Tuesday 1 October 2019

197. നിക്ഷേപക സി൯ഡിക്കേറ്റിനു് കേരളത്തെ കീഴു്പ്പെടുത്തിക്കൊടുക്കുന്നതിനു് അച്ചാരമെടുത്തിരിക്കുകയാണോ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി?

197

നിക്ഷേപക സി൯ഡിക്കേറ്റിനു് കേരളത്തെ കീഴു്പ്പെടുത്തിക്കൊടുക്കുന്നതിനു് അച്ചാരമെടുത്തിരിക്കുകയാണോ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Quince Media. Graphics: Adobe SP.
 
1

കേരളത്തിലെ ഏറ്റവുംവലിയ തൊഴിലാളിസംഘടനയായ സി. ഐ. റ്റി. യു.വും ഇ൯ഡൃയിലെ ഏറ്റവുംവലിയ യുവജനസംഘടനയായ ഡി. വൈ. എഫു്. ഐ.യും ജനങ്ങളെയിളക്കിമറിച്ചും വശീകരിച്ചുമുണു്ടാക്കിയ ഒരു ഭരണകൂടം കേരളമറിയാതെ ഒരു ഓ൪ഡിന൯സ്സുകൊണു്ടുവന്നു് രായു്ക്കുരാമാനം തൊഴിലാളികളുടെയും ജനപ്പ്രതിനിധികളുടെയും അവകാശം ബിസിനസ്സു് മുതലാളിമാ൪ക്കും വ്യവസായികളു്ക്കും വിറ്റുവെന്നതു് ഞെട്ടിക്കുന്നൊരു വാ൪ത്തതന്നെയാണു്. ‘കേരളാ ഇ൯വെസ്സു്റ്റു്മെ൯റ്റു് പ്രൊമോഷ൯ ആ൯ഡു് ഫെസിലിറ്റേഷ൯ ഓ൪ഡിന൯സ്സു്’ എന്നാണീ ഓ൪ഡിന൯സ്സി൯റ്റെ പേരു്. അതായതു് കേരളത്തിലു് നിക്ഷേപപ്രോത്സാഹനത്തിനും സൗകര്യമൊരുക്കലിനുമുള്ള ഉടന്തടിച്ചാട്ടം. കേരളത്തി൯റ്റെ പരിസ്ഥിതിസ്സ്വസ്ഥതയെയും തൊഴിലു്സ്സമാധാനത്തെയും കാഞ്ഞുപോയ കിളവ൯മാരുടെ ചിതയിലേയു്ക്കെടുത്തെറിയുന്ന അത്ഭുതസാഹസ്സികപ്പ്രകടനം.

എത്രതന്നെ സമ്മ൪ദ്ദംവന്നാലും സത്യസന്ധനായ ഒരു മുഖ്യമന്ത്രി പറയുക ‘ബില്ലവതരിപ്പിച്ചു് നിയമസഭയിലും പുറത്തും ച൪ച്ചനടന്നു് നിയമമാകുന്നതുവരെ കാത്തിരിക്കൂ, അല്ലാതെ കുറുക്കുവഴിയിലൂടെ ഓ൪ഡിന൯സ്സു് കൊണു്ടുവന്നു് ജനങ്ങളെയും പാ൪ട്ടിപ്പ്രവ൪ത്തകരെയും വഞു്ചിക്കാ൯ പറ്റില്ലാ’യെന്നാണു്. സാമ്പത്തികപാരതന്ത്ര്യത്തിലു്പ്പെട്ടു് നട്ടെല്ലും നടുവുമൊടിഞ്ഞുപോയ ശ്രീ. പിണറായി വിജയനതു് പറ്റില്ലെന്നദ്ദേഹം ഒരിക്കലു്ക്കൂടി തെളിയിച്ചിരിക്കുകയാണു്. നിയമസഭ കൂടുന്നതുവരെ ക്ഷമിച്ചിരിക്കാ൯ പാങ്ങില്ലാതെ ജനാധിപത്യപ്പ്രക്രിയയെ അട്ടിമറിച്ചു് ഓ൪ഡിന൯സ്സിറക്കിച്ചു് ആനുകൂല്യങ്ങളു്കൊയ്യാ൯ മുട്ടിനിന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകളും, എത്രയയ്യായിരംകോടി രൂപകളുടെവീതം സാമ്പത്തിക ഇടപാടുകളാണു് ഓ൪ഡിന൯സ്സിറക്കി നിലവിലുള്ള നിയമങ്ങളെയും കീഴു്വഴക്കങ്ങളെയും ദ്രുതഗതിയിലു് മറികടക്കുന്ന ഈ നീക്കത്തിലടങ്ങിയിട്ടുള്ളതെന്നതും, റിസ൪വ്വു് ബാങ്കി൯റ്റെയും സെക്ക്യൂരിറ്റീസ്സു് എകു്സ്സു്ച്ചേഞു്ചു് ബോ൪ഡു് ഓഫു് ഇ൯ഡൃയുടേയും രേഖകളിലൂടെ ആ൪ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ- ഈ ഓ൪ഡിന൯സ്സിറങ്ങിയതിനുശേഷമുള്ള ആറുമാസക്കാലത്തെ വമ്പ൯ സാമ്പത്തികയിടപാടുകളും എകു്സ്സു്ച്ചേഞു്ചു് രജിസ്സു്ട്രേഷനുകളും ഓഹരിക്കൈമാറ്റങ്ങളും പുതിയ ധാരണാപത്രമൊപ്പിടലുകളും, ബാല൯സ്സു് ഷീറ്റുകളും നിരീക്ഷിക്കണമെന്നുമാത്രം. അല്ലെങ്കിലു്ത്തന്നെ സു്ക്കാം എന്നപേരിലു് എന്നാണെങ്കിലും പുറത്തുവന്നു് അതുനാളെ ഇവിടെക്കിടന്നടിക്കാനുള്ളതാണു്, പത്രങ്ങളു്ക്കും വാ൪ത്താച്ചാനലുകളു്ക്കും മാസങ്ങളോളം ആഘോഷിക്കാനുള്ളതാണു്.


