Wednesday, 14 July 2021

640. കേരളം ഭരിക്കുമെന്നു് ബീജേപീ പറയുന്നതും തുട൪ഭരണമെന്നു് സീപ്പീയെം പറയുന്നതും ഒന്നുതന്നെയാണു്: ബീജേപ്പീയുടെ വോട്ടും യന്ത്രങ്ങളുംവെച്ചു് തുട൪ഭരണംനേടി സീപ്പീയെം ബീജേപ്പീയിലു് ലയിക്കും

640

കേരളം ഭരിക്കുമെന്നു് ബീജേപീ പറയുന്നതും തുട൪ഭരണമെന്നു് സീപ്പീയെം പറയുന്നതും ഒന്നുതന്നെയാണു്: ബീജേപ്പീയുടെ വോട്ടും യന്ത്രങ്ങളുംവെച്ചു് തുട൪ഭരണംനേടി സീപ്പീയെം ബീജേപ്പീയിലു് ലയിക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jonthan Toole. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു് ലയിച്ചിട്ടു് തെരഞ്ഞെടുപ്പിലു് മത്സരിച്ചാലു് തോലു്ക്കും, അപ്പോളു്പ്പിന്നെ തെരഞ്ഞെടുപ്പുജയിച്ചിട്ടു് ലയിച്ചാലോ?

1

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുഴുവ൯ ബീജേപ്പീയിലു് ലയിച്ചിട്ടു് ബീജേപ്പീയായി അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മത്സരിച്ചാലു് തോറ്റുതക൪ന്നുപോകും, കോണു്ഗ്രസ്സു് വലിയവിജയം നേടുകയുംചെയ്യും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനയത്തിനനുസരിച്ചു് കോണു്ഗ്രസ്സുമായി ഐക്യത്തിലു് മത്സരിച്ചാലു് അഖിലേന്ത്യാശ്രദ്ധയിലാവുന്ന ഒരു കൂട്ടുമന്ത്രിസഭയിലിരുന്നുകൊണു്ടു് മയക്കുമരുന്നുകച്ചവടത്തിലൂടെയും സ്വ൪ണ്ണക്കള്ളക്കടത്തിലൂടെയും വിദേശനാണയക്കടത്തിലൂടെയും പണമുണു്ടാക്കാ൯പറ്റുകയുമില്ല. അപ്പോളു്പ്പിന്നെ ബീജേപ്പീയുടെ സകലകൃത്രിമങ്ങളുടെയും പിന്തുണയോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായിത്തന്നെ മത്സരിച്ചുജയിച്ചിട്ടു് പുതുച്ചേരിയിലെയുംമറ്റുംപോലെ ബീജേപ്പീയുടെ സ്ഥിരംരീതിയിലു് ബീജേപ്പീയിലു്ച്ചേ൪ന്നാലോ? ലയിക്കണമെന്നുകൂടിയില്ല, ഇപ്പോളു്ത്തന്നെ ചെയു്തുകൊണു്ടിരിക്കുന്നപോലെ സാമ്പത്തികസംവരണം, ഹിന്ദുപ്പ്രീണനം, മുസ്ലിംവിരോധം, കോ൪പ്പറേറ്റുവിധേയത്വം, കണു്സ്സളു്ട്ട൯സ്സികളിലൂടെയുള്ള സംസ്ഥാനഭരണം, സകലമേഖലയിലും സ്വകാര്യവലു്ക്കരണം എന്നിങ്ങനെ സകലവിഷയങ്ങളിലും ബീജേപ്പീയുടെ രഹസ്യായജണു്ഡ നടപ്പാക്കിക്കൊണു്ടിരുന്നാലു്മാത്രംപോരേ? കാര്യങ്ങളു് നടന്നാലു്പ്പോരേ, ആളെണ്ണത്തിലെന്തുകാര്യമിരിക്കുന്നു? അതാണു് ബീജേപ്പീപറയുന്ന കേരളംപിടിക്കുന്നതും കേരളംഭരിക്കുന്നതുമായ അവരുടെരീതി.

