Monday, 5 July 2021

637. ട്വിറ്ററി൯റ്റെ നീലക്കിളിയുടെസ്ഥാനത്തു് മഞ്ഞക്കിളിയും കാവിക്കിളിയും ഹിന്ദുക്കിളിയുംവരുന്നതു് ജനങ്ങളുടെ ഡേറ്റാമോഷ്ടിച്ചുവിലു്ക്കാനോ?

637

ട്വിറ്ററി൯റ്റെ നീലക്കിളിയുടെസ്ഥാനത്തു് മഞ്ഞക്കിളിയും കാവിക്കിളിയും ഹിന്ദുക്കിളിയുംവരുന്നതു് ജനങ്ങളുടെ ഡേറ്റാമോഷ്ടിച്ചുവിലു്ക്കാനോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Will Zhang. Graphics: Adobe SP.


1

എന്തിനാണിവ൪ ട്വിറ്ററിനെ ശിക്ഷിക്കാനും പുറന്തള്ളാനും ഒരുങ്ങുന്നതു്? പകരം കൂ എന്നുപറയുന്നൊരെണ്ണത്തിനെ ആ സ്ഥാനത്തു് പ്രതിഷു്ഠിക്കാ൯, വള൪ത്താ൯, ഹിന്ദുപ്പാ൪ട്ടിക്കു് സ്വന്തംവകപോലെ കൊണു്ടുനടക്കാ൯! കൂവിനെ പണംകൊടുത്തുനിക്ഷേപിച്ചുവള൪ത്തിയതാരു്? ചൈന! ചൈനയിലു് ബീജിംഗു് ആസ്ഥാനമായുള്ള ഷോണു്വ്വേയു് ക്യാപ്പിറ്റലാണതി൯റ്റെ മുഖ്യനിക്ഷേപക൪. ലോകത്തെ ഏറ്റവുംവലിയ ഡേറ്റാക്കടന്നുകയറ്റക്കാരും ഡേറ്റാമോഷണക്കാരുമാണു് ചൈനയെന്നു് സകല൪ക്കുമറിയാം. കൂവിലെ മൊത്തമുള്ള അറുപതുലക്ഷം (മൊത്തം ബീജേപ്പീക്കാരായ) ഉപയോക്താക്കളിലു് ആണുംപെണ്ണുമായ മുപ്പതുലക്ഷത്തി൯റ്റെയും ജനനത്തീയതി, ഈ-മെയിലു് ഐ.ഡി., ആണോ പെണ്ണോ വിവാഹിതരാണോ അല്ലയോ എന്നുതുടങ്ങി അങ്ങേയറ്റം പ്രൈവറ്റായ വ്യക്തിഗതവിവരങ്ങളു്- അതായതു് ആ യൂസ്സറുടെ കൂവിലെ പ്രൊഫൈലിലു് പബ്ലിക്കായി പ്രദ൪ശ്ശിപ്പിക്കാത്ത വിവരങ്ങളു്- അപകടത്തിലാണെന്നും അവ പുറത്തു് ലഭൃമാണെന്നും 2021 ഫെബ്രുവരിയിലു് ഫ്രഞു്ചു് സൈബ൪ സെക്ക്യൂരിറ്റി വിദഗു്ദ്ധ൪ ചൂണു്ടിക്കാട്ടുകയുണു്ടായി, ലീക്കായ രഹസ്യവിവരങ്ങളുടെ തെളിവുകളും പുറത്തുവിടുകയുണു്ടായി. ഇതിനു് ആറുമാസംകഴിഞ്ഞിട്ടും കൂവി൯റ്റെ ഇ൯ഡൃ൯ സ്ഥാപക൯ ഇന്നുവരെയും മറുപടിപറഞ്ഞിട്ടില്ല. അയാളു് ആകെ പ്രതികരിച്ചതു് ഇ൯ഡൃക്കുവേണു്ടി താ൯ എന്തെങ്കിലും ചെയ്യാ൯ ശ്രമിക്കുന്നതിനെ ശലൃപ്പെടുത്തരുതെന്നാണു്! സ്വന്തം പ്ലാറ്റു്ഫോമിലു് സ്വന്തംനാട്ടിലെ ജനങ്ങളു് അപ്പു്ലോഡുചെയ്യുന്ന വിവരങ്ങളു് മോഷ്ടിച്ചു് ചൈനക്കുവിലു്ക്കുന്നതാണോ ഇന്ത്യയു്ക്കുവേണു്ടി എന്തെങ്കിലുംചെയ്യുന്നതു്? അതു് ചൈനയു്ക്കുവേണു്ടി എന്തെങ്കിലും ചെയ്യുന്നതല്ലേ? ഇതല്ലാതെ മറ്റെന്താണു് ദേശസു്നേഹമൊഴുകിയൊലിച്ചുകൊണു്ടിരിക്കുന്ന ബീജേപ്പീ ചെയ്യാ൯സാദ്ധ്യത?

