Monday, 5 July 2021

635. ഫേസ്സു്ബുക്കും ഗൂഗിളുംചെയു്തപോലെ അമ്പതിനായിരക്കണക്കിനുകോടിരൂപാ പൊളിയുന്ന റിലയ൯സ്സിലു് നിക്ഷേപിച്ചിരുന്നെങ്കിലു് ട്വിറ്ററും ബീജേപ്പീയുമായി യുദ്ധംചെയ്യണു്ടിവരില്ലായിരുന്നു

635

ഫേസ്സു്ബുക്കും ഗൂഗിളുംചെയു്തപോലെ അമ്പതിനായിരക്കണക്കിനുകോടിരൂപാ പൊളിയുന്ന റിലയ൯സ്സിലു് നിക്ഷേപിച്ചിരുന്നെങ്കിലു് ട്വിറ്ററും ബീജേപ്പീയുമായി യുദ്ധംചെയ്യണു്ടിവരില്ലായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 8385 PXB. Graphics: Adobe SP.


1

ഫേസ്സു്ബുക്കും ഗൂഗിളുംചെയു്തപോലെ അമ്പതിനായിരക്കണക്കിനുകോടിരൂപാ പൊളിയുന്ന റിലയ൯സ്സിലു് നിക്ഷേപിച്ചിരുന്നെങ്കിലു് ട്വിറ്ററും ബീജേപ്പീയുമായി യുദ്ധംചെയ്യേണു്ടിവരുമായിരുന്നില്ല, ഇന്നു് ഇന്ത്യയിലു് അവ൪ നേരിടുന്നതുപോലുള്ള യാതൊരു പ്രശു്നവുമുണു്ടാകുമായിരുന്നില്ല, അവ൪ക്കെതിരേ ഇ൯ഡൃയിലു് ഒരു കേസ്സുമെടുക്കുകയുംചെയ്യുമായിരുന്നില്ല. ട്വിറ്ററുംകൂടി അവ൪ ഭീഷണിപ്പെടുത്തിയതുപോലെ പൊളിഞ്ഞ റിലയ൯സ്സിനെ താങ്ങിനി൪ത്താ൯ ഒരു അമ്പതിനായിരമോ ഒരുലക്ഷമോകോടിരൂപാ നിക്ഷേപിച്ചിരുന്നെങ്കിലു് ഇന്ത്യയിലെ ഇ൯ഡ്യാഗവണു്മെ൯റ്റും ബീജേപ്പീയും റിലയ൯സ്സും ട്വിറ്ററും തമ്മിലു് നടന്നുവരുന്ന ഈ യുദ്ധമേ ഉണു്ടാകുമായിരുന്നില്ല. ഇപ്പോളു് നടന്നുവരുന്ന മോദി-ബീജേപ്പീ-ട്വിറ്റ൪ യുദ്ധത്തിനു് അതല്ലാതെ മറ്റു് കാരണമൊന്നുമില്ല. പണംകിട്ടിയാലു് യുദ്ധംനി൪ത്തും- ബീജേപ്പീക്കു് അത്രയേയുള്ളൂ! അല്ലെങ്കിലു്പ്പിന്നെ അന്താരാഷ്ട്രച്ചാ൪ട്ടറുകളെ ലംഘിക്കുന്ന ഒരു പുതിയനിയമം പെട്ടെന്നെന്തിനെഴുതിയുണു്ടാക്കി? ഫേസ്സു്ബുക്കും ഗൂഗിളുംവരെ അമ്പതിനായിരക്കണക്കിനുകോടിരൂപാ നിക്ഷേപിച്ച റിലയ൯സ്സിലു് റിലയ൯സ്സു് പൊളിയുകയാണെന്നുമനസ്സിലാക്കി അടിയന്തിരമായി പണംനിക്ഷേപിക്കാ൯ ട്വിറ്റ൪ വിസമ്മതിച്ചതുമാത്രമാണു് ബീജേപ്പീയെ സംബന്ധിച്ചുള്ള പ്രശു്നം, പെട്ടെന്നുള്ള ഈ യുദ്ധത്തിനുകാരണവും.

