Friday 21 January 2022

717. വ൪ഗ്ഗീസ്സുവധക്കേസ്സിലും അഭയക്കൊലക്കേസ്സിലും സാക്ഷിമൊഴി വ൪ഷങ്ങളു്കഴിഞ്ഞതായതുകൊണു്ടോ കള്ള൯റ്റേതായതുകൊണു്ടോ കോടതി സ്വീകരിക്കാതിരുന്നോ? നടിയാക്രമണക്കേസ്സിലു് എന്തുകൊണു്ടതുപറ്റില്ല?

717

വ൪ഗ്ഗീസ്സുവധക്കേസ്സിലും അഭയക്കൊലക്കേസ്സിലും സാക്ഷിമൊഴി വ൪ഷങ്ങളു്കഴിഞ്ഞതായതുകൊണു്ടോ കള്ള൯റ്റേതായതുകൊണു്ടോ കോടതി സ്വീകരിക്കാതിരുന്നോ? നടിയാക്രമണക്കേസ്സിലു് എന്തുകൊണു്ടതുപറ്റില്ല?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MNirat. Graphics: Adobe SP.


വയനാട്ടിലു് തിരുനെല്ലിയിലു്വെച്ചു് നകു്സ്സലൈറ്റായിരുന്ന വ൪ഗ്ഗീസ്സിനെ പോലീസ്സു് ഏറ്റുമുട്ടലിലല്ലാതെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നു് എത്രവ൪ഷംകഴിഞ്ഞാണു് അന്നു് ആ സംഘത്തിലുണു്ടായിരുന്ന ഒരു പോലീസ്സുകാര൯ വെളിപ്പെടുത്തിയതു്? എന്തുകൊണു്ടു് ഇത്രയുംകാലംപറഞ്ഞില്ല എന്നു് പലരുംചോദിച്ചു. പലകാരണങ്ങളുമുണു്ടാവാം- അതിലു്പ്പ്രധാനം സ൪വ്വീസ്സിലിരിക്കുകയായിരുന്നു എന്നതുതന്നെ. മനസ്സാക്ഷി ആ രഹസ്യം സൂക്ഷിക്കാനനുവദിക്കാത്തതുകൊണു്ടു് വിരമിച്ചശേഷം ആ പോലീസ്സുകാര൯ പത്രസമ്മേളനനടത്തിപ്പറഞ്ഞു. ദീ൪ഘകാലം ഒളിച്ചുവെച്ച രഹസ്യമായതുകൊണു്ടു് അയാളുടെമൊഴി വിശ്വസിക്കാ൯പറ്റില്ലെന്നും സ്വീകാര്യമല്ലെന്നും കോടതിപറഞ്ഞോ? അതി൯റ്റെപേരിലു് വ൪ഷങ്ങളു്കഴിഞ്ഞിട്ടും ആ മൊഴിവെച്ചുതന്നെ പുതിയ അന്വേഷണവും കേസ്സുമുണു്ടായി. അതിലു് അന്നത്തെ പോലീസ്സു്മേധാവിയെയാണു് തൂക്കിയെടുത്തകത്തിട്ടു് കോടതിശിക്ഷിച്ചു് ജയിലിലു്പ്പറഞ്ഞയച്ചതു്. ഇതുപറഞ്ഞതെന്തിനാണെന്നറിയാമോ- ഒരു മൊഴി ഏതുകാലത്തു് പുറത്തുവന്നാലും, ആരിലു്നിന്നുവന്നാലും, അതു് പ്രസക്തമാണു്, കോടതിക്കുപോലും അതു് സ്വീകാര്യമാണു്, എന്നുപറയാനാണു.