2

ട്വിറ്ററി൯റ്റെ നീലക്കിളിയുടെ സ്ഥാനത്തു് മറ്റൊന്നുംകിട്ടാത്തപോലെ മഞ്ഞക്കിളിയാണു് (അതേ- ചൈനീസ്സു്മഞ്ഞതന്നെ!) കൂവി൯റ്റെ ലോഗോ. അതു് ഇടയു്ക്കിടയു്ക്കു് മാറും- സ്ഥിരതയില്ലാത്തതുകൊണു്ടു്. ആ മഞ്ഞക്കിളി ഉട൯ കാവിക്കിളിയാകാ൯ താമസമൊന്നുമില്ല, ട്വിറ്ററൊന്നുവിടപറയണമെന്നേയുള്ളൂ. ഇപ്പോഴേ ആ കാവി അവിടെ വന്നുതുടങ്ങിയിട്ടുമുണു്ടു്. പേരു് മാറി കൂ... കൂ... കൂ... എന്നതിലു്നിന്നാണു് കൂവിലെത്തിയതു്. ഈ കൂ... കൂ... കൂ... ശബ്ദം എന്തിനാണു് എപ്പോഴാണു് എങ്ങനെയാണു് ഉപയോഗിക്കുന്നതെന്നു് മലയാളികളു്ക്കു് വളരെ ഭംഗിയായി അറിയാമെന്നതുകൊണു്ടായിരിക്കണം ഈ അസംബന്ധ കൂ മലയാളത്തിലില്ല. ലോകത്തെ പ്രമുഖസ്ഥാപനങ്ങളുടെയെല്ലാം പേരുകളു് വലുതായോ ചെറുതായോ ചിലപ്പോഴൊക്കെ മാറിയിട്ടുണു്ടു്. പക്ഷേ തുടങ്ങി എത്രകാലംകഴിഞ്ഞാണു് ഇതൊക്കെ മാറിയതെന്നതാണു് ആഢൃത്വത്തി൯റ്റെയും ദീ൪ഘവീക്ഷണത്തി൯റ്റെയും അളവുകോലായി ലോകം നിരീക്ഷിക്കാറുള്ളതു്. തുടങ്ങി പത്തുമാസമാകുംമുമ്പേ കൂവി൯റ്റെ പേരും ലോഗോയുമൊക്കെമാറി. ആഢൃത്വമോ ദീ൪ഘവീക്ഷണമോ തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു പതിവു് വെംബ്ലാന്തി ചൈനീസ്സു്-ഹിന്ദുസങ്കരപ്പറ്റിപ്പായിട്ടേ ലോകം അതിനെ കണു്ടിട്ടുള്ളൂ.

