727
മലകയറും റെയിലു് 
മലയാളം കവിത * ഭാഗം ഒന്നു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Johnny. Graphics: Adobe SP.
മലകയറും റെയിലു് 
മലയാളം കവിത * പി. എസ്സു്. രമേശു് ചന്ദ്ര൯ 
(ഭാഗം ഒന്നു്) 
മലകളിടിച്ചുതുരന്നുമറിച്ചും, 
മണ്ണി൯വക്ഷസ്സിലു് 
അംഗനമാരെച്ചെയു്വതുസങ്കലു്- 
പ്പിച്ചും മ൪ദ്ദിച്ചും, 
മലകയറുംറെയിലു് വരവായു്…..! പിണറായു് 
നാട്ടിന്നപമാനം 
പേറുമൊരാളുടെ പേക്കനവിലെയൊരു 
സ്വൊപ്പനപദ്ധതിയായു്. 
ചില൪ചോദിക്കുന്നുണു്ടിങ്ങനെയൊരു 
കവിതയതിന്നിപ്പോളു്, 
ഉണു്ടാവാ൯കാരണമുണു്ടെങ്കിലു- 
മിവിടെയതുടനെഴുതാ൯ 
മുതിരുന്നതുതന്നതി൯റ്റെ പൂ൪ണ്ണത 
ചോ൪ത്തിക്കളയില്ലേ? 
ഇതിലിനി പലപലനാടുവിടലുകള- 
ളറസ്സു്റ്റും നിലവിളിയും  
തിരികെക്കൊണു്ടുവരലുകളുമതുപോലു്- 
പ്പലതുവരാനില്ലേ, 
അന്നല്ലേയാച്ചോരയിലു്മുങ്ങി 
നമ്മളിതെഴുതേണു്ടൂ? 
അല്ലല്ലിതുചങ്ങാതികളേ,യിനി 
പലവ൪ഷംനീളും, 
അന്നേരത്തുതുടങ്ങാ൯ നമ്മളു് 
കാണില്ലെന്നോ൪ത്തോ! 
തലമുറകളു്വരുമവ൪നമ്മെപ്പോലു് 
പലവഴിപോയീടും, 
ഇന്നിതുനമ്മളൊരാമുഖമെഴുതീ- 
ല്ലെങ്കിലതാരെഴുതും? 
ഇപ്പോഴേനമ്മളു്പലരിവരുടെ 
ചതിവഞു്ചനകളിലും, 
തക്കംപോലു്വെട്ടിക്കും കൊറോണ 
വ്യാപാരങ്ങളിലും 
പെട്ടീ,ഭൂമിയിലു്നിന്നുംപോവുക 
യല്ലേ?യതുകൊണു്ടു് 
ഇല്ലൊരുനിമിഷവുമിനി,യിവരുടെയീ 
ചരിതംനി൪മ്മിക്കാ൯. 
(തുടരും) 
Written and first published on: 25 January 2022
 
ഇതി൯റ്റെ അവസാനഭാഗം- ഇരുപത്തിയൊന്നാംഭാഗം- ഇവിടെവായിക്കാം: https://sahyadrimalayalam.blogspot.com/2022/01/736.html 
കുറിപ്പു്: 
ലോകചരിത്രത്തിലു് പെ൪ഫെക്ടു് ക്രൈം നടത്താ൯ പലരും ശ്രമിച്ചിട്ടുണു്ടു്, അതിലു് ചില൪ വിജയിച്ചിട്ടുമുണു്ടു്, ചില൪ അതിലു് പരാജയപ്പെട്ടു് അകത്തായിട്ടുമുണു്ടു്. പക്ഷേ അതിലാരും രാഷ്ട്രീയമെന്ന ഭാരം കാലിലു്ക്കെട്ടിയിട്ടുകൊണു്ടല്ല ഇതിനിറങ്ങിയതു്. അവ൪ മറ്റെല്ലാരീതിയിലും സ്വതന്ത്രരായ കുറ്റവാളികളായിരുന്നു. കെ-റെയിലും സിലു്വ൪ ലൈനുമെല്ലാം പിണറായിവിജയനെന്ന കേരളത്തിലെ രാഷ്ട്രീയക്കാര൯റ്റെ അതിനുള്ളശ്രമം. കൊക്കിലൊതുങ്ങാവുന്നതല്ല ഇത്തവണ കൊത്തിയതു്. ഇതിലയാളു് വിജയിക്കുകയില്ല, കാരണം എന്തു് ക്രൈമാണു് നടക്കുന്നതെന്നു് തുടക്കത്തിലു്ത്തന്നെ പുറത്തുവന്നു. ഈ വെട്ടിപ്പുതുകകളിലും വെട്ടിപ്പുദ്യോഗങ്ങളിലുമൊരു പങ്കു് വാഗു്ദാനചെയ്യപ്പെട്ടിട്ടുള്ളവരൊഴിച്ചു് ഒരു ജനതമുഴുവനെതി൪ക്കാനിറങ്ങിയാലു് എങ്ങനെയാണാ പെ൪ഫെക്ടു് ക്രൈം ലക്ഷൃത്തിലെത്തിക്കാനാവുന്നതു്? അതിനിടയാക്കിയതു് ഗവണു്മെ൯റ്റി൯റ്റെയും മന്ത്രിയധികാരത്തി൯റ്റെയും മറവിലും ഭാഗികസംരക്ഷണത്തിലുമിരുന്നു്  അയാളു്നടത്തിയ വെട്ടിപ്പുകളുടെയും അഴിമതികളുടെയും മു൯കാലചരിത്രമാണു്. ലോകത്തെ ക്രൈം ഫാമിലികളുടെ ചരിത്രത്തിലൊന്നും രാഷ്ട്രീയത്തി൯റ്റെയും മുന്നഴിമതിയുടെയും ചരിത്രമുള്ളൊരാളി൯റ്റെ പെ൪ഫെക്ടു് ക്രൈം വിജയിച്ചതായിക്കാണുന്നില്ല- ഡോണു് കൊ൪ലിയോണി൯റ്റെപോലും! 
ഇതി൯റ്റെ രണു്ടാംഭാഗംമുതലു് ഇരുപതാംഭാഗംവരെയുള്ളതു് കേരളത്തിലെ പിണറായി വിജയ൯റ്റെയും തലു്പ്പരകക്ഷികളായ വിദേശനിക്ഷേപകമുതലാളിമാരുടെയും കേ-റെയിലു്, കേരളാ റെയിലു്, സിലു്വ൪ ലൈ൯ എന്നൊക്കെപ്പേരിട്ടുവെച്ചിരിക്കുന്ന വിദേശപണക്ക്രീഡാവ്യാപാരങ്ങളു് പുരോഗമിക്കുന്നതിനനുസരിച്ചു് ഭാവിതലമുറകളു്ക്കു് സതൃസന്ധമായി ചരിത്രരേഖകളായി എഴുതിച്ചേ൪ക്കാ൯വിടുന്നു. ചിലപ്പോളു് ഈ ചരിത്രവെട്ടിപ്പിനുമുന്നോടിയായി ഇവ൪തന്നെയിറക്കിവിട്ട കൊറോണവന്നുകാഞ്ഞുപോയില്ലെങ്കിലു് ഈ ലേഖക൯തന്നെയതു് എഴുതുന്നതാണു്. 
 
  
 
No comments:
Post a Comment