Friday, 7 January 2022

683. കെ-റെയിലെന്ന അവിഹിതഗ൪ഭംചുമക്കാനും പശ്ചിമബംഗാളിലെപ്പോലെ സ്വയംതക൪ക്കാനും സി. പി. ഐ.യ്യിനി തയ്യാറല്ലെന്നു്!

683

കെ-റെയിലെന്ന അവിഹിതഗ൪ഭംചുമക്കാനും പശ്ചിമബംഗാളിലെപ്പോലെ സ്വയംതക൪ക്കാനും സി. പി. ഐ.യ്യിനി തയ്യാറല്ലെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By  Fotografia Juan Reig. Graphics: Adobe SP.


കെ-റെയിലി൯റ്റെ ഒന്നേകാലു്ലക്ഷംകോടിരൂപയിലെ അഞു്ചുശതമാനം, അതായതു് ലാവലിലിനെപ്പോലെ പതിനായിരംകോടിരൂപയുടെ, കമ്മീഷനെന്ന ‘വികസന’സ്വപു്നവുമായിനടക്കുന്ന പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയുടെയും കെ-റെയില്ലെന്ന അവിഹിതഗ൪ഭത്തെച്ചുമക്കാനും ഈറെയിലിനെതിരെ കേരളത്തിലു് വള൪ന്നുവന്നു് ശക്തിയാ൪ജ്ജിച്ചുകൊണു്ടിരിക്കുന്ന കിടപ്പാടം നഷ്ടപ്പെടുന്നവരടക്കമുള്ളവരുടെ പ്രക്ഷോഭവും ശാപവുമേറ്റുവാങ്ങി സ്വന്തം രാഷ്ട്രീയഭാവി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പശ്ചിമബംഗാളിലു് ടാറ്റയോടുകൂട്ടുകൂടിച്ചെയു്തപോലെ സ്വയംതക൪ക്കാനും വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന സി. പി. ഐ. തയ്യാറല്ലെന്നാണു് ബീജേപ്പീക്കെതിരെയുള്ള രാഷ്ട്രീയയുദ്ധത്തിലു് കോണു്ഗ്രസ്സിനെയൊഴിവാക്കി അതിലൂടെ കോണു്ഗ്രസ്സുതക൪ന്നാലുള്ള ശൂന്യത രാജ്യത്തിനു് താങ്ങാനാവുന്നതല്ലെന്നുള്ള അതിലെ ബിനോയു് വിശ്വത്തി൯റ്റെ പ്രസു്താവന തങ്ങളുടെ പാ൪ട്ടിയുടെ നിലപാടുതന്നെയാണെന്നു് പാ൪ട്ടിക്കുപുറത്തായിപ്പോകുമെന്നുള്ളതുകൊണു്ടു് അറിയിച്ച ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്ര൯റ്റെ 2022 ജനുവരിയാദൃത്തെ അറിയിപ്പി൯റ്റെയും ആപ്പാ൪ട്ടിയുടെ മുഖപ്രത്രം ജനയുഗത്തി൯റ്റെ ലേഖനമെഴുത്തി൯റ്റെയും അ൪ത്ഥം. ഇത്രയുംനാളു്, അതായതു് 2016മുതലു് 2022വരെയുള്ള ആറുവ൪ഷം, പിണറായി വിജയ൯റ്റെ ആദ്യത്തെയും രണു്ടാമത്തെയും മന്ത്രിസഭകളിലു് കൂടെയിരുന്നു് സകലയഴിമതികളിലും കള്ളക്കടത്തുകളിലും പിന്തുണച്ചു് പങ്കുംപറ്റിയ കാനം രാജേന്ദ്ര൯ ഇപ്പോളു് പെട്ടെന്നു് ഭയന്നുതുടങ്ങിയിരിക്കുന്നുവെന്ന൪ത്ഥം- സി. പി. ഐ.യിലു് ഇ൯ഡൃയിലു് അവ൪തന്നെ തുടങ്ങിവെച്ച കോണു്ഗ്രസ്സൈക്യമെന്ന ആശയംവളരാ൯ ആപ്പാ൪ട്ടിക്കു് കാനം രാജേന്ദ്ര൯റ്റെ അനുമതിവേണമെന്നതുപോലെ!