2

2016മുതലു് 2021വരെയുള്ള അഞു്ചുവ൪ഷവും ബീജേപ്പീയുടെ ഈ അജണു്ഡതന്നെയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണം നടപ്പാക്കിക്കൊണു്ടിരുന്നതെന്നു് കണു്ടുകൂടേ? ഇനിയൊരഞു്ചുവ൪ഷവുംകൂടി അതേരീതിയിലു് തുടരുന്നതിനുള്ളതാണു് പാക്ടു്. ഈ രീതിയെപ്പറ്റിയുള്ള സൂചനകളു് പുറത്തുപോകാതിരിക്കാനാണു് ‘ബീജേപ്പീയു്ക്കു് കൂടിപ്പോയാലു് കേരളത്തിലു് ഒന്നോരണു്ടോ സീറ്റല്ലേ അസ്സംബ്ലിയിലു്ക്കിട്ടൂ, പിന്നെങ്ങനെയാണവ൪ കേരളംഭരിക്കുന്നതു്’, എന്നൊക്കെയുള്ള ച൪ച്ചകളു് ഭരണമാ൪കു്സ്സിസ്സു്റ്റുകളുടെ ആനുകൂല്യങ്ങളും പണവും പരസ്യവുംവാങ്ങി കേരളത്തിലെ, അതായതു് മലയാളത്തിലെ, മു൯നിരമാധ്യമങ്ങളു് സംഘടിപ്പിക്കുന്നതു്. അതിനുംമുമ്പേ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെ- വ്യക്തമായിപ്പറഞ്ഞാലു് പിണറായി വിജയനെയും അഴിമതിസംഘത്തെയും- വോട്ടും പണവും കേന്ദ്രയേജ൯സ്സികളെടുത്ത കേസ്സുകളിലു്നിന്നും താലു്ക്കാലികമായി വിടുതലുംചോദിച്ചുകൊണു്ടു് ബീജേപ്പീയിലോട്ടു് പരസ്യമായോടിക്കാ൯തന്നെയാണു് ഇതിനകം കുപ്പ്രസിദ്ധമായിക്കഴിഞ്ഞ പുതുച്ചേരിക്കാലുമാറ്റത്തി൯റ്റെ പശ്ചാത്തലത്തിലു് അഖിലേന്ത്യാ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐകൃത്തി൯റ്റെ തീരുമാനം.

3

എന്നുവെച്ചാലു്, ബീജേപ്പീയുടെ സഹായത്തോടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയുടെ സംയുക്ത അമാലു്ഗമേഷനായിത്തന്നെ കേരളത്തിലു് ജയിക്കുമെങ്കിലു് ജയിച്ചോ, പക്ഷേ അഖിലേന്ത്യാ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐകൃത്തി൯റ്റെ അനുമതിയില്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനയത്തിനുവിപരീതമായി സ്വന്തമിഷ്ടപ്പ്രകാരം ബീജേപ്പീയുടെ സകലപിന്തുണയുമോടെ പിണറായി വിജയനും പാ൪ട്ടിയുടെ സംസ്ഥാനയഴിമതിക്കമ്മിറ്റിയും ജയിച്ചുവെന്നതു് ഒരു രഹസ്യമെന്നതുമാറ്റി ഒരു പരസ്യംതന്നെയാക്കിത്തീ൪ത്തു് ആ സംഘത്തെ ഭാവിയിലെ ആവശ്യങ്ങളു്ക്കായി കേരളമൊഴിച്ചു് മുഴുവ൯സംസ്ഥാനങ്ങളിലെയും പാ൪ട്ടിക്കമ്മിറ്റികളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയുംമുന്നിലു് പാ൪ട്ടിക്കുറ്റവാളികളാക്കി ചിത്രീകരിച്ചുസ്ഥാപിച്ചിരുത്തുക, പിണറായി വിജയനും സംസ്ഥാനയഴിമതിക്കമ്മിറ്റിക്കും പാ൪ട്ടിക്കുറ്റവാളിമുദ്ര ചാ൪ത്തിക്കൊടുക്കുക! അങ്ങനെയാണു് ജയിച്ചതെന്നതു് ജയിച്ചുകഴിഞ്ഞതോടെ മുഴുവ൯തെളിവുകളോടെയും പുറത്തുവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ബീജേപ്പീയിലും ഒരേപോലെ ഒരേസമയത്തു് കലാപങ്ങളാരംഭിക്കുകയുംചെയു്തു, അതേസമയം കേരളത്തിലു് ഇങ്ങനെയൊക്കെയുണു്ടായതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തെയോ കോണു്ഗ്രസ്സി൯റ്റെ കേന്ദ്രനേതൃത്വത്തെയോ ആരും കുറ്റംപറയുന്നുമില്ല. ഇതാണു് അഖിലേന്ത്യാ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഐക്യം ആഗ്രഹിച്ചതു്, അതുതന്നെയാണവ൪ 2021ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലൂടെ നേടിയതും. എന്നിട്ടു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കേന്ദ്രബീജേപ്പീയുടെ പ്രകടമായ ഈ ഇടപെടലു് അനുവദിച്ചതിനും ചെറുക്കാതിരുന്നതിനും തെരഞ്ഞെടുപ്പുകഴിഞ്ഞയുട൯ കോണു്ഗ്രസ്സി൯റ്റെ കെ. പി. സി. സി. പ്രസിഡ൯റ്റു്, നിയമസഭാകക്ഷിനേതാവു്, ഐക്യജനാധിപത്യമുന്നണി കണു്വീന൪ എന്നിവരെ യാതൊരെതി൪വാദവും കേളു്ക്കുകപോലുംചെയ്യാതെ മാറ്റുകയുംചെയു്തു- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനഘടകത്തെ കൊഞ്ഞനംകുത്തിക്കൊണു്ടു്. ചിലരതിനു് മറ്റൊരുപദമാണുപയോഗിച്ചതു്.

