Monday, 21 June 2021

632. ഭയഭീതമായ ബാല്യംസമ്മാനിച്ചു് ഒരു തലമുറയെത്തക൪ത്തു് കേരളത്തിലെ മാധ്യമങ്ങളും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളും

632

ഭയഭീതമായ ബാല്യംസമ്മാനിച്ചു് ഒരു തലമുറയെത്തക൪ത്തു് കേരളത്തിലെ മാധ്യമങ്ങളും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By AmberMB. Graphics: Adobe SP.


1

നാളെ നിലനിലു്ക്കുമോ ഇല്ലയോയെന്നു് ഉറപ്പില്ലാതാവുമ്പോളു് ഒരു സമൂഹം ആദ്യം ഉറപ്പുവരുത്തുന്നതു് കുട്ടികളുടെ നിലനിലു്പ്പാണു്- അവ൪ ശാരീരികമായി കേടുപാടുകളില്ലാതെയിരിക്കുമെന്നും മാനസികമായി ഭയഭീതരാകില്ലെന്നും. അവ൪ നിലനിലു്ക്കുമെങ്കിലു് അവരിലൂടെ സമൂഹം നിലനിന്നുകൊള്ളും, മനുഷ്യരാശി പ്രയാണം തുട൪ന്നുകൊള്ളും. പ്ലേഗി൯റ്റെയും മസൂരിയുടെയും കാലംമുതലു് ലോകസമൂഹമിതു് ചെയു്തുവരുന്നതാണു്. ഈ രോഗങ്ങളു്പട൪ന്നു് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിരുന്നകാലത്തും സമൂഹം നിലനിന്നതു് കുട്ടികളുടെകാര്യത്തിലെടുത്ത കരുതലു്കൊണു്ടാണു്. അവ൪ ശാരീരികമായി സുരക്ഷിതരാണെന്നും മാനസികമായി ഭയഭീതരാകുന്നില്ലെന്നും ഉറപ്പുവരുത്തി. രോഗസംക്രമണംകൂടിയതും അതിവേഗത്തിലായതും പിടികൂടിയാലു് മരണപ്പെടുമെന്നുറപ്പുള്ളതുമായ മാരികളായിരുന്നു അതുരണു്ടും- അന്നു്. ഇടയു്ക്കിടയു്ക്കു് അവയുടെ ചക്രങ്ങളു് ലോകത്തെക്കറങ്ങി കടന്നുപോയു്ക്കൊണു്ടേയിരുന്നു. ഇപ്പോളു് ലോകരാജ്യങ്ങളിലു് കൊറോണാപടരുമ്പോളു് കുട്ടികളുടെകാര്യത്തിലുള്ള ആ കരുതലു് ഇന്ത്യപോലുള്ള രാജ്യങ്ങളും കേരളംപോലുള്ള സംസ്ഥാനങ്ങളും എടുക്കുന്നുണു്ടോയെന്നുചോദിച്ചാലു് ഇല്ലായെന്നാണുത്തരം. തികച്ചും അരക്ഷിതവും ഭീതിനിറഞ്ഞതുമായ ഒരന്തരീക്ഷമാണു് ഗവണു്മെ൯റ്റും മാധ്യമങ്ങളുമെല്ലാമടങ്ങുന്ന ഭരണവ്യവസ്ഥ കുട്ടികളു്ക്കു് ഉണു്ടാക്കിനലു്കിയിരിക്കുന്നതു്.


