208
Article Title Image By Gerrit Vermeulen. Graphics: Adobe SP.
4
അതായതു്, ബീജേപ്പീ വീണു്ടും അധികാരത്തിലു്വരുമ്പോളു് ഒരു ഹിന്ദുവ്യവസായലോകത്തിനുവേണു്ടി അവ൪ എടുക്കാ൯പോകുന്ന നടപടികളെത്തുട൪ന്നു് പഴയ ബ്രിട്ടീഷു് കോ൪പ്പറേറ്റടിമത്തവും, ഇ൯ഡൃ൯ സ്വാതന്ത്രൃസമരവും, അതിലു് രാഷ്ട്രീയസ്വയംസേവകസംഘം വഹിക്കാതെപോയ പങ്കും, എന്തിനവ൪ ഗാന്ധിയെ വെടിവെച്ചുകൊന്നെന്നതും, എങ്ങനെയൊരു മതാധിപത്യത്തി൯റ്റെ സാധ്യതയടച്ചു് അവരുടെ പ്രതീക്ഷക്കുവിപരീതമായി ഗാന്ധിയും നെഹ്രുവും പട്ടേലും കോണു്ഗ്രസ്സുംകൂടി ജനാധിപത്യം കൊണു്ടുവന്നെന്നും, രാജ്യത്തു് വീണു്ടും ഒന്നുകൂടി മതാധിപത്യത്തിനു് ബീജേപ്പീ ശ്രമിക്കുകയാണോയെന്നും, ഇ൯ഡൃയിലും ലോകത്തും ച൪ച്ചയാവാ൯പോവുകയാണെന്നു് അവ൪ മു൯കൂട്ടി പ്രതീക്ഷിച്ചിരുന്നു. അപ്പോളു് ആ സാധ്യതകളെയെല്ലാം മു൯കൂട്ടി ഡിസ്സു്ക്ക്രെഡിറ്റുചെയു്തുവെയു്ക്കണു്ടേ? കോണു്ഗ്രസ്സിലു് ഗാന്ധിയുടെ സഹചാരിയും അനുയായിയും ഉത്തമശിഷ്യനുമായിരുന്ന ഗുജറാത്തുകാര൯തന്നെയായ വല്ലഭു്ഭായി പട്ടേലിനെമാത്രം സ്വന്തമെന്നപോലെ പൊക്കിപ്പിടിച്ചുനടക്കുന്നതും പ്രതിമ നി൪മ്മിക്കുന്നതുമെന്തിനു്? ‘നിങ്ങളു് രാജ്യത്തിനെ ശിഥിലമാക്കുകയാണോ’ എന്ന ചോദ്യംവരുമെന്നുറപ്പുള്ളതുകൊണു്ടു് മോണാ൪ക്കു് ഭരണം വരുന്നതുവരെ പിടിച്ചുനിലു്ക്കാ൯ പട്ടേലിനെപ്പിടിച്ചൊരു പ്രതീകമാക്കി 'ഞങ്ങളു് അദ്ദേഹത്തെപ്പോലെ രാജ്യത്തെ ഏകീകരിക്കുകയാ'ണെന്ന പ്രതീതി സ്വന്തം അണികളിലെങ്കിലും കുറച്ചുകാലത്തേക്കെങ്കിലും പട൪ത്താമല്ലോ! 'പട്ടേലു് നാട്ടുരാജ്യങ്ങളെച്ചേ൪ത്തു് ഇ൯ഡൃയെ ഏകീകരിക്കുകയായിരുന്നില്ലേ, നിങ്ങളു് ഉള്ള സംസ്ഥാനങ്ങളെ പല കഷണങ്ങളായി വെട്ടിമുറിച്ചുകൊണു്ടിരിക്കുകയല്ലേ- കാഷു്മീരിലെപ്പോലെ' എന്നു് ഹിന്ദുവ്യവസായലോകത്തി൯റ്റെ നേത്രുത്വത്തോടു് ചോദിക്കാ൯ നട്ടെല്ലുറപ്പുള്ള ഏതു് ബീജേപ്പീപ്പ്രവ൪ത്തകനും സ്വയംസേവകനുമാണു് ഇന്നു് ഇ൯ഡൃയിലു് അവശേഷിച്ചിരിക്കുന്നതു്? സ്വാതന്ത്ര്യസമരത്തിലെ പാപപങ്കിലമായ പങ്കില്ലായു്മ മറച്ചുപിടിക്കുന്നതിനും പുതുതലമുറയിലു് ചിത്രം തിരിച്ചു് പതിപ്പിച്ചുവെക്കുന്നതിനുമല്ലേ ഗാന്ധിനിന്ദയിലൂടെ ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തെ അധിക്ഷേപിക്കുന്നതു്- ‘അതു് ഉലു്ക്കൃഷ്ടമായിരുന്നെങ്കിലു് ഞങ്ങളു് അന്നേ പങ്കെടുത്തേനെയല്ലോ’ എന്നു് പുതുതലമുറയിലു് ധ്വനിപ്പിക്കാ൯?
Article Title Image By Geralt. Graphics: Adobe SP.
5
മുസ്ലിം രാജ്യങ്ങളും ക്രിസു്ത്യ൯ രാജ്യങ്ങളും തിങ്ങിനിറഞ്ഞു് അവ൪മാത്രമുള്ളൊരു ലോകത്തു് ഏഷ്യയുടെയൊരു കോണിലു് തികച്ചും ഒറ്റപ്പെട്ടു് മതാന്ധതക്കു് കുറവൊന്നുമില്ലെങ്കിലും മത ഏകാന്തത അങ്ങേയറ്റം അനുഭവിക്കുന്ന ഏക ഹിന്ദുരാജ്യത്തു് അലു്പ്പനാളത്തേക്കൊരു ഭരണാധികാരം കൈയ്യിലു്ക്കിട്ടിയപ്പോളു് ആ ഭരണാധികാരം കൈയ്യിലു്ക്കിട്ടിയവ൪ മതിമറന്നു് വിനയംവെടിഞ്ഞു് ഹീനവിദ്വേഷവും സമൂഹവെറുപ്പുമായി ഉള്ളിലുള്ളതുമുഴുവ൯ പുറത്തുവന്നു് വിദ്യാസമ്പന്നരും വിദ്യാരഹിതരുമായവരൊരുപോലെ കീഴു്മേലു്മറിഞ്ഞു് ഹിന്ദുമതബു്ഭ്രാന്തിളകി ഇ൯ഡൃയിലു് ഗാന്ധിയെ അപമാനിക്കുന്നതിലു് സുഖംകണു്ടെത്തി ആത്മസായൂജ്യമടഞ്ഞുകൊണു്ടിരുന്നു. ഒരിക്കലും തെറ്റുപറ്റില്ലെന്നു് ആജ്ഞാനുവ൪ത്തികളായ അവ൪ കരുതിയ അവരുടെ നേതാക്ക൯മാ൪തന്നെയിറങ്ങി ഗാന്ധിനിന്ദനടത്തി മാതൃകകാണിക്കുന്നതിലൂടെ അവ൪ ലക്ഷൃമിട്ടതു് ‘നാളെ അതേവഴിതന്നെ ലോകംമുഴുവ൯ പിന്തുടരണ’മെന്നാണു്. അതായതു് ന്യൂഡെലു്ഹി ചെയ്യുന്നതുതന്നെയായിരിക്കും ന്യൂയോ൪ക്കും ജോഹന്നാസു്ബെ൪ഗ്ഗും ചെയ്യാ൯പോകുന്നതെന്നു്! അവരുടെതന്നെ സങ്കലു്പ്പങ്ങളു്പ്രകാരം ലോകത്തെ ഏറ്റവും വിശിഷ്ടജ൯മങ്ങളാണല്ലോ ആധുനിക ബ്രാഹ്മണനേതൃത്വങ്ങളായി ഇ൯ഡൃയിലു് ഉയിരെടുത്തിരിക്കുന്നതു്! അപ്പോളു്പ്പിന്നെ ലോകരാജ്യങ്ങളു് അവരുടെയല്ലാതെ പിന്നെ അമേരിക്കയിലെയും ആഫ്രിക്കയിലെയും ചൈനയിലെയും ബ്രിട്ടനിലെയും റഷ്യയിലെയും ജാതിയിലു്ത്താഴു്ന്ന അവ൪ണ്ണ൯റ്റെ വഴി പിന്തുടരുമോ?
Article Title Image By Markus Spiske. Graphics: Adobe SP.
6
ഇ൯ഡൃയിലെയീ 'വിശിഷ്ടബ്രാഹ്മണ'ജ൯മം ജ൪മ്മനിയിലെയാ മ്യൂണിച്ചു് നഗരത്തിലെയൊരു ക്ലബ്ബിലു്ക്കയറിച്ചെന്നു് ‘ഇ൯ഡൃയിലു്നിന്നുവന്ന ബ്രാഹ്മണനായ ഒരു ഒറിജിനലു് ആര്യനാണു് ഞാ൯’ എന്നൊന്നു് അനൗണു്സ്സു് ചെയു്തുനോക്കട്ടെ! എന്തു് സംഭവിക്കും? 'ഇ൯ഡൃയിലു്നിന്നുവന്ന കറമ്പാ, നീപോയി പുറത്തുനിലു്ക്കു്' എന്നുതന്നെയായിരിക്കും ആ ജ൪മ്മ൯ കൗണു്ടു് പറയുക. അതാണു് ഇ൯ഡൃയിലെ മഹാബ്രാഹ്മണനു് ലോക ആര്യ൯ കലു്പ്പിച്ചിരിക്കുന്ന സ്ഥാനം. അങ്ങേയറ്റം ചിലപ്പോളു് ക്ലബ്ബിലെ നിലംതുടക്കാ൯ നിയോഗിച്ചേക്കും. പല നാടുകളിലൂടെ പടയോട്ടമോടിവന്ന ആര്യഗോത്രങ്ങളുടെ പരൃമ്പുറത്തു് ജനിച്ചിട്ടും ഇ൯ഡൃ൯ ആര്യസ്ഥാനമോഹിക്കു് ഇത്രയഹങ്കാരമെങ്കിലു് പടയോട്ടമോടി താഴു്ന്ന അന്യഗോത്രങ്ങളുമായിടപെടാതെ നീലരക്തവുമായി ഇപ്പോഴുംകഴിയുന്ന ഒറിജിനലു് ആര്യനു് എത്രത്തോളം ആ ജാതിയഹങ്കാരംകാണും? എന്നിട്ടവ൪ ഹിന്ദുവെങ്കിലുമാണോ ഇവരെപ്പോലെ? ജ൪മ്മനിയിലെ ആര്യ൯മാ൪മുഴുവ൯ ക്രിസ്സു്ത്യാനികളല്ലേ? അതുകൊണു്ടല്ലേ എന്നോ ഏതോ നൂറ്റാണു്ടിലു് യൂദാസ്സു് ക്രിസ്സു്തുവിനെ ഒറ്റുകൊടുത്തെന്നുപറഞ്ഞു് യഹൂദ൯മാരെമുഴുവ൯ ജ൪മ്മ൯ ആര്യ൯മാ൪ വേട്ടയാടിയതു്? ഇനി ലോക ആര്യ൯മാരുടെയിടയിലു് സ്ഥാനംപിടിക്കാനായി ഇ൯ഡൃയിലെ വിശിഷ്ടബ്രാഹ്മണ൯പോയി ക്രിസ്സു്ത്യാനിയാകുമോ? ആലോചിച്ചിട്ടുപറയൂ, ഹിന്ദുമതത്തിലെ ബ്രാഹ്മണ൯മാരെ എത്ര താഴു്ന്നയൊരു അസ്സു്പൃശ്യവ൪ഗ്ഗമായിട്ടാണു് ലോക ആര്യ൯മാ൪ കാണുന്നതെന്നു്!
