Monday, 17 January 2022

706. കണ്ണൂരിലു് മാടായിപ്പാറയിലു് കെ-റെയിലിനെതിരെ ജനങ്ങളു് റീത്തുവെച്ചപോലെ കണ്ണൂരിലു് പിണറായിപ്പാറയിലും റീത്തുവെക്കുമോ?

706

കണ്ണൂരിലു് മാടായിപ്പാറയിലു് കെ-റെയിലിനെതിരെ ജനങ്ങളു് റീത്തുവെച്ചപോലെ കണ്ണൂരിലു് പിണറായിപ്പാറയിലും റീത്തുവെക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Clara Veritas. Graphics: Adobe SP.


കണ്ണൂരിലു് മാടായിപ്പാറയിലു് കെ-റെയിലിനെതിരെ ജനങ്ങളു് റീത്തുവെച്ചപോലെ കണ്ണൂരിലു് പിണറായിപ്പാറയിലും റീത്തുവെക്കുമോ? പഴയകാലസമൂഹത്തിലെ ഏറ്റവും ഭീകരമായ ഒരനുഭവമായിരുന്നു- അതായതു് അതനുഭവിക്കുന്ന വ്യക്തികളു്ക്കു് ഏറ്റവും ഭീകരമായ ഒരനുഭവമായിരുന്നു- തോമസ്സു് ഹാ൪ഡിയുടെ വളരെ ഹാ൪ഡ്ഡായ കാസ്സു്റ്റ൪ബ്രിഡു്ജിലെ മേയ൪ തുടങ്ങിയ നോവലുകളിലു് വിവരിച്ചിട്ടുള്ള സു്കിമ്മിറ്റി റൈഡു്. ഹെങ്കാ൪ഡു് എന്ന കഥാപാത്രത്തെത്തന്നെ ആളുകളോ൪മ്മിക്കുന്നതു് ആ റൈഡുകാരണമാണു്. തന്നെയും രഹസ്യകാമുകനും സൂസ്സ൯റ്റെ ഭ൪ത്താവും മേയറുമായ മൈക്കളു് ഹെങ്കാ൪ഡിനേയുംചേ൪ത്തുള്ള വളരെ ഹൊറിബിളായ ആ ദൃശ്യംകണു്ട വിവാഹിതയായ ലൂസ്സറ്റാ ടെമ്പിളു്ട്ടണു് ബോധംകെട്ടുവീഴുകയും തലു്ക്ഷണം ഗ൪ഭമലസി മരിക്കുകയുമാണു്. സു്കിമ്മിറ്റി റൈഡെന്നയീദൃശ്യമാണു് മേയ൪ ഓഫു് കാസ്സു്റ്റ൪ബ്രിഡു്ജെന്നയാ നോവലിലെ ഏറ്റവും ഓ൪മ്മിക്കുന്നതും ശ്രദ്ധേയവുമായ രംഗംതന്നെ. അതിലു്ച്ചെയ്യുന്നതു് സമൂഹം പകയോടെയും പുച്ഛത്തോടെയും കാണുന്ന ഒരു ജനശത്രുവി൯റ്റെ രൂപമുണു്ടാക്കി ആക്ഷേപാ൪ഹമായ വസു്ത്രങ്ങളുംമറ്റുംധരിപ്പിച്ചു് അതിനെ നാടുചുറ്റിച്ചു് കൊണു്ടുനടക്കുന്നതാണു്. അതൊടുവിലു് ജനസമക്ഷമിട്ടു് കത്തിക്കുകയുംചെയ്യും. ആ വ്യക്തിയെ ശാരീരികമായി ഒന്നുംതന്നെ ചെയ്യുന്നില്ലയെന്നതിനാലു് ഇതിനു് നിയമവിരുദ്ധമെന്നപേരിലു് തടസ്സങ്ങളൊന്നും നേരിട്ടിരുന്നില്ല.

