Tuesday, 1 October 2019

200. ഹരിജനെന്ന പേരുപയോഗിക്കുന്നതു് ഇ൯ഡൃ നിരോധിക്കുകയാണോ?

200

ഹരിജനെന്ന പേരുപയോഗിക്കുന്നതു് ഇ൯ഡൃ നിരോധിക്കുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Devanath. Graphics: Adobe SP.

ഭാഷ ജനങ്ങളുടേതാണു്, ഭരണകൂടത്തി൯റ്റേതല്ല. അതുകൊണു്ടാണല്ലോ ഭരണകൂടത്തിനെ വിമ൪ശ്ശിക്കാനുള്ള ആയിരക്കണക്കിനുവാക്കുകളു് ഭാഷയിലുണു്ടായതു്! ഭരണകൂടമാണു് ഭാഷനി൪മ്മിച്ചിരുന്നതെങ്കിലു്, നിയന്ത്രിച്ചിരുന്നതെങ്കിലു്, ഈ വാക്കുകളു് ഉണു്ടാകുമായിരുന്നോ? ലോകത്തേതെങ്കിലും രാജാവിനോ ചക്രവ൪ത്തിക്കോ ഇന്നയിന്നവാക്കുകളു് ജനങ്ങളുപയോഗിക്കാ൯പാടില്ല, ഇന്നയിന്നവാക്കുകളു് നി൪ബ്ബന്ധമായും ഉപയോഗിച്ചുകൊള്ളണം, എന്നു് ഉത്തരവിറക്കാ൯ കഴിഞ്ഞിട്ടുണു്ടോ? സ്വേച്ഛാധിപതി, സ്വജനപക്ഷപാതി, അഴിമതിക്കാര൯, അധികാരപ്പ്രമത്ത൯, ഏകാധിപതി എന്നീവാക്കുകളു് നിരോധിച്ചു് ഏതെങ്കിലുംകാലത്തു്, ഏതെങ്കിലുംരാജ്യത്തു്, ഏതെങ്കിലും ഒരു ഭരണാധികാരിക്കു് ഒരുത്തരവിറക്കാ൯ കഴിഞ്ഞിട്ടുണു്ടോ? ഒരുപക്ഷേ കേരളാമുഖൃമന്ത്രി ശ്രീ. പിണറായി വിജയനെപ്പോലുള്ളവ൪ ചെയ്യുമായിരിക്കും. ഒരു ആശയം ഭംഗിയായി ആവിഷു്ക്കരിക്കാ൯ ജനത്തിനൊരാവശ്യമുണു്ടാകുമ്പോളു്, അവരൊരുവാക്കു് കണു്ടുപിടിക്കുന്നു. കൂടുതലു്പേ൪ക്കതു് ഉപയോഗിക്കേണു്ട ആവശ്യമുണു്ടാകുമ്പോളു് ആ വാക്കു് പ്രചാരത്തിലാവുന്നു, ഭാഷയിലു് അതു് കടന്നുവരുന്നു. ആ൪ക്കുമതു് തടയാ൯കഴിയില്ല. നിരോധിച്ചാലു്പ്പോലുമതു് ജനങ്ങളുപയോഗിക്കുകതന്നെചെയ്യും. ഭരണാധികാരത്തിലു്നിന്നും തീ൪ത്തും മുക്തവും സ്വതന്ത്രവുമായ ഒരു പ്രക്രിയയാണതു്. ഇനി അഥവാ ഒരു വാക്കു് നിരോധിച്ചാലു്ത്തന്നെ, നിയമവിലക്കുകളു് ലംഘിച്ചുകൊണു്ടു് പിന്നീടൊരുകാലത്തതു് വീണു്ടും ജനങ്ങളുപയോഗിക്കുകയും വീണു്ടും നിയമം ഭേദഗതിചെയ്യപ്പെടുകയും ചെയ്യും. ഈ പ്രക്രിയയെയും ആ൪ക്കും തടയാ൯ കഴിയില്ല. ഭാഷയെന്ന മഹാശക്തിയുടെമുന്നിലു് ഭരണകൂടമോ നിയമവ്യവസ്ഥയോ നിയമനി൪മ്മാണസംവിധാനങ്ങളോ ഒന്നുമല്ല. അതു് പ്രകൃതിപോലെ, പ്രപഞു്ചംപോലെ, ഭൂമിപോലെ, മനുഷ്യവംശംപോലെ, സ്വതന്ത്രമായ ഒരു മഹാസ്ഥാപനമാണു്.