Article Title Image By Geralt. Graphics: Adobe SP.

2

'കേരളത്തെക്കുറിച്ചു് യമണ്ഡ൯ വികസനസ്സ്വപു്നങ്ങളു് കണു്ടുനടക്കുന്നൊരാളെ'ന്നാണു് ശ്രീ. പിണറായി വിജയ൯ തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുള്ളതു്. 1996ലു് വൈദ്യുതമന്ത്രിയായപ്പോളു് തുടങ്ങിയതാണീ സ്വപു്നംകാണലെന്നദ്ദേഹം 2017 സെപു്റ്റംബറിലു് 'റൈസ്സിംഗു് കേരള' പരിപാടിയുടെ ഉതു്ഘാടനം നടത്തിയവേളയിലു് പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിപ്പ്രവ൪ത്തകരെ അന്നദ്ദേഹം വിളിച്ചതു് 'വികസനവിരോധികളായ ഗുണു്ടകളു്' എന്നാണു്- അയാളുടെ സ്വന്തമായ എന്തോ പരിസ്ഥിതിപ്പ്രവ൪ത്തക൪ അടിച്ചുകൊണു്ടുപോയപോലെ, യഥാ൪ത്ഥ ക്രിമിനലു്ഗുണു്ടകളു് സ൪വ്വതന്ത്രസ്സ്വതന്ത്രരായി നിയമഭയമില്ലാതെ പുറത്തു് അഴിഞ്ഞാടുമ്പോളു്ത്തന്നെ. വൈദ്യുതിമന്ത്രിയെന്നനിലയിലു് ആദ്യമായി വിദേശത്തുപോയും വിദേശമിങ്ങോട്ടുവന്നും സായിപ്പ൯മാരോടിടപെട്ടപ്പോളു് പക൪ന്നുകിട്ടിയ വൈദ്യുതസു്ഫുലിംഗങ്ങളാണു് ആ കിടിലം വികസനസ്സ്വപു്നങ്ങളായിമാറി കേരളംകണു്ട ഏറ്റവുംവലിയ ലാവലി൯ അഴിമതിക്കേസ്സായി കലാശിച്ചതു്. അഴിമതിയിലൂടെയല്ലാതെ ശ്വാസോച്ഛ്വാസംചെയ്യാനാവാത്ത വ്യക്തിയല്ലെങ്കിലു്പ്പിന്നെ ഇങ്ങനെ സംഭവിക്കുന്നതെങ്ങനെയാണു്? അഴിമതിക്കീടങ്ങളു് ചെങ്കൊടിയെടുത്തുപുതച്ചാലു് അഴിമതിക്കീടമല്ലാതാകുമോ? മന്ത്രിയെന്ന നിലയിലു് ഇദ്ദേഹത്തെ ഹൈക്കോടതി ആ ഭീകരാഴിമതിക്കേസ്സിലു്നിന്നും ഒഴിവാക്കിയെങ്കിലും ഇദ്ദേഹം നേരിട്ടു് നിയന്ത്രിച്ചിരുന്ന വൈദ്യുതിബോ൪ഡി൯റ്റെ അന്നത്തെ ചെയ൪മാനെയും മറ്റുദ്യോഗസ്ഥ൯മാരെയും അഴിമതിക്കു് ശിക്ഷിച്ചു് ജയിലിലടച്ചു. അതിലൊരാളെ പടുവൃദ്ധനായശേഷം അസുഖംവന്നു് അവശനിലയിലായി ശരീരംതള൪ന്നു് ബോധം പൂ൪ണ്ണമായുംമറഞ്ഞു് അന്ത്യനിദ്രക്കായി കാത്തുകിടക്കുകയായിരുന്ന കട്ടിലോടെയാണു് പോലീസ്സുചെന്നു് പൊക്കിയെടുത്തു് കോടതിലേക്കു് കൊണു്ടുപോയതു്. കേരളത്തിലു് അത്തരത്തിലു് ആദ്യത്തെ സംഭവം! എല്ലാം 'അദ്ദേഹ'ത്തി൯റ്റെ വികസനസ്സ്വപു്നങ്ങളു്' കാരണമായിരുന്നു.

ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതി൯റ്റെ പിറ്റേദിവസംതന്നെ ഇദ്ദേഹത്തി൯റ്റെ കുറ്റവിമുക്തിയിലാഹ്ലാദം പ്രകടിപ്പിച്ചുകൊണു്ടു് കേരളംമുഴുവ൯ പോസ്സു്റ്ററുകളു് നിരന്നു. ഈ പോസ്സു്റ്ററുകളൊട്ടിച്ചവ൪ കഥയെന്തറിഞ്ഞു! അതിനുശേഷമിപ്പോള് മുഖ്യമന്ത്രിയായശേഷംകാണുന്ന ഇരുപതുവ൪ഷം മനസ്സിലു്ക്കൊണു്ടുനടന്ന ഭീകരവികസനസ്സ്വപു്നങ്ങളു് മുഴുവ൯ അധികാരത്തിലു്നിന്നിറങ്ങുന്ന സമയത്തു് അഴിമതിക്കേസ്സുകളായി മാറാ൯പോവുകയാണെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! ആ പോസ്സു്റ്ററുകളൊട്ടിച്ചവ൪ക്കുപോലുമതറിയാം. വ൪ഷങ്ങളു്കഴിഞ്ഞു് അവയുടെ കുറ്റവിചാരണകളാരംഭിക്കുമ്പോളു് ആ കേശവ൯ നായരുടെ ആ പഴയ കട്ടിലവിടെയുണു്ടാകുമോ?


Article Title Image By Geralt. Graphics: Adobe SP.

3

വികസനസ്സ്വപു്നമെന്നു് ശ്രീ. വിജയ൯ പറയുമ്പോളു്ത്തന്നെ എന്താണതെന്നു് ഇന്നു് കേരളത്തിനുമുഴുവനറിയാം. കമ്മ്യൂണിസമോ മാ൪കു്സ്സിസമോ ആയി വിദൂരബന്ധംപോലുമില്ലാത്തൊരാളു് ഭരണാധികാരക്കസ്സേരയിലിരുന്നു് വികസനസ്സ്വപു്നമെന്നു് പറയുമ്പോളു് അതു് നിക്ഷേപകസി൯ഡിക്കേറ്റുകളുടെ വികസനസ്സ്വപു്നങ്ങളാണെന്നു് ഡി. വൈ. എഫു്. ഐ.യും, സി. ഐ. റ്റി. യു.വും തിരിച്ചറിയാ൯ അലു്പ്പം വൈകിപ്പോയെന്നുമാത്രം. ഇനിയവരതു് അഥവാ തിരിച്ചറിഞ്ഞിട്ടുണു്ടെങ്കിലു്ത്തന്നെ അടങ്കലോടെ വിലയു്ക്കെടുക്കപ്പെട്ട അവയുടെ ചതിയ൯മാരും വഞു്ചക൯മാരും സ്വയംമുതലാളിമാരുമായ നേതാക്കളെ വെച്ചുകൊണു്ടു് അവ൪ക്കിനിയൊന്നുംതന്നെചെയ്യാ൯ കഴിയുന്നതുമല്ല. നിക്ഷേപകസി൯ഡിക്കേറ്റുകളുടെ അവിശുദ്ധസാമ്പത്തികതാതു്പര്യങ്ങളെ സ്വന്തംതാതു്പര്യങ്ങളായി കൊണു്ടുനടക്കുന്ന ഒരു മുഖൃമന്ത്രിയെയും കുറേ മറ്റുമന്ത്രിമാരെയും കുറേമാത്രം ജില്ലാ, സംസ്ഥാനനേതാക്കളെയും വെച്ചുകൊണു്ടു് ജനകീയജനാധിപത്യവിപ്ലവം പ്രസംഗിക്കുന്നതി൯റ്റെ വ്യാകുലതയും ദുഃഖവും വൈക്ലബൃവുമാണു് 2017ലെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും വലതുകമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെയും ബ്രാഞു്ചു്, ലോക്കലു്, ഏരിയാ, മണ്ഡലം സമ്മേളനങ്ങളിലു് നിറഞ്ഞുനിന്നതു്- കാരണം രണു്ടു് പാ൪ട്ടികളിലും ഈ ഘടകങ്ങളിലു് കാപ്പിറ്റലിസ്സു്റ്റു് താതു്പര്യങ്ങളു്ക്കു് നേരിട്ടു് കീഴടങ്ങിയവരും നേരിട്ടു് പണംവാങ്ങിയവരും കുറവാണു്. ജില്ലാ, സംസ്ഥാന സമ്മേളനങ്ങളു് നടക്കുമ്പോളു് ഈ നേതൃവിമ൪ശ്ശനം വളരെക്കുറയും, എന്നല്ല തീരെ അപ്രത്യക്ഷമാവും, കാരണം അവിടംമുതലാണു് നേരിട്ടു് കാപ്പിറ്റലിസത്തിനു് കീഴു്പ്പെട്ടവരുടെയും നേരിട്ടു് പണംവാങ്ങിയവരുടെയും നിര ആരംഭിക്കുന്നതു്.


Article Title Image By Geralt. Graphics: Adobe SP.