4

രണു്ടു ദേശീയപ്പാ൪ട്ടികളുടെയും കേന്ദ്രനേതൃത്വങ്ങളുടെ ഐക്യതീരുമാനത്തിനും നയത്തിനുമെതിരേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനഘടകത്തെ കേരളത്തിലു് അധികാരത്തിലെത്തിക്കുന്നതിനുവേണു്ടി ബീജേപ്പീയും പാ൪ട്ടിസംസ്ഥാനഘടകവും കൂടിച്ചേ൪ന്നുനടത്തിയ രഹസ്യപ്പ്രവ൪ത്തനങ്ങളുടെ ആഴവും പരപ്പും വ്യാപു്തിയും തികച്ചും അതിനൊത്തരീതിയിലു്ത്തന്നെ പുറത്തുകൊണു്ടുവരുന്നതിനു് ഏറ്റവും അനുയോജ്യമായും രാജ്യംമുഴുവ൯ ശ്രദ്ധിക്കത്തക്ക വാ൪ത്താപ്പ്രാധാന്യത്തോടെയും ബീജേപ്പീക്കു് കേരളത്തിലിലേക്കു് തെരഞ്ഞെടുപ്പുസമയത്തു് നൂറുകണക്കിനുകോടിരൂപയുടെ കുഴലു്പ്പണംകൊണു്ടുവന്നതി൯റ്റെ കഥകളാണവ൪ പുറത്തുവരുത്തിച്ചതു്- സംസ്ഥാനഘടകത്തി൯റ്റെതന്നെ നേരത്തേയുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും കഥകളു് ദീ൪ഘകാലബന്ധങ്ങളുള്ള അവരുടെ ഉദ്യോഗസ്ഥ൯മാരിലൂടെ പുറത്തുവരുത്തിച്ചപോലെത്തന്നെ. ആ കുഴലു്പ്പണങ്ങളു് ബീജേപ്പീ കേരളത്തിലേക്കുകൊണു്ടുവന്നതു് അവ൪ക്കുവേണു്ടിയല്ല സഖൃകക്ഷിപ്പ്രേയസ്സിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനഘടകത്തിനു് തെരഞ്ഞെടുപ്പുജയിക്കാ൯വേണു്ടിയാണെന്നതി൯റ്റെ കഥകളുംകൂടി പുറത്തുവരുത്തുമ്പോളു് ചിത്രം പൂ൪ണ്ണമാകും. സിംഹക്കുട്ടികളുടെ കൈയ്യിലു് പല വേലകളും അടവുകളും തന്ത്രങ്ങളും കാണും, പക്ഷേ അവയുംകൊണു്ടു് സിംഹത്തി൯റ്റെയടുത്തേക്കു് ചെല്ലാമോ?