വാസു്തവത്തിലു് ആ വ്യക്തിയെ കോലാകുലരായ ജനങ്ങളു് നേരിട്ടു് കായികമായിത്തന്നെ കൈകാര്യംചെയു്തു് ഒടുവിലു് കൊലപ്പെടുത്തുന്നതിലു്നിന്നുള്ള ഒരു പരിരക്ഷയുംകൂടിയായിരുന്നു ഈ രൂപമുണു്ടാക്കിയാക്ഷേപിച്ചുകൊണു്ടുനടന്നിട്ടു് ഓടുവിലെടുത്തിട്ടിട്ടുള്ള ഈ കത്തിക്കലു്. എങ്ങനെവന്നാലും അതുകാണുകയോ അതിനെക്കുറിച്ചുള്ള വിവരണവും അതിലാരൊക്കെത്തന്നെ പങ്കെടുത്തുവെന്നുള്ള വിവരണവും കേളു്ക്കുന്ന ആ വ്യക്തിക്കുണു്ടാവുന്ന ക്ഷോഭംമതി സാധാരണഗതിയിലു് അയാളെയൊരു പാഠംപഠിപ്പിക്കാനും അയാളുടെ സാദൃശപ്പ്രവൃത്തികളിലു്നിന്നും പിന്തിരിപ്പിക്കാനും- മുഖൃമന്ത്രി പിണറായി വിജയനെപ്പോലും. അതി൯റ്റെ കാലോചിതമായി പരിഷു്ക്കരിക്കപ്പെട്ടതും കുറേക്കൂടി ജനകീയമായതുമായ രൂപമാണു് കോലംകത്തിക്കലു്. പ്രധാനമന്ത്രിമുതലു് പിണറായി വിജയ൯വരെയുള്ളവരുടെ കോലം ഇപ്പോളു്ത്തന്നെ ഇ൯ഡൃയിലു് ജനങ്ങളു് കത്തിക്കുന്നുണു്ടു്. ജനങ്ങളുടെ കോപവികാരങ്ങളു് പൊട്ടിത്തെറിക്കാതെ അതിനു് സമാധാനപരമായൊരു പുറത്തേക്കൊഴുക്കെന്ന നിലയിലാണതു് നടന്നുവരുന്നതു്. ഇപ്പോളു് ജനവിരുദ്ധമായ കെ-റെയിലിനുവേണു്ടി ഗവണു്മെ൯റ്റു് കുറേ ഉദ്യോഗസ്ഥ൯മാരിലൂടെ നിയമവിരുദ്ധമായി ജനങ്ങളുടെ ഭൂമിയിലു്ക്കയറി പിണറായി വിജയനുവേണു്ടി അവകാശപ്പ്രഖ്യാപനംനടത്തിനാട്ടിയ ഭീമ൯ സ൪വ്വേക്കുറ്റിക്കല്ലുകളു് പിഴുതെടുത്തു് മാടായിപ്പാറയിലു് റോട്ടിലു്ച്ചെന്നുകൂട്ടിയിട്ടു് ജനങ്ങളു് റീത്തുവെച്ചതു്. കരിങ്കല്ലും കോണു്ക്രീറ്റുമായതുകൊണു്ടു് തീവെച്ചില്ലെന്നേയുള്ളൂ. അടുത്തു് ജനങ്ങളുടെ നെഞു്ചിലു്ക്കൂടി പുതിയൊരു ഡബിളു്റെയിലു്പ്പാളമുണു്ടാക്കി അതിലു്നിന്നു് ആപ്പണമുണു്ടാക്കിയെടുത്തിട്ടേയിനിവിശ്രമിക്കൂ എന്നുപറഞ്ഞുനടക്കുന്ന മുഖൃമന്ത്രി വിജയ൯റ്റെനാട്ടിലെ പിണറായിപ്പാറയിലും അതേറീത്തോമറ്റോ പ്രത്യക്ഷപ്പെടാം. കേരളത്തിലാദ്യമായി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ടിയുണു്ടാക്കുന്നതി൯റ്റെ യോഗംനടന്ന വിപ്ലവസ്ഥലംതന്നെയാണല്ലോ പിണറായിപ്പാറ! അപ്പോളു് ഇതുപോലെയുള്ള പല പ്രതികാരവിപ്ലവങ്ങളും ഇനിയുമവിടെ ജനങ്ങളുടെവകയായി നടക്കുമെന്നുറപ്പാണു്. ഇത്തരം ജനകീയവിപ്ലവങ്ങളു് തുടങ്ങുന്നതിനുപറ്റിയ സ്ഥലവുമാണതു്. ഇതല്ലാതെയുംപല വിപ്ലവങ്ങളു ഇനിയുമവിടെ പ്രതീക്ഷിക്കാം.

2022 ജനുവരി 13നാണു് മാടായിപ്പാറയിലു് കെ-റെയിലിനുവേണു്ടി ജനങ്ങളുടെയെതി൪പ്പുവകവെക്കാതെ ബലംപ്രയോഗിച്ചിട്ട അതിഭീമ൯ സ൪വ്വേകല്ലുകളു് ജനങ്ങളു് പിഴുതുമാറ്റി റോട്ടിലു്ക്കൊണു്ടുപോയിവെച്ചു് ശവസംസു്ക്കാരസൂചകമായ റീത്തുംവെച്ചതു്.

Written on 15 January 2022 and first published on: 18 January 2022

Article Title Image By Lightfield Studios. Graphics: Adobe SP.


 

 

 

 

 

 

 

 

 

No comments:

Post a Comment