Wednesday, 9 October 2019

215. കണ്ണൂരിലു് ശ്രീ. ജയരാജ൯ ഈ വഴിക്കാണെങ്കിലു് അദ്ദേഹം ഒരു മനുഷ്യ൯റ്റെ വഴിക്കുതന്നെയാണു് നീങ്ങുന്നതെന്നേ പറയേണു്ടതുള്ളൂ

215

കണ്ണൂരിലു് ശ്രീ. ജയരാജ൯ ഈ വഴിക്കാണെങ്കിലു് അദ്ദേഹം ഒരു മനുഷ്യ൯റ്റെ വഴിക്കുതന്നെയാണു് നീങ്ങുന്നതെന്നേ പറയേണു്ടതുള്ളൂ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Emka Nice Pic. Graphics: Adobe SP.

പല ഗ്രാമങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ആറെസ്സെസ്സിനുമിടയു്ക്കു് ചില പാലങ്ങളുണു്ടു്. ചിലപ്പോളു് ഇതിലൊരു പ്രസ്ഥാനത്തെവിട്ടു് മറ്റതിലു് അനുഭാവംവെച്ചുപുല൪ത്തുന്ന വ്യക്തികളാവാം ആ പാലം. മറ്റുചിലപ്പോളു്, മറ്റുചിലയിടത്തു്, ഈ രണു്ടിലേതെങ്കിലുമൊരു പ്രസ്ഥാനത്തിലു് സജീവമായി നിലയുറപ്പിച്ചിട്ടുള്ള വിവേകമതികളുമാവാം. യുവജനങ്ങളുടെ രക്ഷക൪ത്താക്കളു് ഓരോനാട്ടിലും അങ്ങനെയുള്ള പാലങ്ങളുണു്ടായിരിക്കാ൯ ആഗ്രഹിക്കുന്നു. താ൯ സ്വന്തം മകനെ ഒരു ഗുണു്ടയായാണു് വള൪ത്താ൯ ആഗ്രഹിക്കുന്നതെന്നു് അഭിമാനപൂ൪വ്വം വിളംബരംചെയ്യുന്ന രക്ഷക൪ത്താക്കളു് കണു്ടേക്കാം, കണു്ടേക്കാമെന്നല്ല ഉണു്ടു്, പക്ഷേയതു് മക്കളുടെ ജനനത്തിലു് സംശയമുള്ള അച്ഛ൯മാരായിരിക്കും. ഇങ്ങനെയുള്ള പാലങ്ങളു് ഉള്ളതുകൊണു്ടാണു് ആ ഗ്രാമങ്ങളു് സംഘ൪ഷങ്ങളിലു്നിന്നും രാഷ്ട്രീയകൊലപാതകങ്ങളിലു്നിന്നും മുക്തമായിരിക്കുന്നതു്. രണു്ടുകൂട്ടരും തമ്മിലെന്തെങ്കിലും പ്രശു്നങ്ങളു് വരാ൯പോകുന്നുവെന്നു് തോന്നുമ്പോളു് ഈ പാലങ്ങളെയാണു് സമീപിക്കുന്നതു്. അവ൪ രണു്ടുകൂട്ടരോടുമുള്ള സൗഹൃദം അല്ലെങ്കിലു് സഹകരണം മുതലെടുത്തു് ആ പ്രശു്നം ഉണു്ടാകുന്നതിനുമുമ്പേ അവസാനിപ്പിക്കുന്നു, ആ നാട്ടിലു് സമാധാനം പുലരുന്നു. ഇതൊന്നും രണു്ടു് പ്രസ്ഥാനങ്ങളിലെയും വമ്പ൯ നേതാക്ക൯മാ൪ക്കു് ഇഷ്ടമല്ല, അവരതിലു് അസ്വസ്ഥരുമാണു്, അവരുടെ വാലാട്ടികളും. പക്ഷേ ഇത്തരം ഗ്രാമങ്ങളിലു് അവരുടെഭാഷയിലു്പ്പറഞ്ഞാലു് 'അവ൯മാരെ' ആരും വകവെക്കുന്നില്ല. ആ നേതാക്ക൯മാ൪ക്കു് ആ നാട്ടിലു് അണികളു് വേണമെങ്കിലു് മര്യാദക്കു് അടങ്ങിയൊതുങ്ങി പ്രാദേശിക നിലപാടിനൊത്തു് നിന്നുകൊള്ളണം. അല്ലെങ്കിലു് ആ നേതാക്ക൯മാ൪ അവരുടെ സ്വന്തം മക്കളെക്കൊണു്ടുവന്നു് അടിപ്പിക്കട്ടെ, കൊല്ലിക്കട്ടെ, അവരെ ജയിലിലടപ്പിക്കട്ടെ. അല്ലാതെ വല്ലവരുടെയും മക്കളെ നി൪ദ്ദേശംകൊടുത്തുവിട്ടു് അടിപ്പിക്കാനും, കൊല്ലിക്കാനും, ജയിലിലടപ്പിക്കാനും സമ്മതിക്കില്ല. അതാണു് ഇത്തരം ഗ്രാമങ്ങളിലെ നിലപാടു്.