2

ഒരച്ഛ൯ കൊറോണാവന്നുമരിക്കുമ്പോളു് ഒരു കുട്ടി അനാഥനാവുന്നു. അവ൯റ്റെ ജീവിതം അന്നുമുതലു് അന്യരുടെ ദാസ്യത്തിലാണു്. ഒരാളുടെ മടിയിലിരുന്ന അവ൯ ഇപ്പോളെവിടെയോ മണ്ണുപൊടിയുംപുരണു്ടു് കിടക്കുകയാണു്- അങ്ങനെ അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണം ഏതോ വിദേശകണു്സ്സളു്ട്ട൯സ്സികളു്ക്കും സംഘടനകളു്ക്കും പണമുണു്ടാക്കിക്കൊടുക്കാനായി കേന്ദ്രഗവണു്മെ൯റ്റും സംസ്ഥാനഗവണു്മെ൯റ്റും ഏറ്റെടുക്കുമെന്നു് രാഷ്ട്രീയമൈലേജിനുവേണു്ടി രണു്ടുഗവണു്മെ൯റ്റുകളിലെയും രാഷ്ട്രീയചട്ടുകനായകങ്ങളു് ഇടയു്ക്കിടയു്ക്കെണീറ്റുനിന്നു് പറഞ്ഞുകൊണു്ടിരിക്കുന്നുണു്ടെങ്കിലും. ഒരു രണു്ടാനച്ഛ൯ കടന്നുവരുകയാണെങ്കിലു് അതോടെയവ൯റ്റെ ജീവിതം നരകമായി. പക്ഷേ അങ്ങനെയൊരാളു് കടന്നുവന്നില്ലെങ്കിലു് അന്നുമുതലാക്കുടുംബം പട്ടിണിയിലുമായി. അങ്ങനെയെത്രയോ കുടുംബം കേരളത്തിലു് ആത്മഹത്യചെയു്തുകൊണു്ടിരിക്കുന്നു- ഭരണാധിപ൯മാ൪ പണു്ടു് കോളേജിലു്പ്പഠിച്ചകാലത്തു് വടിവാളുകളുടെയും ഊരിപ്പിടിച്ച കത്തികളുടെയും ഇടയിലൂടെനടന്നെന്നു് വീരസ്യവും പോഴത്തവും പറഞ്ഞുകൊണു്ടിരിക്കുമ്പോളു്ത്തന്നെ! പെണു്കുഞ്ഞുങ്ങളുടെയും കാര്യമതേ- അവരുടെ ജീവിതം കൂടുതലു് നരകമാവുന്നു. അമ്മപോയി അതോടെയൊരു രണു്ടാനമ്മവരുമ്പോഴുമതേ- പണു്ടത്തേതിലു്നിന്നുവ്യത്യസു്തമായി ഇപ്പോളു് രണു്ടാനച്ഛ൯മാരും രണു്ടാനമ്മമാരും എപ്പോളു്വേണമെങ്കിലും കടന്നുവരുകയുംചെയ്യുന്നുമുണു്ടു്.

3

ഇതിലു് ഏറ്റവും ഭയജനകമായ വസു്തുത ഇതിലു് ഏതും എപ്പോളു്വേണമെങ്കിലും സംഭവിക്കാം, ഇതിലു് ഏതു് അവസ്ഥയിലേക്കുവേണമെങ്കിലും തങ്ങളു് ഇപ്പോളു് എപ്പോളു്വേണമെങ്കിലും എടുത്തു് എറിയപ്പെടാം, എന്നു് ഇപ്പോളു് ആ കുഞ്ഞുങ്ങളു്ക്കറിയുകയുംചെയ്യാം. പണു്ടവ൪ക്കതറിയില്ലായിരുന്നു, അനുഭവിച്ചുതുടങ്ങുമ്പോഴേ അറിഞ്ഞിരുന്നുള്ളൂ. ആ ഭീതിയാണു് അവരുടെ കണ്ണുകളിലിപ്പോളു് എവിടെനോക്കിയാലും കാണുന്നതു്, അതുകൊണു്ടാണു് ഒരുവീട്ടിലു്നിന്നും കുട്ടികളുടെ ശബ്ദമിപ്പോളു് പഴയപോലെ കേളു്ക്കാത്തതു്, അവരെ പുറത്തു് കളിക്കാനൊന്നുംകാണാത്തതു്, അവ൪ പതിഞ്ഞ ശബ്ദത്തിലു്മാത്രം സംസാരിക്കുന്നതു്- കേരളത്തെസ്സംബന്ധിച്ചിടത്തോളം മലയാളമനോരമ മാതൃഭൂമി ഏഷ്യാനെറ്റു് എന്നിങ്ങനെയുള്ള മാധ്യമങ്ങളും പിണറായിവിജയ൯ മുഖ്യമന്ത്രിയായി ഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇവരുടെ തണലിലും നിഴലിലുമുറങ്ങുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കൊടുംകുറ്റവാളികളുംപട൪ത്തിയ ഭീതി! ശരീരം തളരുമ്പോഴല്ല മനസ്സുതളരുമ്പോഴാണു് ജീവിതംതകരുന്നതു്. ഇവ൪ക്കുഭരിക്കാനായി ഒരു ഭയന്നതലമുറയെ സൃഷ്ടിച്ച ഈ കൊടുംപാപികളു് അടുത്തു് ഇവരുടെ മക്കളു്ക്കും മരുമക്കളു്ക്കും ഭരിക്കാനായി ഒരു തള൪ന്നതലമുറയെ സൃഷ്ടിക്കുകയാണു്.


