പെട്രോളു്വില പാക്കിസ്ഥാനിലു് അമ്പതും ഇന്ത്യയിലു് നൂറുമാണെങ്കിലു് മോദിയും ബീജേപ്പീയും അതിനെ ശത്രുരാജ്യമെന്നുവിളിക്കുന്നതിലു് അത്ഭുതമില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Terry McGraw. Graphics: Adobe SP.
1
പെട്രോളു്വില പാക്കിസ്ഥാനിലു് അമ്പതും ഇന്ത്യയിലു് നൂറുമാണെങ്കിലു് മോദിയും ബീജേപ്പീയും അതിനെ ശത്രുരാജ്യമെന്നുവിളിക്കുന്നതിലു് അത്ഭുതമില്ല. പാക്കിസ്ഥാനാണോ നരേന്ദ്രമോദിയും ബീജേപ്പീയുമാണോ ഇന്ത്യയുടെ ശത്രുവെന്നതിലേ ജനങ്ങളു്ക്കു് സംശയമുള്ളൂ. ലിറ്ററിനു് പതിനഞു്ചിലു്ത്താഴെ രൂപമാത്രം പെട്രോളിനു് വിലയുള്ള രാജ്യങ്ങളു് പെട്രോളുലു്പ്പാദക രാജ്യങ്ങളാണെന്നു് വേണമെങ്കിലു്പ്പറയാം. പക്ഷേ ഇന്ത്യയും ഒരു പെട്രോളു് ഉലു്പ്പാദകരാജ്യമാണല്ലോ. ബോംബേ ഹൈയ്യിലു്പ്പിന്നെ എന്താണുനടക്കുന്നതു്- ആഴക്കടലിലു്നിന്നു് പെട്രോളൂറ്റലല്ലേ? ആ പെട്രോളെവിടെ, അതു് റിലയ൯സ്സു് പെട്രോളിയത്തിനു് കുഴിച്ചെടുക്കാനവകാശംനലു്കിയിരിക്കയല്ലേ? ആസ്സാമിലെ ഡിഗു്ബോയിയിലു്നിന്നും എത്രയോ വ൪ഷമായി പെട്രോളു് കുഴിച്ചെടുക്കുണു്ടല്ലോ. ആസ്സാമിലും ഗുജറാത്തിലും ബോംബെയിലുംമാത്രമല്ല കൃഷു്ണാനദിയുടെയും ഗോദാവരീനദിയുടെയും തടങ്ങളിലുമെല്ലാം നിറയെ പെട്രോളുണു്ടു്. ആസ്സാമിലും ഗുജറാത്തിലുമുള്ളതി൯റ്റെ ഇരട്ടിയോളം അസംസ്സു്കൃതപെട്രോളു് മഹാരാഷ്ട്രയും രാജസ്ഥാനും മധ്യപ്പ്രദേശ്ശുമടങ്ങുന്ന പടിഞ്ഞാറ൯കടലോരത്തുണു്ടു്. തൊട്ടുപുറകിലു്ത്തന്നെ തമിഴു്നാടും ആന്ധ്രയും നാഗാലാ൯ഡും അരുണാചലു്പ്പ്രദേശ്ശുമുണു്ടു്. ഈ പെട്രോളുള്ളിടത്തെല്ലാം നാച്യുറലു് ഗ്യാസ്സുമുണു്ടു്, അതായതു് പ്രകൃതിവാതകവുമുണു്ടു്. അപ്പോളു് ഇന്ത്യയുടെ കടലിലും കരയിലുംനിന്നുള്ള ഇന്ത്യയുടെ പെട്രോളെവിടെ? അതിനെങ്ങനെ ഈവിലവന്നു? അതു് വിദേശരാജ്യങ്ങളിലു്നിന്നും ഇറക്കുമതിചെയ്യുന്ന പെട്രോളല്ലല്ലോ? 604 ദശലക്ഷം മെട്രിക്കു്ടണ്ണു് ക്രൂഡു് പെട്രോളിയവും 1290 ബില്യണു് ക്യൂബിക്കു്മീറ്റ൪ പ്രകൃതിവാതകവുംവരുന്ന ഈ ശേഖരം ഭാവിതലമുറയുടെ ആവശ്യത്തിനുവേണു്ടി റിസ൪വ്വായി നി൪ത്തിയിരിക്കുകയാണെങ്കിലു് അതുനമുക്കുമനസ്സിലാക്കാം, പക്ഷേ അതു് കുഴിച്ചെടുക്കുന്നുണു്ടല്ലോ!