5

കേരളത്തിലു് 2021ലെയൊരു അസ്സംബ്ലിത്തെരഞ്ഞെടുപ്പുവിജയത്തിലു് ഭാവിയിലെ രാഷ്ട്രീയപ്പ്രത്യാഘാതങ്ങളിലു് കോണു്ഗ്രസ്സി൯റ്റെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ അഖിലേന്ത്യാനേതൃത്വങ്ങളു്ക്കു് യാതൊരുപങ്കുമില്ലെന്നും, അതു് പാ൪ട്ടിയുടെ അഖിലേന്ത്യാലൈനിനുവിരുദ്ധമാണെന്നു് നാളെ പാ൪ട്ടിസമ്മേളനങ്ങളു് കണു്ടെത്തുകയാണെങ്കിലു് പാ൪ട്ടിയുടെ കേരളത്തിലെ സംസ്ഥാനക്കമ്മിറ്റിയും നേതാക്കളുംമാത്രമേ പ്രതികളാകൂവെന്നും ഈരീതിയിലു് അവ൪ മു൯കൂട്ടിത്തന്നെ സ്ഥാപിച്ചുവെച്ചു, കാരണം ഇതുപോലെ പല സംസ്ഥാനങ്ങളിലും ബീജേപ്പീക്കുവേണു്ടി അനാവശ്യമായി സ്ഥാനാ൪ത്ഥികളെനി൪ത്തിയതും അതിലൂടെ ബീജേപ്പീക്കെതിരായ പ്രതിപക്ഷവിജയത്തെ തുരങ്കംവെച്ചു് പണംവാങ്ങി ബീജേപ്പീയെ സഹായിച്ചു് ബീജേപ്പീയുടെ ഈപ്പാ൪ട്ടിയിലെ പ്രതിപുരുഷനായി പ്രവ൪ത്തിച്ചുവെന്നതുംതന്നെയായിരുന്നു ആ തെരഞ്ഞെടുപ്പുകളു്കഴിഞ്ഞുനടന്ന പാ൪ട്ടിസമ്മേളനങ്ങളിലു് ആവിഷയമുയ൪ന്നുവരാനും പ്രകാശ്ശു് കാരാട്ടിനെ പാ൪ട്ടി ജനറലു്സെക്രട്ടറീസ്ഥാനത്തുനിന്നും നീക്കംചെയ്യാനുമുണു്ടായ കാരണംതന്നെ!

6

അതുകൊണു്ടു് പാ൪ട്ടിയുടെ അഖിലേന്ത്യാലൈനിനുവിരുദ്ധമായി ജയിച്ചുവന്നശേഷം കേന്ദ്രഗവണു്മെ൯റ്റു് കേരളത്തിലെ പാ൪ട്ടിനേതാക്കളു്ക്കും അനുസാരികളു്ക്കുമെതിരേ എടുത്തിട്ടുള്ള കേസ്സുകളുടെ കടുപ്പമനുസരിച്ചു് ബീജേപ്പീയിലു് ലയിച്ചാലും വാലായി പ്രവ൪ത്തിച്ചാലും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു് ലയിച്ചുവെന്നു് പറയാനൊക്കാതാവാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായി വിജയനും പ്രകാശ്ശു് കാരാട്ടുംനയിക്കുന്ന കേരളത്തിലുള്ള പ്രൊ-ബീജേപ്പീഘടകം പാ൪ട്ടിയുടെ അഖിലേന്ത്യാലൈനിനെ ധിക്കരിച്ചു് ബീജേപ്പീയിലു് ലയിച്ചുവെന്നുമാത്രമേ പറയാനൊക്കുകയുള്ളൂ എന്നുറപ്പാക്കുന്ന തുറുപ്പുചീട്ടുകളു് കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേന്ദ്രനേതൃത്വങ്ങളു് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ പ്രയോഗിച്ചുകഴിഞ്ഞുവെന്ന൪ത്ഥം. അതിനാണു് കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും നയിക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഘടകം നിരസിക്കുമെന്നറിഞ്ഞുകൊണു്ടുതന്നെ രണു്ടുപാ൪ട്ടികളുടെയും കേന്ദ്രനേതൃത്വങ്ങളു്ചേ൪ന്നു് ഐക്യമായി മത്സരിച്ചാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് നാലു്പ്പതുസീറ്റുകളു് മാറ്റിവെക്കുമെന്നു് കോണു്ഗ്രസ്സി൯റ്റെ കേന്ദ്രനേതൃത്വത്തിലൂടെ പരസൃമായി വെളിപ്പെടുത്തിയതു്.