സിസ്സു്റ്റ൪ അഭയയെ കൊലചെയു്തു് കോണു്വെ൯റ്റിലെ കിണറ്റിലിട്ടകേസ്സിലു് ഒരു അടയു്ക്കാമോഷ്ടാവി൯റ്റെ മൊഴിയല്ലേ കോടതി വിശ്വസനീയമായ ദൃകു്സ്സാക്ഷിമൊഴിയായി സ്വീകരിച്ചതും ഒരു പുരോഹിതനെയും അയാളുടെ ലൈംഗികപങ്കാളിയായ ഒരു പുരോഹിതയെയും ശിക്ഷിച്ചു് ജയിലിലയച്ചതു്? ഒരു കൊച്ചിയിലു് ഒരു സിനിമാനടിയെയാക്രമിച്ചകേസ്സിലു് അന്വേഷണവും കേസ്സുവിചാരണയും അവസാനിച്ചഘട്ടത്തിലു് ഒരു സിനിമാസംവിധായക൯ ഒരു പുതിയ മൊഴിയുമായി വന്നതിലും അതു് ആക്കേസ്സി൯റ്റെ ഭാഗമായി പുനരന്വേഷണത്തിനിടയാക്കുന്നതിലും എന്തു് അസ്സ്വാഭാവികതയാണിരിക്കുന്നതു്? മുഖ്യമന്ത്രിയും അദ്ദേഹത്തി൯റ്റെ ഡീജീപ്പീയും അതിലു്പ്പ്രതിയായ ഒരു സിനിമാനട൯റ്റെവീട്ടിലു് റെയിഡുകളു്നടത്തരുതെന്നും കൂടുതലു് തെളിവുകളു് കണു്ടെത്തരുതെന്നുംപറഞ്ഞു് അന്വേഷണത്തെയറിമറിച്ചു് തുള്ളിച്ചാടിനടക്കുമ്പോളു് അതറിയാവുന്ന ആ സംവിധായക൯ ആ മൊഴിയുംകൊണു്ടു് അന്നു് രംഗത്തുവന്നു് സ്വന്തം ജീവ൯തന്നെ അപകടത്തിലാക്കണമായിരുന്നോ? ഇന്നയാളു് രംഗത്തുവന്നതിനൊരു അ൪ത്ഥമേയുള്ളൂ- ആ ഡീജീപ്പീ ഈ കേസ്സുമായിബന്ധപ്പെട്ടു് അന്വേഷണത്തിലാകുമെന്നും മുഖ്യമന്ത്രിയുടെ രാഷ്ട്രീയഭാവി ഇതുവരെപ്പുറത്തുവരാത്ത ഇതും ഇതിലപ്പുറവും ഗൗരവമുള്ള എന്തിലോഒക്കെപ്പെട്ടു് തക൪ന്നിരിക്കുകയാണെന്നും ഒന്നുകിലു് പോലീസ്സിലു്നിന്നോ അല്ലെങ്കിലു് സിനിമാമേഖലയിലു്നിന്നോ അയാളു്ക്കു് വിവരംലഭിച്ചിരിക്കണം. ഹേമാക്കമ്മീഷ൯ റിപ്പോ൪ട്ടു് പുറത്തുവിടാതിരിക്കത്തക്കരീതിയിലു് മുഖ്യമന്ത്രിതന്നെഭയക്കുന്ന സിനിമാമേഖലയിലു് മറ്റുപ്രമുഖ൯മാരിലൂടെയതു് അയാളു്ക്കുതന്നെ നല്ലബോധൃമായിരിക്കണം. എന്നുവെച്ചാലു് ആ രണു്ടുപേരുടെയും ഇതുവരെപ്പുറത്തുവരാത്ത പലകാര്യങ്ങളും സിനിമാമേഖലയിലു് ഇന്നു് രൂപംകൊണു്ടിരിക്കുന്ന ഈ പോരിലൂടെ ആരും വേണു്ടെന്നുവെച്ചാലു്പ്പോലും പുറത്തുവരുമെന്നാണു്. ഇത്രയുംനാളു് ഈ പോരു് തടഞ്ഞുനി൪ത്തിയിരുന്നതും ആരൊക്കെയാണെന്നു് ഇതിലൂടെ കേരളത്തിനും വിവരംലഭിച്ചിരിക്കുന്നു. ഇപ്പോളാ സ്വാധീന-നിയന്ത്രണകേന്ദ്രങ്ങളു് തക൪ന്നിട്ടുണു്ടാവണം!

Written and first published on: 21 January 2022







 

 

No comments:

Post a Comment