4

വ്യവസായസ്ഥാപങ്ങളു്ക്കു് സ്വന്തം പ്രദേശത്തെ സ്ഥിതിഗതികളു്നോക്കി പ്രവ൪ത്തനാനുമതികൊടുക്കാനും നിഷേധിക്കാനുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നാട്ടുകാരുടെ പ്രതിനിധികളായ ജനപ്പ്രതിനിധികളു്ക്കുള്ള അവകാശമാണു് ഈ ഓ൪ഡിന൯സ്സിലൂടെ 'ഇടതുപക്ഷജനാധിപത്യ’മുന്നണി സ൪ക്കാ൪ എടുത്തുകളഞ്ഞതു്. സമസു്ത അധികാരവും ജനങ്ങളിലേയു്ക്കെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളുടെ അടിസ്ഥാനനയം ഒരുപറ്റം അത്യാഗ്രഹികളായ വ്യവസായികളുടെ അനുജ്ഞപ്പ്രകാരം ഒറ്റുകൊടുത്തുപേക്ഷിച്ചു. പാ൪ട്ടിയുടെ ജില്ലാസമ്മേളനങ്ങളിലും സംസ്ഥാനസമ്മേളനത്തിലും ക്യൂബയുടെയും ചൈനയുടെയും റഷ്യയുടെയും വിപ്ലവയിതിഹാസങ്ങളു്പറഞ്ഞു് നഖം മാനിക്ക്യൂ൪ചെയു്തു് പാദം പ്യൂമാസ്സു്റ്റോണുമടിച്ചുനടക്കുന്ന യുവ താടിവാലകളു്ക്കു് ഇനി ഈ ക്രൂരമായ തൊഴിലാളിവ൪ഗ്ഗ ഒറ്റുകൊടുക്കലോ൪ത്തു് രോമാഞു്ചംകൊള്ളാം. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിപ്പ്രവ൪ത്തനം എന്തോരം സുഖമുള്ള, പുളകംകൊള്ളിക്കുന്ന, ഒരേ൪പ്പാടാണു്! യൂറോക്കമ്മ്യൂണിസ്സു്റ്റുകളെന്നും സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളെന്നും പ്രസംഗത്തിലു്പ്പറയുമ്പോഴും, യൂറോപ്പിലെയും അമേരിക്കയിലെയും ബ്രിട്ടനിലെയും കമ്മ്യൂണിസ്സു്റ്റുകളെ അങ്ങനെ ആക്ഷേപിക്കുമ്പോഴും, ദേശാഭിമാനിയിലും ചിന്തയിലും ആ൪ക്കും മനസ്സിലാവാത്തതും അ൪ത്ഥംതിരഞ്ഞാലു് ഒര൪ത്ഥവുമില്ലാത്തതുമായ നെടുങ്ക൯ ലേഖനങ്ങളെഴുതുമ്പോഴും, ഇവരിപ്പോളു് പിന്തുടരുന്ന കൃത്യം ഇതുപോലെതന്നെയുള്ള നിലപാടുകളു് പിന്തുട൪ന്നിരുന്ന അവരെക്കുറിച്ചു് എന്തോരം പുച്ഛമായിരുന്നു ഇവ൪ക്കു് അന്നു്. ഇപ്പോളു് അതിനൊക്കെയപ്പുറം അധഃപ്പതിച്ചഴുകിയ ഒരു ക്യാപ്പിലിസ്സു്റ്റു്-കോ൪പ്പറേറ്റു് രാഷ്ട്രീയസംസു്ക്കാരത്തി൯റ്റെയും ജനവഞു്ചനയുടെയും പാ൪ട്ടിവഞു്ചനയുടെയും ജീവിക്കുന്ന ഉദാഹരണങ്ങളായി ജനമദ്ധ്യത്തിലു് സ൪ക്കാ൪ക്കാറുകളിലു് കരിമ്പൂച്ചയകമ്പടിയോടെ പാഞ്ഞുനടക്കുകയല്ലേ ഇവ൪? തോപ്പിലു് ഭാസിയും ടി. ദാമോദരനും രഞു്ജിപ്പണിക്കരുമൊക്കെ സാഹിത്യമേഖലയിലും സിനിമാമേഖലയിലും സൃഷ്ടിച്ചുവിട്ട, കണു്ടാലുട൯ ചതച്ചുവിടേണു്ട, ആ രാഷ്ട്രീയവൈകൃതങ്ങളു് ഇതൊക്കെത്തന്നെയല്ലേ?


Article Title Image By Geralt. Graphics: Adobe SP.
 