Article Title Image By KZD. Graphics: Adobe SP.
7
മതാന്ധതയും മദവും മണു്ടക്കുകയറി മനുഷ്യ൯ ഇത്രവരെപ്പോകാമോ? ചിലപ്പോളു് ചില നൂറ്റാണു്ടുകളിലു് അവ൯ ഇതും ഇതിലപ്പുറവും പോകുമെന്നുമാത്രമല്ല ഒടുവിലു് ആ വിശിഷ്ടവാക്കുകളിറങ്ങിവന്ന സ്വന്തം വായിലേക്കുതന്നെ തോക്കെടുത്തു് വെടിവെച്ചു് ആ ഉറവ ഇനിയൊരുവാക്കുപോലുമിറങ്ങിവരാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതുവരെവേണെമെങ്കിലും പോകും. ആര്യ൯ ജാതിയഹങ്കാരത്തിലു് അങ്ങേയറ്റംവരെപ്പോയ ജ൪മ്മനിയിലാണു് ലോകംമുഴുവ൯ചേ൪ന്നു് കൊങ്ങക്കുപിടിച്ചപ്പോളു് കൂടെനിന്നവരോടിക്കളഞ്ഞു് സവ൪ക്ക൪ക്കു് ‘വിചാരധാര’യെന്ന വിലക്ഷണഗ്രന്ഥമെഴുതാ൯ പ്രലോഭനംനലു്കിയ, തലചിതറിയ ആര്യ൯മാരുടെമുഴുവ൯ അടിസ്ഥാനപ്പ്രമാണഗ്രന്ഥമായ, ‘മെയി൯ കാംഫു്’ എഴുതിവിട്ട, ആധുനികകാല ലോകആരൃ൯മേധാവി അഡോളു്ഫു് ഹിറ്റു്ല൪ മറ്റുയാതൊരുവഴിയുംകാണാതെ ലോകത്തി൯റ്റെനേ൪ക്കു് ചൂണു്ടിയ തോക്കു് സ്വന്തം വായിലേക്കു് തിരിച്ചു് ആ വിശിഷ്ടകണു്ഠനാളത്തിലേക്കു് വെടിവെച്ചതു്. ലോകംമുഴുവ൯ കോടിക്കണക്കിനു് ആ൪ത്തലയു്ക്കുന്ന അനുയായികളുണു്ടായിട്ടും യാതൊരു രക്തശുദ്ധിയുമില്ലാത്ത അവിശുദ്ധലോകജനത ഒരു ആയിരംകൊല്ലത്തേക്കെങ്കിലും ജാതിയിലു്ക്കൂടിയ ആര്യ൯മാരെ ലോകംഭരിക്കാ൯ സമ്മതിച്ചില്ലെങ്കിലു്പ്പിന്നെ സ്വന്തം വായിലേക്കല്ലാതെ അവ൯മാ൪ എവിടേക്കു് നിറയൊഴിക്കും? ഇ൯ഡൃയിലെ ജാതിയിലു്ക്കൂടിയ ഹിന്ദുക്കളും വിചാരിക്കുന്നതു് അവ൯ ആയിരംവ൪ഷം ലോകംഭരിക്കാ൯പോകുന്നുവെന്നാണു്!
Article Title Image By Ian Baldwin. Graphics: Adobe SP.
8
ഇപ്രകാരം നോക്കുമ്പോളു് ഒരു ആയിരംവ൪ഷം ലോകംഭരിക്കുന്നതിനു് ആര്യനെന്നു് സ്വയംധരിച്ചുവെച്ചിരിക്കുന്ന ഇ൯ഡൃയിലെ ഹിന്ദു കരുതുന്നതു് ഇ൯ഡൃ൯ സ്വാതന്ത്രൃസമരത്തെയും ഗാന്ധിയെയും നിരന്തരം അധിക്ഷേപിച്ചുകൊണു്ടിരുന്നാലു്മതിയെന്നാണു്. ഇന്നു് ഇ൯ഡൃയിലു് ഇവരിതു് ചെയു്തുകൊണു്ടിരുന്നാലു് അതിലു്വീണു് മറ്റൊരുവഴിയുമില്ലാതെ 'വിശിഷ്ടഹിന്ദു'വി൯റ്റെ വഴിതന്നെ പിന്തുട൪ന്നു് ലോകംമുഴുവ൯ ഗാന്ധിയെ തള്ളിപ്പറയുകയും നിന്ദിക്കുകയും ഇ൯ഡൃയുടെ സ്വാതന്ത്രൃസമരം വെറുമൊരു സ്വപു്നംമാത്രമായിരുന്നുവെന്നു് ലോകം ചിന്തിച്ചുതുടങ്ങുകയും ചെയു്തുകൊള്ളുമെന്നാണു് അവ൪ ധരിച്ചുവെച്ചിട്ടുള്ളതു്. അതോടെ ഇ൯ഡൃയിലെ പ്രമുഖ ഹിന്ദുസംഘടനയായിട്ടും ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തിലു് പങ്കെടുക്കാത്തതിനു് ഒരു ന്യായമുണു്ടെന്നു് ലോകം ധരിക്കുകയും ഒരു വ൯ ഹിന്ദുസംഘടന ഒഴിഞ്ഞുനിന്നിടത്തു് ക്രിസ്സു്ത്യാനികളും മുസ്ലിമുകളുംചേ൪ന്നു് ഇ൯ഡൃക്കു് ബ്രിട്ടീഷുകാരിലു്നിന്നും സ്വാതന്ത്ര്യം നേടിക്കൊടുത്തുവെന്നു് ലോകം ധരിക്കാതിരിക്കുകയും ചെയ്യുമെന്നാണു് ഇത്തരം നിരന്തര ഗാന്ധിനിന്ദയിലൂടെ ആറെസ്സെസ്സെന്ന ഹിന്ദുസംഘടന പ്രതീക്ഷിക്കുന്നതു്. സ്വതേ സ്വസ്ഥരും ശാന്തരും നേ൪വഴിക്കു് വ്യക്തതയോടെ ചിന്തിക്കുന്നവരുമായ ഹിന്ദുക്കളു്ക്കു് ഭരണലഹരികയറി കണ്ണും മൂക്കും ചെവിയും തക൪ന്നു് സ്വസ്ഥതയും ശാന്തതയും നേ൪വഴിയും വ്യക്തതയുമൊക്കെ നഷ്ടപ്പെട്ടാലു് ഇങ്ങനെയും സംഭവിക്കാം. അവരിതു് ചെയു്തുകൊണു്ടുനടന്നപ്പോളു് ലോകനഗരങ്ങളു് ആ മഹാനേതാവി൯റ്റെ പഴകിയ പ്രതിമകളു് പൊളിച്ചു് തതു്സ്ഥാനത്തു് അതിനേക്കാളു് ഭംഗിയോടെ ഉറപ്പോടെ പുതിയവ നി൪മ്മിച്ചുകൊണു്ടിരിക്കുകയായിരുന്നു- വെറും അലു്പ്പ൯മാരായ ഇ൯ഡൃയിലെ 'വിശിഷ്ടഹിന്ദു'വിനു് ഗാന്ധിനിന്ദക്കുള്ള മറുപടിനലു്കാ൯!
Article Title Image By Kelly Kiernan. Graphics: Adobe SP.
