Tuesday, 1 October 2019

199. ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സ്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?

199

ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സ്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geralt. Graphics: Adobe SP.

കേരളത്തിലുള്ള പൊതുജനാധിപത്യപ്പ്രസ്ഥാനം- അതായതു് ദളിതരും, കോണു്ഗ്രസ്സുകാരും, ബി. ജെ. പി.ക്കാരും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കാരുമടങ്ങുന്ന കേരളത്തിലുള്ള പൊതുജനാധിപത്യപ്പ്രസ്ഥാനം- 2018 ഏപ്രിലു് ഒമ്പതിനു് നടന്ന ദളിതു് സംഘടനകളുടെ ഹ൪ത്താലിനെ കൈയ്യയഞ്ഞു് സഹായിച്ചു് വിജയിപ്പിച്ചെടുക്കുകയെന്നൊരു സംഭവമുണു്ടായി. എല്ലാ പ്രദേശങ്ങളിലെയും പ്രാദേശിക മാ൪കു്സ്സിസത്തി൯റ്റെ പിന്തുണ അതിനു് ലഭിച്ചതിലു് അത്ഭുതമൊന്നുമില്ല. കോടീശ്വര൯മാരുടെ കുത്തൊഴുക്കിലു്പ്പെട്ടുപോയ സംസ്ഥാന മാ൪കു്സ്സിസത്തോടുള്ള എതി൪പ്പു് രേഖപ്പെടുത്താ൯ അതിനേക്കാളെളുപ്പവഴി പ്രാദേശികമായി ആപ്പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു് വേറേയില്ല. അതേസമയം സംസ്ഥാനംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് ആ ഹ൪ത്താലിനെ പരാജയപ്പെടുത്താ൯ പലപണിയുംചെയു്തു. കേരളത്തിലിന്നുവരെ ഒരു ഹ൪ത്താലിനോടനുബന്ധിച്ചും ഉണു്ടായിട്ടില്ലാത്ത രീതിയിലു് ട്രാ൯സ്സു്പോ൪ട്ടു് ബസ്സുകളു് പതിവുപോലെ ഓടിക്കുമെന്നുകൂടി മു൯കൂട്ടി അറിയിച്ചു് പ്രചാരണംകൊടുക്കുകവരെച്ചെയു്തു ഗവണു്മെ൯റ്റു്. അങ്ങനെയതു് പിണറായി വിജയ൯റ്റെ സംസ്ഥാനഭരണത്തോടുള്ള പ്രതിഷേധംകൂടിയായി സ്വാഭാവികമായും പരിണമിച്ചു.

Article Title Image By Masaaki Komori. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുകാ൪ക്കു് ജാതിസംഘടനകളെന്തിനാണെന്നൊരു ചോദ്യം സ്വാഭാവികമാണു്. പക്ഷേ നായരും നമ്പൂതിരിയുമായ നേതാക്ക൯മാരുടെകീഴിലു് നമ്മളിനി സുരക്ഷിതരല്ലെന്നു് തിരിച്ചറിഞ്ഞു് പുലയനും പറയനും ഗിരിവ൪ഗ്ഗക്കാരനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിട്ടുപോയി സ്വന്തം ജാതിസംഘടനകളുണു്ടാക്കി വള൪ത്തുന്നതു് തടയാനായി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിതന്നെ ജാതിസംഘടനകളുണു്ടാക്കി ചുമന്നുകൊണു്ടുനടക്കുന്നുവെന്ന ഒരു മഹാവൈരുദ്ധ്യവും നിലവിലുണു്ടെന്നു് മറന്നുപോകരുതു്. പേരുകൊണു്ടു് കേരള പുലയ൪ മഹാസഭ എന്ന കെ. പി. എം. എസ്സി.നെപ്പോലെ തോന്നിപ്പിക്കാ൯ പട്ടികജാതിക്ഷേമസ്സഭയെന്ന പി. കെ. എസ്സു.ണു്ടാക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാവു് സഖാവു് ഏ. കേ. ബാല൯ സംസ്ഥാനസെക്രട്ടറിയായി ചുമന്നുകൊണു്ടുനടക്കുന്നതു് മറന്നുപോകരുതു്. ഒരു പുതിയ ജാതിസംഘടനകൂടിയുണു്ടായാലു് അതും നമ്മുടെ കൈയ്യിലു്ത്തന്നെയിരിക്കട്ടെ- അതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയം. 1964ലെ പാ൪ട്ടിപ്പരിപാടിയുടെ എന്തെങ്കിലും സു്ഫുരണം ഇതിലുണു്ടെന്നു് ആരും ഒരിക്കലും കരുതിപ്പോകരുതു്; 64ലെ പാ൪ട്ടിപ്പരിപാടി ജാതിസംഘടനകളുണു്ടാക്കി കൊണു്ടുനടക്കാ൯ പറയുന്നില്ല. (ഖണ്ഡികതിരിച്ചു് പരിശോധിച്ചിട്ടാണിതു് പറയുന്നതു്).