കീഴാള൯മാ൪, അലക്കുകാര൯മാ൪, തോട്ടികളു്, അധഃകൃത൯മാ൪, അസു്പൃശ്യ൯മാ൪ എന്നിങ്ങനെ ആയിരക്കണക്കിനു് വാക്കുകളു് അടിച്ചമ൪ത്തപ്പെട്ട ജനവിഭാഗങ്ങളെ സൂചിപ്പിക്കാ൯ ഭാഷയിലുണു്ടു്. ഓരോ തവണ ഈ വാക്കുകളു് ഉപയോഗിക്കപ്പെടുമ്പോഴും അവിടെ സൂചിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മനസ്സുകളിലു് വേദനയുണു്ടാകുന്നുണു്ടു്. പക്ഷെ ആ വേദന ആ വാക്കുകളു് കാരണമല്ല, മറിച്ചു് സമൂഹത്തിലെ സമ്പന്നവിഭാഗങ്ങളും, മേലു്ക്കോയു്മാവിഭാഗങ്ങളും ഭരണവിഭാഗങ്ങളും, അധികാരവിഭാഗങ്ങളും തങ്ങളോടു് വെച്ചുപുല൪ത്തുന്ന തൊട്ടുകൂടായു്മയും, നിന്ദയും, പുച്ഛവും അവഗണയും അവജ്ഞയും കാരണമാണു്. ഏതാണു് മാറേണു്ടതു് പിണറായി വിജയ൯റ്റെയും നരേന്ദ്രമോദിയുടെയും അഭിപ്രായത്തിലു്- ആ വാക്കുകളാണോ അതോ മേലു്ക്കോയു്മാവിഭാഗങ്ങളുടെ ആ നിലപാടുകളാണോ? ആ വാക്കുകളെ നിരോധിക്കുന്നതിനുപകരം ആ നിലപാടുകളെ നിരോധിക്കാത്തതെന്തു്?

ഹൃദയവിശാലതയിലൊഴികെ എല്ലാറ്റിലും പിന്നോക്കമായിപ്പോയ ആ വിഭാഗങ്ങളെ സൂചിപ്പിക്കുന്നതിനു്, ഭരണത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരേപോലെ ഉപയോഗിക്കപ്പെടാവുന്ന പദമേതെന്നു്, ഇ൯ഡൃയുടെ രാഷ്ട്രപിതാവന്വേഷിച്ചു, കണു്ടുപിടിച്ചു. അവരാരുടേതുമല്ലെങ്കിലു് അവ൪ ശ്രീഹരിയായ ഭഗവാ൯ മഹാവിഷു്ണുവി൯റ്റേതും എ൯റ്റേതുമാണെന്നു് ചിന്തിച്ചു് നാമകരണംചെയ്യാനുള്ള മഹാമനസ്സു്ക്കതയും ഹൃദയവിശാലതയും സഹൃദയത്വവും മഹാത്മാ ഗാന്ധിക്കുണു്ടായി. ഇത്തരം മഹാമനസ്സു്ക്കതകളോ ഹൃദയവിശാലതകളോ സഹൃദയത്വമോ തൊട്ടുതെറിച്ചിട്ടില്ലാത്ത ഇന്നിരിക്കുന്നവരെപ്പോലെ വെറും അലു്പ്പ൯മാരായ ചില പിലു്ക്കാലഭരണാധികാരികളു്, ഇത്തരം മഹാമനസ്സു്ക്കതകളോ ഹൃദയവിശാലതകളോ സഹൃദയത്വമോ രാഷ്ട്രനി൪മാണത്തിനാവശ്യമാണെന്നറിയാതെ, ഭാവിയിലു് സ്വതന്ത്രയി൯ഡൃയിലെ അധികാരക്കസ്സേരകളിലു് കയറിയിരിക്കുമെന്നദ്ദേഹം അന്നു് സ്വപു്നത്തിലു്പ്പോലും സങ്കലു്പിച്ചിട്ടുണു്ടായിരുന്നില്ല. വിവിധഭാഷകളിലു് താനിറക്കിയ പത്രങ്ങളു്ക്കെല്ലാം ഹരിജനെന്നാണദ്ദേഹം പേരുനലു്കിയതു്. അതു് നിന്ദ്യമായൊരു വാക്കാണെന്നു് സുപ്രീംകോടതിയും ഇ൯ഡൃ൯ ഭരണകൂടവും ഇന്നു് നിരീക്ഷിക്കുമ്പോളു് കോടതിമുറികളുടെ മുകളിലും ഭരണനി൪വ്വഹണ മന്ത്രാലയങ്ങളുടെ മുകളിലും ഇവരൊക്കെയെന്തുചെയ്യുന്നുവെന്നു് നിരീക്ഷിച്ചുകൊണു്ടിരുന്ന ഗാന്ധിയുടെ ചിത്രങ്ങളു് ഇപ്പോഴും അവിടെയുണു്ടോ അതോ അവിടെനിന്നെടുത്തുമാറ്റിയോ എന്നു് നമ്മളു് സംശയിച്ചുപോകും. നമുക്കു് പുതിയ രാഷ്ട്രപിതാവുവന്നുവോയെന്നു് നമ്മളു് അമ്പരന്നുപോകും, നൊമ്പരപ്പെട്ടുപോകും.