2

ഫേസ്സു്ബുക്കിനെയും ഗൂഗിളിനെയുംപോലെ ട്വിറ്റ൪ വഴങ്ങിയിരുന്നെങ്കിലു് അവ൪ക്കും സ൪വ്വതന്ത്രസ്സ്വതന്ത്രരായി ഇ൯ഡൃയിലു് പ്രവ൪ത്തിക്കാമായിരുന്നു. ഫേസ്സു്ബുക്കും ഗൂഗിളും ഇന്നു് ഇ൯ഡൃയിലു് വെറും സാമൂഹ്യമാധ്യമങ്ങളല്ല, റിലയ൯സ്സി൯റ്റെ ഓണ൪മാരാണു്. റിലയ൯സ്സുതകരാതിരിക്കാനും ഇ൯ഡൃയിലെ ഹിന്ദുഭരണം പാപ്പരാകാതിരിക്കാനും ബീജേപ്പീയുടെ നട്ടെല്ലും തലയും കൈയ്യുംകാലുമെല്ലാമായ ആ എ൯റ്റിറ്റിയെ വിദേശബാങ്കുകളു് ജപു്തിചെയു്തു് കൊണു്ടുപോകാതിരിക്കാനും പ്രവ൪ത്തനസ്സ്വാതന്ത്ര്യത്തിനുമേലുള്ള ഭീഷണിക്കുവഴങ്ങിയാണെങ്കിലും രണു്ടുപേരുംകൂടി കൃത്യസമയത്തു് ഒരുലക്ഷംകോടിക്കുമേലു് രൂപാ റിലയ൯സ്സിലു് നിക്ഷേപിച്ചു് അതി൯റ്റെ ഏറ്റവുംവലിയ ഷെയറോണ൪മാരായി ആ എ൯റ്റിറ്റിയുടെ ആസു്തിവ൪ദ്ധിപ്പിച്ചു് ലിക്വിഡേഷനിലു്നിന്നും തലു്ക്കാലം രക്ഷിച്ചുനി൪ത്തി. ആനിലയു്ക്കു് ഇന്നവ൪ക്കു് റിലയ൯സ്സി൯റ്റെ പൊളിഞ്ഞ പഴയ ഓണറെക്കാളുമധികം അധികാരവും നിയന്ത്രണവും ബീജേപ്പീയുടെയും അവരുടെ ഗവണു്മെ൯റ്റി൯റ്റെയുംമേലുണു്ടു്. ഒര൪ത്ഥത്തിലു് ഈ പണനിക്ഷേപത്തിലൂടെ അവരിന്നു് ഇന്ത്യഭരിക്കുന്നുവെന്നുപറയാം- അവ൪ താഴെയാണെന്നുകാണിക്കാനായി ചില നിയന്ത്രണങ്ങളൊക്കെ അവരുടെമേലു്ക്കൊണു്ടുവന്നു് ജനങ്ങളെക്കാണിക്കാറുണു്ടു് ബീജേപ്പീ, അവ൪ അതിനെ എതി൪ക്കുന്നതായി അവരും ജനങ്ങളെക്കാണിക്കാറുമുണു്ടു്. ഈ അവസരവും ഈ പദവിയും ട്വിറ്റ൪ വേണു്ടെന്നുവെച്ചെങ്കിലു് അതിനു് മതിയായ കാരണവുമുണു്ടു്.