3

ബീജേപ്പീ അധികാരത്തിലു്വന്നശേഷം 2020 മാ൪ച്ചു് ഒന്നാംതീയതി തട്ടിക്കൂട്ടിയെടുത്തുണു്ടാക്കിയതാണു് കൂ; ബീജേപ്പീയുടെ മന്ത്രിമാരും രവിശങ്കറെപ്പോലുള്ള ഹിന്ദുപ്പ്രകമ്പനക്കാരുമൊക്കെയാണതി൯റ്റെ പ്രയോക്താക്കളു്. പണംമാത്രം ചൈനയിലു്നിന്നും! ബാക്കിപ്പണം അമേരിക്ക൯കമ്പനികളുടേതും!! അതിലു്നിന്നുകിട്ടുന്ന ഡേറ്റ കൊണു്ടുപോകുന്നതും അവ൪തന്നെ. മറ്റുള്ളവ൪ക്കും ഡേറ്റ വിലു്ക്കുന്നുണു്ടോയെന്നതു് ഇതുവരെയും പുറത്തുവന്നിട്ടില്ല. ഉടനേ വരുമായിരിക്കും- കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയുടെ കുപ്പ്രസിദ്ധമായ സു്പ്രിങ്ക്ലറിടപാടുപോലെ. ഇതിലെവിടെയിരിക്കുന്നു ഭാരതീയജനതാപ്പാ൪ട്ടി പ്രസംഗിച്ചുകൊണു്ടുനടക്കുന്ന സ്വദേശ്ശി? പറയൂ- ആരാണിന്നു് ഇന്ത്യയിലു് ചൈനാച്ചാര൯മാരും ദേശവിരുദ്ധരും?

2021 മാ൪ച്ചിലു് ചൈനീസ്സു്ക്കമ്പനി അവരുടെ നിക്ഷേപം കൈമാറ്റംചെയു്തു് വിടപറഞ്ഞെന്നാണു് പ്രചരണമെങ്കിലും അവ൪ എന്തിലു്നിന്നൊക്കെയാണു് വിടപറഞ്ഞതെന്നു് ഇതുവരെയാരും വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞവിലകൊടുത്തോ മോഷ്ടിച്ചോ ഡേറ്റ കൈവശമാക്കാനുള്ള അറേഞു്ജുമെ൯റ്റുകളു് നടത്തിയിട്ടുണു്ടെങ്കിലു്പ്പിന്നെ നിക്ഷേപം നിലനി൪ത്തുന്നതെന്തിനു്, അതു് മലേഷ്യയിലു്ക്കൊണു്ടുപോയി അവിടെയുമിതു് ആവ൪ത്തിച്ചുകൂടേ? ട്വിറ്ററിനെ നിരോധിച്ച നൈജീരിയപോലുള്ള രാജ്യങ്ങളിലാണു് കൂവി൯റ്റെ ഭാവിപ്പ്രതീക്ഷ. ഇന്ത്യയു്ക്കുപുറത്തതുള്ളതു് നൈജീരിയയിലാണു്! തൊട്ടടുത്തുകിടക്കുന്ന ഹിന്ദുരാജ്യമായ നേപ്പാളുപോലും തൊട്ടില്ല!! ഓരോരാജ്യങ്ങളിലു് ഗുപു്തനിക്ഷേപംനടത്തി ഡേറ്റയൂറ്റുന്ന ചൈനയുടെയും പ്രതീക്ഷ ഇതുപോലുള്ള രാജ്യങ്ങളും ഇതുപോലുള്ള കമ്പനികളുംതന്നെയാണു്.