Article Title Image By HMauck. Graphics: Adobe SP.

ഈ നിലപാടിപ്പോളു് കേരളത്തിലു് വളരുകയാണു്, പടരുകയാണു്, പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിദേശമുതലാളിമാരുടെപുറകേയും ബീജേപ്പീ റിലയ൯സ്സുമുതലാളിയുടെപുറകെയും പോയതിലു്പ്പിന്നെ. അതായതു് നേതാക്കളു്ക്കുവേണു്ടി പരസു്പരം കുത്തിയും വെട്ടിയും കൊല്ലാനും കൊല്ലപ്പെടാനും ജയിലിലു്പ്പോയിക്കിടക്കാനുമൊന്നും ഇനി പഴയപോലെ പുതിയ തലമുറയിലു്നിന്നും ആളെക്കിട്ടുകയില്ല. രക്തദാഹികളായ പിന്തിരിപ്പ൯ നേതാക്ക൯മാരേക്കാളു് അതിജീവനത്തി൯റ്റെ പല അഭ്യാസങ്ങളും പഠിച്ചവരാണു് ഇന്നത്തെ അണികളു് പലയിടത്തും, കാരണം അവ൪ നേതാക്കളിലു്നിന്നു് വ്യത്യസു്തമായി എന്തെങ്കിലുമൊരു ജോലിചെയു്തു് ജീവിക്കുന്നവരാണു്. നേതാക്കളാകട്ടേ യാതൊരു ജോലിയുംചെയ്യാതെ മറ്റുള്ളവരെപ്പൊളന്നു് ജീവിക്കുന്നവരാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെ സംബന്ധിച്ചു് പറയുകയാണെങ്കിലു് അവരുടെ 'മഹാനായ' ലെനി൯ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണു്ടു്, 'അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരം കൊടുക്കരുതെന്നു്'! ജോലിചെയു്തുജീവിക്കുന്ന അണികളും ജോലിയൊന്നുംചെയ്യാതെ ജീവിക്കുന്ന നേതാക്കളുംതമ്മിലുള്ള ഒരു വലിയ വ്യത്യാസംതന്നെയല്ലേ ഇന്നത്തെക്കാലത്തു് അതു്? സമൂഹത്തിലെ ഒരു സ്വാഗതാ൪ഹമായ വള൪ച്ചയല്ലേ അതു്?

നേതാക്ക൯മാരുടെ രക്തദാഹംതീ൪ക്കാ൯ മറ്റുള്ളവരുടെ വാളിന്നൂണായിത്തീരാ൯ ദൃഢവ്രതമെടുത്തു് സ്വന്തം കുടുംബത്തെ വഞു്ചിച്ചു് നടക്കുന്നവരല്ലാതെ മറ്റാരിതു് സമൂഹത്തി൯റ്റെ തക൪ച്ചയാണെന്നു് പറയും? മാ൪കു്സ്സിസ്സു്റ്റു്-ആറെസ്സെസ്സു് സംഘട്ടനങ്ങളിലു് ദശാബ്ദങ്ങളായി രണനിണമൊഴുകുന്ന കണ്ണൂരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവു് സഖാവു് പി. ജയരാജ൯ ആറെസ്സെസ്സു് ജില്ലാനേതാവിനെ 2019 സെപു്തംബ൪ എട്ടാംതീയതി വീട്ടിലു്ചെന്നുകണു്ടു് സൗഹൃദച൪ച്ചനടത്തിയെന്നു് വാ൪ത്താറിപ്പോ൪ട്ടുകളിലു്നിന്നു് മനസ്സിലാകുന്നു. വാസു്തവത്തിലു് ഇവ൪ രണു്ടുപേരുടെ പ്രസ്ഥാനക്കാരും വ൪ഷങ്ങളോളമുള്ള വെട്ടിലും കുത്തിലും കൊലയിലും ക്ഷീണിതരും ഇപ്പോളു് പൊതുവേ സംയമനവും സമാധാനവും കാംക്ഷിക്കുന്നവരുമാണു്. ഇവ൪ രണു്ടുപേരുടെയും സംസ്ഥാനനേതാക്കളു് എന്തുതന്നെയുംപറയട്ടെ, പക്ഷേ ഇവരുടെ അണികളുടെ അച്ഛനുമമ്മയും രക്ഷിതാക്കളും സമാധാനവും സഹകരണവും ആഗ്രഹിക്കുന്നു. കണ്ണൂരിലു് ശ്രീ. ജയരാജ൯ ഈ വഴിക്കാണെങ്കിലു് അദ്ദേഹം ഒരു മനുഷ്യ൯റ്റെ വഴിക്കുതന്നെയാണു് നീങ്ങുന്നതെന്നേ പറയേണു്ടതുള്ളൂ.

[Based on news reports on Mr. Jayarajan, CPIM leader visiting RSS leader at home and holding talks on 08 September 2019]

Written and first published on: 09 September 2019


Article Title Image By HMauck. Graphics: Adobe SP
 
Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

No comments:

Post a Comment