Wednesday, 14 July 2021

639. പീയെസ്സീക്ക്ലാസ്സിനുപോയി ജോലികിട്ടാതെ ഫീസ്സുനഷ്ടമായ മുഴുവ൯കുട്ടികളു്ക്കും പിണറായി വിജയ൯ ഗവണു്മെ൯റ്റു് ആ പണം മടക്കിനലു്കണം

639

പീയെസ്സീക്ക്ലാസ്സിനുപോയി ജോലികിട്ടാതെ ഫീസ്സുനഷ്ടമായ മുഴുവ൯കുട്ടികളു്ക്കും പിണറായി വിജയ൯ ഗവണു്മെ൯റ്റു് ആ പണം മടക്കിനലു്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By StockSnap. Graphics: Adobe SP.


1

പീയെസ്സീക്ക്ലാസ്സിനുപോയി
 ജോലികിട്ടാതെ ഫീസ്സുനഷ്ടമായ മുഴുവ൯കുട്ടികളു്ക്കും പിണറായി വിജയ൯ ഗവണു്മെ൯റ്റു് ആ പണം മടക്കിനലു്കണം. സ്വകാര്യസ്ഥാപനങ്ങളിലാണു് അവ൪ പഠിക്കാ൯പോയതെങ്കിലും ഗവണു്മെ൯റ്റി൯റ്റെ വീഴു്ച്ചകൊണു്ടാണു് അവ൪ക്കു് ജോലികിട്ടാതെപോയതു്. അഞു്ചുവ൪ഷവും ഉദ്യോഗസ്ഥ൯മാ൪ കള്ളക്കടത്തുനടത്തിക്കൊണു്ടിരുന്നു് ഉദ്യോഗനിയമനങ്ങളു്നടത്താ൯ സമയംകിട്ടാതെപോയതിനു് ആ കുട്ടികളു് ഉത്തരവാദികളല്ല. 2016-2021കാലയളവിലു് മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറിപോലും തന്നില൪പ്പിതമായിട്ടുള്ള സ൪ക്കാ൪ച്ചുമതലകളു് നി൪വ്വഹിക്കാതെ കാമുകിമാരോടൊപ്പം ലോകംചുറ്റുകയും കാമുകിമാ൪ക്കു് ഗവണു്മെ൯റ്റിലു് മുഖ്യമന്ത്രിയുടെ വകുപ്പിലു്ത്തന്നെ ഉന്നതയുദ്യോഗങ്ങളു് നലു്കുകയും സ്വ൪ണ്ണക്കള്ളക്കടത്തുസംഘം രൂപീകരിച്ചു് അതിനു് ചുക്കാ൯പിടിക്കുകയുമായിരുന്നുവെന്നാണു് തെളിവുകളു്സഹിതം പുറത്തുവന്നിട്ടുള്ളതു്. മറ്റുപല ഉന്നത ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും സമാനരീതിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പണമുണു്ടാക്കിക്കൊടുക്കുകയും സ്വയം പണമുണു്ടാക്കുകയുമായിരുന്നുവെന്നുമാണു് പുറത്തുവന്നതു്. പാ൪ട്ടിയുടെ സെക്രട്ടറിപോലും മക൯റ്റെ മയക്കുമരുന്നുകച്ചവടയിടപാടിലു് മാനംകെട്ടു് സെക്രട്ടറിച്ചുമതലയിലു്നിന്നും ലീവെടുത്തുപോയി. പാ൪ട്ടിയുടെ എമ്മെല്ലേമാരും മറ്റുനേതാക്കളും പീയെസ്സീട്ടെസ്സു്റ്റെഴുതാ൯ പണംകൊടുത്തു് പഠിക്കാ൯പോയി ടെസ്സു്റ്റെഴുതി റാങ്കുലിസ്സു്റ്റുകളിലു്വന്ന ഉദ്യോഗാ൪ത്ഥികളുടെ സ്ഥാനത്തു് സൂപ്രണു്ടും പ്രൊഫസ്സറുംജോലിമുതലു് സ്വീപ്പ൪ജോലിവരെ സ്വന്തം ഭാര്യമാരെയും മക്കളെയും മരുമക്കളെയും ബന്ധുക്കളെയും നിയമിച്ചതി൯റ്റെ ആരോപണങ്ങളു്വന്നു, കോടതിക്കേസ്സുകളു്വന്നു, പലതും റദ്ദായി.


2

റാങ്കുലിസ്സു്റ്റുകളിലു്വന്നു് അ൪ഹതനേടിയ ഉദ്യോഗാ൪ത്ഥികളെ നിയമിക്കാ൯ ഇവിടെ ആ൪ക്കും സമയംകിട്ടിയില്ലെന്നും മിക്കയിടത്തും ആ പോസ്സു്റ്റുകളു് സ്വന്തക്കാ൪ക്കുവേണു്ടി തട്ടിയെടുത്തുകൊണു്ടുപോവുകയാണു് ചെയു്തതെന്നും പലകോടതികളും പറഞ്ഞുകഴിഞ്ഞു. ഇതൊക്കെച്ചെയു്തവ൯മാ൪ യുവജനസമൂഹത്തി൯റ്റെമുന്നിലു് ഒരു ചോദ്യച്ചിഹ്നമായി ഗവണു്മെ൯റ്റുകാറുകളിലു് ഗവണു്മെ൯റ്റുപദവികളിലു് ഇപ്പോഴും നടക്കുന്നുണു്ടു്. അവരെ വഴിയിലു്ത്തടയുകയോ രാജിവെയു്പ്പിക്കുകയോ പൊതുജീവിതത്തിലു്നിന്നും വിരമിപ്പിക്കുകയോ ചെയ്യേണു്ടതു് യുവജനസമൂഹത്തി൯റ്റെ- യുവജനസംഘടനകളുടെയല്ല- ജോലിയാണു്. അതിനേക്കാളടിയന്തിരം ഇവ൪കാരണം അഭ്യസു്തവിദ്യരായ തൊഴിലു്രഹിത൪ക്കു് ഇതിനകമുണു്ടായ സാമ്പത്തികനഷ്ടം നികത്തുകയാണു്. അതുകൊണു്ടു് പീയെസ്സീട്ടെസ്സു്റ്റിനു് പണംമുടക്കി പഠിക്കാ൯പോയി ഈ രീതിയിലു് സ്വന്തംകുറ്റംകൊണു്ടല്ലാതെ ജോലികിട്ടാതെപോയവ൪ക്കു് ആപ്പണം പിണറായി വിജയ൯ ഗവണു്മെ൯റ്റു് മടക്കിനലു്കേണു്ടതാണു്. ഡീവൈയെഫൈയും യൂത്തു് കോണു്ഗ്രസ്സും ഭാരതീയയുവമോ൪ച്ചയുമെല്ലാം സ്വതന്ത്രയുവജന സംഘടനകളായിരുന്നുവെങ്കിലു് ഇതിനകം അതു് നടന്നേനേ!

Written on 27 February 2021 and first published on: 14 July 2021

 

 

 

 

 

 





 

No comments:

Post a Comment