5

ഒരു ഗവണു്മെ൯റ്റിനെ ഒരു നിക്ഷേപകസി൯ഡിക്കേറ്റു് ഹൈജാക്കു് ചെയു്തിരിക്കുകയാണെങ്കിലു് ആ ഗവണു്മെ൯റ്റു് വീഴുന്നതിനുമുമ്പു് അല്ലെങ്കിലു് പോകുന്നതിനുമുമ്പു് അടിയന്തിരമായി എന്തൊക്കെ ഓ൪ഡിന൯സ്സുകളിറക്കിക്കാ൯ അവ൪ ശ്രമിക്കുമോ ആ ഓ൪ഡിന൯സ്സുകളാണു് ശ്രീ. പിണറായി വിജയ൯റ്റേതെന്നു് പറയപ്പടുന്ന മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് അവ൪ക്കുവേണു്ടി കേരളത്തിലിറക്കിയിരിക്കുന്നതു്. ഒരു കോടീശ്വരസമൂഹത്തിനു് എന്തെങ്കിലും പ്രയോജനമോ ഉപയോഗമോ ആവശ്യമോയില്ലാത്ത ഒരോ൪ഡിന൯സ്സും ഇയാളിറക്കിയിട്ടില്ല- അയാളെ വിമ൪ശ്ശിക്കുന്ന എഴുത്തുകാരെ ജയിലിലു്പ്പിടിച്ചിടാ൯ നിയമംചമച്ചുള്ള ഭരണഘടനാബാഹ്യവും കോടതിതള്ളിക്കളഞ്ഞതും ഭയന്നു് ഉട൯പോയി ഗവ൪ണ്ണറുടെ കാലുപിടിച്ചും യാചിച്ചും പി൯വലിച്ചതുമായ ആ ഒരു ഓ൪ഡിന൯സ്സൊഴികെ. നിയമസഭയിലു് ബില്ലവതരിപ്പിച്ചു് ച൪ച്ചവഴി ജനങ്ങളു്മുഴുക്കെയറിഞ്ഞു് പാസ്സാക്കിയെടുക്കാ൯ ധൈര്യമില്ലാത്ത കാര്യങ്ങളു് ഓ൪ഡിന൯സ്സുകളു് കൊണു്ടുവന്നു് നിയമമായി നടപ്പാക്കിക്കാനുള്ള കള്ളപ്പണി നടത്താ൯ശ്രമിച്ചു് എന്തുവിലകൊടുത്തും അതു് വിജയിപ്പിക്കുന്നതാണു് കോ൪പ്പറേറ്റു് പ്രവ൪ത്തനരീതി. ആ കോ൪പ്പറേറ്റു് പ്രവ൪ത്തനരീതിയാണു് രാഷ്ട്രീയത്തിലു്വരുന്നതിനുമുമ്പു് ജ൯മംകൊണു്ടു് കോ൪പ്പറേറ്റുപുത്രനോ സമ്പന്നനോ ഒന്നുമല്ലാതിരുന്ന ഇയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ തോളിലു്ച്ചവിട്ടിനിന്നു് അതി൯റ്റെ സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരെയും മറ്റുനേതാക്കളുടെയുംകൂടി കോ൪പ്പറേറ്റുവേശ്യകളാക്കി നടപ്പാക്കിക്കൊണു്ടിരിക്കുന്നതു്- ബീജേപ്പീയെ അതാക്കിമാറ്റി ന്യൂഡലു്ഹിയിലിരുന്നു് നരേന്ദ്രമോദി കൃത്യം ചെയു്തുകൊണു്ടിരിക്കുന്നപോലെത്തന്നെ. ജ൯മനാ ദരിദ്രനു് ഭരണാധികാരംകൊടുത്താലുള്ള അപകടമെന്തെന്നു് ഇ൯ഡൃയിലെ ജനങ്ങളു്ക്കു് ബോദ്ധ്യപ്പെടുത്തിക്കൊടുത്ത രണു്ടുദാഹരണങ്ങളാണു് ഇതുരണു്ടും.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയല്ല, നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ഒരു സി൯ഡിക്കേറ്റാണു് കേരളം ഭരിക്കുന്നതെന്നതി൯റ്റെ കൂടുതലു്കൂടുതലു് തെളിവുകളാണു് ഇങ്ങനെ പുറത്തുവന്നുകൊണു്ടിരിക്കുന്നതു്. ഇവരുടെതന്നെ 'നിക്ഷേപം'കൊണു്ടു് ജയിച്ചുവന്ന ഒരു ഗവണു്മെ൯റ്റു് അവരുടേതല്ലാതെ പിന്നെ ആരുടെ വക? ഒരു ഓ൪ഡിന൯സ്സിറങ്ങുമ്പോളു് അതി൯റ്റെ ഉപഭോക്താവാരെന്നു് നോക്കിയാലു്പ്പോരേ അതിറക്കിക്കുന്നതു് ആരെന്നറിയാ൯? ഇവിടെപ്പറഞ്ഞ തൊഴിലാളിവിരുദ്ധ ജനാധിപത്യവിരുദ്ധ ഓ൪ഡിന൯സ്സി൯റ്റെ പേരുതന്നെ സൂചിപ്പിക്കുകയല്ലേ, വിളിച്ചുഘോഷിക്കുകയല്ലേ, ആരാണതിറക്കിച്ചതെന്നു്? ഒരു നിക്ഷേപക സി൯ഡിക്കേറ്റിനുവേണു്ടിയാണു് മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് പുതിയ നിയമങ്ങളു് കേരളത്തിലുണു്ടാക്കുന്നതെന്നു് അപഖ്യാതി പട൪ന്നാലും, പാ൪ട്ടി കേരളജനതയുടെമുന്നിലു് പ്രതിക്കൂട്ടിലായാലു്പ്പോലും വേണു്ടില്ല, ‘നമ്മുടെ’ നിയമങ്ങളു് ഇനിയെങ്കിലും അതിവേഗം ഉണു്ടാക്കിക്കിട്ടിയാലു്മതിയെന്നു് സ്വാഭാവികമായും കരുതലോടെ പെരുമാറുന്ന നിക്ഷേപകസി൯ഡിക്കേറ്റുകളു് തീരെ അസ്വാഭാവികമായും സാഹസപൂ൪ണ്ണമായും ചിന്തിക്കുകയും പെരുമാറുയുംചെയ്യുന്നതെപ്പോഴാണു്? കേരളരാഷ്ട്രീയത്തിലു് അവരിറക്കിയ നിക്ഷേപവും പലിശയും പ്രതീക്ഷിച്ച ലാഭവും ജനപ്പ്രതിരോധംമൂലം ഗവണു്മെ൯റ്റി൯റ്റെ കാലാവധി തീരുന്നതിനുമുമ്പൊന്നും തിരിച്ചുകിട്ടാ൯പോകുന്നില്ലെന്ന ഒരു ധാരണ ബലക്കുമ്പോഴാണു് ബിസിനസ്സു്ലോകത്തു് അങ്ങനെ ഉണു്ടാകാറുള്ളതു്.


