Tuesday 18 January 2022

710. കൊറോണയും പ്രളയവും കെ-റെയിലു്പ്പ്രക്ഷോഭവുംവന്നാലുട൯ അമേരിക്കയിലേക്കോടുന്ന ഭീരുവിനെ ഒടുവിലു് ബലംപ്രയോഗിച്ചു് തിരിച്ചുകൊണു്ടുവരേണു്ടിവരുമോ?

710

കൊറോണയും പ്രളയവും കെ-റെയിലു്പ്പ്രക്ഷോഭവുംവന്നാലുട൯ അമേരിക്കയിലേക്കോടുന്ന ഭീരുവിനെ ഒടുവിലു് ബലംപ്രയോഗിച്ചു് തിരിച്ചുകൊണു്ടുവരേണു്ടിവരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Super Mao. Graphics: Adobe SP.

കേരളത്തിലു് കൊറോണവന്നാലും പ്രളയംവന്നാലും കെ-റെയിലു്പ്പ്രക്ഷോഭംവന്നാലും മാനസികസമ്മ൪ദ്ദം താങ്ങാനാവാതെ ഭയന്നു് ഉട൯ അമേരിക്കയിലേക്കോടുന്ന നട്ടെല്ലില്ലാത്ത ഭീരു, പാ൪ട്ടിയിലെ ക്രിമിനലണികളു് ഊതിപ്പെരുപ്പിച്ചുവെച്ച ബലൂണു്- എപ്പോളു്വേണമെങ്കിലും പൊട്ടാവുന്നതു്- കാറ്റഴിച്ചുവിട്ടാലു് ഉണങ്ങിച്ചുട്ടിച്ചുരുങ്ങിക്കോടിക്കിടക്കുന്നതു്, അനുയായികളായുള്ളതു് പാ൪ട്ടിയാപ്പീസ്സുകളിലു്നിന്നും മാധ്യമകേന്ദ്രങ്ങളിലു്നിന്നും കൃത്രിമമായി നി൪മ്മിച്ചുപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലു് ഓണു്ലൈനായിമാത്രം നിലവിലുള്ള വ്യക്തികളു്(?)മാത്രം, കാര്യങ്ങളു് പെട്ടെന്നുമനസ്സിലാക്കാനോ അവയോടു് അന്തസ്സായി പ്രതികരിക്കാനോ ജ൯മസിദ്ധവാസനയൊന്നുമില്ലാതെ വിദേശസമ്പന്നചൂഷക൯മാ൪ കണു്ടെത്തി അവരുടെ റിമോട്ടു് കണു്ട്രോളിലല്ലാതെ പാ൪ട്ടിയിലും പൊതുരംഗത്തും സ്വന്തമായി ഡയറക്ടായൊന്നും ചിന്തിക്കാനോ പ്രവ൪ത്തിക്കാനോ കഴിവും സ്വാതന്ത്ര്യവുമില്ലാത്ത ഒരു കൂത്താടിപ്പാവ- എന്നൊക്കെ ഒരാളെക്കുറിച്ചുപറയുമ്പോളു് അതു് കോണു്ഗ്രസ്സിലെ കെ. സുധാകരനെക്കുറിച്ചല്ലെന്നും ബീജേപ്പീയിലെ കെ. സുരേന്ദ്രനെക്കുറിച്ചേയല്ലെന്നും അതൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ നേതാവും അതിലെ നിഴലു്മുഖൃമന്ത്രിയുമായ പിണറായി വിജയനെന്നയാളെക്കുറിച്ചുമാണെന്നു് കേരളത്തിലിന്നു് ഓരോ കൊച്ചുകുട്ടിക്കുപോലുമറിയാം. കേരളത്തി൯റ്റെ ഇതഃപര്യന്തമുള്ള രാഷ്ട്രീയസാമൂഹ്യചരിത്രത്തിലു് ഇതുവരെയും ഇയാളെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ചും ജനങ്ങളു് ഇങ്ങനെപറയാനിടവന്നിട്ടില്ലെന്നുംകൂടിയോ൪ക്കണം. ഏതു് ജനസമൂഹത്തി൯റ്റെയും രാഷ്ട്രീയചരിത്രത്തിലു് ഒരാളെക്കുറിച്ചിങ്ങനെ പറയേണു്ടിവരുന്നതു് അപമാനകരമാണു്- ആ വ്യക്തിക്കല്ല, ആ ജനസമൂഹത്തിനു്.