2
അപ്രതീക്ഷിതമായി നേരിട്ടേക്കാവുന്ന ഉപയോഗത്തിനായി മംഗലാപുരത്തും വിശാഖപ്പട്ടണത്തും കേരളത്തിലെ പാടൂരുമായി മണ്ണിനടിയിലുള്ള മൂന്നു് അണു്ഡ൪ഗ്രൗണു്ടു് ടാങ്കുകളിലു് സൂക്ഷിച്ചിട്ടുള്ള കരുതലു്ശേഖരം വെറും പത്തുദിവസത്തേക്കേ വരൂവെന്നതു് ആരെയും ഭയപ്പെടുത്തുന്നതാണു്. എപ്പോളു്വേണമെങ്കിലും കുഴിച്ചെടുക്കത്തക്കതായി ഒരുക്കിയിട്ടിട്ടുണു്ടെന്നു് ഗവണു്മെ൯റ്റവകാശപ്പെടുന്ന എണ്ണപ്പാടങ്ങളും വിദേശരാജ്യങ്ങളിലു് വിലയു്ക്കുവാങ്ങി ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുണു്ടെന്നു് ഗവണു്മെ൯റ്റുപറയുന്ന കുഞ്ഞുശേഖരങ്ങളും ചേ൪ന്നാലു്പ്പോലുമതു് അന്താരാഷ്ട്രനിയമങ്ങളു്പ്രകാരം സൂക്ഷിക്കേണു്ടതിലുംതാഴെ വെറും എണു്പത്തേഴുദിവസത്തേക്കേവരൂ- അതിലൊന്നു് കുഴിച്ചെടുക്കപ്പെടുകയുംവേണം, മറ്റേതു് ഗതാഗതംനടത്തപ്പെടുകയുംവേണം, രണു്ടായാലും സംസു്ക്കരിക്കപ്പെടുകയുംവേണം.
ഇന്ത്യയിലു് ഉലു്പ്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വിലയുമായി വിദേശത്തുനിന്നും ഇറക്കുമതിചെയ്യപ്പെടുന്ന എണ്ണയുടെ വില ബാല൯സ്സുചെയ്യിക്കുന്നതിലു് വളരെ ഗുരുതരമായ വീഴു്ച്ചയും റിലയ൯സ്സുപോലുള്ള കോ൪പ്പറേറ്റു് എണ്ണക്കമ്പനികളോടു് വലിയ പക്ഷപാതിത്വവും കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റുകാണിച്ചു് ആപ്പാ൪ട്ടിയുടെ സ്വന്തം കരുതലു് ധനശേഖരങ്ങളിലു് വമ്പിച്ച വള൪ച്ചയുണു്ടാക്കിയെന്നുതന്നെയാണു് അവ൪ ഇന്ത്യയുടെ ഭരണമേറ്റെടുത്തതിനുശേഷമുള്ള കുതിക്കുന്ന എണ്ണവിലകളു് തെളിയിക്കുന്നതു്. അക്കൂട്ടത്തിലു് അതി൯റ്റെ നികുതിയായീടാക്കുന്ന ഭീമ൯തുകകളിലൊരുഭാഗം കേരളംപോലുള്ള എതി൪പ്പുസംസ്ഥാനങ്ങളു്ക്കുകൊടുത്തു് വരുതിയിലാക്കിയിട്ടു് കേന്ദ്രത്തിനുകിട്ടുന്നതു് ലോകത്തെ പടുകൂറ്റ൯പ്രതിമകളു് നി൪മ്മിക്കുന്നതുപോലുള്ള ആഭാസ്സവും അപഹാസ്യവുമായ ധൂ൪ത്തുകളു്ക്കുമുപയോഗിക്കുന്നു. ജനങ്ങളെച്ചൂഷണംചെയ്യുന്നതി൯റ്റെ സുഖംകയറിയ ഒരുത്ത൯ അതുപിന്നെനി൪ത്താ൯ ഒരുസാദ്ധ്യതയുമില്ല.
Written and first published on: 26 June 2021
great
ReplyDelete