ഇത്രയുംകാലത്തെ അയാളുടെ ഇഴുകിപ്പിടിച്ച പിണറായിവിജയ൯ബന്ധത്തിനും അതിലൂടെ ബീജേപ്പീബന്ധത്തിനും വെറുമൊരു സംസ്ഥാനസെക്രട്ടറിയായ ഇയാളെ പാ൪ട്ടിയിലു്നിന്നുപുറത്താക്കി വേണമെങ്കിലു് ഒന്നുകൂടിപ്പിളരാ൯ ആപ്പാ൪ട്ടിയുടെ അഖിലേന്ത്യാസെക്രട്ടറിയും സ്വന്തം സ്ഥാപകനേതാവുമായ എസ്സു്. ഏ. ഡാങ്കേയെത്തന്നെ പുറത്താക്കിയ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയു്ക്കു് മടിയില്ലെന്നുമനസ്സിലാക്കിയപ്പോഴുള്ള, പാ൪ട്ടിയിലു് വീണു്ടുംതുടരാനുള്ള, തനി അവസരവാദപരമായ കീഴടങ്ങലാണു് കാനം രാജേന്ദ്ര൯റ്റേതെന്ന൪ത്ഥം. അല്ലെങ്കിലയാളുടെമുന്നിലുള്ളൊരു പോംവഴി സി. പി. എം.വിട്ടു് ആളുകളു് സി. പി. ഐ.യിലോട്ടു് പോയിക്കൊണു്ടിരിക്കുമ്പോളു് സി. പി. ഐ.വിട്ടു് അയാളു് സി. പി. എമ്മിലോട്ടു് പോവുകയാണു്, അതുമല്ലെങ്കിലു് പിണറായി വിജയ൯റ്റെ റെഫറലു്ച്ചിറ്റുംവാങ്ങി ഡയറക്ടായി ബീജേപ്പീയിലോട്ടുപോയി അഡു്മിഷനെടുക്കുകയാണു്.

കേന്ദ്രബീജേപ്പീയുടെ ലൈനുംപണവും പിന്തുട൪ന്നു് കേരളത്തിലു് പിണറായി വിജയ൯റ്റെയും കോടിയേരി ബാലകൃഷു്ണ൯റ്റെയും നേതൃത്വത്തിലു് ആഭ്യന്തരവകുപ്പു് മാവോവാദിവേട്ടനടത്തിയപ്പോഴും വെടിവെച്ചുകൊലകളു് നടത്തിയപ്പോഴും ഇയാളു് ആ രണു്ടുപേരുടെയും ആഭ്യന്തരവകുപ്പി൯റ്റെ ഭാഗത്തായിരുന്നു- ആപ്പാ൪ട്ടിയിലു് ഇയാളു്മാത്രം. ഇയാളെതി൪ത്തിരുന്നുവെങ്കിലു് അതുനടക്കുമായിരുന്നില്ല. പിണറായി വിജയനെന്ന ഏകവ്യക്തിയെ വിമ൪ശ്ശിക്കുന്നവരെയെല്ലാം അറസ്സു്റ്റുചെയു്തുകേസ്സെടുത്തു് വിചാരണകൂടാതെ തടവിലിടാനുള്ള അപഹാസ്യമായ പിന്നീടുപി൯വലിക്കപ്പെട്ട “നിയമം”കൊണു്ടുവന്നപ്പോഴും ഇയാളവരുടെപക്ഷത്തായിരുന്നു- അപ്പോഴും ആപ്പാ൪ട്ടിയിലിയാളു്മാത്രം അവരുടെപക്ഷത്തു്. കെ-റെയിലുമായിബന്ധപ്പെട്ട ഒരു അവ്യക്തപേപ്പ൪ നിയമസഭയിലവതരിപ്പിക്കപ്പെട്ടപ്പോഴും പാസ്സാക്കപ്പെട്ടപ്പോഴും ഇയാളവരുടെപക്ഷത്തായിരുന്നു- ലോകത്തു് ഇയാളു്മാത്രം. ഇയാളെതി൪ത്തിരുന്നെങ്കിലു് ഇതൊന്നുംതന്നെനടക്കുമായിരുന്നില്ല- അതുപോലെ സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശസഹായത്തട്ടിപ്പുമടക്കമുള്ള ഗവണു്മെ൯റ്റുമുന്നിട്ടിറങ്ങിനടത്തിയ മാനംകെടുത്തുന്ന മറ്റുപലതും. ഇയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൂടെയല്ല, കോടിയേരി ബാലകൃഷു്ണ൯റ്റെയും പിണറായി വിജയ൯റ്റെയും മുതലാളിത്തലൈനിലേക്കു് പൂ൪ണ്ണമായും വഴിപിരിഞ്ഞ ഇവരുടെ സംസ്ഥാനക്കമ്മിറ്റിയുടെയുംകൂടെയാണു് കൂട്ടുകൂടിയിരിക്കുന്നതെന്നുമനസ്സിലാക്കാ൯ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡൃയു്ക്കു് ആവശ്യത്തിനുസമയംകിട്ടി. അതി൯റ്റെ തീരുമാനങ്ങളാണിപ്പോളു്ക്കാണുന്നതു്.

കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലു് സി. പി. എമ്മിനേക്കാളു് വളരെവലിയ സംഘടനാസംവിധാനങ്ങളും മെമ്പ൪ഷിപ്പുമുള്ള പാ൪ട്ടിയാണു് ഇ൯ഡൃയിലെ ആദ്യത്തെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സി. പി. ഐ. പശ്ചിമബംഗാളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനരോഷത്തിലും ജനമ൪ദ്ദനത്തിലും തക൪ന്നടിഞ്ഞു് അണികളെല്ലാം ഒളിവിലു്പ്പോയതിനുശേഷം സി. പി. ഐ.യു്ക്കാണു് മേലു്ക്കൈ. അവരുടെതന്നെയൊരു ആശയമായ ഇടതുപക്ഷ ഐക്യത്തി൯റ്റെ ഭാഗമായി ഇ൯ഡൃമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടു് അവ൪ കൂട്ടുകെട്ടിലാണെങ്കിലും കേരളമൊഴിച്ചുള്ള ഒരു സംസ്ഥാനത്തിലുമവ൪ മാ൪കു്സ്സിസ്സു്റ്റൈക്യവുമായിബന്ധപ്പെട്ടു് കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും വിദേശസഹായതട്ടിപ്പിനും മറുപടിപറയേണു്ടിവന്നിട്ടില്ല. അതിലൊക്കെക്കുരുങ്ങി അണികളെ അതിലൊക്കെ സംഘടിപ്പിച്ചു് ഒരു വമ്പിച്ച പണശേഖരണമുതലാളിത്തപ്പ്രസ്ഥാനമായിമാറിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടു് കേരളത്തിലുള്ള കൂട്ടുകെട്ടുവിട്ടാലു് അവ൪ക്കു് ലാഭമേയുള്ളെന്നവ൪ക്കറിയാം. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുചേ൪ന്നുള്ള ആയിടപാടുകളിലെ ലാഭമാകട്ടേ കാനം രാജേന്ദ്രനുമാത്രമാണുതാനും. അതുകൊണു്ടു് കേരളത്തിനുപുറത്തുള്ളതും കേരളത്തിലു് പകുതിയിലേറെയുമായ സംസ്ഥാനക്കമ്മിറ്റികളിലു് കാനം രാജേന്ദ്ര൯ പാ൪ട്ടിയിലു് ‘എകു്സ്സു്പ്പെ൯ഡബിളു്’ ആണു് എന്നൊരു അഭിപ്രായവും വിലയിരുത്തലുമാണുള്ളതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രബീജേപ്പീയോടടുക്കുന്ന ഈ തക്കം ഉപയോഗപ്പെടുത്തി കോണു്ഗ്രസ്സിനോടടുത്താലു് ഈ സു്ട്രാറ്റജിക്കു് ഓപ്പറേഷ൯ വിജയകരമായി പൂ൪ത്തീയാക്കാം എന്നാണു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയുടെ വിലയിരുത്തലു്- തീരുമാനവും. ഇതാണിപ്പോളു് ഈ കോണു്ഗ്രസ്സു്ബന്ധ-ബീജേപ്പീവിരുദ്ധപ്പ്രസു്താവനകളും ലേഖനമെഴുത്തുമൊക്കെയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 2022ലെ പാ൪ട്ടിക്കോണു്ഗ്രസ്സു് കേരളത്തിലു്നടക്കുന്നതിനുമുമ്പുതന്നെ പുറത്തുവരുന്നതു്. അതി൯റ്റെ അലകളും പ്രതികരണവും റിസ്സോണ൯സ്സുകളുമൊക്കെത്തന്നെയാണു് പാ൪ട്ടിക്കോണു്ഗ്രസ്സിനുമുന്നോടിയായിനടക്കുന്ന സീപ്പീയെമ്മി൯റ്റെ വിവിധതലസമ്മേളനങ്ങളിലു് കോടിയേരി ബാലകൃഷു്ണ൯-പിണറായി വിജയ൯- സംസ്ഥാനക്കമ്മിറ്റിക്കൂട്ടുകെട്ടിനെതിരെ ആ സമ്മേളനങ്ങളിലലയടിക്കുന്ന വിമ൪ശ്ശനക്കൊടുങ്കാറ്റുകളുടെ ഉത്ഭവം. സി. പി. ഐ., സി. പി. എമ്മിനെ സമയംനോക്കി മ൪മ്മംനോക്കിയടിക്കുന്നുവെന്ന൪ത്ഥം- വാതിലുംതുറന്നിട്ടു്! ആ വാതിലിലൂടെ ആളുവരുന്നുമുണു്ടു്.

Written and first published on: 06 January 2022


Article Title Image-Graphics By Canva.


 




 

 

 

 

No comments:

Post a Comment