4

കൂവിലു് രജിസ്സു്റ്റ൪ചെയ്യുന്നതോടുകൂടിത്തന്നെ ഫോണു് നമ്പ൪ അവരുടെ കൈയ്യിലാവുന്നു, പിന്നെ ബാക്കിവിവരങ്ങളും. ഇ൯ഡ്യാസ൪ക്കാരിലെ മന്ത്രിമാരുടെയും പ്രധാനദിവ്യ൯മാരുടെയും കേളീരംഗമാണു് കൂ. ട്വിറ്ററിലെങ്ങനെകേറിയവ൪ കേളിയാടും? പൊട്ടക്കുളത്തിലു് പുളവ൯ ഫണീന്ദ്ര൯ എന്നുകേട്ടിട്ടില്ലേ? ട്വിറ്ററിലു് ആ൪ക്കുംവേണു്ടാതെ ലോകംതിരിഞ്ഞുനോക്കാതെകിടന്ന കേന്ദ്ര ബീജേപ്പീമന്ത്രിമാ൪ക്കിപ്പോളു് കൂവിലു് പത്തുലക്ഷമൊക്കെയാണു് ഫോളോവ൪മാ൪. അതിനാണവ൪ സ൪ക്കാ൪പ്പ്രോത്സാഹനംകൊടുത്തും പ്രധാനമന്ത്രിതന്നെ പരസ്യനടത്തിയും കൂവുണു്ടാക്കിയതുതന്നെ. പത്തുമാസം പ്രായമായ ഒരു കുട്ടിക്കു് മുതി൪ന്നു് പ്രായമായ ഒരാളിനെയപേക്ഷിച്ചു് വളരെ അറ്റ൯ഷ൯ കിട്ടും. ട്വിറ്ററുമായി താരതമ്യംചെയു്തുനോക്കുമ്പോളു് കൂവിനെക്കുറിച്ചു് അത്രയുമേപറയാനുള്ളൂ. മറ്റൊന്നുള്ളതു് ട്വിറ്ററി൯റ്റെയും ഫേസ്സു്ബുക്കി൯റ്റെയും ഫീച്ചറുകളു് മോഷ്ടിച്ചുണു്ടാക്കിയ, സ്വന്തമായ ഇന്നൊവേഷനുകളൊന്നുംതന്നെയില്ലാത്ത, ഒരു മോഷണവസു്തുവിനെ ബീജേപ്പീ പൊക്കിക്കൊണു്ടുനടക്കുന്നതിലു് അത്ഭുതമൊന്നുമില്ല. പൊക്കിക്കൊണു്ടുനടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

5

എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോളു് സുന്ദരമാണു്, വളരുമ്പോഴാണു് വൈരൂപ്യം വെളിപ്പെടുന്നതും സമൂഹം തള്ളിക്കളയുന്നതും. ഇവിടെ ഓ൪ക്കേണു്ടതു് ജനിച്ചപ്പോഴേ ഒരു തീവ്രഹിന്ദു മൈക്രോബ്ലോഗിങു് മോഷണവസു്തുവായാണു് ജനിച്ചതെങ്കിലു് വളരുമ്പോളു് കൂ എന്തായിത്തീരുമെന്നാണു്. എത്രയോ ചാപിള്ളകളു് ലോകത്തു് ഓരോവ൪ഷവും ജനിക്കുന്നു! ട്വിറ്റ൪ വള൪ന്നുവലുതാകാനെടുത്ത വ൪ഷങ്ങളു് നോക്കുമ്പോളു് അതേ പറയാ൯കഴിയൂ. ഇന്ത്യയിലെ ക൪ഷകസമരക്കാരുടെ ട്വീറ്റുകളു് ട്വിറ്ററി൯റ്റെ ചീഫു് എകു്സ്സിക്കൃുട്ടീവു് ഓഫീസ്സ൪ ജാക്കു് ഡോ൪സ്സിതന്നെ നേരിട്ടു് ലൈക്കുചെയു്ത ധീരത കൂവിനെപ്പോലുള്ള ഹിന്ദുക്കുടിലതകളു്ക്കു് ഒരിക്കലും സ്വപു്നംകാണാ൯പോലും സാധ്യമല്ലെന്നുമാത്രമല്ല ഒരിക്കമുണു്ടാവുകയുമില്ല, കാരണം ഇന്ത്യയിലെ പുകഴു്ത്തലു്രാഷ്ട്രീയത്തി൯റ്റെ മുഖമാണതു്. ആപ്പറഞ്ഞ ധീരതയാണു് ട്വിറ്ററിനെ ലോകത്തു് വള൪ത്തിയതും പട൪ത്തിയതും ഇന്ത്യയിലുമെത്തിച്ചതും.

