Sunday 20 June 2021

630. മൂലധനനിക്ഷേപക൪ എഴുതിക്കൊടുക്കുന്നതിനപ്പുറം വായിക്കാ൯പോലുമുള്ള സ്വാതന്ത്ര്യവും അധികാരവുമില്ലാത്ത മുഖ്യമന്ത്രിമാരിലെത്തിയോ കേരളം?

630

മൂലധനനിക്ഷേപക൪ എഴുതിക്കൊടുക്കുന്നതിനപ്പുറം വായിക്കാ൯പോലുമുള്ള സ്വാതന്ത്ര്യവും അധികാരവുമില്ലാത്ത മുഖ്യമന്ത്രിമാരിലെത്തിയോ കേരളം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


മൂലധനനിക്ഷേപക൪ എഴുതിക്കൊടുക്കുന്നതിനപ്പുറം വായിക്കാ൯പോലുമുള്ള സ്വാതന്ത്ര്യവും അധികാരവുമില്ലാത്ത മുഖ്യമന്ത്രിമാരിലെത്തിയോ കേരളം? സംസ്ഥാനത്തി൯റ്റെ ഭരണാധിപ൯ പാരതന്ത്ര്യത്തിലാണെങ്കിലു് ഭരണമെങ്ങനെ സ്വതന്ത്രമായിനടക്കും? സ്വന്തമായി ഒരഭിപ്രായംപോലുംപറയാനുള്ള അവകാശമില്ലാത്ത ഒരാളിലെങ്ങനെ കേരളജനത അവരുടെ ഭരണമേലു്പ്പിച്ചു? മനുഷ്യാവകാശത്തി൯റ്റെയും പൗരാവകാശത്തി൯റ്റെയും ജനാധിപത്യത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും അന്താരാഷ്ട്രനിയമങ്ങളും മാനദണ്ഡങ്ങളുംവെച്ചു് പരിശോധിക്കുമ്പോളു് അതിനു് വേദിയൊരുക്കുന്ന മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നീ വാ൪ത്താമാധ്യമങ്ങളു് അങ്ങേയറ്റം ഗുരുതരമായ ഒരു കുറ്റവും ജനാധിപത്യ-ജനവഞു്ചനയുമല്ലേ ചെയു്തുകൊണു്ടിരിക്കുന്നതു്- അതി൯റ്റെ ഏകപക്ഷീയമായ രാഷ്ട്രീയകുബുദ്ധതയിലേക്കു് തലു്ക്കാലമിവിടെ കടക്കുന്നില്ലെങ്കിലും? ഒരാളുടേതല്ലാതെ മറ്റൊരാളുടെ അഭിപ്രായങ്ങളു് ഒരാളിലൂടെ പ്രതിദിനം പൊതുജനങ്ങളോടുപറയിപ്പിക്കുന്ന കേരളത്തിലെ ടെലിവിഷ൯ മാധ്യമങ്ങളു് ബ്ലാക്കു്മെയിലിംഗിലു്പ്പങ്കെടുക്കുകയല്ലേ ചെയു്തുകൊണു്ടിരിക്കുന്നതു്? അതോ ഇതു് അവ൪തന്നെസംഘടിപ്പിക്കുന്ന ക്രൈമാണോ? അന്താരാഷ്ട്രമാധ്യമനിയമങ്ങളനുസരിച്ചു് ഇതു് വളരെ ഗുരുതരമായൊരു കുറ്റമാണു്. ഇതുപോലുള്ള കുറ്റങ്ങളു് ചെയു്തതിനാണു് അലു്-ജസ്സീറയുടെ താവളമായ ബഹുനിലമന്ദിരം സ്വന്തംരാജ്യത്തിരുന്നുകൊണു്ടു് മിസ്സൈലുകളുപയോഗിച്ചു് തക൪ത്തതെന്നാണു് 2021 ജൂണു് ആദ്യം ഇസ്രായേലു് ഗവണു്മെ൯റ്റുപറഞ്ഞതു്- അതായതു് ഒരാളു് നേരിട്ടു് പ്രത്യക്ഷപ്പെടാതെ മറ്റൊരാളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ തോക്കി൯മുനയിലു് നി൪ത്തിയോ തനിക്കുപറയാനുള്ളതു് അയാളിലൂടെ പറയുന്നതു് സ്ഥിരമായി പ്രക്ഷേപണംചെയു്തതിനു്. തുടങ്ങിയതിനുശേഷം ഇത്രയുംവ൪ഷവും ഒളിച്ചിരുന്നു് കുറ്റകൃത്യംചെയ്യുന്നവ൯റ്റെയും ഭീകരപ്പ്രവ൪ത്തക൯റ്റെയും കൊലപാതകിയുടെയും ശബ്ദമായിരുന്നു അലു്-ജസ്സീറ. മാനവരാശിക്കെതിരായ കുറ്റകൃത്യമായതുകൊണു്ടാണു് അലു്-ജസ്സീറയുടെ തക൪ക്കലു് ലോകമാസ്സകലം ന്യായീകരിക്കപ്പെട്ടതു്. ഇത്രയുംവലിയ കുറ്റകൃത്യങ്ങളു് ചെയ്യുന്നവ൯മാ൪ക്കെന്തു് സ്വതന്ത്രമാധ്യമാവകാശം അനുവദിക്കുന്നു! കേരളത്തിലെ ഈ മാധ്യമങ്ങളു് ചെയു്തുകൊണു്ടിരിക്കുന്നതും അതുമായെന്തു് വ്യത്യാസമാണുള്ളതു്?

Written and first published on: 19 June 2021


 

 

 

No comments:

Post a Comment