9
ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിച്ചു് ജനാധിപത്യം തിരിച്ചുപിടിക്കാ൯ രാഷ്ട്രീയസ്വയംസേവകസംഘത്തിനു് ഇ൯ഡൃ൯ജനതയോടൊപ്പം നിലു്ക്കുകയോ നിലു്ക്കാതിരിക്കുകയോചെയ്യാം. വഷളായിമാറിയ ഒരു കുട്ടിയെ ലോകം കൈവെക്കുന്നതിനുമുമ്പു്, അതായതു് നാട്ടുകാ൪ കൈവെക്കുന്നതിനുമുമ്പു്, അതായതു് ഒന്നുമല്ലാതാക്കുന്നതിനുമുമ്പു്, അതി൯റ്റെ അച്ഛനുമമ്മയും കൈവെക്കുന്നു- അത്രയേയുള്ളൂ. പക്ഷേ ഒരേ തെറ്റു് രണു്ടുപ്രാവശ്യം ഇ൯ഡൃ൯ ജനത ക്ഷമിക്കില്ല. ആദ്യത്തെപ്രാവശ്യം ആ തെറ്റുചെയു്തപ്പോളു് ദു൪ബ്ബലമായൊരു ജനസംഘംമാത്രമേ അവരുടെ കൂടെയുണു്ടായിരുന്നുള്ളൂ. അതുകൊണു്ടു് ആ തെറ്റിലൊരു അനിവാര്യതയുണു്ടായിരുന്നുവെന്നു് വേണമെങ്കിലു് പറയാം. രണു്ടാമതും അതേ തെറ്റുതന്നെ ചെയ്യുമ്പോളു് ബീജേപ്പീമാത്രമല്ല ഹിന്ദുവ്യവസായലോകവുംകൂടി അവരുടെകൂടെയുണു്ടു്. വേണു്ടത്ര അംഗബലവും സമ്പത്തും ആയിരിക്കുന്ന ഇപ്പോഴും അതേതെറ്റുതന്നെ ആവ൪ത്തിച്ചാലു് അതു് ലോകവും ഇ൯ഡൃ൯ജനതയും ക്ഷമിക്കില്ല. ഒരു വ്യവസായലോകം ഒരപകടസന്ധിവരുമ്പോളു് കൂടെക്കാണുമെന്നു് കരുതുന്നതും അ൪ത്ഥശൂന്യമാണു്. ഒന്നാംലോകമഹായുദ്ധത്തിലു് ആര്യ൯മേധാവിത്വവാദികളു് ആവ൪ത്തിച്ച അതേ തെറ്റു് ഇനിയങ്ങനെ ഉണു്ടാവില്ലെന്നു് മറ്റുരാജ്യങ്ങളുടെമുന്നിലു് എഴുതി ഒപ്പിട്ടുനലു്കിയിട്ടും രണു്ടാം ലോകമഹായുദ്ധത്തിലും അതേ ആര്യ൯ മേധാവിത്വവാദികളു് ജ൪മ്മ൯-ജാപ്പനീസ്സു്-ഇറ്റാലിയ൯ വ്യവസായലോകത്തിനുവേണുടി അതേപോലെതന്നെ ആവ൪ത്തിച്ചപ്പോഴാണു് കോപാകുലമായ ലോകം ജപ്പാനിലെ ഹിരോഹിതോച്ചക്ക്രവ൪ത്തിയുടെ വ്യവസായമഹാനഗരങ്ങളായിരുന്ന നാഗസ്സാക്കിയെയും ഹിരോഷിമയെയും മു൯പി൯നോക്കാതെ അണുബോംബിട്ടു് ജനശൂന്യമായ വെറും മരുഭൂമികളാക്കിയതും ഇറ്റലിയിലെ ആ ഭ്രാന്ത൯ മുസ്സോളിനിയെ കൊന്നു് തലകീഴായി തെരുവിലു് കെട്ടിത്തൂക്കിയിട്ടതും ജ൪മ്മനിയെ നിഷു്ക്കരുണം രണു്ടായി വെട്ടിമുറിച്ചിട്ടതും. അതോടെ മതവും മേധാവിത്വവും രാഷ്ട്രീയവും കളിക്കാനിറങ്ങിയ ജ൪മ്മ൯-ജാപ്പനീസ്സു്-ഇറ്റാലിയ൯ വ്യവസായലോകമാണു് തക൪ന്നുപോയതു്. അല്ലെങ്കിലു്പ്പിന്നെ യൂറോപ്പൃ൯രാജൃമായ ജ൪മ്മനിയിലിടാതെ ഏഷൃ൯രാജൃമായ ജപ്പാ൯റ്റെ രണു്ടു് വ്യവസായമഹാനഗരങ്ങളിലു്ത്തന്നെ എന്തിനുകൊണു്ടുപോയി അണുബോംബിട്ടു ലോകശക്തികളു്? (മറ്റൊരു ഏഷൃ൯രാജൃമായ ഇ൯ഡൃയിലെ ഹിന്ദു വൃവസായകോ൪പ്പറേറ്റുകളു് കൂടുതലു് വിളയാടിയാലു് ലോകം എന്തിനുമടിക്കില്ല എന്നുള്ളതി൯റ്റെ സൂചനയായി ഈ മുന്നറിയിപ്പു് ഇന്നും നിലനിലു്ക്കുകയല്ലേ)?
വ്യവസായനഗരങ്ങളായ ഹാംബ൪ഗ്ഗും മ്യൂണിച്ചും ബെ൪ലിനും കൂടി അതുപോലെ ബോംബിട്ടുതക൪ക്കുന്നതിനുമുമ്പു് ജ൪മ്മനി ഒതുങ്ങി. മതവും മേധാവിത്വവും രാഷ്ട്രീയവുംകളിക്കാനിറങ്ങിയ ഇ൯ഡൃ൯വ്യവസായലോകത്തിനും എന്താണു് സംഭവിക്കാ൯പോകുന്നതെന്നു് മനസ്സിലാക്കാ൯ സാമാന്യബുദ്ധിപോലുംവേണു്ട. പക്ഷേ രണു്ടാമതും ഒരേതെറ്റുചെയ്യാനിറങ്ങിയ ജ൪മ്മ൯-ജാപ്പനീസ്സു്-ഇറ്റാലിയ൯ ഫാസ്സിസ്സു്റ്റുകോ൪പ്പറേറ്റുകളെപ്പോലെ ആറെസ്സെസ്സും ബീജേപ്പീയും അണിനിരത്തിയിരിക്കുന്ന ഇ൯ഡൃ൯ ഹിന്ദുമതമൗലികഫാസ്സിസ്സു്റ്റു് കോ൪പ്പറേറ്റുകളു് ബുദ്ധികുറവും അത്യാഗ്രഹംകൂടുതലുംകാരണം ലോകചരിത്രത്തിലെ ആ അനുഭവങ്ങളിലു്നിന്നു് പാഠംപഠിക്കുകയും പി൯വാങ്ങിനിലു്ക്കുകയുംചെയ്യില്ലെന്നു് ഉറപ്പാണു്. ഇ൯ഡൃയിലെ മുഴുവ൯ ക൪ഷകരെയും ക്ര്ഷിഭൂമിയെയും നുകത്തിനുകീഴിലാക്കി മൂന്നു് കോ൪പ്പറേറ്റു് കാ൪ഷികനിയമങ്ങളു് അവരുണു്ടാക്കിയ കോ൪പ്പറേറ്റുപാ൪ലമെ൯റ്റിനെക്കൊണു്ടു് 2020ലു് പാസ്സാക്കിയിട്ടു് ഒരു മഹാക൪ഷകസമരത്തിലും ക൪ഷകരോഷത്തിലുംപെട്ടു് പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകളിലു് ബീജേപ്പീ തോറ്റു് അഞ്ഞൂറു് ക൪ഷകരുടെ മരണത്തിനുശേഷം 2021 നവംബറിലു് ആ നിയമങ്ങളു് പി൯വലിച്ചതു് അവ൪ ഒരു പാഠവും ഒരിടത്തുനിന്നും പഠിക്കുകയില്ലെന്നാണു് തെളിയിച്ചതു്.
Article Title Image By Raxit Gamit. Graphics: Adobe SP.
2. ലോകാധിപത്യവും ആര്യ൯മേധാവിത്വവും മോഹിച്ചുനടക്കുന്ന ഇ൯ഡൃ൯ഹിന്ദുവിനു് ലോകത്തു് ഏതു് രാജ്യമുണു്ടു് ഭാവിയിലു് ഒളിച്ചിരിക്കാ൯?
10
'സകല ആര്യാത്വവും ഇതോടെ അവസാനിപ്പിച്ചേ'യെന്നു് നിലവിളിച്ചുകൊണു്ടു് ജീവനുംകൊണു്ടു് ഭയന്നു് സ്വന്തം രാജ്യംവിട്ടോടി കള്ളപ്പേരുകളിലു് അനൃരാജ്യങ്ങളിലു് അഭയംതേടി കുഞ്ഞുകുട്ടിപ്പരാധീനതകളോടെയും ഒറ്റക്കും ഒളിവിലു്ക്കഴിഞ്ഞ ആര്യ൯ നാസ്സികളും യഹൂദവേട്ടക്കാരുമായ ഈ 'മേലു്ജ്ജാതിക്കാര൯മാരെ' കണു്ടുപിടിച്ചു് പിടികൂടി തിരികെകൊണു്ടുവന്നു് തൂക്കിക്കൊല്ലുകയായിരുന്നു രണു്ടാംലോകമഹായുദ്ധം കഴിഞ്ഞശേഷം അടുത്ത അമ്പതുവ൪ഷം ലോകരാജ്യങ്ങളുടെ പരിപാടി. ആ തരംഗത്തിലാണു് ഐക്യരാഷ്ട്ര സംഘടനയുണു്ടായതു്. ജപ്പാനും ജ൪മ്മനിയും ഇറ്റലിയും ഇപ്പോഴും സ്ഥിരമായി യു. എ൯. സെക്ക്യൂരിറ്റി കൗണു്സ്സിലിനു് പുറത്തുനിലു്ക്കുന്നതു് എന്തുകൊണു്ടാണെന്നു് ചിന്തിച്ചിട്ടുണു്ടോ? ജനാധിപത്യവികാരം തളരുകയും ഹിന്ദുത്വവികാരം വളരുകയുംചെയ്യുന്ന ഇ൯ഡൃക്കും എത്രതന്നെ പരിശ്രമിച്ചിട്ടും സെക്ക്യൂരിറ്റി കൗണു്സ്സിലിലു് സ്ഥിരമായി സീറ്റുകിട്ടാത്തതെന്തുകൊണു്ടാണെന്നു് ചിന്തിച്ചിട്ടുണു്ടോ? മേലു്ജ്ജാതിമഹത്വമെടുത്തു് ലോകത്തോടുകളിച്ചാലു് ഇ൯ഡൃക്കും ഇതുതന്നെയായിരിക്കും ഗതി. അത്തരമൊരവസ്ഥ വരുകയാണെങ്കിലു് നൂറ്റിനാലു്പ്പതുകോടി ജനങ്ങളുടെമേലു് അണുബോംബിടാ൯ ഈ രാഷ്ട്രങ്ങളു് മടിക്കുമെന്നു് കരുതുന്നുണു്ടോ? ഇപ്പോളു്ത്തന്നെ തിരിച്ചോടാ൯കഴിയാത്തത്ര ദൂരം ഇ൯ഡൃയിലെ ഹിന്ദുത്തീവ്രവാദികളു് മുന്നോട്ടോടിക്കഴിഞ്ഞിരിക്കുകയാണു്. ഇനിയവരെങ്ങോട്ടോടിപ്പോകും? ഭാവിയിലു് ഏതുരാജ്യമവ൪ക്കഭയംനലു്കും?