4

കഴിഞ്ഞ മൂന്നുദശാബ്ദക്കാലമായി മൂന്നുവയസ്സുമുതലു്തന്നെ കുട്ടികളുടെ ജീവിതത്തിലും മനോമണ്ഡലത്തിലുമുള്ളതാണു് സു്ക്കൂളും സു്ക്കൂളിലേക്കുള്ള യാത്രയും കൂട്ടുകാരും ക്ലാസ്സും അധ്യാപകരും. അതായതു്, മൂന്നുവയസ്സുമുതലു് സമൂഹത്തി൯റ്റെ ഒരു ക്രോസ്സു്-സെക്ഷ൯കണു്ടു് അതുമായി പരിചയിച്ചു് അതിനനുരൂപമായരീതിയിലു് സ്വന്തം കാഴു്ച്ചപ്പാടുകളും നിലപാടുകളും ജീവിതവും ക്രമീകരിച്ചും, വീട്ടിലു്ക്കാണാ൯കിട്ടാതെ ആദ്യമായിക്കാണുന്ന ആ സാമൂഹ്യമണ്ഡലത്തിലു് അടിയും പിച്ചും നുള്ളും തള്ളിയിടലും ചവിട്ടുംകിട്ടാതെ നിലനിലു്ക്കാ൯ വളരെ വിട്ടുവീഴു്ച്ചകളു് മറ്റുള്ളവരോടുചെയ്യുന്നതു് ശീലിച്ചും, തികഞ്ഞ സാമൂഹ്യജീവികളും സമൂഹോലു്പ്പന്നങ്ങളുമായാണവ൪ വള൪ന്നുവന്നിരുന്നതു്. രാവിലെ കുളിപ്പിച്ചു് മുടിയുംചീകിയൊരുക്കി പൊട്ടുംതൊടുവിച്ചു് ഒരു പൂവുംവെച്ചുകൊടുത്തു് നല്ലവസു്ത്രമൊക്കെദ്ധരിപ്പിച്ചു് സുന്ദരികളും സുന്ദര൯മാരുമായി സു്ക്കൂളിലേക്കുപറഞ്ഞുവിടുന്ന കുട്ടികളു് വൈകിട്ടു് അലങ്കോലമായി മുട്ടുംമുറിഞ്ഞു് വന്നുകയറുമ്പോളു് പുറത്തു് ആ സമൂഹത്തിലു് എന്തൊക്കെയാണുനടക്കുന്നതെന്നു് നമ്മളറിഞ്ഞിരുന്നു. ഒരു വിദേശയാക്രമണമടക്കം എന്തുപ്രതിസന്ധി രാഷ്ട്രംനേരിട്ടാലും അതിനെയതിജീവിക്കാനുള്ള പരിശീലനമാണു് നമ്മുടെ കുട്ടികളു്ക്കു് ആ കിട്ടുന്നതെന്നു് നമ്മളു് രഹസ്യമായി സന്തോഷിച്ചിരുന്നു

മുതി൪ന്നകുട്ടികളാകട്ടേ വീട്ടുകാരോടുപറയാ൯പറ്റാത്ത മാനസ്സികപ്പ്രശു്നങ്ങളു് കൂട്ടുകാരോടും അധ്യാപക൯മാരോടും അധ്യാപികമാരോടും പറഞ്ഞുമാണു് വലിയ മാനസ്സികത്തക൪ച്ചകളില്ലാതെ കഴിഞ്ഞുവന്നിരുന്നതു്. എപ്പോഴും തങ്ങളുടെ മുഖത്തുനോക്കിക്കൊണു്ടിരിക്കുന്ന ആ അരുമകളുടെ മുഖത്തെ ഓരോന്നുപറയുമ്പോഴുള്ള ഓരോ ഭാവമാറ്റവും വായിച്ചറിയാനും അതെന്തുകൊണു്ടായിരുന്നുവെന്നു് ചോദിച്ചറിയാനും അച്ഛനമ്മമാരേക്കാളു് ആ അധ്യാപക൯മാരും അധ്യാപികമാരും മിടുക്ക൯മാരും മിടുക്കികളുമായിരുന്നു. ആ യഥാ൪ത്ഥരക്ഷാക൪ത്തൃസാന്നിദ്ധ്യം ഒറ്റയടിക്കുക്കുനഷ്ടപ്പെട്ട കുട്ടികളുടെ ഒരു തലമുറയാണിന്നു് വീട്ടിനുപുറത്തിറങ്ങാതെ കേരളത്തിലു് വള൪ന്നുവരുന്നതെന്നതു് മാധ്യമങ്ങളെയും ഗവണു്മെ൯റ്റിനെയും രാഷ്ട്രീയപ്പാ൪ട്ടികളെയുമൊഴിച്ചു് വിവേകമുള്ള ഏതൊരു പൗരനെയും ഭയപ്പെടുത്തുന്നു, ആശങ്കാകുലരാക്കുന്നു.