3

ഇ൯ഡൃയിലെ പ്രവ൪ത്തനമവസാനിപ്പിച്ചു് ഇ൯ഡൃയിലെ ഓഫീസ്സുകളുംപൂട്ടി അക്കൗണു്ടുകളുംനി൪ത്തി ജീവനക്കാരെയും പുന൪വിന്യസിച്ചു് നേരത്തേ എങ്ങനെയായിരുന്നോ അങ്ങനെതന്നെ കുറച്ചുകാലത്തേക്കു് വിദേശത്തുനിന്നും പ്രവ൪ത്തിച്ചു് അവരുടെ യഥാ൪ത്ഥ സംഹാരരുദ്രതയു്ക്കു് ഡൊണാളു്ഡു് ട്രംപിനെയും റിപ്പബ്ലിക്ക൯ പാ൪ട്ടിയെയുമെന്നപോലെ നരേന്ദ്രമോദിയെയും ബീജേപ്പീയെയും ഹിന്ദുഗവണു്മെ൯റ്റിനെയും ഇരയാക്കുകയാണവരുടെ ലക്ഷൃം. ഇന്ത്യയെ സമ്പൂ൪ണ്ണമായുപേക്ഷിച്ചു് അതിലൂടെ സകലമാനസമ്മ൪ദ്ദങ്ങളിലു്നിന്നും രക്ഷപ്പെട്ടു് അമേരിക്കയിലെ പൂ൪ണ്ണമാധ്യമസ്സ്വാതന്ത്ര്യമനുഭവിച്ചുകൊണു്ടു് ലോകംമുഴുവ൯ നരേന്ദ്രമോദി- ബീജേപ്പീ- ഹിന്ദുഗവണു്മെ൯റ്റിനെതിരെ അതിനിശിതമായ വിമ൪ശ്ശനം അഴിച്ചുവിടുകയാണവ൪ ഉന്നംവെക്കുന്നതു്.

ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ പുതിയ ഐ. ടി. നിയമമെന്നുപറയുന്നതു് 2021 മേയു് 26നു് നിലവിലു്വന്ന ഇ൯ഫ൪മേഷ൯ ടെക്കു്നോളജി (ഇ൯റ്റ൪മീഡിയറി ഗൈഡു്ലൈ൯സ്സു് ആ൯ഡു് ഡിജിറ്റലു് മീഡിയാ എത്തികു്സ്സു് കോഡു്) റൂളു്സ്സു് 2021 എന്നതാണു്. നിയമമുണു്ടാക്കുന്നവ൪ക്കു് എന്താണാ നിയമത്തിലു്പ്പറഞ്ഞിരിക്കുന്നതെന്നുപോലും അറിയില്ലെന്നും, അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെസ്സംബന്ധിച്ചു് ഇന്ത്യയടക്കം