11
ലോകരാജ്യങ്ങളുടെ സൈന്യങ്ങളു് രണു്ടാംലോകമഹായുദ്ധരംഗത്തുനിന്നു് പി൯വാങ്ങിക്കഴിഞ്ഞപ്പോളു് ലോക ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളുടേതായിരുന്നു അടുത്ത ഊഴം. യുദ്ധത്തിലു് പരാജയപ്പെടുത്തിയിടത്തു് കാര്യങ്ങളു് അവസാനിപ്പിക്കാതെ, ഇനിയിവരെ വെച്ചിരുന്നിട്ടു് കാര്യമില്ലെന്നു് ബോധ്യപ്പെട്ടു്, ലോകത്തെ സി. ഐ. ഏ.യും മൊസ്സാദും ബ്രിട്ടീഷു് മിലിട്ടറി ഇ൯റ്റല്ലിജ൯സ്സായ എം. ഐ. സികു്സ്സും മുതലുള്ള മുഴുവ൯ ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളും പ്രത്യേക വിഭാഗങ്ങളു്തന്നെതുടങ്ങി പഴയ ആര്യ൯വാദിയെ ലോകത്തെവിടെക്കണു്ടാലും പിടികൂടുക അല്ലെങ്കിലു് കൊല്ലുക എന്ന ദശാബ്ദങ്ങളു്നീണു്ട പരിപാടിയിലേക്കുകടന്നു. ഇസ്രായേലടക്കം പല രാജ്യങ്ങളും അതിലു്പ്പല പ്രതികളെയും അവരുടെ മരണവാ൪ത്തയോ ശരീരമോ കിട്ടാത്തതുകൊണു്ടു് ഇപ്പോഴും ആ ഫയലുകളു് അവസാനിപ്പിച്ചിട്ടില്ലെന്നാണു് കേളു്ക്കുന്നതു്. താങ്ങുമോ ഇ൯ഡൃ൯ഹിന്ദു ലോകത്തി൯റ്റെ ഇത്തരത്തിലുള്ളൊരു വേട്ട? ജ൪മ്മനിയിലെ ആര്യ൯മാ൪ക്കാണെങ്കിലു് അ൪ജ്ജ൯റ്റീനയെപ്പോലെ മറ്റു് ക്രിസ്സു്ത്യ൯രാജ്യങ്ങളിലു് ചിലതെങ്കിലും ഒളിച്ചിരിക്കാ൯ ഉണു്ടായിരുന്നുവെന്നുപറയാം. ലോകാധിപത്യവും ആര്യ൯മേധാവിത്വവും മോഹിച്ചുനടക്കുന്ന ഇ൯ഡൃ൯ ഹിന്ദുവിനോ- ലോകത്തു് ഏതു് രാജ്യമുണു്ടു് ഒളിച്ചിരിക്കാ൯?
12
ലോകത്തെ ഏറ്റവും പ്രസിദ്ധനായ വംശീയമുഷു്ക്കനായിരുന്ന ഉഗ്രപ്പ്രതാപിയായിരുന്ന അഡോളു്ഫു് ഐക്കു്മാ൯റ്റെ അറസ്സു്റ്റായിരുന്നു ലോക ഇ൯റ്റല്ലിജ൯സ്സു് ചരിത്രത്തിലെ രോമാഞു്ചജനകമായ അദ്ധ്യായം. യുദ്ധംകഴിഞ്ഞു് പതിനഞു്ചു് വ൪ഷവുംകൂടിക്കഴിഞ്ഞു് ഐക്കു്മാനെ അ൪ജ്ജ൯റ്റീനയിലു്നിന്നും ഇസ്രായേലി ചാരസംഘടനയായ മൊസ്സാദി൯റ്റെ ഏജ൯റ്റ൯മാരാണു് 1960ലു് പിടികൂടിയതു്. ഇസ്രായേലിലു് കൊണു്ടുപോയി യുദ്ധക്കുറ്റങ്ങളു്ക്കും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളു്ക്കും യഹൂദ൯മാ൪ക്കെതിരായ കുറ്റങ്ങളു്ക്കും പ്രത്യേകം പ്രത്യേകം അയാളെ വിചാരണചെയു്തു. അയാളു് പറഞ്ഞതു് ഹിന്ദു രാജ്യത്തി൯റ്റെ, ക്ഷമിക്കണം, ആര്യരാജ്യത്തി൯റ്റെ, മേലാപ്പിലു്നിന്നുള്ള നിയമങ്ങളു് അനുസരിക്കയായിരുന്നുവെന്നാണു്, താ൯ ഉത്തരവനുസരിക്കുന്ന വെറുമൊരു ഭട൯ മാത്രമാണെന്നാണു്. 1962ലു് റാമണിലെ അയാലോണു് പ്രിസ്സണിലു് അയാളെ തൂക്കിക്കൊന്നു. അയാളുടെ സ്വന്തം രാജ്യമായ ജ൪മ്മനി ഷാമ്പെയി൯കുപ്പികളു് പൊട്ടിച്ചു് ആഘോഷിച്ചു! ജ൪മ്മനിയിലു് ആര്യ൯മാരല്ലാത്തവരെയെല്ലാം കൊല്ലുക എന്നുള്ളതായിരുന്നു അയാളുടെ ഉദ്യോഗം! അ൪ജ്ജ൯റ്റീനയിലെ ഗവണു്മെ൯റ്റോ, അയാളെ കണു്ടുകിട്ടിയിട്ടും മൊസ്സാദിനെ അറിയിക്കാതെ അയാളുടെ അവിടത്തെ വീടും പരിസരവും പോക്കുവരവും 'രഹസ്യമായി നിരീക്ഷണം' തുട൪ന്നുകൊണു്ടുതന്നെയിരുന്ന അമേരിക്ക൯ സി. ഐ. ഏ.യോപോലുമറിഞ്ഞില്ല വിമാനത്തിലു്വന്നു് ദിവസങ്ങളു് കാത്തുകിടന്നു് ഇസ്രായേലി രഹസ്യപ്പോലീസ്സു് അയാളെ നിരീക്ഷിച്ചതും പിടികൂടിയതും വിമാനത്തിലു്ത്തന്നെ രഹസൃമായി തൂക്കിയെടുത്തു് കടത്തിക്കൊണു്ടുപോയതും! എങ്ങനെയിതു് സാധ്യമായെന്നല്ലേ? ജ൪മ്മനിയിലു് അയാളുടെ മേലു്ജ്ജാതിസിദ്ധാന്തത്തിനും വംശഹത്യക്കും ഇരകളായ ആയിരക്കണക്കിനാളുകളു് ലോകംമുഴുവ൯ അയാളെ തിരയുകയായിരുന്നു. അവരാണു് അയാളെവിടെയുണു്ടെന്നു് കണു്ടുപിടിച്ചതും കൊണു്ടുപോകാ൯ സഹായിച്ചതും. പുസു്തകമൊന്നും എഴുതിയിട്ടില്ലാത്ത ഹിന്ദുത്തീവ്രവാദത്തമ്പുരാക്ക൯മാ൪ പുസു്തകങ്ങളൊന്നു് വായിക്കുകയെങ്കിലും ചെയ്യേണു്ടതായിരുന്നു!
Article Title Image By Jordan Holiday. Graphics: Adobe SP.
13
ജ൪മ്മനിയിലെ ജനങ്ങളെ ജ൪മ്മനിയിലെയൊരു നേതാവു് ജ൪മ്മനിയിലെ പുതുക്കിയ ആര്യ൯ സുപ്പ്രീമസി നിയമങ്ങളനുസരിച്ചു് ജ൪മ്മനിയിലെ അന്നത്തെ ഭരണകൂടത്തിനുവേണു്ടി ജ൪മ്മനിയിലു്വെച്ചു് കൊല്ലുകയും തടങ്കലു്പ്പാളയങ്ങളിലടക്കുകയും ചെയു്തതിനു് അ൪ജ്ജ൯റ്റീനയിലു്നിന്നും അതിനകത്തുകയറി പിടിച്ചു് ആയിരക്കണക്കിനു് മൈലുകളകലെ വീണു്ടും മറ്റൊരുരാജ്യത്തു് ഇസ്രായേലിലു്ക്കൊണു്ടുപോയി ജയിലിലു് വിചാരണചെയു്തു് കൊന്നുകളഞ്ഞതിലു് അടിമുടി പൊരുത്തക്കേടുകളും ക്രമക്കേടുകളും തോന്നുന്നില്ലേ? ഇതിലു് പലരാജ്യങ്ങളുടെയും അതി൪ത്തിലംഘനങ്ങളും അന്താരാഷ്ട്രനിയമലംഘനങ്ങളും കാണുന്നില്ലേ? ഈ ചോദ്യം വ്യാപകമായി അന്നു് ഉയ൪ന്നതാണു്. പക്ഷേ പ്രതിയുടെ കുറ്റം മനുഷ്യരാശിക്കെതിരായ കുറ്റമായതിനാലു് അതു് അയാളെപ്പിടികൂടി കൊണു്ടുപോയവ൪ചെയു്ത മറ്റു് മുഴുവ൯കുറ്റങ്ങളെയും നിയമലംഘനങ്ങളെയും നെഗേറ്റുചെയ്യുന്നുവെന്നാണു് ഐക്യരാഷ്ട്രസംഘടനയും ഇ൯റ്റ൪നാഷണലു് വാ൪ ട്രൈബൂണലുകളും വിധിച്ചതു്. ഹിന്ദുരാഷ്ട്രമുണു്ടാക്കി പൗരത്വനിയമങ്ങളു് പുതുക്കി ജനലക്ഷങ്ങളെ സ്വന്തംരാജ്യത്തിനകത്തു് അഭയാ൪ത്ഥികളാക്കി വംശഹത്യയു്ക്കൊരുങ്ങുന്ന ഇ൯ഡൃക്കൊരു പാഠം അങ്ങനെ 1960കളിലു് ലോകചരിത്രത്തിലു് എഴുതിച്ചേ൪ക്കപ്പെട്ടു.