5

2019മുതലു് ആ ക്രോസ്സു്-സെക്ഷനും ആ സാമൂഹ്യജീവിതവും ആ മാനസികസ്സ്വഭാവരൂപീകരണവും കുട്ടികളുടെലോകത്തുനിന്നും പെട്ടെന്നപ്പ്രത്യക്ഷമായി. അവ൪ വീട്ടിനകത്തിരിപ്പായി. നമ്മളേറ്റവുംകൂടുതലു് സമയം കാണുന്നയാളെയാണല്ലോ കുട്ടിക്കാലംമുതലേ നമ്മളനുകരിക്കുന്നതു്! കുട്ടികളേറ്റവുംകൂടുതലു് സമയം കണു്ടിരുന്നതു്, ഏറ്റവുംകൂടുതലു് സമയം നോക്കിക്കൊണു്ടിരുന്നിരുന്നതു്, സ്വന്തമച്ഛ൯റ്റെയുമമ്മയുടെയും മുഖങ്ങളാണോ മണിക്കൂറുകളു് നോക്കികൊണു്ടിരുന്ന അധ്യാപക൯മാരുടെയും അധ്യാപികമാരുടെയും മുഖങ്ങളാണോ, കൂടുതലനുകരിക്കുന്നതു് അവരെയാണോ അച്ഛനെയുമമ്മയെയുമാണോയെന്നു്, എടുത്തുപറയേണു്ടതുതന്നെയില്ല. പെട്ടെന്നതുമാറി. വീട്ടിലെ കലഹങ്ങളു് ഇപ്പോഴാണു് കുട്ടികളു് ശരിയായിട്ടുകാണുന്നതു്. പക്ഷേ അതുചെന്നുപറയാനും സങ്കടപ്പെടാനും ഇപ്പോളാരുമില്ല. സംസാരംതന്നെ അപ്രത്യക്ഷമായി. ആരെങ്കിലുംവന്നു് സംസാരിച്ചെങ്കിലെന്നാഗ്രഹിച്ചാണു്- മോളെന്തിനിവിടെ നിലു്ക്കുന്നുവെന്നു് ചോദിച്ചാലുംമതി, അത്രയെങ്കിലുമായി!- ജന്നലിലൂടെകാണുന്ന ആ കുഞ്ഞുമുഖങ്ങളു് അവിടെവന്നുനിലു്ക്കുന്നതു്, പക്ഷേ എന്തുചെയ്യാം, വഴിയിലൂടെ കടന്നുപോയ ആ അവസാനത്തെയാളും എന്തോ കൊടുംഭാരം വഹിക്കുന്നപോലെ അവരെത്തിരിഞ്ഞൊന്നുനോക്കുകയോ കൈയ്യെടുത്തുവീശിക്കാണിക്കുകയോപോലും ചെയ്യാതെ തൊഴിലുനശിച്ചതി൯റ്റെയും കുടുംബം പട്ടിണിയായതി൯റ്റെയും സ്വന്തം മനോവിഷമങ്ങളുംപേറി തലയുംതാഴു്ത്തി നടന്നുപോവുകയാണുചെയു്തതു്. അവ൪ കാണുന്നവരെല്ലാം അങ്ങനെതന്നെയാണു്. സന്തോഷമുള്ള ആരുമില്ല- സന്ധ്യക്കു് ടീവീയിലു്ക്കാണുന്ന കുറേ വികൃതരാഷ്ട്രീയജീവികളല്ലാതെ. സംസാരമെന്ന ഫാക്കലു്റ്റിതന്നെ പതറുന്നു. ചാറ്റ൪ബോകു്സ്സുകളായിരുന്ന കുട്ടികളൊക്കെയിപ്പോളു് നിശബ്ദമാണു്, ഉള്ളിലെന്തോ പുകയുന്നുമുണു്ടു്. വിക്കുള്ള കുട്ടികളുടെയെണ്ണം കൂടിക്കൊണു്ടിരിക്കുകയാണെന്നു് രാഷ്ട്രീയപാതകികളായ നമ്മളറിയുന്നില്ല. അച്ഛനുമമ്മയുമൊക്കെ എത്രവിരസജീവികളാണെന്നു് സു്ക്കൂളുനഷ്ടപ്പെട്ടപ്പോളു് കുട്ടികളു് ആദ്യമായി തിരിച്ചറിഞ്ഞു. ഇതി൯റ്റെ ഭവിഷ്യത്തുകളു് ഓരോ വീട്ടിലും നമ്മളിപ്പോളു് അനുഭവിച്ചുതുടങ്ങിയിരിക്കുകയാണെന്നു് രാത്രി പാത്രംമുട്ടിയാലും സന്ധ്യക്കു് റ്റീവീപ്പ്രസംഗംനടത്തിയാലും കൊറോണാപോകുമെന്നു് ഇളകിമറിഞ്ഞാനന്ദംവഴിഞ്ഞുനടക്കുന്ന നമ്മളറിയുന്നില്ല.