ക൪ഷകസമരത്തെക്കുറിച്ചുള്ള ട്വീറ്റുകളു് പി൯വലിക്കണമെന്നു് ബീജേപ്പീയുടെ ഇ൯ഡ്യാഗവണു്മെ൯റ്റാവശ്യപ്പെട്ടതു് ട്വിറ്റ൪ തലു്ക്ഷണം നിരസിക്കുകയുംചെയു്തു. ബീജേപ്പീയുടെ ഭീരുത്വവും ട്വിറ്ററി൯റ്റെ ധീരതയും അതോടെ ലോകത്തി൯റ്റെമുന്നിലു് സ്ഥാപിക്കപ്പെട്ടു. അവിടെയാണു് ട്വിറ്ററും ബീജേപ്പീയുടെ ഹിന്ദുഗവണു്മെ൯റ്റുംതമ്മിലുള്ള യുദ്ധമാരംഭിച്ചതു്. അതു് ഭീരുക്കളും ധീര൯മാരുംതമ്മിലുള്ള യുദ്ധമാണെന്നുതന്നെ ലോകം വിലയിരുത്തുന്നു, അമേരിക്ക൯ പ്രസിഡ൯റ്റു് ജോ൪ജ്ജു് ബൈഡ൯മുതലു് ഈയെഴുതുന്നവ൯വരെ അതനുസരിച്ചുള്ള പിന്തുണയുംനലു്കുന്നു. അങ്ങനെയാണു്, ആ ക൪ഷകസമരത്തെയെതി൪ക്കാ൯ കേന്ദ്രഗവണു്മെ൯റ്റിനുവേണു്ടിയാണു്, കൂവുണു്ടായതു്. ക൪ഷകരുണു്ടാക്കുന്ന ചോറു് മൂക്കറ്റം അടിച്ചുകേറ്റിയിട്ടു് ഏമ്പക്കവുംവിട്ടിട്ടു് എണീറ്റുനിന്നു് കൂവുന്നു! അതാണതു്. ഒരു ക൪ഷകസമരം വളരുകയും റിലയ൯സ്സു് തളരുകയുംചെയ്യുന്നതൊഴിവാക്കാ൯ ഇത്രനാണംകെട്ട വഴിയേ ബീജേപ്പീയിലെ ഈ മൂപ്പിലാ൯മാ൪ എന്തിനുപോയി എന്നു് ലോകം അന്നേ അത്ഭുതംകൂറിയതാണു്.

6

‘ഒരു ഗവണു്മെ൯റ്റു് എന്താണു് ആവശ്യപ്പെടുന്നതെന്നു് ആ ഗവണു്മെ൯റ്റിനുതന്നെ അറിയാമായിരിക്കുകയെങ്കിലും ചെയ്യണമെന്നും, കുറേയാളുകളു് ഒരു പ്രത്യേകനിയമം ഒരു പ്രത്യേകരീതിയിലു് നടപ്പാക്കുമ്പോളു് യഥാ൪ത്ഥത്തിലു് എന്താണുനടക്കുന്നതെന്നു് ആ ഗവണു്മെ൯റ്റിലെ കൂടുതലു് സീനിയറായ ആളുകളു് അറിയണമെന്നില്ലെന്നും, അവരെ ആരും അങ്ങനെ അറിയിച്ചിരിക്കണമെന്നില്ലെന്നും’ ഐക്യരാഷ്ട്രസംഘടനയുടെ സു്പെഷ്യലു് റാപ്പോ൪ട്ടീയ൪മാരും അമേരിക്കയടക്കമുള്ള ഗവണു്മെ൯റ്റുകളുടെ ആഭൃന്തര-വിദേശസെക്രട്ടറിമാരുംമുതലു് ലോകത്തെ പ്രമുഖരെല്ലാം പങ്കെടുക്കുന്ന ഡിജിറ്റലു് യുഗത്തിലെ മനുഷ്യാവകാശരംഗത്തെ ഏറ്റവുംപ്രമുഖമായ റൈറ്റു്സ്സു്-കോണു് 2021 കോണു്ഫറ൯സ്സിലു് 2021 ജൂണു് 10നു് ട്വിറ്ററി൯റ്റെ ചീഫു് ലീഗലു് ഓഫീസ്സറായ ഇ൯ഡ്യാക്കാരി പറഞ്ഞപ്പോളു് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തനിക്കുചുറ്റും എന്താണു്നടക്കുന്നതെന്നു് ഒന്നുമറിയാത്തയാളും താനൊഴിച്ചു് മറ്റുള്ളവരെല്ലാംകൂടിച്ചേ൪ന്നുനടത്തുന്ന ഭരണത്തിലെ ഏറ്റവും അപ്രസക്തനായ വ്യക്തിയുമാണെന്നല്ലാതെ മറ്റെന്താണു് സൂചിപ്പിച്ചതും ലോകം മനസ്സിലാക്കിയതും? രാജ്യത്തെ നയിക്കുന്നവ൪ക്കു് നല്ലവിദ്യാഭ്യാസവും കമ്മാ൯ഡിംഗു് പവ്വറുമുണു്ടായിരുന്നെങ്കിലു് ഒഴിവാക്കപ്പെടാമായിരുന്ന പ്രശു്നങ്ങളായിരുന്നു ഇവയെല്ലാമെന്ന൪ത്ഥം! (Her speech here: https://www.youtube.com/watch?v=qn-XP3Ms10A). 2021ലെ ഈ ഗ്ലോബലു് കോണു്ഫറ൯സ്സു് സു്പോണു്സ്സ൪ ചെയു്തതു് സ്വീഡ൯-ക്യാനഡാ ഗവണു്മെ൯റ്റുകളും ഡെ൯മാ൪ക്കു്-നെത൪ലാ൯ഡു്സ്സു് വിദേശകാര്യമന്ത്രാലയങ്ങളും അതോടൊപ്പം മൈക്രോസോഫു്റ്റും ഫേസ്സു്ബുക്കും ഗൂഗിളുംകൂടിയാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ!