ഒപ്പുവെച്ചിട്ടുള്ള അന്താരാഷ്ട്ര ചാ൪ട്ടറുകളിലു് എന്തിനെയെല്ലാമാണു് ഈ പുതിയ നിയമമെഴുത്തു് ലംഘിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടനയുടെതന്നെ ഏതെല്ലാം വകുപ്പുകളെയാണു് ഇതു് ലംഘിച്ചിരിക്കുന്നതെന്നും എന്നുപോലുമറിയാനുള്ള വിദ്യാഭ്യാസമില്ലാത്തവ൪ ബീജേപ്പീയുടെ എംപീമാരായി പാ൪ലമെ൯റ്റിലു്ക്കടന്നുകൂടിയതുകൊണു്ടാണിതു് സംഭവിച്ചതെന്നും ലോകംമുഴുവ൯ അഭിപ്രായമുണു്ടു്. മുമ്പത്തെപ്പോലെ നല്ല വിദ്യാഭ്യാസമുള്ള എംപിമാരാണുണു്ടായിരുന്നതെങ്കിലു് ഇങ്ങനെയൊരു പുതിയ നിയമരൂപീകരണവുമായി ബന്ധപ്പെട്ടുള്ള ച൪ച്ചകളു് പാ൪ലമെ൯റ്റിലു് നടക്കുമ്പോളു് (നടക്കുമെങ്കിലു്!) വിവരവും വിദ്യാഭ്യാസവുമുള്ളവ൪ സാ൪വ്വദേശീയവും ദേശീയവുമായി നിലവിലുള്ള ഏതൊക്കെ നിയമങ്ങളെയാണു് ആ ഡ്രാഫു്റ്റുനിയമം ലംഘിച്ചിരിക്കുന്നതെന്നു് ചൂണു്ടിക്കാട്ടുമായിരുന്നെന്നും, ബില്ലു് പാസ്സാക്കപ്പെടുമായിരുന്നില്ലെന്നും, പുതിയനിയമം കരടിലെയതേപടി നിലവിലു്വരുകയില്ലായിരുന്നെന്നും ഈ മൂഢ൯മാ൪ റിലയ൯സ്സുപറഞ്ഞതുകൊണു്ടൊപ്പിട്ടെന്നും നമ്മളു് ഇ൯ഡാക്കാ൪ക്കും മനസ്സിലാക്കാം. ബീജേപ്പീയുടെ പാ൪ലമെ൯റ്റേറിയ൯മാരുടെ വിവരമില്ലായു്മയും വിദ്യാശൂന്യതയുമാണു് ഈ നിയമമുണു്ടാവാ൯കാരണമെന്നു് ട്വിറ്റ൪ ചൂണു്ടിക്കാട്ടുന്നതു് അങ്ങനെനോക്കുമ്പോളു് ശരിയുമാണു്.

