Tuesday, 8 October 2019

202. അല്ലെങ്കിലും ഒരു വ൯ ആളു്ക്കൂട്ടത്തിനുനടുവിലേ ഇനിയങ്ങോട്ടു് പിടിച്ചുനിലു്ക്കാ൯കഴിയൂ

202

അല്ലെങ്കിലും ഒരു വ൯ ആളു്ക്കൂട്ടത്തിനുനടുവിലേ ഇനിയങ്ങോട്ടു് പിടിച്ചുനിലു്ക്കാ൯കഴിയൂ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kaleb Nimz. Graphics: Adobe SP.

അല്ലെങ്കിലും ഒരു വ൯ ആളു്ക്കൂട്ടത്തിനുനടുവിലേ ഇനിയങ്ങോട്ടു് പിടിച്ചുനിലു്ക്കാ൯കഴിയൂ, കാരണം വിദേശബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളു് വരികയാണു്

ഭരണസുഖമനുഭവിക്കാനായി പാ൪ട്ടിമെംബ൪ഷിപ്പു് നിലനി൪ത്താ൯ സമരത്തെ കുത്തിമല൪ത്തുന്നതു് ജയരാജ൯റ്റെ ഒരു വ൪ഗ്ഗസ്വഭാവം; സമരയാതനയനുഭവിക്കാനായി പാ൪ട്ടിമെംബ൪ഷിപ്പു് പോയാലു്പ്പോലും സമരത്തെ മുന്നോട്ടുകൊണു്ടുപോകുന്നതു് കീഴാറ്റൂരിലെ വയലു്ക്കിളികളുടെ ഒരു വ൪ഗ്ഗസ്വഭാവം. രണു്ടും രണു്ടുവ൪ഗ്ഗങ്ങളാണു്. വയലു്ക്കിളികളുടേതു് ക൪ഷകരുടെയും തൊഴിലാളികളുടെയും വ൪ഗ്ഗം. ജയരാജ൯റ്റേതു് കുലാക്കുകളുടെ വ൪ഗ്ഗം. അവനവ൯റ്റെ വ൪ഗ്ഗസ്വഭാവം കാണിക്കാതിരിക്കാ൯പറ്റുമോ?


Article Title Image By William White. Graphics: Adobe SP.

ഒരു ക൪ഷകസമരം നടത്തുന്നതി൯റ്റെപേരിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റിലു്നിന്നും പുറത്താക്കപ്പെട്ട വയലു്ക്കിളികളു് ഈ സമരം നി൪ത്തിയാലു് പാ൪ട്ടിയിലു് തിരിച്ചെടുക്കാമെന്ന ഓഫറുമായി പാ൪ട്ടിയുടെ കണ്ണൂ൪ ജില്ലാസെക്രട്ടറി ജയരാജനെത്തുമ്പോളു് മറ്റാരെയുംപോലെ വയലു്ക്കിളികളും ഭയപ്പെടുന്നതു് കമ്മ്യൂണിസവും മാ൪കു്സ്സിസവും ഇ൯ഡൃയും നഷ്ടപ്പെട്ട ഈ പാ൪ട്ടിയിലേയു്ക്കു് ഇനിയും ചെന്നു് കയറിക്കൊടുക്കേണു്ടിവരുമോയെന്നാണു്. ജില്ലാസെക്രട്ടറിമാ൪ പുറത്താക്കപ്പെട്ടവരെയെല്ലാം തിരിച്ചുപിടിക്കാ൯ ഇപ്പോളു് ഇറങ്ങിയിരിക്കുന്നതിനുപിന്നിലു് ഒരു കാരണമുണു്ടു്- വിദേശനിക്ഷേപകരെന്നും ലോകകേരളസഭയെന്നുമൊക്കെപ്പറഞ്ഞു് വളരെക്കാലമായി എഴുന്നള്ളിച്ചുകൊണു്ടുനടന്നു് ഊറ്റിവരുന്ന ഐസ്സിസ്സു്സമൃദ്ധ രാജ്യങ്ങളിലു്നിന്നു് വന്നവരെക്കുറിച്ചും, പാ൪ട്ടിക്കു് അവരോടുള്ള ബന്ധങ്ങളെക്കുറിച്ചും, അവരുടെ പതിവായ വരവിനുശേഷം കേരളത്തിലു് ഐസ്സിസ്സു് പ്രവ൪ത്തനവും റിക്രൂട്ടുമെ൯റ്റും കൂടിയിട്ടുണു്ടോ എന്നതിനെക്കുറിച്ചും അന്വേഷണംനടക്കും. അതുകൊണു്ടു് ഒരു വ൯ ആളു്ക്കൂട്ടത്തിനുനടുവിലേ പാ൪ട്ടിനേതൃത്വത്തിനു് ഇനിയങ്ങോട്ടു് പിടിച്ചുനിലു്ക്കാ൯കഴിയൂ. അതുകൊണു്ടു് ഇനിമുതലു് ആരെയും കളയുന്നില്ല, കളഞ്ഞിട്ടുപോയവരെയും പുറത്താക്കപ്പെട്ടവരെയുംതന്നെ തിരികെക്കൊണു്ടുവരാ൯ശ്രമിക്കും. പിന്നെ ഉപാധികളു് വെക്കുന്നതു് ഒരു ഭംഗിക്കുവേണു്ടിമാത്രം.

കീഴാറ്റൂരിലെ വയലു്ക്കിളികളുടെ ക൪ഷകസമരത്തെ കുത്തിമല൪ത്താനും അവരെ പാ൪ട്ടിയിലു്നിന്നും പുറത്താക്കാനും അവരെ ശാരീരികമായും പോലീസ്സു്ക്കേസ്സുകളിലൂടെയും നേരിടാനും മുന്നിട്ടിറങ്ങി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഒരിക്കലും ചെയ്യാ൯പാടില്ലാത്ത സാഹസയക്രമങ്ങളൊക്കെച്ചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു രാഷ്ട്രീയപ്പാ൪ട്ടിയെയുമടുപ്പിക്കാതെ ഡലു്ഹിയിലു് ക൪ഷക൪ ഒരുവ൪ഷംനടത്തിയ റിലയ൯സ്സുകുത്തകയു്ക്കെതിരെയുള്ള യാതനാനി൪ഭരമായ ക൪ഷകസമരത്തിലു് കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റു് 2021 നവംബറിലു് മുട്ടുകുത്തി ആ മൂന്നു് ക൪ഷകവിരുദ്ധനിയമങ്ങളും പി൯വലിച്ചപ്പോള് 2021ലെ കേരള അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കേന്ദ്രബീജേപ്പീയുടെ വോട്ടും പണവും യന്ത്രങ്ങളുംവാങ്ങി വിജയിച്ചിട്ടു് അഭിവാദ്യമ൪പ്പിച്ചതെന്തിനെന്ന ഒരു ചോദ്യമുണു്ടു്. അതു് ആ൪ക്കുള്ള അഭിവാദ്യമായിരുന്നു?

Written/First published on: 11 April 2018

Article Title Image By Tay Hall. Graphics: Adobe SP. 

[In response to news article ‘CPIM tries to reconcile with Keezhaattoor agitators കീഴാറ്റൂ൪ സമരക്കാരെ അനുനയിപ്പിക്കാ൯ സിപിഐഎം; പാ൪ട്ടിയിലു്നിന്നു് പുറത്താക്കിയ 11പേരെ തിരിച്ചെടുക്കാ൯ നീക്കം’ in The Indian Telegram on 11 April 2018]

News Link: http://www.theindiantelegram.com/2018/04/11/319692.html


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

No comments:

Post a Comment