Friday, 14 January 2022

697. ഈമണ്ഡപത്തിലു്വ/ന്നിനിഞങ്ങളു്കൂട്ടമാ/യാനന്ദമായു്പ്പെണു്/ തിരുവാതിരയാടിടും! മലയാളം കവിത* പി എസ്സു് രമേശു് ചന്ദ്ര൯

697

ഈമണ്ഡപത്തിലു്വ-
ന്നിനിഞങ്ങളു്കൂട്ടമാ-
യാനന്ദമായു്പ്പെണു്-
തിരുവാതിരയാടിടും!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Spyrakot. Graphics: Adobe SP.


ഈമണ്ഡപത്തിലു്വ-
ന്നിനിഞങ്ങളു്കൂട്ടമാ-
യാനന്ദമായു്പ്പെണു്-
തിരുവാതിരയാടിടും!


കവിത* പി. എസ്സു്. രമേശു് ചന്ദ്ര൯

പണു്ടവരൊരിടത്തൊ-
രൊരുരക്തസാക്ഷിത൯
മണ്ഡപത്തിലു്ച്ചെന്ന-
ന്നെഴുതിപ്പിടിപ്പിച്ചു:

'ഇനിവരും നാളിലീ-
പ്പുരുഷാരമൊക്കെയീ
സു്മൃതിമണ്ഡപത്തിലു്-
ത്തലതാഴു്ത്തിനിന്നിടും!'

ഇന്നലെച്ചെന്നവ൪
മഷിതേച്ചുപിന്നെയും
മാറ്റിത്തിരുത്തിയാ
മണ്ഡപവാചകം:

'രക്തസാക്ഷിക്കായി
ദു:ഖിക്കുവാനില്ല
നേരമില്ലിനിയൊട്ടു-
മില്ലില്ലഞങ്ങളു്ക്കു്;

ഈമണ്ഡപത്തിലു്വ-
ന്നിനിഞങ്ങളു്കൂട്ടമാ-
യാനന്ദമായു്പ്പെണു്-
തിരുവാതിരയാടിടും!’

Written and first published on: 14 January 2022


Article Title Image By SMSpsy. Graphics: Adobe SP.

 

 

 

No comments:

Post a Comment