6

2600 കൊല്ലങ്ങളു്ക്കുമുമ്പു്, ബി. സി. ആറാംനൂറ്റാണു്ടിലു്, കുട്ടികളു് അധ്യാപക൯റ്റെ വീട്ടിലു്പ്പോയി ദാസ്യവേലചെയു്തു് അയാളു് അയാളു്ക്കിഷ്ടമുള്ളവരെമാത്രം അയാളു്ക്കിഷ്ടമുള്ളതുമാത്രം പഠിപ്പിക്കുന്ന ഗുരുകുലസമ്പ്രദായമവസാനിപ്പിച്ചു് അധ്യാപകരെല്ലാം ഒരിടത്തുവരുകയും വിദ്യാ൪ത്ഥികളു് അവിടെച്ചെല്ലുകയും മു൯കൂട്ടിനിശ്ചയിക്കപ്പെട്ട ഒരു സിലബസ്സിനനുസരിച്ചു് വിദ്യാഭ്യാസംനടക്കുകയും ചെയ്യുന്ന അക്കാദമിയെന്ന ടൃൂട്ടോറിയലാരംഭിച്ചു് ഗ്രീസ്സിലു് പ്ലേറ്റോയെന്ന സമ്പന്നപ്രഭുപുത്ര൯ ലോകത്തെ മാറ്റിമറിച്ച അക്കാദമിക്കു് വിദ്യാഭ്യാസസമ്പ്രദായത്തിനു് തുടക്കംകുറിച്ചു. രണു്ടായിരത്തറുന്നൂറുകൊല്ലം ലോകത്തി൯റ്റെ സകലമാറ്റങ്ങളു്ക്കും കാരണമായ ആ അക്കാദമിക്കു് വിദ്യാഭ്യാസസമ്പ്രദായമാണിപ്പോളു് തക൪ന്നുകൊണു്ടിരിക്കുന്നതു്. നമ്മളു് ആ അപകടത്തെക്കുറിച്ചുള്ള ലേഖനങ്ങളോ വീഡിയോപ്പരിപാടികളോ കാണാത്തതെന്തു്? എസ്സു്. എഫു്. ഐ.പോലുള്ള വിദ്യാ൪ത്ഥിസംഘടനകളോ ഡീ.വൈ.എഫു്.ഐ.പോലുള്ള യുവജനസംഘടനകളോ കെ.ജി.ടി.ഏ.യും ഏ.കെ.പി.സി.ടി.
ടി.ഏ.യുംപോലുള്ള അധ്യാപകസംഘടനകളോ കേരളശാസു്ത്രസാഹിത്യപരിഷത്തുപോലുള്ള ജനകീയശാസു്ത്രസംഘടനകളോ പുരോഗമനകലാസാഹിത്യസംഘംപോലുള്ള സാമൂഹ്യസാഹിത്യസംഘടനകളോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള രാഷ്ട്രീയപ്പാ൪ട്ടികളോ പിണറായി വിജയ൯പോലുള്ള മുഖ്യമന്ത്രിമാരോ ഏഷ്യാനെറ്റും മലയാളമനോരമയും മാതൃഭൂമിയുംപോലുള്ള മാധ്യമങ്ങളോ അതിനെക്കുറിച്ചു് എഴുതുന്നതു് കാണുകയോ പ്രസംഗിക്കുന്നതോ ച൪ച്ചസംഘടിപ്പിക്കുന്നതോ കേളു്ക്കുകയോ ചെയ്യാത്തതെന്തുകൊണു്ടു്?

7

ഈ തമസ്സി൯റ്റെ ശക്തികളു് ആ വന്നണഞ്ഞുകൊണു്ടിരിക്കുന്ന അന്ധകാരത്തിനകത്തുനിന്നും ഭരണാധികാരത്തി൯റ്റെ ബീഭത്സവസു്തുക്കളു് കോരിയെടുക്കാ൯ കാത്തിരിക്കുകയാണു്, അനെയറോബിക്കു് ബാക്ടീരിയകളായ പുഴുക്കളു്ക്കു് കാ൪ബ്ബണു് ഡൈയോകു്സ്സൈഡുപോലെ ആ അന്ധകാരമവ൪ക്കാവശ്യമാണു്, അതുകൊണു്ടവ൪ മിണു്ടാതിരിക്കുകയാണു്. രാഷ്ട്രീയ-മതാന്ധതയും അധികാരമദവുംകൂടി തല്ലിക്കെടുത്തിയ ആ ഏകാന്തദീപം മറഞ്ഞപ്പോഴാണു് ലോകത്താദ്യമായി ചരിത്രത്തിലു് രേഖപ്പെടുത്തപ്പെട്ട കൂരിരുട്ടുപരന്നതു്. അക്കാലത്തിലാണു് ഇരുട്ടി൯റ്റെ സ൪പ്പസന്തതികളു് ക്രിസ്സു്തുവിനെ തൂക്കിക്കൊല്ലുന്നതുമുതലു് സാവോനരോളയെ ചുട്ടുകൊല്ലുന്നതുവരെയുള്ള ക്രൂരകൃത്യങ്ങളെല്ലാം ഭരണംപിടിക്കുന്നതിനും ഉള്ളഭരണം നിലനി൪ത്തുന്നതിനുംവേണു്ടിച്ചെയു്തതു്- ഈ വളരെയടുത്തകാലത്തു് പതിനാറാംനൂറ്റാണു്ടി൯റ്റെ തുടക്കംവരെയും. അന്ധകാരയുഗങ്ങളെന്നാണു് നമ്മളു് ആ അഭിശപു്തകാലത്തെ വിളിക്കുന്നതുതന്നെ. അതിലേക്കാണിവരീ കുട്ടികളെക്കൊണു്ടുപോകുന്നതു്- നമ്മളതിനെ തടയാതിരിക്കുന്നിടത്തോളം. പക്ഷേ നമ്മളാണെങ്കിലവ൯മാരുടെ റ്റീവീക്കൊണാരണമടിയുംകേട്ടുകൊണു്ടു് മദൃശാലകളെങ്കിലും തുറക്കുമെന്ന ആനുകൂല്യം പ്രഖ്യാപിക്കുമോയെന്നുനോക്കി സമ്പൂ൪ണ്ണ ലോക്കു്-ഔട്ടിനകത്തു് മതിമറന്നിരിക്കുകയാണു്. ഭരണാധികാരികളു് ജനങ്ങളെ എങ്ങനെ എന്തിലേക്കാണുകൊണു്ടുപോകുന്നതെന്ന ക്രിസ്സു്തുവി൯റ്റെ കുന്നി൯മുകളു്പ്പ്രസംഗവും സാവോനരോളയുടെ തെരുവുമൈതാനപ്പ്രസംഗവും വായിക്കേണു്ടയാളുകളു് പിണറായി വിജയ൯റ്റെ റ്റീവീപ്പ്രസംഗവുംകേട്ടുകൊണു്ടിരിക്കുകയാണു്!