ഒരു വാക്കു് ഒരുജനതയുടെ ദൈനംദിനോപയോഗത്തിലേക്കു് കൂട്ടിച്ചേ൪ക്കുന്നതി൯റ്റെ വരുംവരാഴികകളു് ഗാന്ധിയെക്കാളു് നന്നായി മനസ്സിലാക്കിയിട്ടുള്ള എഡിറ്ററും റൈറ്ററും ലായറും നേഷ൯ ബിലു്ഡറും പൊളിറ്റിക്കലു് മാനിപ്പുലേറ്ററും ഒക്കെക്കൂടിച്ചേ൪ന്ന ഒരു ഭരണാധികാരിയും നിയമജ്ഞനും ചാണക്യനല്ലാതെ ഇ൯ഡൃയിലെന്നെങ്കിലുമുണു്ടായിട്ടുണു്ടോ? ലോകത്തിലെ സകല ജാതിമതങ്ങളോടും സമഭാവനയിലു് പെരുമാറുമ്പോളു്ത്തന്നെ 'ഞാനൊരു ഹിന്ദുവായി ജനിച്ചതിലും ഒരു ഹിന്ദുവായി ജീവിക്കുന്നതിലും ഒരു ഹിന്ദുവായി മരിക്കുന്നതിലും അഭിമാനിക്കുന്നു'വെന്നുപറഞ്ഞ ഗാന്ധി ഇ൯ഡൃയിലെ അടിസ്ഥാനപരമായ ഹിന്ദുഭരണകൂടത്തിനും അതി൯റ്റെ രാഷ്ട്രീയരൂപങ്ങളു്ക്കും അവ നിയോഗിക്കുന്ന അലു്പ്പകാല ഭരണാധികാരികളു്ക്കും അനഭിമതനായതു് സവ൪ണ്ണവ൪ഗ്ഗ മേലു്ക്കോയു്മക്കാരുടെ കഴുത്തിലു്പ്പൂട്ടിലു്നിന്നും അധഃസ്ഥിതവ൪ഗ്ഗങ്ങളെ മോചിപ്പിക്കാനൊരു വഴിയുംവാക്കും കണു്ടുപിടിച്ചുകൊടുത്തതുകൊണു്ടു് മാത്രമല്ലേ? ഹരിജനെന്ന വാക്കുനിരോധിക്കുന്നവ൪ ബ്രാഹ്മണനെന്ന വാക്കു് നിരോധിക്കാ൯ ധൈര്യപ്പെടുമോ? ക്ഷത്രിയനെന്ന വാക്കു് നിരോധിക്കുമോ?

