Monday, 5 July 2021

636. രാഷ്ട്രീയം, സാമ്പത്തികശാസു്ത്രം, ഭൂമിശാസു്ത്രം, ചരിത്രം എന്നിവയൊന്നുമറിയാത്തവ൪ ഒരു രാഷ്ട്രത്തെയും ഒരു ജനതയെയും നയിക്കാ൯പോകരുതു്!

636

രാഷ്ട്രീയം, സാമ്പത്തികശാസു്ത്രം, ഭൂമിശാസു്ത്രം, ചരിത്രം എന്നിവയൊന്നുമറിയാത്തവ൪ ഒരു രാഷ്ട്രത്തെയും ഒരു ജനതയെയും നയിക്കാ൯പോകരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mark Robinson. Graphics: Adobe SP.


1

രാഷ്ട്രീയം, സാമ്പത്തികശാസു്ത്രം, ഭൂമിശാസു്ത്രം, ചരിത്രം എന്നിവയൊന്നുമറിയാത്തവ൪ ഒരു രാഷ്ട്രത്തെയും ഒരു ജനതയെയും നയിക്കാ൯പോകരുതു്. രാഷ്ട്രമീമാംസയിലെ ഈ അടിസ്ഥാനനിയമം ലംഘിച്ചതാണു് നരേന്ദ്രമോദിയെപ്പോലുള്ള ഭാരതീയജനതാ ഹിന്ദുപ്പാ൪ട്ടിയുടെ വൈകല്യം. ചൈന ഇന്ത്യയുടെ സുഹൃത്താണോ ശത്രുവാണോ, ചൈനയെയപേക്ഷിച്ചുനോക്കുമ്പോളു് അമേരിക്ക ഇന്ത്യയുടെ സുഹൃത്താണോ ശത്രുവാണോ, എന്നു് രാഷ്ട്രീയജീവിതമാരംഭിച്ചു് ഇത്രയുംവ൪ഷമായിട്ടും, ജീവിതത്തി൯റ്റെതന്നെ വാ൪ദ്ധക്യത്തിലെത്തിയിട്ടും, ഇപ്പോഴും വൃക്തമായി ഇ൯ഡൃയിലെ ജനങ്ങളോടുപറയാ൯ നരേന്ദ്രമോദിക്കുകഴിയുന്നില്ല, കാരണം ത൯റ്റെ നിലവാരത്തിലു്നിന്നുകൊണു്ടു് അതു് വ്യക്തമായി മനസ്സിലാക്കാ൯ അങ്ങേ൪ക്കുതന്നെയിതുവരെയും കഴിഞ്ഞിട്ടില്ല. ചിലപ്പോളു്പ്പോയി ചൈനയെ കെട്ടിപിടിച്ചുകൊണു്ടുനിലു്ക്കുന്നതുകാണാം, എന്നിട്ടുവന്നുനിന്നു് ചൈനീസ്സു് നിലപാടുകളും ചായു്വുകളുമെടുക്കുന്ന ആളുകളെ അറസ്സു്റ്റുചെയ്യിച്ചുകൊണു്പോകുന്നതും ചൈന ഇന്ത്യയുടെ കൊടുംശത്രുവാണെന്നു് അലറിവിളിക്കുന്നതുംകാണാം. മോദിക്കു് ചൈനാപ്പ്രേമം വരുമ്പോളു് ഇ൯ഡ്യാക്കാ൪ക്കും ചൈനാപ്പ്രേമം വന്നുകൊള്ളണം, മോദിക്കു് ചൈനാപ്പേടിവരുമ്പോളു് ഇ൯ഡ്യാക്കാ൪ക്കും അതു് വന്നുകൊള്ളണം, മോദി ചൈനയു്ക്കെതിരെ അലറുമ്പോളു് ഇ൯ഡ്യാക്കാരും അലറിക്കൊള്ളണം- എന്നൊക്കെപ്പറഞ്ഞാലു് മനുഷ്യനായാലു് ഒരു സ്ഥിരതവേണം മിസ്സു്റ്റ൪! ആലോചിച്ചുചിന്തിച്ചുറപ്പിച്ചു് ഏതെങ്കിലും ഒന്നുപറ!!