കൊറോണാകാരണം സു്ക്കൂളുംപൂട്ടി നാടുംപൂട്ടി വീട്ടിനകത്തുകുടുങ്ങിയ കുട്ടികളെ റ്റീവീക്കമ്പനികളു് കാണിച്ചുകൊണു്ടിരിക്കുന്നതു് അനുകരണയോഗ്യമായ മുഖങ്ങളോ?

8

ഇങ്ങനെ കൊറോണാകാരണം സു്ക്കൂളുംപൂട്ടി നാടുംപൂട്ടി വീട്ടിനകത്തുകുടുങ്ങി സദാസമയവും വീട്ടിനകത്തുകിട്ടി ടീവീയിലു് നോക്കിക്കൊണു്ടിരിക്കുന്ന കുട്ടികളെ ഈ മാധ്യമങ്ങളും ഈ ഗവണു്മെ൯റ്റും ഈ രാഷ്ട്രീയപ്പാ൪ട്ടികളും കാണിച്ചുകൊണു്ടിരിക്കുന്നതു് എന്താണെന്നുള്ളതും എങ്ങനെയുള്ളവരുടെ മുഖങ്ങളാണെന്നുള്ളതും വളരെ പ്രസക്തമാണു്, അതു് ആ൪ക്കുമൊരു പ്രശു്നമല്ലെങ്കിലും ഈ കുട്ടികളു്ക്കും അവരിലൂടെ രൂപംകൊള്ളാ൯പോകുന്ന അടുത്ത തലമുറയു്ക്കും അതൊരു വലിയപ്രശു്നമാണു്. ഇന്നു് ഏറ്റവുംകൂടുതലു് സമയം കുട്ടികളു് ടീവീയിലു്ക്കാണുന്ന മുഖങ്ങളെ അവ൪ അനുകരിക്കുകയാണെങ്കിലു്- കുട്ടികളാണെങ്കിലു് അനുകരിക്കുമെന്നുറപ്പാണു്- ജഡു്ജിമാരെ വിലയു്ക്കെടുത്തു് അനുകൂലവിധികളു് സമ്പാദിക്കാ൯ കഴിയാത്തിടത്തോളംകാലം അവരെല്ലാം ജയിലിലാകുമെന്നുറപ്പാണു്. അതുകൊണു്ടാണു് നമ്മളിലു് എല്ലാവരെയുമല്ലെങ്കിലും നമ്മളിലു് കുറേപ്പേരുടെയെങ്കിലും വലിയൊരുപ്രശു്നംകൂടിയായിതു് മാറുന്നതു്.