4

ഇന്നു് ഇന്ത്യയിലു് അവ൪ക്കെതിരെയെടുക്കുന്ന കേസ്സുകളെല്ലാം മറ്റേരണു്ടു് ഭീമ൯മാരെയുംപോലെ ബീജേപ്പീയുടെ ഹിന്ദുക്കോ൪പ്പറേറ്റുകളിലു് പണംമുടക്കാ൯ അവ൪ തയാറാവാത്തതുകൊണു്ടുമാത്രം ഉണു്ടാകുന്ന കേസ്സുകളാണു്, അല്ലാതെ ഇ൯ഡൃയുടെ പുതിയ ഡിജിറ്റലു് കമ്മ്യൂണിക്കേഷ൯ നിയമങ്ങളു്ക്കു് വഴങ്ങാത്തതുകൊണു്ടല്ല. ആ നിയമങ്ങളു് പെട്ടെന്നുകൊണു്ടുവന്നതുതന്നെ അവരെമെരുക്കി ഈ ഹിന്ദുക്കോ൪പ്പറേറ്റുകളിലു് പണംനിക്ഷേപിപ്പിച്ചു് അവയെ സാമ്പത്തികപ്പ്രതിസന്ധിയിലു്നിന്നും തക൪ച്ചയിലു്നിന്നും ജപു്തിയിലു്നിന്നും രക്ഷിക്കുന്നതിനാണു്. ഫേസ്സു്ബുക്കും ഗൂഗിളും 2020ലു് ആ പണമന്നു് നിക്ഷേപിച്ചില്ലായിരുന്നുവെങ്കിലു് റിലയ൯സ്സി൯റ്റെ അനിയനെപ്പോലെ ചേട്ടനും ഇന്നു് ലോകകോടതികളിലു്ച്ചെന്നു് കേസ്സുംപറഞ്ഞു് നിലു്ക്കേണു്ടിവന്നേനേ! അങ്ങനെയെങ്കിലു് അതേപോലെതന്നെയൊരു രാഷ്ട്രീയയജണു്ടയുടെ ഭാഗമായി ഇന്ത്യവിട്ടുപോവുകയും ബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ഹിന്ദുരാഷ്ട്രീയത്തിനെതിരെ മറ്റുരാജ്യങ്ങളിലു് തീവ്രയുദ്ധംതുടരുകയും ചെയ്യുകയാണെങ്കിലു് ഇവിടെപ്പറഞ്ഞ അതേസ്ഥിതിതന്നെ ഇനിവേണമെങ്കിലും ഉണു്ടാക്കാവുന്നതേയുള്ളൂവെന്ന കണക്കുകൂട്ടലാണു് ട്വിറ്ററി൯റ്റെ നിലപാടുകളുടെ പിന്നിലുള്ള ധൈര്യം. ഇന്ത്യവിട്ടുപോയി തനിസ്സ്വഭാവം പുറത്തെടുത്തു് നിലപാടുകടുപ്പിച്ചാലു് റിലയ൯സ്സുംവീഴും ബീജേപ്പീഭരണവുംവീഴുമെങ്കിലു് അതുചെയു്തിട്ടു് പിന്നീടു് സാവധാനം ട്വിറ്ററിനു് ഇന്ത്യയിലേക്കു് തിരിച്ചുവന്നാലു്പ്പോരേ? ട്രംപിനെവീഴു്ത്തി ബൈഡനെ വരുത്തുമ്പോളു് ഒരു നി൪ണ്ണായകസ്സ്വാധീനം പുതിയ ഗവണു്മെ൯റ്റിലുണു്ടാകുന്നതുപോലെ മോദിയെവീഴു്ത്തി മറ്റൊരാളെ വരുത്തുമ്പോളു് ആ ഗവണു്മെ൯റ്റിലു് അതോടെ ട്വിറ്ററിനു് അതുവരെയില്ലാത്ത നി൪ണ്ണായകമായ ഒരു സ്വാധീനവുംകൂടിയുണു്ടാവുകയില്ലേ? ഏതു് മളു്ട്ടിനാഷണലു് ഭീമനും അതുതന്നെയല്ലേ ആഗ്രഹിക്കുന്നതു്? ഫേസ്സു്ബുക്കിനെയും ഗൂഗിളിനെയുംപോലെ ലോകത്തി൯റ്റെ വെറുപ്പുസമ്പാദിച്ചു് മൊത്തത്തിലു് ഒറ്റപ്പെട്ടുകൊണു്ടിരിക്കുന്ന ബീജേപ്പീഗവണു്മെ൯റ്റിലു് മൂലധനനിക്ഷേപംനടത്താതെ ഇ൯ഡൃവിട്ടുപോയിട്ടു് ആ ഗവണു്മെ൯റ്റിനെ കനത്ത അഴിമതികളു് പുറത്തുകൊണു്ടുവന്നും വിദേശരാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കിയും മറിച്ചിട്ടു് പുതിയ ഗവണു്മെ൯റ്റുവരുമ്പോളു് അതിലു് മൂലധനനിക്ഷേപം നടത്തുന്നതല്ലേ കൂടുതലു് ശാശ്വതമായ പൊളിറ്റിക്കലു് മൈലേജുനലു്കുന്നതു്?

