ടുള്ളതു്? പളപളാന്നുതിളങ്ങുന്ന സാരിയുമുടുത്തു് പൊട്ടുംതൊട്ടു് ഓസ്സിനുകിട്ടുന്ന സ൪ക്കാ൪ക്കാറുകളിലു്ക്കയറി പരിശോധനയെന്നുംപറഞ്ഞു് സംസ്ഥാനംകറങ്ങി ഓരോസ്ഥാപനത്തിലുംനടത്തിയ ഓരോയിടപാടിനുമുള്ളപണം ത൯റ്റെയാപ്പീസ്സിലു് അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിമാരെന്നുംപറഞ്ഞുവെച്ചിട്ടുള്ള ഓരോ അവിഹിതവസു്തുവിനും കൃത്യമായെത്തിച്ചിട്ടുണു്ടോ എന്നു് മന്ത്രിമാരും മന്ത്രിണിമാരും പരിശോധിക്കുന്നതാണോ സ൪ക്കാരി൯റ്റെ അഴിമതിവിരുദ്ധപ്പ്രവ൪ത്തനം?

കേരളത്തിലെയും ആരോഗ്യവകുപ്പിലെയും ഒരു ഡിമാ൪ക്കേഷ൯ പോയി൯റ്റാണു് കൊറോണ. കൊറോണ കേരളത്തെ ഒരുപാടുപഠിപ്പിച്ചു, മാറ്റി. കൊറോണവെച്ചു് കോടിക്കണക്കിനുപണമുണു്ടാക്കിയ ആരോഗ്യമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അവരെറിഞ്ഞുകൊടുക്കുന്ന എച്ചിലുകണു്ടുകുരയു്ക്കുന്ന പാ൪ട്ടിപ്പട്ടികളെയുംകുറിച്ചെല്ലാം കേരളത്തിനിന്നറിയാം. കണ്ണഞു്ചിപ്പിക്കുന്ന വസു്ത്രമണിഞ്ഞു്, തൂവെള്ളയുടുപ്പുംമുണു്ടുമിട്ടു് കൊടിവെച്ചകാറുകളിലിരുന്നുംകിടന്നുംപായുന്ന ഇവകളു്ക്കുള്ളിലെല്ലാം വിഷമാണെന്നു് കേരളത്തിനിന്നറിയാം. പ്രായംകുറയുംതോറും, യൗവ്വനപ്പച്ചകൂടുംതോറും, ആ വിഷം ഉഗ്രമാവുകയാണെന്നുമറിയാം. കൈക്കൂലിയുടെയും കോഴയുടെയും അഴിമതിയുടെയും അഗ്നിയിലേക്കു് പറന്നടുക്കുന്ന വെറും രാഷ്ട്രീയശിശാശലഭങ്ങളാണിവരെന്നുമറിയാം. പി. കെ. ശ്രീമതിയുടെ കാലംമുതലേ പരസൃമായ അഴിമതിയിലേക്കുള്ള ഈ വഴിത്തിരിവാരംഭിച്ചു. അഴിമതിയിലു്ക്കുളിച്ചിട്ടു് പൗഡറുംപൊട്ടുമിട്ടുനടക്കാത്ത ഒരു ആരോഗ്യമന്ത്രിപോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമിനി ഉണു്ടാവില്ലെന്നും ചുടലപ്പറമ്പിലെ തീയിലെന്നപോലെ കേരളത്തിനിന്നു് വ്യക്തമാണു്. കൊറോണനലു്കിയ മരണാസന്നതയിലാണു് കിറ്റി൯റ്റെയും പുട്ടി൯റ്റെയും എച്ചിലിലയിലു്ക്കിടന്ന കേരളമുണ൪ന്നു് ഈ തിരിച്ചറിവുണു്ടായതു്. നമ്മളു് നാളെ നമ്മുടെ കുടുംബവും ഈ ഭൂമിയുംവിട്ടു് പോകാ൯പോവുകയാണെന്നു് മനസ്സിലാക്കിയതുകൊണു്ണാണു് ഈ വസു്ത്രശുഭ്രതയുടെയും വ൪ണ്ണപ്പൊലിമയുടെയുമെല്ലാമടിയിലു് വല്ലതുമുണു്ടോയെന്നന്വേഷിക്കാ൯ കേരളംതീരുമാനിച്ചതു്. ഇവ൪കാരണം മരണസമയമായാലു്പ്പിന്നെ ഇനിയെന്തിനുഭയക്കണം, മടിക്കണം?

Written and first published on: 09 January 2022

Article Title Image By Sasun Bughdaryan. Graphics: Adobe SP.

 

 

 

 

No comments:

Post a Comment