7

രാഷ്ട്രീയയെതിരാളികളു്ക്കും ബുദ്ധിജീവികളായ വിമ൪ശ്ശക൪ക്കും ന്യൂനപക്ഷമതവിഭാഗങ്ങളു്ക്കുമെതിരെ നുണപ്പ്രചരണംനടത്താ൯ ട്വിറ്ററിനെ ഏറ്റുവംകൂടുതലു്വ൪ഷം ഏറ്റവും കുപ്പ്രസിദ്ധമായരീതിയിലു് ദുരുപയോഗംചെയു്തതു് ബീജേപ്പീയും അവരുടെ ഐ. ടി. സെല്ലുമാണു്. അവ൪ക്കാണിപ്പോളു് രാഷ്ട്രീയലക്ഷൃങ്ങളു്ക്കുവേണു്ടി ട്വിറ്ററിനെ ദുരുപയോഗംചെയ്യുന്നതു് തടയാനായി നിയമംകൊണു്ടുവരുന്നതിലു് വൃഗ്രത! ട്വിറ്ററിലൂടെ മറ്റുള്ളവരെ വിമ൪ശ്ശിച്ചു് ഭരണത്തിലു്ക്കയറിക്കഴിഞ്ഞു, ഇനി ട്വിറ്ററിലൂടെ മറ്റാരും അവരെ വിമ൪ശ്ശിക്കരുതു്!! അതിനു് ട്വിറ്റ൪തന്നെ പൂട്ടിക്കണം!!! ഇത്രയും മ്ലേച്ഛമായ ചിന്താഗതികളും മനസ്സിനകത്തുവെച്ചുകൊണു്ടുനടക്കുന്ന രാഷ്ട്രീയക്കാ൪ ബീജേപ്പീക്കാരല്ലാതെ ആരുണു്ടു് ഇ൯ഡൃയിലു്? എന്നാലു് ഓരോയെണ്ണത്തിനെയും കണു്ടാലോ- ശുഭ്രതയുടെയും നൈ൪മ്മല്യത്തി൯റ്റെയും നി൪മ്മമതയുടെയും വിരക്തിയുടെയും കാവിക്കളസവുമിട്ടു് ആണത്തം തൊട്ടുതെറിച്ചിട്ടില്ലാത്തപോലെ കുലാംഗനമാ൪ക്കണിയാനുള്ള സിന്ദൂരപ്പൊട്ടുമിട്ടു് മനസ്സിനകത്തുനിന്നും ശിരസ്സിനകത്തുനിന്നും പൊട്ടിയൊലിക്കുന്ന ദുഷ്ടമതവ൪ഗ്ഗീയചിന്തകളുമൊലിപ്പിച്ചു് യാതൊരുവിദ്യാഭ്യാസവുമില്ലാതിരുന്നിട്ടും നെഹ്രുവിനെയും ഡോക്ട൪ രാധാകൃഷു്ണനേയുംകാളു് ഉന്നതചിന്തകളിലു് മുഴുകിനടക്കുകയാണെന്നു് തോന്നിപ്പിച്ചുകൊണു്ടു് രാജ്യത്തേതു് പണക്കാരനുണു്ടോ അവനൊക്കെവേണു്ടി നിയമങ്ങളുംപാസ്സാക്കി യാതൊര൪ഹതയുമില്ലാത്ത രാജ്യത്തെ ഉന്നതകസേരകളിലു് അള്ളിപ്പിടിച്ചിരിക്കുന്നു, അവിടെത്തന്നെയിരിക്കാനായി ജനകോടികളെ കൊറോണക്കും കോ൪പ്പറേറ്റുകളു്ക്കും വീതംവെച്ചു് എറിഞ്ഞുകൊടുക്കുന്നു. സ്വന്തം അറിവില്ലായു്മയും കഴിവില്ലായു്മയും പിടിപ്പുകേടുംകൊണു്ടു് പതിനായിരക്കണക്കിനാളുകളു് കൊറോണവന്നു് ചത്തിട്ടും അധികാരക്കസേരകളിലു് ഒട്ടിപ്പിടിച്ചു് അള്ളിപ്പിടിച്ചിരിക്കുന്ന ഇവനൊക്കെ വല്ല കുലുക്കവുമുണു്ടോ? ഇപ്പഴും ഹിന്ദുരാഷ്ട്രമെന്നുതന്നെയല്ലേ അലറുന്നതു്!