9

കേരളത്തിലടുത്തകാലത്തായി ഏറ്റവുംകൂടുതലു് ജനങ്ങളെ ഭയപ്പെടുത്തുന്നതും സ്വസ്ഥതനശിപ്പിക്കുന്നതും മയക്കുമരുന്നുകച്ചവടം, സു്ത്രീപീഢനം, ബാലികാപീഢനം, ലൈംഗികകൊലപാതകം, സംഘംചേ൪ന്നാക്രമിച്ചു് ഏറ്റവും കിരാതവും ക്രൂരവുമായി വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തലു്, വിദേശരാജ്യങ്ങളിലു്നിന്നും സ്വ൪ണ്ണവും വൈഡൂര്യവുംമറ്റും കള്ളക്കടത്തുനടത്തലു്, സ൪ക്കാ൪സ്ഥാപനങ്ങളിലു്നിന്നും സഹകരണസംഘങ്ങളിലു്നിന്നും ഗവണു്മെ൯റ്റുട്രഷറിയിലു്നിന്നും ഉന്നത൯മാ൪തന്നെ നാനാവഴിയിലു് പണംകടത്തലു്, പലരീതിയിലുള്ള അഴിമതി, കനത്ത കൈക്കൂലി, നിയമവും യോഗ്യതയും അ൪ഹതയുംനോക്കാതെ പണംവാങ്ങിയും ബന്ധുക്കളു്ക്കും അനധികൃതനിയമനം, പി൯വാതിലു്നിയമനം, പുറംവാതിലു്നിയമനം, നിയമസഭാംഗങ്ങളുംമറ്റുമായ ജനപ്പ്രതിനിധികളുടെ അക്രമങ്ങളും ക്രിമിനലു്ക്കുറ്റകൃത്യങ്ങളും പൊതുമുതലു്നശീകരണവും, എന്നിങ്ങനെ എണ്ണിയാലു്ത്തീരാത്ത അവിഹിതയനിഷ്ടസംഭവങ്ങളുടെ വാ൪ത്തകളാണു്. ഇതുമായി ബന്ധപ്പെട്ടു് കോണു്ഗ്രസ്സു്, ബീജേപ്പീ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ. എന്നിങ്ങനെ എല്ലാ രാഷ്ട്രീയപ്പാ൪ട്ടികളെക്കുറിച്ചും വാ൪ത്തകളും കേസ്സുകളും വന്നിട്ടുണു്ടു്, വരുന്നുണു്ടു്. പ്രതിദിനം ഡസ്സ൯കണക്കിനു് ഇവ കേരളത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നു. ഈ നാടും ഈ സമൂഹവും ഒട്ടും സുരക്ഷിതമല്ല, തങ്ങളു്ക്കു് ഒട്ടും ജീവിക്കാ൯പറ്റിയതല്ല, എന്നൊരു സന്ദേശമാണിതു് പത്രംവായിച്ചില്ലെങ്കിലു്പ്പോലും സദാ റ്റീവീകാണുന്ന കുട്ടികളു്ക്കുനലു്കുന്നതു്. അവരുടെ കുഞ്ഞുമനസ്സുകളിലുണു്ടാവുന്ന ആഘാതവും അതനുസരിച്ചവരുടെ കാഴു്ചപ്പാടിലും ജീവിതരീതിയിലും മാറിവരുന്ന അനാശാസ്യപ്പ്രവണതകളും ആരെങ്കിലും ശ്രദ്ധിച്ചിട്ടുള്ളതായിക്കാണുന്നില്ല- അവരുടെ രക്ഷാക൪ത്താക്കളൊഴിച്ചു്. പത്രങ്ങളോ മാധ്യമങ്ങളോ ഗവണു്മെ൯റ്റോ ഇതു് വകവെക്കുന്നേയില്ല. ഈപ്പറഞ്ഞ മുഴുവ൯പാ൪ട്ടികളിലുംവെച്ചു് ഏറ്റവുംകൂടുതലു് നേതാക്കളും പ്രവ൪ത്തകരും ഇതിലൊക്കെകുരുങ്ങി ഒരു വളരെമോശംപാ൪ട്ടിയാണതെന്നു് കുട്ടികളു്ക്കിടയിലു് ധാരണയുണു്ടാക്കിയിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ആപ്പാ൪ട്ടിയുടെ കേരളത്തിലെ ഏറ്റവുംവലിയ നേതാവിനെത്തന്നെ,- അയാളു് മുഖ്യമന്ത്രിയാണെങ്കിലു്പ്പോലും- സദാസമയവും ടീവിയിലു്ക്കാണിച്ചുകൊണു്ടു് അയാളുടെ പാ൪ട്ടിയുടെ ഈപ്പരിപാടികളു് അനുകരിക്കാ൯ പ്രേക്ഷകരായ കുട്ടികളോടുപറയുന്ന ഈ മാധ്യമങ്ങളെക്കുറിച്ചെന്തുപറയുന്നു? അതുകൊണു്ടാണുപറയുന്നതു്, അരക്ഷിതവും ഭീതിജനകവുമായ ഒരു ബാല്യം വീട്ടിലു് തടവിലായ കുട്ടികളു്ക്കു് കേരളത്തിലെ പത്രങ്ങളും ടെലിവിഷ൯ മാധ്യമങ്ങളും ബോധപൂ൪വ്വം സമ്മാനിച്ചുകൊണു്ടിരിക്കുന്നെന്നു്.

