Thursday 3 June 2021

626. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ലൈംഗികക്കുറ്റങ്ങളു്ക്കും ലഹരിക്കടത്തിനും അഴിമതിക്കും പുറത്താക്കലാരംഭിക്കുന്നതു് മേലു്ത്തട്ടിലോ താഴു്ത്തട്ടിലോ നേതൃത്വത്തിലോ അണികളിലോ?

626

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ലൈംഗികക്കുറ്റങ്ങളു്ക്കും ലഹരിക്കടത്തിനും അഴിമതിക്കും പുറത്താക്കലാരംഭിക്കുന്നതു് മേലു്ത്തട്ടിലോ താഴു്ത്തട്ടിലോ നേതൃത്വത്തിലോ അണികളിലോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംഘടനയിലും അതി൯റ്റെ വ൪ഗ്ഗബഹുജനസംഘടനകളായ സി. ഐ. ടി. യു., ഡി. വൈ. എഫു്. ഐ., കെ.എസ്സു്.കെ.ടി.യു., തുടങ്ങിയവയിലും കഞു്ചാവുകടത്തുകാരും ലൈംഗികചൂഷക൯മാരും നുഴഞ്ഞുകയറുന്നു, അവ൪ക്കെതിരെ നടപടിയെടുത്തു് പാ൪ട്ടിയെ ശുദ്ധീകരിക്കുമെന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം അറിയിച്ചതുകേട്ടാലു്ത്തോന്നും ഇവരൊക്കെ അതി൪ത്തിയിലൂടെ അന്യ൯മാരെപ്പോലെ നുഴഞ്ഞുകയറിയവരാണു്, അവരൊന്നും പാ൪ട്ടിയിലു് നേരത്തേ ഉണു്ടായിരുന്നവരല്ല, നേരത്തേയുണു്ടായിരുന്നവരിലു് ഒരുത്ത൯പോലും ഇങ്ങനെയല്ല, നേതൃത്വവും ഇങ്ങനെയല്ലെന്നു്! മയക്കുമരുന്നുകടത്തിനു് അന്യസംസ്ഥാനത്തുവെച്ചു് പിടിയിലായതു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയുടെതന്നെ മകനാണു്, പാ൪ട്ടിയിലെ വിപുലമായ സംവിധാനങ്ങളുപയോഗിച്ചും വിവിധതലകമ്മിറ്റികളിലെ അംഗങ്ങളെയുപയോഗിച്ചുമാണു് അയാളു് വളരെവളരെ വിലക്കൂടിയ ഉത്തേജകമരുന്നുകളും മറ്റുലഹരിവസു്തുക്കളും വിതരണംചെയു്തിരുന്നതു്, പാ൪ട്ടിയിലെ നേതാക്ക൯മാ൪ക്കുതന്നെയാണു് അയാളു് ഇത്രയും വിലപിടിച്ച മയക്കുമരുന്നുകളു് സപ്ലൈചെയു്തിരുന്നതും.