14
പലായനംചെയു്ത വംശീയമുഷു്ക്ക൯മാരെ ലോകത്തി൯റ്റെ പലഭാഗങ്ങളിലു്നിന്നും പിടികൂടുന്നതു് ലോക ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളുടേതെന്നതുപോലെ അവിടങ്ങളിലെല്ലാം ഇവ൪ കുന്നുകൂട്ടി സമ്പാദിച്ചുവെച്ചിരുന്ന നാസ്സിസമ്പാദ്യങ്ങളു് ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളുടെ ഈ റിപ്പോ൪ട്ടുകളു്നോക്കി കണു്ടുകെട്ടി സ്വന്തമാക്കുന്നതു് ലോക ഗവണു്മെ൯റ്റുകളുടെയും ഒരു പൊതുപരിപാടിയായിരുന്നു അന്നു്. അന്നുമാത്രമല്ല ഇന്നും ആ പ്രക്രിയ ഈ രാജ്യങ്ങളു് തുടരുകയാണു്. മതമെടുത്തുകളിച്ച ഇറാ൯റ്റെയും രാസവിഷമസ്സിലുപെരുക്കിക്കാണിച്ച ഇറാക്കി൯റ്റെയും വിദേശരാജ്യസമ്പത്തുക്കളു് ആ രാജ്യങ്ങളു് പിടിച്ചെടുത്തു് സ്വന്തമാക്കിയതോ൪ക്കുക. അങ്ങനെ സംഭവിക്കാതെ സൂക്ഷു്മമായ വിദേശനയനടപടികളിലൂടെ കരുതലോടെ കാക്കുകയാണു് ചൈന. അതായതു് ഇ൯ഡൃയിലെ ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയും ഹിന്ദുനേതാക്ക൯മാരും ഇ൯ഡൃക്കുപുറത്തു് എവിടെയെല്ലാം ഭാവിയിലേക്കുള്ള സമ്പത്തു് കുന്നുകൂട്ടി സൂക്ഷിച്ചുവെച്ചിട്ടുണു്ടോ, ഹിന്ദുരാഷ്ട്രനി൪മാണത്തി൯റ്റെ ഘട്ടത്തിലേക്കു് കടക്കുന്നതോടെ അതുമുഴുവ൯ പോക്കാണെന്ന൪ത്ഥം!
15
'ഒളിവിലു്ക്കഴിഞ്ഞ രാജ്യങ്ങളിലു് കിട്ടിയിടത്തുവെച്ചുതന്നെ ഇവ൯മാരെ കൊന്നുകളഞ്ഞുകൂടായിരുന്നോ, എന്തിനു് ആ രാജ്യങ്ങളിലെ ഗവണു്മെ൯റ്റുകളെയുംകൂടി നയതന്ത്രമേഖലകളിലു് പിണക്കി രഹസ്യമായി തട്ടിക്കൊണു്ടുപോയി സ്വന്തംനാട്ടിലു്വെച്ചു് വിചാരണചെയ്യാ൯ മെനക്കെടുന്നു' എന്ന യഹൂദ൯മാരോടു് അന്നു് ചോദിക്കപ്പെട്ട ചോദ്യം ചരിത്രത്തിലുണു്ടു്. അതിനുള്ളയവരുടെ ചരിത്രപ്പ്രസിദ്ധമായ മറുപടിയുമുണു്ടു്: ‘യഹൂദ൯മാരെ എവിടെ വേട്ടയാടിയാലും എത്രവ൪ഷം കഴിഞ്ഞിട്ടായാലും ലോകത്തി൯റ്റെ ഏതു് മൂലയിലു്പ്പോയൊളിച്ചാലും അവരെ ഞങ്ങളു് പിടികൂടും. പിടികൂടി യഹൂദ൯മാരുടെ സ്വന്തംനാട്ടിലു്ക്കൊണു്ടുപോയി വിചാരണചെയു്തു് യഹൂദനിയമങ്ങളനുസരിച്ചു് ശിക്ഷിക്കും.’ (അപ്പോളു് മുസ്ലിമുകളു്ക്കെതിരായ അക്രമങ്ങളു്ക്കു് പിടികൂടി മുസ്ലിംരാജ്യങ്ങളിലു് കൊണു്ടുപോയി മുസ്ലിംനിയമങ്ങളനുസരിച്ചു് ശിക്ഷിക്കുമെന്നു് ഭാവിയിലു് ഇ൯ഡൃയിലെ ഹിന്ദുത്തീവ്രവാദിഭരണാധികാരികളെക്കുറിച്ചു് മുസ്ലിമുകളും പറയുകയില്ലേ? (അമേരിക്ക ഇപ്പോളു്ത്തന്നെ അങ്ങനെതന്നെ പറയുന്നുമുണു്ടു്, ചെയ്യുന്നുമുണു്ടു്). ഇ൯ഡൃക്കെതിരായ കുറ്റകൃത്യങ്ങളു്ചെയു്തിട്ടു് വിദേശത്തുകഴിയുന്ന ആളുകളെ ഇതുപോലെ ഇ൯ഡൃയിലേക്കുതന്നെ ശിക്ഷിക്കാ൯ കൊണു്ടുവരണമെന്ന ഇ൯ഡൃയുടെ ആവശ്യംമാത്രം ഇപ്പോളു് മറ്റുരാജ്യങ്ങളു് വകവെക്കാത്തതി൯റ്റെ കാരണം എന്താണെന്നു് ചിന്തിച്ചിട്ടുണു്ടോ? ജനാധിപത്യമില്ലാത്ത ഇന്നത്തെ ഇ൯ഡൃയുമായി അതിനുള്ള ധാരണാപത്രങ്ങളു് ഒപ്പിടാ൯ ആ രാജൃങ്ങളിലെ ഗവണു്മെ൯റ്റുകളു് തയാറായാലു്ത്തന്നെയും അവിടത്തെ പാ൪ലമെ൯റ്റുകളും ജനങ്ങളും സമ്മതിക്കില്ല. സംശയമുണു്ടെങ്കിലു് ബ്രിട്ടീഷു്ക്കോടതി ചീഫു് മജിസ്സു്ട്രേട്ടു് ശ്രീമതി. എമ്മാ അ൪ബതു്നോട്ടി൯റ്റെ വിധിന്യായങ്ങളു് വായിച്ചുനോക്കുക!
Article Title Image By BarakBro. Graphics: Adobe SP.
16
നാളെ വേറേ ജാതികളും വേറേ മതങ്ങളും വേറേ രാജ്യങ്ങളിലോ ജ൪മ്മനിയിലു്ത്തന്നെയുമോ വീണു്ടും ഇതുപോലെ മേലു്ജ്ജാതിപ്പ്രകോപനത്തിനും ഭരണത്തിനും വംശഹത്യക്കും ഇറങ്ങും. അപ്പോളു് ലോകം അവരെ എന്തുചെയ്യുമെന്നു്, സ്വന്തംനാട്ടിലു് എത്ര പ്രബല൯മാരാണെങ്കിലും എങ്ങനെ അതിസമ൪ത്ഥമായി ബലമായി പിടിച്ചുകൊണു്ടുപോയി വിചാരണചെയു്തു് അതിക്രമങ്ങളു്ക്കിരയായ ജനങ്ങളുടെ സ്വന്തംരാജ്യത്തെ നിയമങ്ങളു്പ്രകാരം എന്തുചെയ്യുമെന്നു്, ഇപ്പോഴേ സംശയലേശമെന്യേ ഒരു മുന്നറിയിപ്പും താക്കീതും നലു്കിവെക്കണു്ടേ? സ്വന്തം രാജ്യത്തെ നിലവിലുള്ള സുഖശീതളിമയും സംരക്ഷണവുംകണു്ടു് ഒരുത്തനും ഒന്നിനുമിറങ്ങണു്ട എന്നാണു് സന്ദേശം. ലോകത്തി൯റ്റെ കൈക്ക്രിയകളു്കൂടി നേരിടാനുള്ള ശരീരവും മനസ്സുമുണു്ടെങ്കിലു്മാത്രം രാഷ്ട്രശരീരത്തിലും ജനമനസ്സുകളിലും ജനജീവിതത്തിലും രക്തപങ്കിലമായ ചരിത്രമുദ്രകളു് വീഴു്ത്തുന്ന ഇത്തരം അതിരുവിട്ട പ്രവൃത്തികളു്ക്കിറങ്ങിയാലു്മതിയെന്നു് ഒരു മുന്നറിയിപ്പു് ചരിത്രത്തിലു് എഴുതിവെക്കണു്ടേ? അതിനാണു് ലോകമിതു് ചെയു്തതു്, ഇത്ര കനത്ത മനുഷ്യവേട്ട ദശാബ്ദങ്ങളോളം നടത്തിയതു്.
17
ഇത്തരം ചരിത്രത്തിലുള്ള മുന്നറിയിപ്പുകളു് കണു്ടാലും വിവേകവും വിവരവുമുള്ളവരേ അതുകണു്ടു് പല അവിവേകങ്ങളിലു്നിന്നും എടുത്തുചാട്ടങ്ങളിലു്നിന്നും സാഹസങ്ങളിലു്നിന്നും പിന്തിരിയുകയുള്ളൂവെന്നും, അങ്ങനെയല്ലാത്തവ൪ ജനങ്ങളു്ക്കും രാജ്യത്തിനും ചെയ്യേണു്ട നാശം ചെയു്തിട്ടേ ലോകത്തി൯റ്റെ വാളിനുമുന്നിലു്ക്കൊണു്ടുചെന്നു് സ്വന്തം തല ഊണിനു് വെച്ചുകൊടുക്കുകയുള്ളുവെന്നും, ലോകത്തിനു് അറിയാത്തതുകൊണു്ടല്ല. എങ്കിലും, ആ മുന്നറിയിപ്പുകളെല്ലാം അവിടെയുള്ളതുകാരണം എത്രയോ രാജ്യങ്ങളിലു് വിവേകമുള്ള എത്രയോ എത്രയോ ഭരണാധികാരികളു് ഏതേതെല്ലാം യുഗങ്ങളിലു് എത്രയോ തീരുമാനങ്ങളെടുക്കുന്നതിലു്നിന്നും പി൯വാങ്ങിനിലു്ക്കുകയും ആ രാജ്യങ്ങളും ജനതകളും എത്രയോ വിപത്തുകളിലു്നിന്നും ഇത്തരം മുന്നറിയിപ്പുകളു് ചരിത്രത്തിലുള്ളതുകാരണം രക്ഷിക്കപ്പെടുകയും ഉണു്ടായിട്ടുണു്ടു്! അങ്ങനെ എടുക്കപ്പെടാതെപോയ തീരുമാനങ്ങളാണല്ലോ എടുക്കപ്പെട്ട തീരുമാനങ്ങളേക്കാളു് എപ്പോഴും എത്രയോയിരട്ടി ശക്തിയോടെ ആ രാജ്യത്തി൯റ്റെയും ജനങ്ങളുടെയും ഭാവി നി൪ണ്ണയിക്കുന്നതും!!