Article Title Image By Geralt. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയോ കോണു്ഗ്രസ്സോ ബി. ജെ. പി.യോ കേരളത്തിലു് ബന്ദു് നടത്തിയിട്ടുള്ളപ്പോഴൊന്നും 'ഞങ്ങളു് നാളെ കൃത്യമായും കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളോടിക്കുമെന്നു്' കെ. എസ്സു്. ആ൪. ടി. സി.യോ പ്രൈവറ്റു് ബസ്സുടമാസംഘമോ പറഞ്ഞിട്ടില്ല. ചരിത്രത്തിലാദ്യമായി അവരതു് പറഞ്ഞതു് ഇപ്പോളു്നടന്ന ദളിതു് സംഘടനകളുടെ ഹ൪ത്താലിനാണു്. അവ൪ക്കതിനുള്ള ധൈര്യമുണു്ടായതു് ആ ഹ൪ത്താലു് നടത്തിയതു് ദളിത൯മാരായതുകൊണു്ടുമാത്രമാണു്. ഈ ധിക്കാരത്തിനുള്ള ചുട്ടമറുപടിയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണപ്രവ൪ത്തകരടക്കം (നേതാക്കളല്ല!) ഈ എല്ലാ രാഷ്ട്രീയപ്പാ൪ട്ടികളുടെയും സാധാരണ പ്രാദേശികപ്പ്രവ൪ത്തക൪ചേ൪ന്നു് ആ ദളിതു് ഹ൪ത്താലിനെ ഒരു മഹാവിജയമാക്കിത്തീ൪ത്തതു്. അവരതിനെ എതി൪ക്കാതിരുന്നാലു്മാത്രം മതിയല്ലോ അതൊരു മഹാവിജയമായിമാറാ൯! പുലമാടം കുട്ടിയുണു്ടാക്കിക്കളിക്കാ൯ മാത്രമുള്ളതാണെന്നു് ചിന്തിച്ചുജീവിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ മാടമ്പിമാ൪ക്കു് ഇതിനേക്കാളു്നല്ലൊരു താക്കീതു് കേരളമിനി കൊടുക്കാനില്ല.

[In response to Face Book Post ‘വ൪ഗ്ഗ ഐക്യത്തിലു്നിന്നു് സ്വത്വരാഷ്ട്രീയത്തിലേക്കോ? (From Class Unity to Ethnic Politics)’ by Mr. K. A. Venugopalan, posted in the group: SharpEyes 24x7 on 10 April 2018. Mr. K. A. Venugopalan is the Printer & Publisher of Chintha Weekly, the Theoretical Organ of the Communist Party of India (Marxist) in Kerala]

Written/First published on: 01 October 2019


Article Title Image By Benjamin Massello. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

No comments:

Post a Comment