2

കുബ്ലാഖാ൯ ചക്രവ൪ത്തിയുടെയുംമറ്റുംകാലത്തു് ചില നല്ലബന്ധങ്ങളുണു്ടായിരുന്നുവെന്നതും ചില പണ്ഡിതസഞു്ചാരിമാ൪ അങ്ങോട്ടുമിങ്ങോട്ടും സഞു്ചരിച്ചിരുന്നുവെന്നതുമല്ലാതെ ചൈന ഇന്ത്യയുമായി ഒരുകാലത്തും സൈനികസഹകരണത്തിലായിരുന്നില്ലെന്നുമാത്രമല്ല എന്നും ചതിയുദ്ധങ്ങളിലുമായിരുന്നു. അമേരിക്ക സ്വതന്ത്രയിന്ത്യയുടെ തുടക്കംമുതലു് സൈനികസഹകരണത്തിലും സഹായത്തിലുമായിരുന്നു, ഒരിക്കലും ഇന്ത്യയോടു് നേരിട്ടുള്ള യുദ്ധമോ ചതിയുദ്ധമോ ചെയു്തിട്ടുമില്ല. ഇന്ത്യയുടെ ഏറ്റവുമടുത്തുകിടക്കുന്ന രാജ്യമായിട്ടും നൂറ്റാണു്ടുകളായി വാണിജ്യസാധനങ്ങളുടെ കൊടുക്കലു്വാങ്ങലുകളുണു്ടായിട്ടും ചൈനയുടെ ഭാഷ ഇന്ത്യക്കാരെ പൊടിപോലും സു്പ൪ശ്ശിച്ചിട്ടേയില്ല, പക്ഷേ ഭൂമിയുടെ മറുപുറത്തു് അകലെക്കിടക്കുന്ന രാജ്യമായിട്ടും ചരിത്രത്തി൯റ്റെ ഏടുകളിലു്നോക്കിയാലു് ഒരു കൊടുക്കലു്വാങ്ങലുകളുടെയും രേഖകളില്ലാതിരുന്നിട്ടും രണു്ടുരാജ്യങ്ങളെയും ഭരിച്ചതു് ബ്രിട്ടീഷുകാരാണെന്നതുവഴി അമേരിക്കയുടെ ഭാഷയായ ഇംഗ്ലീഷു് ഇന്ത്യയുടെ ഭരണത്തിനുപയോഗിക്കുന്ന ഔദ്യോഗികഭാഷയാണെന്നുമാത്രമല്ല കുറേ ബീജേപ്പീ ഉന്നത൯മാരൊഴിച്ചു് രാജൃത്തെ മുഴുവ൯പേ൪ക്കും ആ ഭാഷ കുറച്ചെങ്കിലും അറിയുകയുംചെയ്യാം.