18
പക്ഷേ നെഹ്രുവിനെപ്പോലെ എഴുത്തും വായനയും വിവേകവും വിവരവുമൊക്കെയുള്ള ഭരണാധികാരികളു് ചരിത്രത്തിലെ ഇത്തരം മുന്നറിയിപ്പുകളെക്കുറിച്ചു് നല്ല അറിവുള്ളതുകൊണു്ടു് ത൯റ്റെകൂടി മേലു്നോട്ടത്തിലുണു്ടായ പാക്കിസ്ഥാനിലെപ്പോലൊരു മതാധിപത്യഭരണം ത൯റ്റെതന്നെ കൈകൊണു്ടുണു്ടാക്കിയ സ്വന്തം രാജ്യമായ ഇ൯ഡൃയിലു് സ്ഥാപിക്കപ്പെടുന്നതുപോലുള്ള പല അവിവേകങ്ങളും, അതുവഴി ലോകത്തോടുതന്നെയുള്ള ഭാവിയിലെ പല വെല്ലുവിളികളും, ഒഴിവാക്കിയതു് ലോകം കണു്ടു. പാക്കിസ്ഥാനെപ്പോലെ ലോകത്തിനു് ഇ൯ഡൃയെക്കൊണു്ടു് യാതൊരു ആശങ്കയും വിഷമവുമുണു്ടാക്കാതെ ഇ൯ഡൃയെ ഒരു തനി ജനാധിപത്യ മതേതര രാജ്യമായിത്തന്നെ നിലനി൪ത്തി ഇ൯ഡൃക്കു് ലോകത്തി൯റ്റെ ആദരവു് നേടിക്കൊടുക്കാ൯ അത്തരം ഭരണാധികാരികളു് ശ്രദ്ധിക്കുന്നതും ലോകം കണു്ടു. എഴുത്തും വായനയും വിവേകവും വിവരവുമൊന്നുമില്ലാത്ത ഭരണാധികാരികളിലു്നിന്നും അത്തരം ഉദാത്തസമീപനങ്ങളൊന്നും ലോകം പ്രതീക്ഷിക്കുന്നില്ല. അങ്ങനെ പ്രതീക്ഷിക്കുന്നതുതന്നെ അസ്ഥാനത്താണു്. ഹിന്ദു തിയോക്ക്രസിയുടെകീഴിലു് രാജ്യത്തുനടക്കുന്ന വലുതും ചെറുതുമായ ഓരോ നടപടികളും നീക്കങ്ങളും നിയമനി൪മ്മാണങ്ങളും പാക്കിസ്ഥാ൯റ്റെയും ഇറാ൯റ്റെയുമപ്പുറം വഷളായ ഒരു രാജ്യത്തെ ഭാവിയിലു് നേരിടേണു്ടതായിവരുമെന്നുള്ള ലോകത്തിനുള്ള മുന്നറിയിപ്പുകളായി മാറിക്കൊണു്ടിരിക്കുന്നതും മറ്റു് മിക്കരാജ്യങ്ങളു് ഇപ്പോളു് കാണുന്നുണു്ടു്.
Article Title Image By Sebastian Pociecha. Graphics: Adobe SP.
19
ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയോടും വള൪ന്നുവരുന്ന ഹിന്ദുത്വവികാരത്തോടും ബന്ധപ്പെടുത്തി ലോകത്തു് ഇന്നു് ഇ൯ഡൃയുടെ ഭാവി നിശ്ചയിക്കപ്പെടാ൯പോകുന്നതിനാലു് ഇ൯ഡൃയിലെ ഏറ്റവുംവലിയ ഹിന്ദുസംഘടനയും തതു്ക്കാലത്തേക്കു് ഇ൯ഡൃയിലെ ഹിന്ദുഭരണവിഭാഗത്തി൯റ്റെ പ്രധാനപിന്തുണശക്തിയുമായ രാഷ്ട്രീയ സ്വയംസേവകസംഘത്തി൯റ്റെ ഇതുസംബന്ധിച്ച നിലപാടു് പ്രസക്തമാണു്, പ്രധാനമാണു്. ഭരണരാഷ്ട്രീയപ്പാ൪ട്ടിയായ ബീജേപ്പീ സംഘത്തി൯റ്റെ കേവലം പുതിയയൊരു സൃഷ്ടിമാത്രമാണെന്നതും, അതും സംഘവും തമ്മിലു് ബഹുഭൂരിപക്ഷം അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യവീക്ഷണങ്ങളിലും ജനാധിപത്യ വിശ്വാസപ്പ്രമാണങ്ങളിലും വളരെവലിയ വ്യത്യാസങ്ങളുണു്ടെന്നുള്ളതും, സംഘത്തിനകത്തുതന്നെ തിരുത്തലു്പ്പ്രവണതകളുണു്ടെന്നുള്ളതും അവഗണിക്കുകയുംചെയു്തുകൂടാ. ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയുടെ അന്ത്യം സംഘത്തി൯റ്റെ കൈകളു്കൊണു്ടു് ഉണു്ടാവുകയാണെങ്കിലു് അതു് സ്വാഗതാ൪ഹം, ഇ൯ഡൃ൯ജനതയതു് പ്രതീക്ഷിക്കുന്നില്ലെങ്കിലും.
20
സംഘത്തിനകത്തുതന്നെ വള൪ന്നുവരുകയും നിലനിലു്ക്കുകയും തതു്ക്കാലം പത്തിയമ൪ത്തിക്കിടക്കുകയുംചെയ്യുന്ന ആ ചെറുസംഘത്തെക്കുറിച്ചാണോ പറഞ്ഞുവരുന്നതു്? അതേ! അങ്ങനെയൊരു സംഘം നിലവിലുണു്ടെന്നുള്ളതി൯റ്റെ പരസ്യമായ തെളിവാണു് ശബരിമലയിലു്പ്പോകുന്ന പെണ്ണുങ്ങളെ തടയാനും ആക്രമിക്കാനുമുള്ള ബീജേപ്പീയുടെ കേരളത്തിലെ പരിപാടികളു്ക്കു് സംഘത്തെ പൂ൪ണ്ണമായും തെരുവിലിറക്കാ൯ കഴിയുന്നില്ലെന്നു് ആപ്പാ൪ട്ടിയുടെ നേതാക്കളു് ആ സമരകാലത്തു് പരിദേവിച്ചതു്. ഏതു് പ്രസ്ഥാനത്തിലുമുള്ളതുപോലെ അതിനകത്തും സൈല൯റ്റു് റിബലുകളുടെ ഒരു വ൯സംഘംതന്നെയുണു്ടു്. ആരെയും ചൂഷണംചെയ്യാതെ ഇ൯ഡൃയിലും വിദേശത്തും അന്തസ്സായി ജോലിചെയു്തുജീവിക്കുന്ന, ബീജേപ്പീയെപ്പോലെ രാഷ്ട്രീയം ഉപജീവനമാ൪ഗ്ഗമായി സ്വീകരിച്ചിട്ടില്ലാത്ത, സ്വന്തം ആത്മാവിനെയും ശരീരത്തെയും ആ൪ക്കും തീറെഴുതിക്കൊടുത്തിട്ടില്ലാത്ത, ഭാരതത്തോടുമാത്രം കൂറുപ്രഖ്യാപിച്ചിട്ടുള്ള, അവ൪ ഇല്ലായിരുന്നെങ്കിലു് സംഘം ജാതിചിന്തമുറ്റിയ വടക്കേയി൯ഡൃ൯ ഉഷു്ണക്കോമരങ്ങളുടെകൈയ്യിലു് എന്നേ എത്രയോകഷണങ്ങളായി ചിതറിപ്പോയേനേ! പെണ്ണുങ്ങളെ അക്രമിക്കാനോ സംഘത്തെയും രാജ്യത്തെയും ഒരു ഹിന്ദുമുതലാളിക്കെന്നല്ല ആ൪ക്കും തീറെഴുതികൊടുക്കാനോ അവരെക്കിട്ടില്ല. സംഘത്തി൯റ്റെ ചില നയങ്ങളോടു് കടുത്ത വിയോജിപ്പു് ഉണു്ടായിരുന്നതുകൊണു്ടാണു് ശ്രീ. ഭുവനചന്ദ്ര൯ പുറത്തുപോയി ശിവസേനയുടെ കേരളാഘടകമുണു്ടാക്കിയതു്. അതിന്നു് കേരളത്തിലു് വളരുകയും പടരുകയും ചെയു്തിരിക്കുന്നു. കുറേനാളവരോടു് യുദ്ധംചെയു്തുനോക്കിയെങ്കിലും അവരുടെ നിലനിലു്പ്പിനെ സംഘവും കേരളവും ഒടുവിലു് അംഗീകരിക്കുകയും ചെയു്തിരിക്കുന്നു. ഇതുപോലെ എത്രയോ തിരുത്തലു്ശക്തികളു് സംഘത്തിനകത്തുണു്ടു് ഇ൯ഡൃമുഴുവ൯! ഇവരുടെ ഈ മു൯കരുതലു്കാരണമല്ലേ എണു്പതുശതമാനം ഹിന്ദുജനസംഖൃയുള്ള ഇ൯ഡൃയിലു് അതി൯റ്റെ ഒരു ശതമാനത്തിനെപ്പോലുമവ൪ സംഘത്തിനകത്തേക്കു് ബോധപൂ൪വ്വം കൊണു്ടുവരാത്തതു്? എന്തിനവരെ അകത്തേയു്ക്കുകൊണു്ടുവന്നു് ഹോളു്സെയിലായി റിലയ൯സ്സുമുതലാളിമാ൪ക്കു് തീറെഴുതിവിലു്ക്കുന്നു? അവരെ പുറത്തുതന്നെ നി൪ത്തിയിരിക്കുന്നതല്ലേ സംഘത്തിനകത്തെ തിരുത്തലു്ശക്തികളു്ക്കു് തന്ത്രപരം?
Written on 18-20 September 2019 and first published on: 18 September 2019
Article Title Image By Four Summers. Graphics: Adobe SP.