7

ഇപ്പോളു് കൂറ്റ൯ അഴിമതിക്കാരനെന്നവ൪വിളിച്ചു് അതുകാരണം നിയമസഭപോലുമടിച്ചുപൊളിച്ചു് കേസ്സുകളു് സ്വയംവരിച്ച കെ. എം. മാണിയുടെയും മക൯റ്റെയും രാഷ്ട്രീയയവിഹിതഗ൪ഭങ്ങളുംചുമന്നവ൪ പെരുവഴിയിലു്നിലു്ക്കുന്നു, ആ കേസ്സുകളു് പി൯വലിക്കാ൯ സുപ്രീംകോടതികളു്കയറിയിറങ്ങുന്നു, സുപ്രീംകോടതികളതുനിരസിക്കുന്നു, മാണിയുടെ പ്രതിമവാ൪ത്തെടുത്തു് ക്രിസു്തൃ൯സമൂഹത്തി൯റ്റെമുന്നിലു് മാന്യരാകാ൯പറ്റുമോയെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒന്നുകൂടി ശ്രമിക്കുന്നു, മകനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെ സ്വന്തംനാട്ടിലു് തോലു്പ്പിച്ചതന്വേഷിക്കാ൯ പാ൪ട്ടിയന്വേഷണക്കമ്മിഷനുകളെന്ന പ്രഹസ്സനങ്ങളെവെക്കുന്നു, ദീ൪ഘകാലപ്രഖ്യാപിതശത്രുക്കളായ മാണിയുടെയും മക൯റ്റെയും സ്വാധീനച്ഛായ പിടിച്ചുനി൪ത്താ൯ പാ൪ട്ടിയുടെ സ്വന്തം അണികളെയും പ്രവ൪ത്തകരെയുംതന്നെ പുറത്താക്കുന്നു, കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അഖിലേന്ത്യാ ഐക്യനേതൃത്വങ്ങളു് ചിരിക്കുന്നു!

8

ഇതേ രോഗലക്ഷണങ്ങളോടെയാണു് പഴയ സീപ്പീയ്യൈ-സീപ്പീയെം പിള൪പ്പും ആരംഭിച്ചതെന്നോ൪ക്കുക- ഒരേവേദിയിലു് വലതുപക്ഷ-ഇടതുപക്ഷസമീപനങ്ങളുടെ പര്യവസാനമായി! നിരന്തരംപിളരുന്ന ഈ പ്രസ്ഥാനത്തിലു് അതെപ്പോളു്വേണമെങ്കിലും, എന്തിലു്പ്പിടിച്ചുവേണമെങ്കിലും ആരംഭിക്കാം. ഇവിടെയതു് കേരളസംസ്ഥാനക്കമ്മിറ്റിയില് പ്രകാശ്ശു് കാരാട്ടിനെയും പിണറായി വിജയനെയും പിന്തുട൪ന്നുള്ള ബീജേപ്പീസഖ്യത്തിലു്പ്പിടിച്ചു് കേരളത്തിനുപുറത്തുനിന്നുള്ള പാ൪ട്ടിസ്സ്വാധീനകേന്ദ്രങ്ങളിലു്നിന്നു് ആരംഭിച്ചിരിക്കുന്നുവെന്നേയുള്ളൂ.

വിദേശഫണു്ടിടപാടുകളിലും വിദേശപ്പണമിടപാടുകളിലും ആവശ്യമുള്ളത്ര തെളിവുകളോടെ കേരളത്തിലെ ഭരണസംഘത്തെപ്പിടിച്ചിട്ടും കേന്ദ്രബീജേപ്പീബന്ധംകാരണം വെറുതേവിട്ടുകൊണു്ടിരിക്കുന്ന നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി ക൪ഷകസമരംതക൪ക്കാ൯ ബീജേപ്പീയുടെ നിയോഗവുംവാങ്ങി അവിടെവീണു്ടും കേസ്സുകളും തെളിവുകളുമുണു്ടാക്കാ൯നടക്കുന്നതെന്തിനാണെന്ന ചോദ്യമാണു് ഇതോടനുബന്ധിച്ചു് കോണു്ഗ്രസ്സുയ൪ത്തിയതു്. വടക്കേയിന്ത്യയിലു്നടക്കുന്ന ജനകീയസമരങ്ങളെത്തക൪ക്കാ൯ കേസ്സും തെളിവുമുണു്ടാക്കാ൯നടക്കുന്ന എ൯. ഐ. ഏ. കേസ്സുംതെളിവും സമൃദ്ധമായി കിട്ടിയിട്ടുള്ള കേരളത്തിലെ പ്രതികളെ എന്തിനു് മന്ത്രിസഭയിലും ഭരണനേതൃത്വത്തിലുംവെച്ചു് സംരക്ഷിക്കുന്നുവെന്ന ചോദ്യമാണു് കോണു്ഗ്രസ്സിനുപുറത്തു് കേരളത്തിലുയരുന്നതു്, കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ബീജേപ്പീസഹായത്തോടെ കേരളത്തിലൊരു തെരഞ്ഞെടുപ്പുവിജയംനേടുന്നതിലു് കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനഘടകത്തി൯റ്റെ പങ്കെന്തെന്നാണു് ജനങ്ങളന്വേഷിക്കുന്നതു്.

Written and first published on: 25 February 2021



 

 

 

 

No comments:

Post a Comment