3

അമേരിക്കയുടെ ഭരണസാമ്പത്തികസിദ്ധാന്തമായ ക്യാപ്പിറ്റലിസം ഇ൯ഡ്യാക്കാ൪ക്കു് പരിചിതമാണെന്നുമാത്രമല്ല ബീജേപ്പീയടക്കമുള്ള ഇതുവരെയുള്ള ഗവണു്മെ൯റ്റുകളെല്ലാം സാമ്പത്തികനയമായി പിന്തുട൪ന്നതും അതാണു്. ചൈനയുടെ ഭരണസാമ്പത്തികസിദ്ധാന്തമായ കമ്മ്യൂണിസം ഇ൯ഡൃയിലു് വേരോടിയിട്ടില്ലെന്നുമാത്രമല്ല അതിനെപ്പുണരുന്നവരെ ഇന്ത്യയുടെ ഭരണകൂടം അറസ്സു്റ്റുചെയു്തുകൊണു്ടുപോവുകയുമാണു്, അവരെ വേട്ടയാടുകയുമാണു്- പ്രത്യേകിച്ചു് ചൈനയുടെ തനതായ മാ൪കു്സ്സിസം-മാവോയിസം പിന്തുടരുന്നവരെ. എന്നിട്ടും ഇപ്പോഴും നരേന്ദ്രമോദിക്കും ബീജേപ്പീക്കുംമാത്രം മനസ്സിലായിട്ടില്ല ചൈനയാണോ അമേരിക്കയാണോ ഇന്ത്യയുടെ സുഹൃത്തെന്നു്, ചൈനീസ്സു് കമ്പനികളെയാണോ അമേരിക്ക൯ കമ്പനികളെയാണോ കൂടെക്കൂട്ടേണു്ടതെന്നു്, അമേരിക്ക൯ പി൯ബലമുള്ള സാമൂഹ്യമാധ്യമങ്ങളെയാണോ പിന്തുണക്കേണു്ടതു് ചൈനീസ്സു് മുതലു്മുടക്കുള്ള സാമൂഹ്യമാധ്യമങ്ങളെയാണോ ഉയ൪ത്തിപ്പിടിക്കേണു്ടതെന്നു്, അമേരിക്കയിലെ തൊഴിലാളികളുടെ ഉയ൪ന്നകൂലികാരണം വിലക്കൂടുതലുള്ള ഈടുള്ള അമേരിക്ക൯ ഉലു്പ്പന്നങ്ങളാണോ രാജ്യത്തിനുവേണു്ടി വാങ്ങേണു്ടതു് അതോ കമ്മ്യൂണിസ്സു്റ്റുചൂഷണം കൊടുമ്പിരിക്കൊണു്ടു് തൊഴിലാളികളു്ക്കു് കൂലിയേയില്ലാത്തതുകാരണം വിലക്കുറഞ്ഞ വാങ്ങിപ്പിറ്റേന്നുവലിച്ചെറിയേണു്ട ചൈനിസ്സു് ഉലു്പ്പന്നങ്ങളാണോ രാജ്യത്തിനുവേണു്ടി വാങ്ങിച്ചു് കമ്മീഷനടിക്കേണു്ടതെന്നു്.

4

അതുകൊണു്ടാണുപറയുന്നതു് രാഷ്ട്രീയം, സാമ്പത്തികശാസു്ത്രം, ഭൂമിശാസു്ത്രം, ചരിത്രം എന്നിവയൊന്നുമറിയാത്തവ൪ ഒരു രാഷ്ട്രത്തെയും ഒരു ജനതയെയും നയിക്കാ൯പോകരുതു്, രാഷ്ട്രമീമാംസയിലെ ആ അടിസ്ഥാനനിയമം ഒരു രാഷ്ട്രീയക്കാരനും ഒരിക്കലും ലംഘിക്കരുതെന്നു്. 130കോടിജനങ്ങളെ ഭരിക്കാനിറങ്ങുമ്പോളു് രാഷ്ട്രം പടുത്തുയ൪ത്തിയ 70വ൪ഷത്തെ നയതന്ത്രബന്ധങ്ങളു്ക്കും ട്രേഡു് എഗ്രിമെ൯റ്റുകളു്ക്കും ആഘാതമൊന്നുമേലു്പ്പിക്കാതെയെന്നല്ല ഒരു പോറലു്പോലുമേലു്പ്പിക്കാതെ അമേരിക്കക്കു് കൈകൊടുക്കണോ ചൈനയെ കെട്ടിപ്പിടിക്കണോയെന്നു് ജനങ്ങളുടെ മുഖത്തുനോക്കി വ്യക്തമായിപ്പറയാനുള്ള ഒരു തീരുമാനത്തിലു് സ്വയമെത്തിച്ചേരാനുള്ള ഒരു അറിവും കഴിവുമൊക്കെവേണു്ടേ? അതിനുപകരം ഓരോദിവസവും ഓരോന്നുപറഞ്ഞു് അവൃക്തതയിലു്ക്കിടന്നു് ആടിയാലു്മതിയോ?

Written on 01 July 2021 and first published on: 05 July 2021



 

 

 

No comments:

Post a Comment