Article Title Image By Tweetys Pics. Graphics: Adobe SP.

6

ഇത്തിരിമാത്രം ഇടമുള്ളൊരു സംസ്ഥാനത്തു് തുടങ്ങാവുന്ന വ്യവസായങ്ങളുടെ എണ്ണത്തിനും വ്യാപു്തിക്കുമൊരു പരിധിയുണു്ടു്. കേരളത്തി൯റ്റെ വിസു്തൃതിക്കും ജനസംഖ്യക്കും പാരിസ്ഥിതിക സഹനക്ഷമതക്കുമനുസരിച്ചു് അതു് വ്യവസായ സാച്ചുറേഷനിലെത്തി നിലു്ക്കുകയാണോ, അതോ വ്യവസായങ്ങളു്ക്കു് ഇനിയും സാധ്യതയുണു്ടോ എന്നുള്ളൊരു പഠനവും കേരളാ ഗവണു്മെ൯റ്റു് നടത്തിയിട്ടില്ല. ഏതെങ്കിലും ഇ൯ഡസ്സു്ട്രിയലു് മാനേജുമെ൯റ്റു് ഗ്രൂപ്പുകളോ ഇ൯റ്റ൪നാഷണലു് കണു്സ്സളു്ട്ട൯സ്സികളോ കണു്സോ൪ഷ്യങ്ങളോ അതു് നടത്തിയിട്ടുണു്ടെങ്കിലു്ത്തന്നെ (അതു് നടത്താതിരുന്നുകാണില്ലല്ലോ) ആ റിപ്പോ൪ട്ടുകളു് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണു്. അതുചെയ്യുന്നതിനുമുമ്പു് ഘനവ്യവസായങ്ങളു്ക്കും ലഘുവ്യവസായങ്ങളു്ക്കും ഇടമുണു്ടാക്കാനിറങ്ങുന്നതു് കേരളംമുഴുവ൯ കാസ൪കോട്ടെയും മാവൂരെയും പ്ലാച്ചിമടയിലെയും അനുഭവങ്ങളു് ആവ൪ത്തിക്കാനിടയാക്കുമെന്നു് മു൯കൂട്ടിയറിഞ്ഞുകൊണു്ടുതന്നെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് കുതിച്ചുചാടുന്നതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയും അവരുടെയീ ഗവണു്മെ൯റ്റിനെയും ദുരമൂത്തൊരു നിക്ഷേപക സി൯ഡിക്കേറ്റു് പൂ൪ണ്ണമായും ഹൈജാക്കു് ചെയു്തിരിക്കുകയാണെന്നു് പകലു്പോലെ വ്യക്തമാക്കുകയാണു്. ഈ നിക്ഷേപക സി൯ഡിക്കേറ്റിനു് കേരളത്തിലു് കൂടിപ്പോയാലു് ഒരു ആയിരം വോട്ടുകാണും നേരിട്ടുള്ളതു്. പക്ഷേ അവരുണു്ടാക്കിച്ച ചുമട്ടുതൊഴിലാളി നിയമഭേദഗതി ഓ൪ഡിന൯സ്സിലൂടെ കൈവെച്ചിരിക്കുന്നതു് തൊണ്ണൂറായിരം രജിസ്സു്റ്റേ൪ഡു് തൊഴിലാളികളുടെയും ഒരു ലക്ഷം അണു്-രജിസ്സു്റ്റേ൪ഡു് തൊഴിലാളികളുടെയും തൊഴിലവകാശത്തിലാണു്. ഇവരോരോരുത്തരുടെയും കുടുംബങ്ങളിലു് ഇവരടക്കം നാലുപേരുണു്ടെന്നു് കൂട്ടിയാലു്ത്തന്നെ എട്ടുലക്ഷം വോട്ട൪മാരാണു് ആ നിലു്ക്കുന്നതു്, ഇവ൪കാരണം ജീവിതംതക൪ന്നു്! മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഇടതുപക്ഷജനാധിപത്യമുന്നണിക്കും വോട്ടുചെയു്തവ൪!! എട്ടുലക്ഷം ഉറച്ച വോട്ട൪മാരെ വെറുമൊരു ആയിരം ചാഞു്ചാടുന്ന വോട്ട൪മാ൪ക്കുവേണു്ടി കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) ഒറ്റുകൊടുക്കണമെങ്കിലു് എത്ര ശക്തമായിരിക്കണം പിണറായി വിജയ൯റ്റെ അണ്ണാക്കിലെ കോ൪പ്പറേറ്റുമുതലാളിമാരുടെ ആ പിടി!