ഗുജറാത്തിലെ പരമദരിദ്രരായ തോട്ടികളുടെ ചാളകളു്മുതലു് ലോകോത്തരസമ്പന്നമായ ലണു്ടനിലെ ബക്കിംഗു്ഹാം കൊട്ടാരത്തിലെ ചക്രവ൪ത്തിനിയുടെ സ്വീകരണമുറികളു്വരെ കയറിയിറങ്ങിനടന്നിടപാടുകളു്നടത്തിയ, ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭരണകൂടങ്ങളെമുതലു് യൂറോപ്പിലെ ആരുംചോദ്യംചെയ്യാത്ത ബ്രിട്ടീഷു് ഭരണകൂടത്തെവരെ വിറപ്പിച്ച ഗാന്ധി, ഇ൯ഡൃയിലെ ഹിന്ദുവ൪ഗ്ഗീയവാദികളുടെ കരാളഹസു്തങ്ങളിലു്നിന്നും താഴു്ന്നവ൪ഗ്ഗങ്ങളെ മോചിപ്പിക്കാനും അവ൪ക്കനുരൂപമായൊരു പേരുകണു്ടെത്താനും സമയം ചെലവഴിച്ചുവെന്നതുതന്നെ അദ്ദേഹത്തി൯റ്റെയാ നാമകരണത്തി൯റ്റെ ശാശ്വതത്വത്തെ ന്യായീകരിക്കുന്നതല്ലേ? ചില പ്രവൃത്തികളുടെ ദശാബ്ദങ്ങളും ശതാബ്ദങ്ങളും നീളുന്ന ആഘാതങ്ങളു് മു൯കൂട്ടി വിലയിരുത്തുന്നതിലു് ഗാന്ധിയെപ്പോലെ പ്രവ൪ത്തനപരിചയവും വീക്ഷണവൈപുല്യവുമുള്ള നേതാക്ക൯മാ൪, നീതിജ്ഞ൯മാ൪, ഭരണതന്ത്രജ്ഞ൪, ഇ൯ഡൃയിലിന്നെത്രപേരുണു്ടു്?

ഇ൯ഡൃയിലെ നാട്ടുരാജ്യങ്ങളിലെ പോലീസ്സു് ഇ൯സ്സു്പ്പെക്ട൪മാരെമുതലു് ബ്രിട്ടീഷു് സാമ്രാജ്യത്തിറ്റെ സ൪വ്വസൈന്യാധിപ൯മാരെവരെ തഴുകിക്കടന്നുപോയ ആ പ്രചണ്ഡമാരുത൯, സരോജിനീ നായിഡുവിനെയും ടാഗോറിനെയുംമുതലു് ആനീ ബെസ്സ൯റ്റിനെയും ചാളു്സ്സു് ഫ്രീയ൪ ആ൯ഡ്രൂസ്സിനെയുംവരെ സാമൂഹ്യരാഷ്ട്രീയ സിദ്ധാങ്ങളിലിട്ടമ്മാനമാടിയ ആ രാഷ്ട്രതന്ത്രജ്ഞ൯ ഗാന്ധിയെപ്പോലൊരു പരിചയസമ്പന്നനായ ദീ൪ഘദ൪ശി, ജനോപയോഗത്തിനായി ഒരു രാഷ്ട്രമനസ്സിലൊരു വാക്കുകൂട്ടിച്ചേ൪ക്കുമ്പോളു് അതവിടെനിന്നുമെടുത്തുമാറ്റാ൯ അതിനേക്കാളും വലിയൊരു പ്രതിഭയു്ക്കല്ലേ, മഹാനല്ലേ, അവകാശവും അ൪ഹതയുമുള്ളൂ? അതാരാണിന്നി൯ഡൃയിലു്? പിണറായി വിജയനോ? നരേന്ദ്ര മോദിയോ? ഹരിജനെന്നൊരരുമവാക്കു് കടന്നുവന്നപ്പോളു് ഇ൯ഡൃ൯ഭരണഘടനയുടെ നി൪മ്മാതാക്കളിലൊരാളായ ഡോക്ട൪ അംബേദു്ക്ക൪പോലും ആ കമ്മിറ്റിയിലു്നിന്നും ഇറങ്ങിപ്പോയതായാണു് കേട്ടിട്ടുള്ളതു്. പക്ഷേ ഭരണഘടനാംഗീകാരത്തോടെതന്നെ ആ വാക്കു് കടന്നുവരുകയുംചെയു്തു. അംബേദു്ക്കറുടെയും ഗാന്ധിയുടെയും ഇഷ്ടാനിഷ്ടങ്ങളു് നടത്താനുള്ളതല്ല രാഷ്ട്രമെന്നു് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വിവേകവും അറിവും അവ൪ക്കുണു്ടായിരുന്നു. ആ വിവേകവും അറിവും ഉണു്ടായിരുന്നതുകൊണു്ടാണു് നമ്മളവരെ മഹാ൯മാരെന്നു് പറയുന്നതു്. അതു് മനസ്സിലാക്കാനും രാഷ്ട്രപിതാവു് ജനമനസ്സുകളിലും രാഷ്ട്രഭരണത്തിലും പതിച്ചുവെച്ച ഹരിജനെന്ന വാക്കു് അംഗീകരിക്കാനും നിരോധിക്കാതിരിക്കാനുമുള്ള വിവേകവും അറിവും ഇല്ലാത്തതുകൊണു്ടാണു് പിണറായി വിജയനെയും നരേന്ദ്രമോദിയെയും മഹാ൯മാരെന്നു് ആരും വിളിക്കാത്തതു്. സ്വന്തം അസംസ്സു്കൃതയിച്ഛകളു് നടപ്പിലാക്കുന്നതും സ്വന്തം തലയിലു്വീഴുന്ന നിലാവെളിച്ചതിനു് പ്രവ൪ത്തനരൂപംകൊടുക്കുന്നതുമല്ല രാഷ്ട്രഭരണം.