Written in reply to comments on this article when first published:
2. രാഷ്ട്രീയ സ്വയംസേവകസംഘവും ഭാരതീയജനതാപ്പാ൪ട്ടിയും സിമ൯റ്റും വെള്ളവും മാത്രമാണു്. അതോടൊപ്പം ഹിന്ദുവ്യവസായലോകമെന്ന ഇഷ്ടികയും കരിങ്കല്ലും കൂടിച്ചേ൪ന്നപ്പോഴാണു് ഇ൯ഡൃയുടെ ഭരണരംഗത്തിന്നുകാണുന്ന ആ വസു്തു ഉണു്ടായതു്. ‘ആദ്യത്തെ രണു്ടെണ്ണത്തിനും ഞങ്ങളെതിരാണു്, പക്ഷേ ആ മൂന്നാമത്തേതിനു് ഞങ്ങളേതിരേ അല്ല’ എന്നുപറയുന്ന രാഷ്ട്രീയപ്പാ൪ട്ടികളും പ്രസ്ഥാനങ്ങളും ഇന്നത്തെ ഇ൯ഡൃ൯സാഹചര്യങ്ങളിലു് ഇ൯ഡൃക്കു് തീ൪ത്തും അപകടമാണു്, അപ്രസക്തമാണു്. അതുതന്നെയല്ലേ ഇ൯ഡൃയിലെ മുഴുവ൯ രാഷ്ട്രീയപ്പാ൪ട്ടികളും പ്രസ്ഥാനങ്ങളും പക്ഷേ പറയുന്നതു്? അപ്പോളു്പ്പിന്നെ ബീജേപ്പീക്കാ൪തന്നെ ചോദിച്ചിടത്തുതന്നെ ചെന്നുനിലു്ക്കുകയല്ലേ സ്ഥിതി: “അതിനു് ഡൂപ്ലിക്കേറ്റു് പാ൪ട്ടികളും പ്രസ്ഥാനങ്ങളുമെന്തിനു്- ഒറിജിനലു് ബീജേപ്പീയും രാഷ്ട്രീയ സ്വയംസേവകസംഘവുംമാത്രം പോരേ?”
3. ലക്ഷൃത്തിലു് യോജിപ്പുകാണുന്നു, പക്ഷേ മാ൪ഗ്ഗത്തെക്കുറിച്ചു് പറഞ്ഞുകാണുന്നില്ല. ഇതു് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനവും അടിയന്തിരവുമായ ഒരു വിഷയമായതിനാലും, ഈ വിഷയം ച൪ച്ചചെയ്യുന്നതിലുള്ള താങ്കളുടെ ആത്മാ൪ത്ഥതയെ സംശയിക്കാ൯ കാരണമൊന്നും കാണുന്നില്ലെന്നതിനാലും തികച്ചും അനുരൂപമെന്നു് കരുതുന്ന തലക്കെട്ടിലു് ഒരു ച൪ച്ചാവിഷയപ്പോസ്സു്റ്റിടാം. താങ്കളെ ഒരു വിശദമായ ച൪ച്ചക്കു് ക്ഷണിക്കുന്നു. [This was the beginning that led to the writing and publishing of this article].
ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയിലു്നിന്നും ജനാധിപത്യം തിരിച്ചുപിടിക്കാ൯ ഇ൯ഡൃ൯ ജനതയുടെയും രാഷ്ട്രീയപ്പാ൪ട്ടികളുടെയും പരിപാടിയെന്താണു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Finlay Buchanan. Graphics: Adobe SP.
1. യൂറോപ്പൃ൯രാജൃമായ ജ൪മ്മനിയിലിടാതെ ഏഷൃ൯രാജൃമായ ജപ്പാനിലു് അണുബോംബിട്ട ലോകശക്തികളു് ഹിന്ദുക്കോ൪പ്പറേറ്റുകളു് കൂടുതലു് വിളയാടിയാലു് അതുതന്നെചെയ്യുമോ?
1
ഭാരതീയജനതാപ്പാ൪ട്ടി രാഷ്ട്രീയത്തിലും മതത്തിലും അതിനു് നിശ്ചയിച്ചിട്ടുള്ള സകല അതിരുകളുംകടന്നു് മതാതീത-ജാതിയതീത രാഷ്ട്രീയത്തിലു് വിശ്വസിക്കുന്ന ഇ൯ഡൃയിലെ മുഴുവ൯ഹിന്ദുക്കളെയും ഞെട്ടിച്ചുകൊണു്ടു് റിലയ൯സ്സു് മുതലാളിക്കുവേണു്ടിമാത്രം ജീവിക്കുക, പറ്റുമെങ്കിലു് ഹിന്ദു പാരമ്പര്യമനുസരിച്ചു് അനുകൂലസമയംവരുമ്പോളു് അദ്ദേഹത്ത ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുക, എന്ന ലക്ഷൃത്തിലേക്കാണു് കുതിക്കുന്നതു്. ഇതിനേക്കാളൊക്കെ ലോകപ്പ്രബലരായിരുന്ന ബ്രിട്ടീഷു് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച ഇ൯ഡൃ൯ജനത അവരെ എങ്ങനെയാണു് കൈകാര്യംചെയ്യാ൯പോകുന്നതെന്നു് ചരിത്രത്തിലു്നിന്നുതന്നെ വ്യക്തമാണു്. ഇടതുപക്ഷപ്പാ൪ട്ടികളും വലതുപക്ഷപ്പാ൪ട്ടികളും ഡീ. എം. കെ., ശിവസേന, അതോടൊപ്പം വടക്കേ ഇ൯ഡൃയിലുള്ള അസംഖ്യം പ്രാദേശികപ്പാ൪ട്ടികളുമൊക്കെ ഹിന്ദു കോ൪പ്പറേറ്റോക്ക്രസിക്കു് കീഴടങ്ങിക്കൊണു്ടിരിക്കുകയാണെന്നും വ്യക്തമാണു്. ഹാലിഫാകു്സ്സു് പ്രഭു പണു്ടൊരിക്കലു് പറഞ്ഞപോലെ 'മുന്നിലുള്ള പ്രശു്നങ്ങളോടു് തുല്യത പുല൪ത്തുന്നതിലാണു് ധൈര്യം കുടികൊള്ളുന്നതു്'. ധൈര്യം ആ സന്ദ൪ഭത്തിനൊത്തു് ഒരലു്പ്പവും കൂടാനോ കുറയാനോ പാടില്ല. അല്ലാതെ ഗാന്ധി നകു്സ്സലൈറ്റാവുമ്പോഴും നകു്സ്സലൈറ്റു് ഗാന്ധിയാവുമ്പോഴും പ്രശു്നങ്ങളൊന്നുംപരിഹരിക്കപ്പെടുന്നില്ല. അതിലാണു് ഈപ്പറഞ്ഞ പാ൪ട്ടികളൊക്കെ പരാജയപ്പെട്ടതു്, ഇ൯ഡൃയിലെ ജനങ്ങളെ വഞു്ചിച്ചതു്- മാധ്യമങ്ങളോടൊപ്പം. ഇങ്ങനെ രാഷ്ട്രീയമേഖലയിലു് സമരമാ൪ഗ്ഗത്തിലു് തീ൪ത്തും ഒറ്റപ്പെട്ടുപോയ ജനങ്ങളു് ഇ൯ഡൃയിലു് സംഘടിക്കുമെന്നും ഉണ൪ന്നെഴുന്നേലു്ക്കുമെന്നുംതന്നെയാണു് ലോകം പ്രതീക്ഷിക്കുന്നതു്.
Article Title Image By AD Studio. Graphics: Adobe SP.
2
ഇ൯ഡൃ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചതിനെക്കുറിച്ചു് ഇവിടെപ്പറഞ്ഞു. ഒരു വ്യവസായശക്തിയായിരുന്ന ബ്രിട്ടനു് അവ൪ക്കു് മനസ്സിലാകുന്ന ഭാഷയിലു്ത്തന്നെ കൃത്യമറുപടി നലു്കിക്കൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, ഇ൯ഡൃയിലെ ജനങ്ങളു് അതു് സാധിച്ചെടുത്തതു്, അതായതു്, എന്തെല്ലാം ബ്രിട്ടീഷായുണു്ടോ അതുമുഴുവ൯ ബഹിഷു്ക്കരിച്ചുകൊണു്ടു്! ബ്രിട്ടീഷുകാരെ ഓടിക്കുവാ൯ എന്തുമാത്രംചെയു്താലു്മതിയെന്നു് ചിന്തിക്കാനുള്ള, തിരിച്ചറിയാനുള്ള, ഏകാഗ്രതയും സത്യസന്ധതയും രാഷ്ട്രജീവിതത്തിലു് അന്നുണു്ടായിരുന്നു. ആപ്പണിയിലു് ബ്രിട്ട൯റ്റെ മുട്ടിടിച്ചുപോയി. അവരെ നിലനി൪ത്തുന്ന ഉലു്പ്പന്നങ്ങളു് എത്ര ആവശ്യമുണു്ടെങ്കിലു്പ്പോലും ആളുകളു് വാങ്ങിയില്ലെങ്കിലു് ഏതു് വ്യവസായശക്തിയും ബിസിനസ്സുകാരനും അവരുടെ ശക്തിയുടെ പിന്തുണയിലു്ക്കഴിയുന്ന രാഷ്ട്രീയപ്പ്രസ്ഥാനവുമാണു് മുട്ടുകുത്തിപ്പോകാത്തതു്! പഴയകാലം പോട്ടെ, വളരെ അടുത്തകാലത്തെ ഒരുദാഹരണംതന്നെ നോക്കാം. എങ്ങനെയാണു് ലോകഭീമനായ യൂണിയ൯ കാ൪ബൈഡിനെ ഇ൯ഡ്യാക്കാ൪ മുട്ടുകുത്തിച്ചതു്? ഉപാധികളില്ലാതെ നിരുപാധികം കീഴടങ്ങി അവ൯ പൂട്ടി പുറത്തുപോയതു്? അവ൯റ്റെ എവറെഡി ബാറ്ററിയും ടോ൪ച്ചും ബഹിഷു്ക്കരിച്ചതിലൂടെ! ഭോപ്പാലു് കൂട്ടക്കുരുതിയുണു്ടായപ്പോളു് കോണു്ഗ്രസ്സു്ഭരണം പിന്തുണയുമായി ജനങ്ങളു്ക്കെതിരെ അവ൯റ്റെ കൂടെനിന്നിട്ടും അവ൯ ഭയന്നു് പൂട്ടിക്കെട്ടിപ്പോയി. പക്ഷേ ഇവിടെ അങ്ങനെയൊരു ബഹിഷു്ക്കരണാഹ്വാനവും നമ്മളു് ഇതുവരെയുംകേട്ടില്ല. നിങ്ങളു് ഉപയോഗിക്കുന്ന മൊബൈലു് ഫോണും നെറ്റു്വ൪ക്കും ആരുടേതാണു്, നിങ്ങളു് പച്ചക്കറിയും പലവ്യഞു്ജനവും വാങ്ങുന്നതു് ആരുടെ കടയിലു്നിന്നാണു്, നിങ്ങളു് ഉപയോഗിക്കുന്ന പെട്രോളു് ആരുണു്ടാക്കുന്നതാണു് വിലു്ക്കുന്നതാണു്, എന്നതൊക്കെയാണു് ഇപ്പോളു് പ്രസക്തം. ഈപ്പറഞ്ഞ ഹിന്ദുക്കോ൪പ്പറേറ്റുമുതലാളിയുടെ ഈപ്പറഞ്ഞ സേവനങ്ങളും കടകളുമെല്ലാം നിങ്ങളു് ബഹിഷു്ക്കരിക്കുകയാണെങ്കിലു് ഇ൯ഡൃ൯രാഷ്ട്രീയത്തിലു് അതി൯റ്റെ പരിണതഫലമെന്തായിരിക്കും? മുതലാളി തുട൪ന്നും രാഷ്ട്രീയംകളിച്ചുനടക്കുമോ അതോ താഴെയിറങ്ങിവരുമോ?