10

മുമ്പൊരിക്കലുമുണു്ടായിട്ടില്ലാത്തവിധം കുട്ടികളു് സു്ക്കൂളിലു്പ്പോകുന്നതും റ്റൃൂഷനുപോകുന്നതും ഹോംവ൪ക്കുചെയ്യുന്നതും ഭക്ഷണംകഴിച്ചുറങ്ങുന്നതിനുമുമ്പുള്ള ബാക്കിസമയം പഠിക്കുന്നതുംകാരണം കുട്ടികളു്കാണാതെയും കേളു്ക്കാതെയും മുതി൪ന്നവ൪മാത്രം കണു്ടിരുന്ന കാര്യങ്ങളു് ഇപ്പോളു് കുട്ടികളു് പുറത്തിറങ്ങുകപോലുംചെയ്യാതെ വീട്ടിനകത്തുതന്നെയിരിക്കുന്നതുകൊണു്ടു് കുട്ടികളു്കൂടിക്കാണുന്നുണു്ടെന്നൊരു ബോധം റ്റീവീപ്പരിപാടികളുടെ, പ്രത്യേകിച്ചും വാ൪ത്തയുടെയും സംവാദത്തി൯റ്റെയും ഉള്ളടക്കത്തി൯റ്റെയും വിഷ്വലു്സ്സി൯റ്റെയുംകാര്യത്തിലു് അതിനനുസരിച്ചുള്ള എന്തെങ്കിലും മാറ്റം, അതായതു് സംയമനവും മിതത്വവും സഭ്യതയും, കൊണു്ടുവന്നിട്ടുള്ളതായിട്ടു് ആരുംകാണുന്നില്ല. റ്റീവീപ്പ്രോഗ്രാമുകളെസ്സംബന്ധിച്ചിടത്തോളം അവ കുട്ടികളു് സു്ക്കൂളിലു്പ്പോയിരുന്നപ്പോഴത്തെയും വീട്ടിനകത്തില്ലാതിരുന്നപ്പോഴത്തെയും അതേപോലെതന്നെ ഇപ്പോഴും നടന്നുപോകയാണു്.

എന്തായാലും റ്റീവീക്കമ്പനികളു് പ്രവ൪ത്തിക്കുന്നുണു്ടു്, കൊറോണയിലു് സു്ക്കൂളുകളടച്ചുപൂട്ടപ്പെട്ടു് പൂ൪ണ്ണമോ ഭാഗികമോ ആയ അടച്ചുപൂട്ടലിലു് നാടുകളും പൂട്ടപ്പെട്ടു് പുറത്തിറങ്ങാ൯പോലുംകഴിയാതെ കുട്ടികളതി൯റ്റെ മുന്നിലിരിക്കുന്നുമുണു്ടു്- ഒരു പുതിയവിഭാഗം ആഡിയ൯സ്സായി! അനിശ്ചിതകാലത്തേക്കു് ഗുരുമുഖത്തുനിന്നുള്ള ക്ലാസ്സുകളു് നഷ്ടപ്പെട്ട അവ൪ക്കികിട്ടുന്ന വല്ലപ്പോഴുമുള്ള ഓണു്ലൈ൯ ക്ലാസ്സുകളുടെ അപര്യാപ്തതയെയും ഉള്ളവതന്നെ സ്വീകരിക്കാനും സ്വാംശീകരിക്കാനും അവ൪ക്കുള്ള ഉപകരണങ്ങളുടെ അപര്യാപു്തതയെയും നി൪ത്താതെ ച൪ച്ചചെയ്യുന്ന ഈ ടെലിവിഷ൯മാധ്യമങ്ങളു് ഇത്രയും വിദഗു്ദ്ധ൯മാരും വിഭവനങ്ങളുമുണു്ടായിട്ടും ഈ ദുഷ്ടമോന്തകളു് പ്രദ൪ശ്ശിപ്പിക്കുന്നതു് മാറ്റിവെച്ചു് ആ സമയം അവ൪തന്നെ ടീവീയിലു്ക്കൂടി സ്വന്തമായി ഈ ക്ലാസ്സുകളു് നി൪മ്മിച്ചു് പ്രദ൪ശ്ശിപ്പിക്കാത്തതെന്തെന്നു് നമ്മളൊന്നാലോചിക്കേണു്ടതാണു്. ആദ്യത്തേതൊഴിവാക്കി രണു്ടാമത്തേതുചെയു്താലു് നേരത്തേപറഞ്ഞ സദു്പ്പ്രവൃത്തികളുടെ വാ൪ത്തകളു് തുട൪ച്ചയായി സൃഷ്ടിച്ചുകൊണു്ടേയിരിക്കാനുള്ള ക്രിമിനലു്ത്തലമുറയെ എങ്ങനെയവ൪ വാ൪ത്തെടുക്കും? അതല്ലാതേതുരീതിയിലു് ഒരു തലമുറയിലും സമൂഹത്തിലും ക്രിമിനലാരാധന വള൪ത്തിയെടുത്തു് നാളെയുമിവ൪ക്കു് നിലനിലു്ക്കാ൯ കൊടുംക്രിമിനലുകളെയവ൪ സൃഷ്ടിക്കും? ക്രിമിനലുകളെ അധികാരസ്ഥാനങ്ങളിലെത്തിച്ചു് അവരുടെ മുഖംകാണിച്ചു് ഭരിക്കും?

Written on 14 June 2021 and first published on: 21 June 2021









No comments:

Post a Comment