Tuesday 8 October 2019

204. ഹിന്ദിയാണോ ഹിന്ദിയുടെപേരിലുള്ള ഒരു കലാപമാണോ ബി. ജെ. പി. ലക്ഷൃംവെക്കുന്നതു്?

204

ഹിന്ദിയാണോ ഹിന്ദിയുടെപേരിലുള്ള ഒരു കലാപമാണോ ബി. ജെ. പി. ലക്ഷൃംവെക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

അഖിലേന്ത്യാ നേതൃത്വത്തി൯റ്റെ കോണു്ഗ്രസ്സനുകൂലനയങ്ങളോടു് യോജിക്കാത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനഘടകവും കേന്ദ്രത്തിലെ ബി.ജെ.പി. ഗവണു്മെ൯റ്റും തമ്മിലുണു്ടാക്കിയിട്ടുള്ള രഹസ്യധാരണ (Tacit Agreement) ഇന്നു് അത്രവലിയ ഒരു രഹസ്യമൊന്നുമല്ല ഇ൯ഡൃയിലു്. കേരളത്തിലെ ഗവണു്മെ൯റ്റിനെ നിലനി൪ത്താനും പാ൪ട്ടിനേതൃത്വവും ബന്ധുക്കളും ഉളു്പ്പെട്ടിട്ടുള്ള അസംഖ്യം സാമ്പത്തികക്കുറ്റകൃത്യ- അഴിമതിക്കേസ്സുകളിലു് നിന്നുപിഴക്കാനും കേന്ദ്രം സഹായിക്കുമെങ്കിലു്, സാമ്പത്തികസംവരണംപോലുള്ള പല വിഷയങ്ങളിലും പൂ൪ണ്ണമായും പിന്തുണക്കാനും അത്തരം വിഷയങ്ങളിലു് കേന്ദ്രബീജേപ്പീയുടെ കേരളത്തിലെ ഏജ൯റ്റ൯മാരായി പ്രവ൪ത്തിക്കാനും, ശബരിമല സു്ത്രീപ്പ്രവേശനംപോലുള്ള ചില വിഷയങ്ങളിലു് കേന്ദ്രബീജേപ്പീക്കും സംസ്ഥാനബീജേപ്പീക്കും ഇനിമേലു് വലിയ വിഷമമുണു്ടാക്കാതിരിക്കാനും, ഹിന്ദി അടിച്ചേലു്പ്പിക്കലു്പോലുള്ള ബീജേപ്പീ മുന്നിട്ടിറങ്ങിയിട്ടുള്ള മറ്റുചില വിഷയങ്ങളിലു് തമിഴു്നാടിനെപ്പോലെയും മറ്റുചില വടക്കുകിഴക്ക൯ സംസ്ഥാനങ്ങളിലെപ്പോലെയും കടന്നുകയറി പ്രതികരിക്കാതെ സാമൂഹ്യമാധ്യമങ്ങളിലുള്ള അണികളെ അടക്കിനി൪ത്താനുമൊക്കെയുള്ളതാണു്, കേന്ദ്രബീജേപ്പീയും സംസ്ഥാന മാ൪കു്സിസു്റ്റു് പാ൪ട്ടിയും തമ്മിലുള്ള ഈ ധാരണ. ഇതിലിപ്പോലു് രഹസ്യമൊന്നുമില്ല. പിന്നെ അണികളെ അടക്കിനി൪ത്താ൯വേണു്ടിമാത്രം കുറേ ഉശിര൯ പ്രസു്താവനകളു് പരസ്സു്പ്പരം വിമ൪ശിച്ചും അതിനിശിതമായി കുറ്റപ്പെടുത്തിയും രണു്ടുപേരുമിറക്കും. അതുകൊണു്ടു് രണു്ടുപേരുടെയും കാര്യമായ വിഷയങ്ങളിലും ഇടപാടുകളിലും സംയുക്ത പ്രവ൪ത്തനപരിപാടിയിലും ഒരുചേതവും സംഭവിക്കുന്നുമില്ല. 'സ്വന്തമായു് ചിന്തിക്കുവാനുള്ള ശക്തിയെ൯, അന്തരംഗത്തിലു് ക്ഷയിച്ചിരുന്നു' എന്നു് ചങ്ങമ്പുഴ സു്പന്ദിക്കുന്ന അസ്ഥിമാടത്തിലു് പറഞ്ഞപോലെ സ്വന്തമായി ചിന്തിക്കുവാനുള്ള ശക്തിനശിച്ച കുറേ അണികളു് സാമൂഹ്യമാധ്യമങ്ങളിലു് ആ പ്രസു്താവനകളു് ഉയ൪ത്തിയും മറിച്ചും തിരിച്ചുമിട്ടു് സായൂജ്യമടഞ്ഞുകൊള്ളും.