5

ബീജേപ്പീക്കും നരേന്ദ്രമോദിക്കുമൊക്കെയുള്ളതുപോലെ രാഷ്ട്രീയവും ഭരണാധികാരമോഹവും ട്വിറ്ററിനുമുണു്ടാകില്ലേ? മറ്റവരേക്കാളു്ക്കൂടുതലു് മൂലധനം കൈയ്യിലുള്ളതുകൊണു്ടു് അവരേക്കാളു്ക്കൂടുതലു് രാഷ്ട്രീയവും ഭരണാധികാരമോഹവും ഉണു്ടാകേണു്ടതല്ലേ? സ്വദേശിരാഷ്ട്രീയവും ഭാരതീയവും പറഞ്ഞുകൊണു്ടുനടക്കുന്ന, അവപറഞ്ഞുകൊണു്ടുനടന്നു് ഭരണത്തിലു്ക്കയറിയിരിക്കുന്ന, നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും തലയു്ക്കുമുകളിലു്ക്കയറിയിരുന്നു് വിദേശികളായ ഗൂഗിളിനും ഫേസ്സു്ബുക്കിനും ഇന്ത്യഭരിക്കാമെങ്കിലു്, അതിനേക്കാളുയ൪ന്ന രാഷ്ട്രീയയടവുകളറിയാമെങ്കിലു്, സ൪വ്വോപരി ക്ഷമയുമുണു്ടെങ്കിലു്, ഇ൯ഡ്യാഭരണം ഗൂഗിളും ഫേസ്സു്ബുക്കുമായി ട്വിറ്റ൪ പങ്കിടുന്നതുതന്നെയെന്തിനാണു്- ഒറ്റയു്ക്കങ്ങുഭരിച്ചുകൂടേ? ഗവണു്മെ൯റ്റിനെ മറിക്കുകയും പുതിയഭരണത്തിലു് നി൪ണ്ണായകശക്തിയാവുകയുംചെയ്യുകയെന്ന ഇതുരണു്ടും അവരുടെ കടുംനിലപാടുകൊണു്ടു് നേടാനാവുമെങ്കിലു്, അമേരിക്ക ഹെഡു്ക്വാ൪ട്ടേഴു്സ്സാക്കി പ്രവ൪ത്തിച്ചുകൊണു്ടിരിക്കുമ്പോളു്ത്തന്നെ അമേരിക്ക൯ പ്രസിഡ൯റ്റു് ട്രംപിനെ വീഴു്ത്തി അയാളുടെ അക്കൗണു്ടും മരവിപ്പിച്ച അവരുടെ പ്രവൃത്തിവെച്ചുനോക്കുകയാണെങ്കിലു്, ട്വിറ്ററിനു് ലോകത്തു് ഇന്നുള്ള ക്രെഡിബിലിറ്റി ഈ നടപടിയിലൂടെ കുതിച്ചുയരുകയേയുള്ളൂ- തലു്ക്കാലം ഇന്ത്യവിട്ടുപോവുകയും ഇന്ത്യയിലു്നിന്നുള്ള ലാഭം വേണു്ടെന്നുവെക്കുകയുമാണെങ്കിലു്. അതി൯റ്റെ ഉട൯ഫലമെന്തെന്നാലു്, ഇന്ത്യയിലിന്നു് ട്വിറ്ററുപയോഗിക്കുന്ന കോടിക്കണക്കിനാളുകളുടെ- അതെല്ലാം പ്രമുഖ൯മാരുമാണു്- രുദ്രകോപം നരേന്ദ്രമോദിയുടെമേലായിരിക്കും വന്നുപതിക്കുക. ട്വിറ്ററിനൊരു ഇന്ത്യ൯ബദലുണു്ടാക്കി ലോകത്തു് ആ സ്ഥാനത്തു് പ്രതിഷു്ഠിച്ചു് ലോകജനതയുടെ മെമ്പ൪ഷിപ്പുനേടുന്ന സ്ഥിതിയിലെത്താ൯തന്നെ ബീജേപ്പീക്കു് അമ്പതുവ൪ഷമെടുക്കും- ഇറാ൯മുതലു് സു്പെയി൯വരെയുള്ള അന്യമതരാഷ്ട്രങ്ങളും റഷൃമുതലു് ചൈനവരെയുള്ള അന്യരാഷ്ട്രീയരാഷ്ട്രങ്ങളുംകൂടി പുതിയ വ്യാപാരക്കരാറുകളോ അതി൪ത്തിയിലലു്പ്പം വിട്ടുകൊടുക്കലോ എന്തെങ്കിലുമൊക്കെക്കണു്ടുകൊണു്ടു് സഹായിച്ചാലു്പ്പോലും.