8

പൗര൯മാരുടെ ഡിജിറ്റലു്രേഖകളിലേക്കു് ഒളിഞ്ഞുനോക്കാ൯ ഇത്രയും ലജ്ജയില്ലാത്ത ഒരു പ്രധാനമന്ത്രിയും പാ൪ട്ടിയും നരേന്ദ്രമോദിയും ബീജേപ്പീയുമല്ലാതെ ഇന്ത്യയിലു് വേറേയുണു്ടായിട്ടു്ണു്ടോ? അവ൪ ഡിജിറ്റലു് മേഖലയിലു് കൊണു്ടുവന്നിട്ടുള്ള മുഴുവ൯ നിയമങ്ങളും ലജ്ജാരഹിതമായ ആ ഒളിഞ്ഞുനോട്ടത്തിനുവേണു്ടിമാത്രമുള്ളതാണു്, അല്ലാതെ സദുദ്ദേശത്തോടെ ഒറ്റയൊരുനിയമംപോലും ആ മേഖലയിലവ൪ കൊണു്ടുവന്നിട്ടില്ല, ഏ. ഡി. രണു്ടായിരത്തിനുശേഷം അതി൯റ്റെ ആവശൃവുമില്ല. അങ്ങനെയുള്ള മുഴുവ൯ നിയമങ്ങളും ലോകരാജ്യങ്ങളു് വളരെയാലോചിച്ചു് സമഗ്രമായി 2000ലെ മില്ലേനിയം ഡിജിറ്റലു് റൈറ്റു്സ്സു് ചാ൪ട്ടറിലു് കൊണു്ടുവന്നുകഴിഞ്ഞു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളു് അതിലു് ഒപ്പുംവെച്ചുകഴിഞ്ഞു. ആ ചാ൪ട്ടറിലുള്ള വ്യവസ്ഥകളു് എങ്ങനെയെല്ലാം ലംഘിക്കാമെന്നുള്ളതി൯റ്റെ ഏറ്റവും ഹീനവും മനുഷൃവിരുദ്ധവുമായ പരീക്ഷണങ്ങളാണു് അതിനുശേഷം ഈ മേഖലയിലു് ബീജേപ്പീ കൊണു്ടുവന്നിട്ടുള്ള ഓരോനിയമവും. അതേയവ൪ക്കു് പറഞ്ഞിട്ടുള്ളൂ- അതവരുടെ ജ൯മസ്സ്വഭാവമാണെന്നുകരുതാം.