ബീഫു് വിഷയത്തിലു് പ്രതീക്ഷിച്ചപോലെ വലിയ കലാപമുണു്ടാക്കുവാ൯ ഇ൯ഡൃയിലെ ജനങ്ങളുടെ ജാഗ്രതകാരണം ബീജേപ്പീക്കു് കഴിഞ്ഞില്ല. ഈ ഉദ്ദേശങ്ങളെയും കലാപങ്ങളെയുംകുറിച്ചു് ചരിത്രപരമായിത്തന്നെ നന്നായറിവുള്ള കാഷു്മീരികളു്, തീവ്രഹിന്ദുത്വംകാരണം ഇ൯ഡൃ൯ കോ൪പ്പറേറ്റുകളു്ക്കു് നഷ്ടപ്പെട്ടുപോയ വിദേശമാ൪ക്കറ്റുകളുടെ സ്ഥാനത്തു് അതുവരെയവ൪ക്കന്യവും അടച്ചുപൂട്ടപ്പെട്ടതുമായിരുന്നൊരു സ്വദേശക്കമ്പോളം തുറക്കുന്നതിനുവേണു്ടി ബീജേപ്പീയുടെയും റിലയ൯സ്സി൯ഡസ്സു്ട്രീസ്സുപോലുള്ള ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും പാ൪ലമെ൯റ്റു് കാഷു്മീരിനെ ഭരണഘടനാവകുപ്പുകളട്ടിമറിച്ചു് രണു്ടുംമൂന്നുമായി വെട്ടിമുറിച്ചിട്ടതിനോടൊപ്പം അവരെപ്പിടിച്ചു് ജയിലിനകത്തിട്ടപ്പോഴും, ബീജേപ്പീ നേതാക്ക൯മാ൪ അതേക്കുറിച്ചു അപഹാസ്യപരമായി ലോകമാസകലം അട്ടഹസിച്ചുകൊണു്ടു് നടന്നപ്പോഴും, ഇവ൪ പ്രതീക്ഷിച്ചപോലെ ആ കലാപമുണു്ടാക്കിക്കൊടുക്കാ൯ തയ്യാറായില്ല. ഹിന്ദി അടിച്ചേലു്പ്പിക്കലു് പ്രസു്താവനകളിലൂടെയും ഭീഷണികളിലൂടെയും 2014മുതലുള്ളതി൯റ്റെ തുട൪ച്ചയായി 2019മുതലു് ആവഴിക്കു് ഒന്നുകൂടി ശ്രമിച്ചുനോക്കുകയാണു് ബീജേപ്പീ. കലാപമുണു്ടാക്കാ൯ മുട്ടിനടക്കുന്ന ചരിത്രം മതവ൪ഗ്ഗീയകലാപങ്ങളിലൂടെയും ലഹളകളിലൂടെയും ഭരണത്തിലു്ക്കയറുകയും ഭരണത്തിലു് തുടരുകയുംചെയ്യുന്ന ബീജേപ്പിക്കല്ലാതെ മറ്റാ൪ക്കാണുള്ളതു്? എങ്ങനെയെങ്കിലും കലാപമുണു്ടാക്കിച്ചു് പട്ടാളത്തെയിറക്കി ആ സംസ്ഥാനത്തു് കേന്ദ്രഭരണം പ്രഖ്യാപിച്ചു് നേരിട്ടു് ഭരിക്കണം. അതിനുള്ള ആലോചനകളും ചിന്തകളുമാണു് സദാസമയവും അവരുടെ നേതാക്കളുടെയും അവരുടെ പുറകിലുള്ള ആ വ്യവസായിയുടെയും തലക്കകത്തെന്നു് തിരിച്ചറിയുവാനുള്ള വിവേകം ഇതിനകം ഇ൯ഡൃയിലു് കുറേ ജനങ്ങളു്ക്കുണു്ടായിട്ടുണു്ടു്. ആറെസ്സെസ്സി൯റ്റെ അംഗങ്ങളെയെല്ലാം ബീജേപ്പീ പിടിച്ചെടുത്തിട്ടു് രാഷ്ട്രീയസ്വയംസേവകസംഘത്തെ അതി൯റ്റെ സ്വന്തംസൃഷ്ടി ലിക്വിഡേറ്റു് ചെയ്യുമ്പോളു് അതിലു് ബാക്കിയുള്ളവ൪ക്കും ആ തിരിച്ചറിവുണു്ടായിക്കൊള്ളും. റിലയ൯സ്സി൯റ്റെ നേരിട്ടുള്ള ഭരണംവന്നു് ആ ഹിന്ദുച്ചക്രവ൪ത്തി ബീജേപ്പീയെ പിരിച്ചുവിടുമ്പോളു് അവ൪ക്കും വളരെ വൈകിയുള്ള ആ വെളിവു് വന്നോളും. ചക്രവ൪ത്തിയുടെ ഏകാധിപത്യഭരണമല്ലാതെ മറിച്ചൊരു രാഷ്ട്രീയസങ്കലു്പ്പം ഹൈന്ദവരാഷ്ട്രീയ സ്വപു്നങ്ങളിലും പാരമ്പര്യങ്ങളിലും ചരിത്രത്തിലുമുണു്ടെങ്കിലു് അവ൪ പറയട്ടെ!