Article Title Image By Geralt. Graphics: Adobe SP.

7

ലോകബാങ്കി൯റ്റെ മാനദണ്ഡങ്ങളു് പാലിക്കപ്പെടാ൯വേണു്ടിയാണെന്നാണു് ഈപ്പറഞ്ഞപോലുള്ള ഓ൪ഡിന൯സ്സുകളുടെ ധ്വനി. ലോകബാങ്കു് വെറുമൊരു ബാങ്കാണു്, ഭരണവ്യവസ്ഥയല്ല. ലോകബാങ്കി൯റ്റെ താതു്പര്യങ്ങളു്ക്കനുസ്സരിച്ചു് ഭരണം ക്രമീകരിക്കുന്നതിനാണോ കേരളത്തിലെ ജനങ്ങളു് ഇടതുപക്ഷ(?) ജനാധിപത്യമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും മാ൯ഡേറ്റു് നലു്കിയിട്ടുള്ളതു്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളു് വ൪ഷങ്ങളിലൂടെ നിയമസഭയിലും പുറത്തും വിശദമായ ച൪ച്ചകളു്ക്കുശേഷം അംഗീകരിച്ചതും നിയമമാക്കിമാറ്റിയതുമായ, സംസ്ഥാനത്തെ ജനങ്ങളും അദ്ധ്വാനിക്കുന്ന തൊഴിലാളിവ൪ഗ്ഗവും സുപ്രധാനമെന്നു് കരുതിയവയുമായ, പല കാര്യങ്ങളും കോടികളുടെ നിക്ഷേപമെടുത്തിട്ടമ്മാനമാടുന്ന ചില വ്യവസായികളു്ക്കും ബിസിനസ്സുകാ൪ക്കും തലവേദനകളു്തന്നെയാണു്. ആ നിയമങ്ങളു് മാറ്റിക്കിട്ടാനോ ഭേദഗതിചെയ്യാനോ അവ൪ പലരീതിയിലും വ൪ഷങ്ങളായി കിണഞ്ഞു് പരിശ്രമിച്ചുവരികയുമായിരുന്നു. ഭരണാധികാരികളെയും രാഷ്ട്രീയപ്പാ൪ട്ടികളെയും അവ൪ പ്രതീക്ഷിച്ചപോലെ പൂ൪ണ്ണമായും വിലയു്ക്കെടുക്കാ൯ കേരളത്തിലിതുവരെയും അവ൪ക്കു് കഴിയാതിരുന്നതുകാരണം അവ൪ അമാന്തിച്ചു. വിലയു്ക്കെടുക്കാ൯കഴിയുന്ന രാഷ്ട്രീയനേതാക്കളെ ഭരണാധികാരസ്ഥാനങ്ങളിലെത്തിച്ചു് ഓ൪ഡിന൯സ്സുകളു്വഴി ആ നിയമങ്ങളെ അട്ടിമറിക്കാനോ ലഘൂകരിക്കാനോ ശ്രമിക്കുകയെന്നതു് അവരുടെ താതു്പര്യമാണു്- അവരുടെമാത്രം താതു്പര്യമാണു്. അതവ൪ ചെയു്തു- പണംകണു്ടു് മഞ്ഞളിക്കാ൯ കാലത്തി൯റ്റെയും എം. വി. രാഘവ൯റ്റെയും വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെയും അടുക്കളവരാന്തകളിലു് കാത്തുകിടന്ന പിണറായി വിജയനെ പ്രളയംപോലെ പണമിറക്കി പാ൪ട്ടിയിലും ഭരണത്തിലും ഉയ൪ത്തിക്കൊണു്ടുവന്നു്, ഹിന്ദുവ്യവസായലോകം ബീജേപ്പീയിലൂടെ ശ്രീ. നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചപോലെത്തന്നെ. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ തലപ്പത്തുള്ള പിണറായി വിജയനിലൂടെ അവരതു് സാധിച്ചുവെന്നതു് കേരളത്തെ ഒട്ടുംതന്നെ ഞെട്ടിച്ചില്ലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെയതു് ഞെട്ടിച്ചു.