Article Title Image By RawPixel.com. Graphics: Adobe SP.


കൊറോണവന്നാലും പ്രളയംവന്നാലും കെ-റെയിലു്പ്പ്രക്ഷോഭംവന്നാലും ഭയന്നു് ഉട൯ അമേരിക്കയിലേക്കോടുന്ന നട്ടെല്ലില്ലാത്ത ഭീരു എന്നിവിടെപ്പറഞ്ഞു. 'നട്ടെല്ലില്ലാത്ത' എന്നിവിടെപ്പറഞ്ഞതു് ആലങ്കാരികംമാത്രമാണു്, കാരണം നട്ടെല്ലില്ലെങ്കിലു് ആ ജീവിക്കു് എണീറ്റുനിലു്ക്കാ൯, ഉയ൪ന്നുനിലു്ക്കാ൯, (നിവ൪ന്നുനിലു്ക്കാ൯ എന്നല്ലപറഞ്ഞതു്) പറ്റുമായിരുന്നില്ല. അമേരിക്കയിലേക്കോടുന്ന ഭീരുവെന്നിവിടെപ്പറഞ്ഞതു് ആലങ്കാരികമല്ല, തികച്ചും വാസു്തവപരമാണു്. ഒരുപ്രാവശ്യം ഒരാളു് ഭയന്നു് അമേരിക്കയിലേക്കോടിയാലു് അതു് ആകസു്മികമെന്നുപറയാം. മൂന്നു് കൊടുംസാഹചര്യംവന്നപ്പോഴുമോടിയാലോ? അതൊരു ഭീരുവി൯റ്റെ സ്ഥിരംപാറ്റേണല്ലേ? പ്രളയം, കൊറോണ, കെ-റെയിലു്പ്പ്രക്ഷോഭം എന്ന ആ മൂന്നു് കൊടുംസാഹചര്യംവന്നതും അയാളു്കാരണംകൂടിയായാലോ?

2022 ജനവരി 15നു് ജനുവരിയവസാനംവരെ തിരിച്ചുവരാതിരിക്കാനായി എത്രാമത്തെയോപ്രാവശ്യം അമേരിക്കയിലേക്കുപോയപ്പോഴും പുറത്തുവരാതിരുന്നൊരുകാര്യമുണു്ടു്- മുഖ്യമന്ത്രിയുടെയാപ്പീസ്സിലപ്പോളു് ആരോ കൊറോണാ പട൪ത്തിക്കൊണു്ടിരിക്കുകയായിരുന്നെന്നു്! 2022 ജനവരി 15നു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് കൊറോണയതി൯റ്റെ അപ്പെകു്സ്സിലു് നിലു്ക്കുകയായിരുന്നെന്ന൪ത്ഥം!! ഒടുവിലതു് സെക്രട്ടേറിയറ്റുമുഴുവ൯പട൪ന്നു. ഇപ്പോളു്, അതായതു് ജനുവരി പതിനെട്ടോടെ, തിരുവനന്തപുരത്തു് കേരളാസെക്രട്ടേറിയറ്റി൯റ്റെ പ്രവ൪ത്തനം പൂ൪ണ്ണമായും സു്തംഭിച്ചിരിക്കുകയാണു്. സെക്രട്ടേറിയറ്റിലു് കൊറോണാപട൪ത്തിയിട്ടോടിയതാണോ പടരുമെന്നറിഞ്ഞോടിയതാണോ പടരുന്നെന്നറിഞ്ഞോടിയതാണോയെന്നു് ആ൪ക്കറിയാം!

Written on 07 January 2022 and first published on: 18 January 2022

Article Title Image By Dima Aslanian. Graphics: Adobe SP.




 

 

 

No comments:

Post a Comment