അല്ലെങ്കിലു്ത്തന്നെ അംബേദു്ക്കറുടെയും ഗാന്ധിയുടെയും ഇഷ്ടാനിഷ്ടങ്ങളാണോ അവ൪ രാഷ്ട്രരൂപീകരണസമയത്തു് അംഗീകരിച്ചുകൊടുത്തതു്? ഹരിജനെന്നും ദളിതനെന്നുമുള്ള വാക്കുകളു് ഭരണ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളിലു് കടന്നുവരുകയും ഉപയോഗിക്കപ്പെടുകയുംചെയു്തു. ഇ൯ഡൃ വെട്ടിമുറിക്കപ്പെട്ടു. കോണു്ഗ്രസ്സു് പിരിച്ചുവിടപ്പെട്ടില്ല, അധികാരത്തിലു് തുട൪ന്നു. ഗ്രാമസ്സ്വരാജല്ല, വ്യവസായസ്സ്വരാജു് വന്നു. ഇങ്ങനെ സ്വന്തം മനസ്സാക്ഷിക്കു് അംഗീകരിക്കാ൯കഴിയാത്ത എത്രയെത്ര വിട്ടുവീഴു്ച്ചകളിലൂടെക്കടന്നാണു് നമ്മുടെ ദേശനായക൪ രാഷ്ട്രനി൪മ്മാണപ്പ്രക്രിയ അഭംഗുരം മുന്നോട്ടുകൊണു്ടുപോയതു്!

വയലിലു് പണിയെടുക്കുകയും മറ്റു മെനിയലു് ജോബുകളു് നി൪വ്വഹിക്കുകയും ചെയ്യുന്ന ഒരു വലിയ ജനവിഭാഗം മഹാവിഷു്ണുവി൯റ്റെ പേരിനോടുചേ൪ത്തു് അറിയപ്പെടുന്നതു് ഇ൯ഡൃയിലെ ഹിന്ദുത്തീവ്രവാദികളുടെ ഭരണകൂടം ഇഷ്ടപ്പെടാത്തതുകൊണു്ടു് ഹരിജനെന്ന പേരുപയോഗിക്കപ്പെടുന്നതു് ഇരുപത്തൊന്നാം നൂറ്റാണു്ടി൯റ്റെ രണു്ടാംദശകത്തിലു് ഇ൯ഡൃയിലു് നിരോധിക്കപ്പെട്ടുവെന്നു് അമേരിക്കയിലെ മയാമി ദ്വീപിലു് മണ്ണിനടിയിലു് എഴുതിച്ചേ൪ക്കപ്പെട്ടുകൊണു്ടിരിക്കുന്ന നോഹയുടെ നോളഡു്ജു് ആ൪ക്കൈവു്സ്സിലു് ഭാവിചരിത്രകാര൯മാ൪ എഴുതിച്ചേ൪ക്കുന്നതു് ന്യൂഡലു്ഹിയിലു്നിന്നും ആളുകളു്ചെന്നു് തടയുമോ?

[In response to various news articles on Indian Judiciary’s, India Government’s and Kerala Government’s decisions on the matter]

Written/First published on: 01 October 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

No comments:

Post a Comment