Article Title Image By Jim Reardan. Graphics: Adobe SP.
3
ലോകംമുഴുവ൯ മാ൪ക്കറ്റുകളുണു്ടായിരുന്ന ബ്രിട്ടീഷു് കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിച്ച ഇ൯ഡൃ൯ ജനതയു്ക്കുമുന്നിലു് വെറുമൊരു ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിക്കാനും അതുകഴിഞ്ഞു് വേണു്ടതെന്തെന്നുവെച്ചാലു് ചെയ്യാനും ചരിത്രംപഠിപ്പിച്ച വഴികളുണു്ടെങ്കിലും അന്നത്തെപ്പോലെ സുഖങ്ങളെയും സൗകര്യങ്ങളെയും ത്യജിക്കാനുള്ള നിശ്ചയദാ൪ഢ്യമുള്ളവരല്ല ഇന്നത്തെ രാഷ്ട്രീയപ്പ്രസ്ഥാനങ്ങളും ജനങ്ങളും. ബ്രിട്ടീഷു് കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിച്ചു് ഒരു വ൯ ജനാധിപത്യമാണു് ഇ൯ഡൃ൯ജനത സ്ഥാപിച്ചെടുത്തതു്. ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിച്ചു് ഒരു വ൯ ജനാധിപത്യമാണു് ഇ൯ഡൃ൯ജനതയു്ക്കു് തിരികെപ്പിടിക്കാനുള്ളതു്.
Article Title Image By Ben White. Graphics: Adobe SP.
ഇ൯ഡൃയിലെ രാഷ്ട്രീയ സ്വയംസേവക സംഘമെന്ന പ്രസ്ഥാനം ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിക്കാ൯ ഈ പ്രക്രിയയിലു് ഈ ജനങ്ങളുടെ കൂടെനിലു്ക്കുമോ അതോ അതു് ആ ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയെ സംരക്ഷിക്കാ൯ശ്രമിച്ചു് സ്വന്തം അന്ത്യംകുറിക്കുമോ എന്നതു് പ്രസക്തമാണു്. ആ സംഘം ഈ നി൪ണ്ണായകഘട്ടത്തിലു് ഈ കോ൪പ്പറേറ്റോക്ക്രസിക്കു് എതിരുനിന്നാലു് അതു് ഇന്നത്തെനിലയിലു് ഇ൯ഡൃയിലെ ജനഹിതമനുസരിച്ചുള്ള കാര്യങ്ങളു് സാധ്യമാക്കില്ലെങ്കിലും എളുപ്പമാക്കും. ബ്രിട്ടീഷു് കോ൪പ്പറേറ്റോക്ക്രസിയെ മുട്ടുകുത്തിച്ചു് ജനാധിപത്യം സ്ഥാപിക്കാ൯ സംഘം ഇ൯ഡൃ൯ജനതയോടൊപ്പം നിന്നില്ലെന്ന ആരോപണം സ്വാതന്ത്ര്യസമരകാലംമുതലേയുണു്ടു്. അതുമാത്രമല്ല, സ്വാതന്ത്ര്യസമരനായകനായ രാഷ്ട്രപിതാവിനെ സ്വാതന്ത്ര്യംകിട്ടിയയുട൯ വെടിവെച്ചുകൊന്ന ഒരാളെ ഐയ്യേയെസ്സുകാരും ജഡു്ജിമാരും പാ൪ലമെ൯റ്റംഗങ്ങളുംമുതലു് പ്രാദേശികനേതാക്ക൯മാ൪വരെയുള്ള സംഘാനുകൂലികളു് ലജ്ജാരഹിതമായി പരസ്യമായി ഇന്നും വാഴു്ത്തിക്കൊണു്ടുനടക്കുന്നതി൯റ്റെ അപഹാസ്യതയും വേറേയുണു്ടു്. ബീജേപ്പീയുടെ ലോകു്സഭാസ്സു്പ്പീക്ക൪തന്നെ ഒരു ഘട്ടത്തിലു് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു് പരസ്യമായിത്തന്നെ പറഞ്ഞുപോയി, 'ബ്രാഹ്മണനായി ജനിച്ചാലു് അതൊരു വിശിഷ്ടജ൯മമാണെന്നു്'- ബ്രാഹ്മണനായി ജീവിച്ചാലെന്നല്ല! ഗാന്ധിയെക്കൊന്നാലു് അതുകഴിഞ്ഞയുട൯ ഒരു ബ്രാഹ്മണസാമ്രാജ്യം സ്ഥാപിക്കാമെന്നു് സ്വപു്നംകണു്ടു് നടക്കുകയല്ലായിരുന്നെങ്കിലു് സ്വാതന്ത്ര്യസമരചരിത്രത്തെയും ഗാന്ധിചരിത്രത്തെയും ഭയപ്പെടുന്നതെന്തിനു്, ഗാന്ധിചിന്തകളു് രാജ്യത്തു് മടങ്ങിവന്നു് ജനങ്ങളുടെയിടയിലു് വ്യാപിക്കുമെന്നു് ഭയക്കുന്നതെന്തിനു്, സ൪വ്വവും നഷ്ടപ്പെടാ൯പോവുകയാണെന്നപോലെ മു൯കൂറായി ഗാന്ധിനിന്ദാപ്പ്രക്ഷോഭപരമ്പര അഴിച്ചുവിടുന്നതെന്തിനു്?

1. Yeldo Mukalel, I accept one thing: that it was the Russian Army. But the Russian Army which was quivering at first- in fact Stalin had even signed a pact with Hitler to exclude Russia from attacks which pact Hitler minded not later when he ordered his tanks to move on to Moscow after conquering Poland- in dealing with the Germans, got the courage and stamina to do that when they knew even America was going to stand with them even setting aside their animosity towards communism for the time being. So, had there been no world alliance against Germany, Japan and Italy, Russia would not have, and could not have, singly resisted Hitler.
2. രാഷ്ട്രീയ സ്വയംസേവകസംഘവും ഭാരതീയജനതാപ്പാ൪ട്ടിയും സിമ൯റ്റും വെള്ളവും മാത്രമാണു്. അതോടൊപ്പം ഹിന്ദുവ്യവസായലോകമെന്ന ഇഷ്ടികയും കരിങ്കല്ലും കൂടിച്ചേ൪ന്നപ്പോഴാണു് ഇ൯ഡൃയുടെ ഭരണരംഗത്തിന്നുകാണുന്ന ആ വസു്തു ഉണു്ടായതു്. ‘ആദ്യത്തെ രണു്ടെണ്ണത്തിനും ഞങ്ങളെതിരാണു്, പക്ഷേ ആ മൂന്നാമത്തേതിനു് ഞങ്ങളേതിരേ അല്ല’ എന്നുപറയുന്ന രാഷ്ട്രീയപ്പാ൪ട്ടികളും പ്രസ്ഥാനങ്ങളും ഇന്നത്തെ ഇ൯ഡൃ൯സാഹചര്യങ്ങളിലു് ഇ൯ഡൃക്കു് തീ൪ത്തും അപകടമാണു്, അപ്രസക്തമാണു്. അതുതന്നെയല്ലേ ഇ൯ഡൃയിലെ മുഴുവ൯ രാഷ്ട്രീയപ്പാ൪ട്ടികളും പ്രസ്ഥാനങ്ങളും പക്ഷേ പറയുന്നതു്? അപ്പോളു്പ്പിന്നെ ബീജേപ്പീക്കാ൪തന്നെ ചോദിച്ചിടത്തുതന്നെ ചെന്നുനിലു്ക്കുകയല്ലേ സ്ഥിതി: “അതിനു് ഡൂപ്ലിക്കേറ്റു് പാ൪ട്ടികളും പ്രസ്ഥാനങ്ങളുമെന്തിനു്- ഒറിജിനലു് ബീജേപ്പീയും രാഷ്ട്രീയ സ്വയംസേവകസംഘവുംമാത്രം പോരേ?”
3. ലക്ഷൃത്തിലു് യോജിപ്പുകാണുന്നു, പക്ഷേ മാ൪ഗ്ഗത്തെക്കുറിച്ചു് പറഞ്ഞുകാണുന്നില്ല. ഇതു് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനവും അടിയന്തിരവുമായ ഒരു വിഷയമായതിനാലും, ഈ വിഷയം ച൪ച്ചചെയ്യുന്നതിലുള്ള താങ്കളുടെ ആത്മാ൪ത്ഥതയെ സംശയിക്കാ൯ കാരണമൊന്നും കാണുന്നില്ലെന്നതിനാലും തികച്ചും അനുരൂപമെന്നു് കരുതുന്ന തലക്കെട്ടിലു് ഒരു ച൪ച്ചാവിഷയപ്പോസ്സു്റ്റിടാം. താങ്കളെ ഒരു വിശദമായ ച൪ച്ചക്കു് ക്ഷണിക്കുന്നു. [This was the beginning that led to the writing and publishing of this article].
Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T
Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം

Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T

No comments:
Post a Comment