2

പാ൪ട്ടി ട്രഷറ൪ കൂടിയായിരുന്ന സംസ്ഥാനസെക്രട്ടറിയുടെ പണമെടുത്താണു് അയാളിതിനുമുടക്കിയതെന്നുപോലും ന്യായമായും സംശയിക്കപ്പെടുന്നുണു്ടു്, എന്നുതന്നെയല്ല അതുതന്നെയായിരിക്കണം എവിടെനിന്നുള്ള പണമെടുത്താണു് താ൯ മയക്കുമരുകച്ചവടത്തിനു് മുടക്കിയതെന്നു് വിശദീകരണം നലു്കാനാവാതെ അയാളു് റിമാ൯ഡുതടവുകാരനായി കഴിയുന്നതിനുകാരണവും. ഈ പാ൪ട്ടിസെക്രട്ടറിയിപ്പോഴും പാ൪ട്ടിസെക്രട്ടറിതന്നെയാണു്, അയാളു്ക്കെതിരേ പുറത്താക്കലു്നടപടിയൊന്നും ഈപ്പാ൪ട്ടിയെടുത്തിട്ടില്ലെന്നുമാത്രമല്ല അടുത്ത പാ൪ട്ടിസെക്രട്ടറിയും ഈ യോഗ്യതവെച്ചു് ഈപ്പാ൪ട്ടിയിലു് അയാളു്തന്നെയായിരിക്കാനാണു് സാധ്യതയും. അതുകൊണു്ടാണു് ഇത്രയും പ്രബലനായ ഒരു നേതാവിനെതിരെ ഇത്തരമൊരാരോപണമുയ൪ന്നിട്ടും സെ൯ട്രലു്ക്കമ്മിറ്റിതലത്തിലുള്ള ഒരു പാ൪ട്ടിക്കമ്മീഷനെക്കൊണു്ടതു് അന്വേഷിപ്പിക്കാ൯പോലും ഈപ്പാ൪ട്ടി ഭയക്കുന്നതു്. ലൈംഗികചൂഷണത്തിനും ലൈംഗികാതിക്രമത്തിനും പാ൪ട്ടിശിക്ഷിച്ചുപുറത്താക്കിയതു് പാ൪ട്ടിയുടെയൊരു ജില്ലാസെക്രട്ടറിയെത്തന്നെയായിരുന്നു. ഇയാളെ എന്നിട്ടും എന്തുകൊണു്ടു് തിരിച്ചെടുത്തു് ഉന്നതചുമതലകളു് നലു്കിയെന്ന് ജനങ്ങളു്ക്കുമുന്നിലു് വിശദീകരിക്കാ൯ ഈപ്പാ൪ട്ടിക്കിതുവരെയും കഴിഞ്ഞിട്ടില്ല. അപ്പോളു്പ്പിന്നെയെന്തിനാണു് കഞു്ചാവുകടത്തുകാരും ലൈംഗികചൂഷക൯മാരും പാ൪ട്ടിയിലു് നുഴഞ്ഞുകയരുന്നവരാണെന്നു് വിളംബരംചെയു്തു് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിലു്നിന്നും നേതൃത്വത്തിനു് അതിലൂടെ മു൯കൂ൪ജാമ്യമെടുക്കാനും നോക്കുന്നതു്? ഇവിടെപ്പറഞ്ഞവരൊക്കെ പാ൪ട്ടിയിലു് നുഴഞ്ഞുകയറിയവരാണോ? ഇത്തരക്കാരൊയൊക്കെ പാ൪ട്ടിയിലു്നിന്നും പുറത്താക്കി 2021ലെ പാ൪ട്ടിസമ്മേളനങ്ങളു്ക്കുമുമ്പു് പാ൪ട്ടിയെ ശുദ്ധീകരിക്കുമെന്നാണു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം 2021 ജൂണു്മാസമാദ്യം കേരളത്തിലെ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നതു്.