Written in reply to comments on this article when first published:

1. കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ ഹിന്ദിഭാഷാ പ്രചാരകവിഭാഗമായ നവോദയ വിദ്യാലയത്തിലെ ഒരു മാഷാണു് താങ്കളെന്നല്ലേ താങ്കളു് എഴുതിവെച്ചിരിക്കുന്നതു്? എന്നിട്ടു് ഇത്രയുംകാലമായിട്ടും അന്തസ്സായൊരു ഭാഷ ഉപയോഗിക്കാനോ മാന്യമായി സംസാരിക്കാനോ അന്താരാഷ്ട്രഭാഷയായ ഇംഗു്ളീഷു് കുറഞ്ഞപക്ഷം തുപു്തികരമായി പ്രയോഗിക്കാനോ താങ്കളു് പഠിച്ചില്ലല്ലോ? വടക്കേയി൯ഡൃയിലു് ഹിന്ദിഭാഷാസംസ്ഥാനങ്ങളിലെപ്പോലെ കൃത്യം ഈ സൂചിപ്പിച്ച താങ്കളുടെസ്ഥിതി ഇ൯ഡൃമുഴുവ൯പട൪ത്തി ജനങ്ങളെമുഴുവ൯ യാതൊരു നിലവാരവുമില്ലാത്തവരാക്കി രാഷ്ട്രീയ അടിമകളാക്കി റിലയ൯സ്സി൯റ്റെ ഹിന്ദുവ്യവസായസാമ്രാജ്യക്കുടക്കീഴിലു് കൊണു്ടുചെന്നെത്തിക്കാനാണു് ഹിന്ദി നി൪ബ്ബന്ധമാക്കലിലൂടെ ബീജേപ്പീയുടെ ശ്രമമെന്ന വ്യാപകമായ ആരോപണത്തിനു് താങ്കളേക്കാളു് നല്ലൊരു തെളിവെന്തിനുവേണം? കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സൈനികവിഭാഗത്തിലു് ജോലിചെയ്യുന്നുവെന്നു് പറയപ്പെടുന്ന ആ ചെറുക്ക൯റ്റെ പേരുപയോഗിച്ചു് സാമൂഹ്യമാധ്യമങ്ങളിലു് ഭീഷണിപ്പെടുത്താനിറങ്ങി ആ ചെറുക്ക൯റ്റെ ജോലികൂടി കളയിക്കരുതെന്നു് ഞാ൯ താങ്കളു്ക്കു് മുമ്പു് മുന്നറിയിപ്പു് തന്നിട്ടുണു്ടെന്നാണോ൪മ്മ. ഹിന്ദിയെക്കുറിച്ചോ ബീജേപ്പീയെക്കുറിച്ചോ വല്ലതുമറിയാമെങ്കിലു് സംസാരിക്കേടോ, അസ്ഥാനത്തുകയറി സ്വന്തം സാന്നിധ്യമറിയിക്കാ൯നടക്കാതെ.

2. ഹിന്ദി യാതൊരു പിടിയുമില്ലാത്തവരാണു് ഹിന്ദി നി൪ബ്ബന്ധമാക്കരുതെന്നു് പറയുന്നവരെന്നൊരു ധാരണ നിങ്ങളു്ക്കെങ്ങനെയുണു്ടായി സുഹൃത്തേ? ഈ ഗാനമൊന്നു് കേട്ടുനോക്കൂ, ക്ഷമയും സമയവും സമചിത്തതയുമുണു്ടെങ്കിലു്. ഹിന്ദിയിലു് വളരെ ശ്രദ്ധയോടെ വളരെയേറെ സമയം ചിലവഴിക്കുന്നവ൪തന്നെയാണു് പറയുന്നതു് ഹിന്ദി അടിച്ചേലു്പ്പിക്കരുതെന്നു്.

https://www.youtube.com/watch?v=WsvDIzDss38

Written and first published on: 16 September 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 

No comments:

Post a Comment