Sunday, 23 January 2022

722. ഒരു സിനിമയിലു് തെറിയുണു്ടോയെന്നു് കോടതിപരിശോധിക്കുമ്പോളു് പോലീസ്സിനെക്കൊണു്ടുമാത്രംമതിയോ, വക്കീലാപ്പീസ്സുകളെയുംകൂടിക്കൊണു്ടും പരിശോധിപ്പിക്കണു്ടേ?

722

ഒരു സിനിമയിലു് തെറിയുണു്ടോയെന്നു് കോടതിപരിശോധിക്കുമ്പോളു് പോലീസ്സിനെക്കൊണു്ടുമാത്രംമതിയോ, വക്കീലാപ്പീസ്സുകളെയുംകൂടിക്കൊണു്ടും പരിശോധിപ്പിക്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Serhii Bobyk. Graphics: Adobe SP.

മലയാളത്തിലു് ഒരുസിനിമയിലു് തെറിയുണു്ടോയെന്നുപരിശോധിക്കാ൯ കേരളാഹൈക്കോടതി 2022 ജനുവരിയിലു് പോലീസ്സിനെയേലു്പ്പിച്ചു. പോലീസ്സിലു് ഡീജീപ്പീയുടെ നേതൃത്വത്തിലൊരു ടീമിനെത്തന്നെയാണേലു്പ്പിച്ചതു്. അതൊന്നും തെറിയല്ലെന്നൊരു റിപ്പോ൪ട്ടു് സിനിമകണു്ടശേഷം പോലീസ്സു് ഹൈക്കോടതിക്കുകൊടുക്കുകയുംചെയു്തു. പോലീസ്സു്സ്സു്റ്റേഷനിലു് സ്ഥിരം കേളു്ക്കുന്നതുമായപേക്ഷിച്ചുനോക്കുമ്പോളു് അതൊന്നും തെറിയേയല്ലെന്നു് കേരളാപ്പൊലീസ്സു് വിധിയെഴുതിയതിലു്ത്തെറ്റില്ല. കോടതി ആ സിനിമ ഒരു പരാതിയെത്തുട൪ന്നു് ആദ്യമേതന്നെകണു്ടു് പരിശോധിച്ചതിനുശേഷമാണു് ആപ്പറയുന്നതെല്ലാം തെറിയാണോയെന്നുപരിശോധിക്കാ൯ പോലീസ്സിനെയേലു്പ്പിച്ചതു്. അതെന്തിനു്? മലയാളമറിയാവുന്ന കോടതിയു്ക്കതു് മനസ്സിലാവുകയില്ലേ? അതോ ഒരു സു്പെഷ്യലിസ്സു്റ്റൊപ്പിനിയനുവേണു്ടിയതു് പോലീസ്സിനെയേലു്പ്പിക്കുകയായിരുന്നോ- ഒരിടത്തു് ഭൂഖനനം നടക്കുന്നുണു്ടോയെന്നന്വേഷിക്കാ൯ കോടതി പോലീസ്സിനെയാണേലു്പ്പിക്കുന്നതെങ്കിലും ആ മണ്ണു് അപൂ൪വ്വധാതുവാണോയെന്നറിയാ൯ പോലീസ്സിനെയേലു്പ്പിക്കാതെ മൈനിംഗു് ആ൯ഡു് ജിയോളജി വകുപ്പെ൯ജിനീയറെ വിളിച്ചുവരുത്തിയേലു്പ്പിക്കുന്നതുപോലെ? വക്കീല൯മാ൪ പെരുമാറുന്നിടങ്ങളിലെ കാര്യങ്ങളുമായപേക്ഷിച്ചു് അതു് തെറിയാണോയെന്നുകൂടി പരിശോധിച്ചശേഷം അന്തിമവിധിയെഴുതുമോയെന്തോ!

ഒരു സിനിമയിലു് തെറിയുണു്ടോയെന്നു് കോടതിപരിശോധിക്കുമ്പോളു് പോലീസ്സിനെക്കൊണു്ടുമാത്രംമതിയോ, വക്കീലാപ്പീസ്സുകളെയുംകൊണു്ടുകൂടിയതു് പരിശോധിപ്പിക്കണു്ടേ? അതുപോലെ കേരളസമൂഹത്തിലു് വേറെയുംപല പരിശോധനായേജ൯സ്സികളും സ്ഥാപനങ്ങളുമില്ലേ? സെക്രട്ടേറിയറ്റു് മോശമോ? ഈപ്പരിശോധന പോലീസ്സിനെത്തന്നെയേലു്പ്പിച്ചതൊരു ദുസ്സൂചന കേരളസമൂഹത്തിനുനലു്കുന്നില്ലേ എന്നൊരുശങ്കയുണു്ടു്. കേരളാപ്പൊലീസ്സാണു് കേരളത്തിലു് തെറിയുടെ അതോറിറ്റി എന്നൊരു സന്ദേശമാണാക്കൃത്യംനലു്കുന്നതു്. അതുശരിയല്ല.

Written on 19 January 2022 and first published on: 23 January 2022

Article Title Image By Serhii Bobyk. Graphics: Adobe SP.



 


 

 

No comments:

Post a Comment