3

പെരുമാറ്റദൂഷ്യത്തിനും നടപടിദോഷങ്ങളു്ക്കും ക്രിമിനലു്ക്കുറ്റകൃത്യങ്ങളു്ക്കും സാമ്പത്തികവഞു്ചനകളു്ക്കും തിരിമറികളു്ക്കുമുള്ള മെമ്പ൪മാ൪ക്കെതിരെയുള്ള നടപടികളു് പാ൪ട്ടിയിലു് താഴു്ത്തട്ടിലു്നിന്നാണോ ആരംഭിക്കേണു്ടതു് അതോ മേലു്ത്തട്ടിലു്നിന്നാണോ ആരംഭിക്കേണു്ടതെന്നകാര്യം ജനങ്ങളുടെയും സാധാരണ പാ൪ട്ടിപ്പ്രവ൪ത്തകരുടെയും കേരളംമുഴുവനുമുള്ള പാ൪ട്ടിയനുഭാവികളുടെയും കണ്ണിലു്പ്പൊടിയിടാനായി മേലേത്തലത്തിലുള്ള നേതാക്ക൯മാ൪ വളരെ സൗകര്യപൂ൪വ്വം വിസു്മരിച്ചിരിക്കുകയാണു്. ലോകംമുഴുവനുമുള്ള എല്ലാ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലും അതു് സെ൯ട്രലു്ക്കമ്മിറ്റിതലത്തിലു്നിന്നും താഴോട്ടാണു് ആരംഭിക്കുന്നതു്, ഇല്ലെങ്കിലു് മേലു്ക്കമ്മിറ്റികളിലിരിക്കുന്ന കൊടുംകുറ്റവാളികളു് കീഴു്ക്കമ്മിറ്റികളിലു്ക്കിടക്കുന്ന താരതമ്യേന നിരുപദ്രവികളായ സാധാരണമെമ്പ൪മാ൪ക്കെതിരെ അന്വേഷണംനടത്തുന്ന സ്ഥിതിയുണു്ടാവും. അതൊഴിവാക്കുന്നതിനാണു് ഇത്തരം അച്ചടക്ക-പുറത്താക്കലു് നടപടികളെല്ലാം മേലു്ത്തട്ടിലു്നിന്നാരംഭിക്കുന്നതു്. പാ൪ട്ടിയിലെ ഹീന൯മാരും അഴിമതിക്കാരും ക്രിമിനലുകളുമായ പ്രവ൪ത്തക൪ക്കെതിരെ നടപടിയെടുക്കുമെന്നു് നേതൃത്വം അറിയിച്ചാലു് അതോടെ നേതൃത്വം ഹീന൯മാരും ക്രിമിനലുകളും അഴിമതിക്കാരുമല്ലാതായിക്കൊള്ളുമെന്നൊരു ധാരണ ഈപ്പാ൪ട്ടിയിലെന്നല്ല എല്ലാ പാ൪ട്ടികളിലും പണു്ടേയുണു്ടു്. അതുകൊണു്ടു് ഏറ്റവും ഹീനനും ക്രിമിനലും അഴിമതിക്കാരനുമായവനു് മു൯കൂ൪ജാമ്യം കൊടുക്കുന്നതിനുവേണു്ടി അവനെക്കൊണു്ടുതന്നെയായിരിക്കും ഈപ്പാ൪ട്ടികളു് ഈ പ്രസു്താവന പുറപ്പെടുവിക്കുന്നതുതന്നെ.

4

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നടത്താനുദ്ദേശിക്കുന്നതു് താഴേത്തട്ടിലെ കുറേ പ്രവ൪ത്തകരെ മയക്കുമരുന്നുകച്ചവടമെന്നും പെണ്ണുപിടിയെന്നും കള്ളപ്പണയിടപാടെന്നും അഴിമതിയെന്നുംപറഞ്ഞു് പുറത്താക്കിയിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വ൯ അഴിമതിവിരുദ്ധ ശുദ്ധീകരണംനടന്നുവെന്നു് മലയാളമനോരമ മാതൃഭൂമി ഏഷ്യാനെറ്റു് എന്നീ പാ൪ട്ടിമാധ്യമങ്ങളിലൂടെ വ൯പ്രചരണംകൊടുത്തു് പെരുമ്പറയടിപ്പിക്കുകയും കുറേ മാധ്യമച൪ച്ചകളു് അവരിലൂടെ സംഘടിപ്പിച്ചു് ആ വാ൪ത്ത ജനങ്ങളുടെ മനസ്സിലു്പ്പതിപ്പിക്കുകയുംചെയു്തിട്ടു് മേലു്ത്തട്ടിലുള്ള കൊടുംകുറ്റവാളികളെ രക്ഷിച്ചെടുക്കുകയാണു്. നൂറുകോടിക്കണക്കിനുരൂപയുടെ ഗവണു്മെ൯റ്റഴിമതിനടത്താ൯ നേതൃത്വംകൊടുത്തതിനു് ഉത്തരവാദിയെന്നു് പാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയുടെ അന്വേഷണക്കമ്മീഷ൯ (ഈ. ബാലാനന്ദ൯ കമ്മീഷ൯) അന്വേഷിച്ചു് തെളിവുശേഖരിച്ചു് റിപ്പോ൪ട്ടെഴുതിയ പാ൪ട്ടിമെമ്പറെ രണു്ടുപ്രാവശ്യം നിയമസഭാനേതാവും രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയുമാക്കാ൯ ഉള്ളതിലു് ഏറ്റവും യോഗ്യനെന്നു് വിധിയെഴുതി അയാളുടെ പുറകിലു്നിന്നു് മുദ്രാവാക്യംവിളിക്കുന്ന ഈപ്പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും എന്തു് അഴിമതിവിരുദ്ധനടപടിയെക്കുറിച്ചാണിവിടെ പറയുന്നതു്, എവിടത്തെ കുറ്റകൃത്യപ്പുറത്താക്കലിനെക്കുറിച്ചാണു് ഇവിടെ പ്രഖ്യാപിക്കുന്നതു്?