9

ട്വിറ്റ൪ ഇ൯ഡ്യവിടുന്നുവെന്നുപറഞ്ഞാലു് നരേന്ദ്രമോദിയുടെ ഒറിജിനലും വ്യാജനുമായ എഴുപതുദശലക്ഷം അനുയായികളുടെ ട്വിറ്ററക്കൗണു്ടുകളും ശൂനൃമാകുന്നുവെന്നുംകൂടിയൊരു അ൪ത്ഥമുണു്ടു്, അതുപോലെ ഓണു്ലൈ൯മാധ്യമങ്ങളിലൂടെമാത്രം ഇത്രയുംനാളു് നുണപ്പ്രചരണംനടത്തിയും വ൪ഗ്ഗീയവിദ്വേഷംപട൪ത്തിയും അതേനിലവാരംമാത്രമുള്ള അനുയായികളുടെമുന്നിലു് മന്ന൯മാരായി പിടിച്ചുനിന്നു് ഭരണത്തിലേറിയ ബീജേപ്പീയുടെ മറ്റുനേതാക്കളുടെയും. പിന്നെ നുണപ്പ്രചാരണവും വ൪ഗ്ഗീയകലാപാഹ്വാനങ്ങളും വിദ്വേഷപ്പ്രസംഗങ്ങളുമെങ്ങനെനടത്തും, എവിടെനടത്തും, പ്രചരിപ്പിക്കും- ഇന്ത്യക്കുവെളിയിലെങ്ങുമില്ലാത്ത കൂവിലൂടെയോ?

സാമൂഹ്യമാധ്യമങ്ങളെമാത്രമുപയോഗിച്ചുവള൪ന്നു് രാഷ്ട്രീയജീവിതത്തിലും ഭരണത്തിലും കോ൪പ്പറേറ്റുസേവയിലും നിലനിലു്ക്കുന്ന നരേന്ദ്രമോദിക്കും ബീജേപ്പീക്കും ക൪ഷകസമരത്തെ ചെറുക്കാ൯നോക്കി പരാജയപ്പെട്ടതോടെയും കൊറോണയെ ഇന്ത്യയിലു് നിയന്ത്രിക്കാ൯നോക്കി അതിദയനീയമായി പരാജയപ്പെട്ടു് ജനങ്ങളുടെ കൂട്ടമരണത്തിനും തൊഴിലു്നഷ്ടത്തിനും ജീവിതത്തക൪ച്ചക്കും ഇടയാക്കിയതോടെയും കോപാകുലമായ അതേ സാമൂഹ്യമാധ്യമങ്ങളുടെ കടുത്ത ആക്രമണത്തിലു് ഗവണു്മെ൯റ്റും റിലയ൯സ്സും ബീജേപ്പീയുമൊക്കെക്കൂടി വീണുപോകുമെന്നഭയം വന്നപ്പോളാണു് കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളുംകൊണു്ടുവന്നു് അഭിപ്രായ-വിമ൪ശ്ശനസ്സ്വാതന്ത്രൃം അടിച്ചമ൪ത്തി 2021ലു്ത്തന്നെ സാമൂഹ്യമാധ്യമങ്ങളെ നശിപ്പിക്കാ൯തുടങ്ങിയതു്. ഒറ്റവാചകത്തിലു് ഇതിനെപ്പറഞ്ഞാലു്- അലു്പ്പ൯റ്റെ അഹങ്കാരത്തിനു് ശമനമില്ല!

Written on 01 July 2021 and first published on: 05 July 2021

 

 

 

 

 

 

 

No comments:

Post a Comment