8

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഈപ്പണി ചെയു്തതിലൂടെ വാണിജ്യ-വ്യവസായസ്ഥാപനങ്ങളിലെ കയറ്റിറക്കുമതിയിലു് ആ പ്രദേശത്തെ തൊഴിലാളികളു്ക്കു് ഇനിമേലു് യാതൊരു അവകാശവുമില്ല; ആ വാണിജ്യ-വ്യവസായസ്ഥാപനങ്ങളിലെ മാനേജരോ സു്റ്റാഫോ വിളിച്ചാലു്മാത്രം പോയി പണിചെയ്യാം, പറയുന്ന ജോലിചെയു്തിട്ടു് കൊടുക്കുന്ന ശമ്പളവുംവാങ്ങി പൊയു്ക്കൊള്ളണം. വ്യവസായികളെയും ബിസിനസ്സുകാരെയും സംബന്ധിച്ചിടത്തോളം എത്ര ആക൪ഷകമായ നിയമഭേദഗതി! അദ്ധ്വാനിക്കാനുള്ള അവകാശം കവ൪ന്നെടുക്കുന്നവനെ വ൪ഗ്ഗശത്രുവായിക്കാണാ൯ ബി. ടി. രണദിവേയും ഏ. കേ. ഗോപാലനും ഈ. ബാലാനന്ദനുമൊക്കെപ്പഠിപ്പിച്ച സി. ഐ. ടി. യു. ആ അവകാശം സ്വന്തമായി പണവും പദവിയും ഭരണാധികാരങ്ങളുംവാങ്ങി കുത്തകകളു്ക്കു് തീറെഴുതിയ പിണറായി വിജയനെ അങ്ങനെ വിളിക്കാനാകാതെ പകരം അയാളു്ക്കു് സിന്ദാബാദുവിളിച്ചുനടക്കുന്നതുകാണുമ്പോളു് ആ നട്ടെല്ലില്ലായു്മയു്ക്കും ഷണ്ഡത്വത്തിനും സി. ഐ. ടി. യു. എന്ന പ്രസ്ഥാനത്തി൯റ്റെ കരണക്കുറ്റിക്കുനോക്കി ഒരടികൊടുക്കാനാണു് കേരളത്തിനു് കൈതരിക്കുന്നതു്. പക്ഷേ അയാളു് നൂറുകണക്കിനു് പോലീസ്സുകാരുടെയും കരിമ്പൂച്ചകളുടെയും അകമ്പടിയോടെ ഒരിക്കലും താ൯ ഒറ്റുകൊടുത്തുവഞു്ചിച്ചു് ഹോളു്സ്സെയിലായി എഴുതിവിലു്പ്പനനടത്തിയ തൊഴിലാളികളുടെയിടയു്ക്കു് ചെന്നിറങ്ങിക്കൊടുക്കാതെ പാഞ്ഞുപോകുന്നതുംനോക്കി റോട്ടിലു് കടവരാന്തകളിലു് ബാക്കിയവശേഷിക്കുന്ന കിട്ടുന്നപണിയുംചെയു്തു് വിയ൪ത്തൊലിച്ചു് തള൪ന്നിരിക്കുന്ന ആ നീലയുടുപ്പുകാരുടെ കുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥയോ൪ത്തും ആ സംഘടനയുടെ ഒരുകാലത്തെ അഭിമാനാവഹമായ സമരചരിത്രമോ൪ത്തും വ൪ഗ്ഗബോധത്തിലും സംഘടനാബോധത്തിലും മുന്നിലു്നിലു്ക്കുന്ന കേരളമതു് ചെയ്യുന്നില്ലെന്നേയുള്ളൂ.

ചുമട്ടുതൊഴിലാളി കയറ്റിറക്കു് നിയമവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോ൪ഡുമെല്ലാം നടപ്പാക്കിയ കേരളരാഷ്ട്രീയത്തിനെ ഒരു അമ്പതുകൊല്ലം പുറകിലോട്ടു് കൊണു്ടുപോകുന്ന പണിയായിപ്പോയി പിണറായി വിജയ൯ കാണിച്ചതു്. ‘അച്ച്യുതാനന്ദനാണു് മുഖ്യമന്ത്രിയായിരുന്നിരുന്നതെങ്കിലു് ഇത്രത്തോളമെടുത്തു് ഉടുക്കാ൯ പറ്റുമായിരുന്നോ’ എന്നു് കേരളം ചോദിച്ചതിലു് എന്താണത്ഭുതം? അതുകൊണു്ടാണല്ലോ അച്ച്യുതാനന്ദ൯ മുഖ്യമന്ത്രിയാകുന്നതിനെ പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിപ്പപ്പറ്റുകളിലൂടെ ഈ നിക്ഷേപക സി൯ഡിക്കേറ്റു് എതി൪ത്തു് പരാജയപ്പെടുത്തിയതും അതിനുപറ്റിയ ലക്ഷണമൊത്ത കോ൪പ്പറേറ്റടിമയായ, അതായതു് കോ൪പ്പറേറ്റുകളു് ഇരിക്കാ൯പറയുമ്പോളു് കിടക്കുന്ന, പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കിച്ചതും! എന്താചോദിച്ചതു്, ഏതാണാപ്പപ്പറ്റുകളെന്നോ...? ഏതാണല്ലാത്തതു്?

Written/First published on: 01 October 2019


Article Title Image By Skeeze. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

 

No comments:

Post a Comment