5

തെറ്റുതിരുത്തും തെറ്റുതിരുത്തുമെന്നു് 2010മുതലു് പറഞ്ഞുകൊണു്ടിരിക്കുന്ന ഈപ്പാ൪ട്ടി എന്നിട്ടു് ഈ പത്തുവ൪ഷത്തിനകം എത്രതെറ്റുതിരുത്തി, ഏതൊക്കെ നേതാക്ക൯മാരെ പുറത്താക്കി, എത്ര സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാ൪ക്കും കേന്ദ്രക്കമ്മിറ്റിമെമ്പ൪മാ൪ക്കും ജില്ലാസെക്രട്ടറിമാ൪ക്കുമെതിരെ നടപടിയെടുത്തു? ഇവിടെപ്പറഞ്ഞതരം ഗുരുതരവും ഹീനവുമായ അഴിമതിയടക്കമുള്ള കുറ്റകൃത്യങ്ങളു്ക്കു് ആകെയൊരു ജില്ലാസെക്രട്ടറിയെമാത്രമാണു് പുറത്താക്കിയതു്, അയാളുടെ പ്രത്യേകസേവനവൈശിഷ്ട്യങ്ങളും പ്രവ൪ത്തനവ്യഗ്രതയും പ്രവൃത്തിയിലുള്ള കാര്യക്ഷമതയും കണക്കിലെടുത്തു് അയാളെയുട൯തന്നെ തിരിച്ചെടുക്കുകയുംചെയു്തു. പാ൪ട്ടിയുടെ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടു് 2016-2021ലു് കേരളംനടുങ്ങിയ അഴിമതിവാ൪ത്തകളിലെല്ലാം പ്രതിസ്ഥാനത്തുവന്നിരുന്നതു് പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരും കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരുമായിരുന്നു. അവരിലു് ഒറ്റയെണ്ണത്തിനെതിരെപോലും ഒരുനടപടിപോലുമെടുക്കാ൯ കഴിയാത്തവിധം അവരുടെയഴിമതിസംഘത്തി൯റ്റെ പൂ൪ണ്ണമായ പിടിയിലമ൪ന്നു് ഒരു പാ൪ട്ടിയേയല്ലാതെയായിമാറിയ ഈ സംഘത്തിനു് കുറേ താഴു്ന്നതലക്രിമിനലുകളു്ക്കെതിരെയല്ലാതെ ആ൪ക്കെതിരേ നടപടിയെടുക്കാനാണു് ധൈര്യമുണു്ടാവുക?

Written and first published on: 03 June 2021



 

 

No comments:

Post a Comment