634
ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്ന 'ഭാരതീയ' ജനതാപ്പാ൪ട്ടി!
പി. എസ്സു്. രമേശു് ചന്ദ്ര൯
ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്നു 'ഭാരതീയ' ജനതാപ്പാ൪ട്ടി. എതി൪ക്കുന്നവരെമുഴുവ൯ രാജ്യദ്രോഹികളെന്നുവിളിച്ചു് കേസ്സെടുക്കുന്നു. തൊട്ടടുത്ത കേരളത്തിലെ ബീജേപ്പീനേതാക്കളു് ഇതിനുള്ള കൈക്കൂലിയായി കോടിക്കണക്കിനുരൂപാ തെരഞ്ഞെടുപ്പുസമയത്തേ കൈപ്പറ്റിയിട്ടു് മാളത്തിലൊളിച്ചിരിക്കുന്നു. എഴുതിവിലു്പ്പും വിദേശവലു്ക്കരണവും വേഗത്തിലാക്കാ൯ ഒരു അഭിനവ അഡു്മിനിസ്സു്ട്രേറ്ററെയയക്കുന്നു- വിഭൂതിഭൂഷണു് ബന്ദോപാധ്യായയുടെ പ്രശസു്ത ബംഗാളിനോവലു് ആരണ്യകിലെ ലബു്ഡുലിയാ ബൈഹാരയിലെ പതിനായിരക്കണക്കിനേക്ക൪ ഓസ്സിനുകിട്ടിയ കാനനഭൂമി തുണു്ടുതുണു്ടാക്കി എഴുതിവിലു്ക്കാ൯ കമ്പനി കലു്ക്കട്ടലിലു്നിന്നും പറഞ്ഞയച്ച ആ മാനേജരുപയ്യനെപ്പോലെ! കേരളത്തിലെ അച്ചടിയും ടെലിവിഷനുമായ പ്രമുഖമാധ്യമങ്ങളു്- അതേ, മുഴുവനിപ്പോളു് ബീജേപ്പീക്കുകുഴലൂതുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയന്ത്രണത്തിലായ അതേ മാധ്യമങ്ങളു്- ഇതിലൊരുപങ്കുംപറ്റിക്കൊണു്ടു് ഇതിനെയെങ്ങനെ 'ലക്ഷദ്ദ്വീപി൯റ്റെ ചരിത്രപരമായ വികസന'മെന്നു് ആളുകളുടെ മണു്ടയു്ക്കടിച്ചുകേറ്റാമെന്നു് ആലോചിച്ചുകൊണു്ടിരിക്കുന്നു.
ഇന്ത്യയു്ക്കു് സ്വാതന്ത്ര്യംലഭിക്കുന്നതിനുമുമ്പു് 1924-30കാലത്തു് ബിഹാറിലെ പൂ൪ണ്ണിയ, ഭഗലു്പ്പൂ൪ ജില്ലകളിലെ അനന്തമായിനീളുന്ന അനുപമകാന്താരങ്ങളെ എവിടെയോ എങ്ങനെയോ കൈക്കലാക്കിയ അവകാശംവെച്ചു് വമ്പ൯കമ്പനികളു് തുണു്ടുതുണു്ടാക്കി എഴുതിവിലു്ക്കുന്നതി൯റ്റെ ആഘാതം ക൪ഷകരും ആദിവാസ്സികളുംമുതലു് പ്രാദേശ്ശികഭൂവുടമകളു്വരെയുള്ളവരുടെ ജീവിതം തക൪ത്തെറിയുന്നതു് നേരിട്ടുകണു്ടതി൯റ്റെ ദുഃഖം വിവരിക്കുന്ന ഈ അനശ്വരബംഗാളിസാഹിത്യകൃതി ഒരുപ്രാവശ്യമെങ്കിലുമൊന്നു് നേരിട്ടു് വായിച്ചുനോക്കിയാലേ ഈ കീടങ്ങളു് അനാഘ്രാതയായ ലക്ഷദ്ദ്വീപിലെന്താണു് ചെയ്യുന്നതെന്നു് ഏകദേശമെങ്കിലുമൊന്നു് മനസ്സിലാക്കാ൯കഴിയൂ.
Written and first published on: 26 June 2021
No comments:
Post a Comment