6

ഇന്ത്യയു്ക്കകത്തുനിന്നൊഴിച്ചു് ലോകത്തി൯റ്റെ ഏതുഭാഗത്തുനിന്നുംവരുന്ന ബീജേപ്പീക്കും ഹിന്ദുഗവണു്മെ൯റ്റിനുമെതിരെയുള്ള വിമ൪ശ്ശനങ്ങളുടെയും രഹസ്യങ്ങളുടെയും ലേഖനങ്ങളുടെയും വീഡിയോകളുടെയും അഴിമതിവാ൪ത്തകളുടെയും വിവിധരാജ്യങ്ങളുടെയും സംഘടനകളുടെയും ഇ൯റ്റല്ലിജ൯സ്സു് റിപ്പോ൪ട്ടുകളുടെയും തുട൪ച്ചയായ പ്രസിദ്ധീകരണം അവ൪ ഇന്നു് അവരുടെമേലു് താലു്ക്കാലികമായെങ്കിലുമുള്ള ഇന്ത്യയുടെ നിയന്ത്രണത്തിനുപുറത്തുകടന്നു് അഴിച്ചുവിടുകയാണെങ്കിലു് ഒരാഴു്ച്ചപോലും ഇന്ത്യയിലെ ഹിന്ദുഗവണു്മെ൯റ്റു് പിടിച്ചുനിലു്ക്കില്ല. ഏതായാലും ലോകകോടീശ്വര൯മാരിലൊരാളും ലോകംമുഴുക്കെ സുഹൃത്തുക്കളുമുള്ള ട്രംപിനെയവ൪ ആ രീതിയിലു് വീഴു്ത്തിയതിനെക്കാളു് എത്രയോവേഗത്തിലു് നിസ്വനും സുഹൃദു്ശ്ശൂന്യനുമായ മോദിയെയവ൪ വീഴു്ത്തും. ഇന്ത്യവിട്ടുപോകുമെന്നതൊഴികെ മോദിക്കുവഴങ്ങണോ മോദിയെ വീഴു്ത്തണോ എന്നതുസംബന്ധിച്ചുള്ള അവരുടെ തീരുമാനങ്ങളൊന്നും വെളിവാകത്തക്ക വിവരങ്ങളു് ഇതുവരെയുമവ൪ പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്രവേദികളിലു് ട്വിറ്റ൪ ഇ൯ഡൃയിലെ അഭിപ്രായപ്പകടന സ്വാതന്ത്ര്യനിഷേധത്തിനെതിരെയും മാധ്യമയടിച്ചമ൪ത്തലിനെതിരെയുമുള്ള പരാതികളു് സമ൪പ്പിച്ചിരിക്കുകയാണു്. ഇപ്പോളു് അവ൪ക്കെതിരെ ന്യൂഡലു്ഹിയിലടക്കം പരാതികളെടുത്തിരിക്കുന്നപോലെ ഇ൯ഡ്യാഗവണു്മെ൯റ്റു് അവ൪ക്കെതിരേ ഇനിമേലുള്ള പരാതികളുംകൊണു്ടു് ന്യൂയോ൪ക്കിലു്ച്ചെല്ലാ൯ ഇടയാക്കുകയാണവരുടെ ലക്ഷൃം, അങ്ങനെ ലോകത്തി൯റ്റെ ലൈംലൈറ്റിലു് ഹിന്ദുഗവണു്മെ൯റ്റിനെയെടുത്തുവെച്ചു് അവ൪ക്കെതിരെയുള്ള നിലവിലുള്ളതും ഇനിവരാ൯പോകുന്നതുമായ കേസ്സുകളു്മുഴുവ൯ അന്താരാഷ്ട്രവേദികളിലു് കൊണു്ടുചെന്നെത്തിച്ചു് അമേരിക്ക൯നിയമമനുസരിച്ചും അന്താരാഷ്ട്രനിയമമനുസരിച്ചും കേരളത്തിലു്നടന്ന ഇറ്റാലിയ൯ കടലു്ക്കൊലപോലെ വിചാരണചെയ്യുകയാണവരുടെ ഉദ്ദേശം. ട്വിറ്ററിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളി൯മേലു് ലോകഭരണാധികാരികളു് രാജിവെക്കുകയും ലോകഗവണു്മെ൯റ്റുകളു് വീഴുകയുംചെയു്ത സംഭവങ്ങളുടെ ബാഹുലൃംനോക്കുമ്പോളു് ഇതി൯റ്റെ പരിണതഫലങ്ങളു് ബീജേപ്പീയുടെ ഹിന്ദുഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം നിയന്ത്രണാതീതമായിരിക്കും. ബീജേപ്പീയുടെ റാഫേലു് യുദ്ധവിമാനയിടപാടഴിമതി റീയോപ്പണു്ചെയ്യാനുള്ള 2021 ജൂണിലെ ഫ്രാ൯സ്സി൯റ്റെ തീരുമാനം ഇതി൯റ്റെ തുടക്കമായിക്കാണാം.

Written and first published on: 04 July 2021




 

 

 

 

No comments:

Post a Comment