Wednesday, 9 October 2019

213. പാ൪ട്ടി നേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും പണമെറിഞ്ഞു് നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളു് വാങ്ങരുതേ.....!

213

പാ൪ട്ടി നേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും പണമെറിഞ്ഞു് നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളു് വാങ്ങരുതേ.....!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Colin Watts. Graphics: Adobe SP.

1

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും നൂറിനടുത്തു് ബഹുനില ഫ്ലാറ്റു് സമുച്ചയങ്ങളു്വീതം ഇപ്പോളു് നി൪മ്മാണത്തിലാണു്. ആറുനിലയു്ക്കു് അനുമതിയുള്ളവ൪ പന്ത്രണു്ടുനില കെട്ടുന്നു. പത്തു് നിലയു്ക്കു് അനുമതിയുള്ളവ൪ പതിനഞു്ചുനില കെട്ടുന്നു. ഈ പന്ത്രണു്ടും പതിനഞു്ചും നിലകളു്വരെയും വിലു്പ്പനപോലും നടത്തിക്കഴിഞ്ഞിരിക്കുകയാണു്. എണു്പതു് ലക്ഷം മുതലു് രണു്ടരക്കോടിവരെ രൂപയാണു് ഓരോന്നിനും വില. പണം വാങ്ങിയിട്ടും ഫ്ലാറ്റുനി൪മ്മാണം പൂ൪ത്തിയാക്കി കൈമാറാത്തതിനു് കേരളത്തിലെ പോലീസ്സു് സു്റ്റേഷനുകളിലു് നൂറുകണക്കിനു് കേസ്സുകളു് നിലവിലുണു്ടു്. അനുമതിയില്ലാത്ത നിലകളിലു് ഫ്ലാറ്റുകളു് വിറ്റു് പണംവാങ്ങിയതിനും പല കോടതികളിലും കേസ്സുകളും അതിനുംപുറമേയുണു്ടു്. അതുകൂടാതെ ഉപഭോക്തൃക്കോടതികളിലും കേസ്സുകളുണു്ടു്.


Article Title Image By Mostafa Meraji. Graphics: Adobe SP.

ഇത്രയുംകാലം ഗവണു്മെ൯റ്റും അന്വേഷണ ഏജ൯സ്സികളും എന്തുനോക്കിക്കൊണു്ടിരിക്കുകയായിരുന്നു? എത്രയായിരംകോടിരൂപയുടെ വെട്ടിപ്പും തട്ടിപ്പും കോഴയുമാണു് ഈ മേഖലയിലു് നടക്കുന്നതെന്നു് ഊഹിക്കാവുന്നതല്ലേയുള്ളൂ? ഒറ്റ കേസ്സന്വേഷണവും പ്രാഥമിക അന്വേഷണത്തിനപ്പുറത്തേക്കു് കടക്കുന്നില്ല, കാരണം പണം വാങ്ങിയിരിക്കുന്നതും ഫ്ലാറ്റു് നലു്കാമെന്നു് വാഗു്ദാനം നലു്കിയിരിക്കുന്നതും മുഴുവ൯ രാഷ്ട്രീയ നേതാക്ക൯മാരുടെയും വ൯കിട ഉദ്യോഗസ്ഥ൯മാരുടെയും മക്കളോ മരുമക്കളോ ബന്ധുക്കളോ ഒക്കെയാണു്. പല ഫ്ലാറ്റുസമുച്ചയങ്ങളോടനുബന്ധിച്ചും പണം നലു്കിയവരുടെയും ചതിക്കപ്പെട്ടവരുടെയും സംഘടനകളു് നിലവിലു്വന്നുകഴിഞ്ഞു. ഒരു ആളു് കേരളാ ഫ്ലാറ്റു് ഓണേഴു്സ്സു് അസ്സോസ്സിയേഷ൯ ഉട൯ പ്രതീക്ഷിക്കാം.
 
Article Title Image By DevoKit. Graphics: Adobe SP.

2

മുഴുവ൯ അനുമതിരേഖകളും കൈയ്യിലു്വെക്കാതെ ഇവിടെയാ൪ക്കും ഒരു ചെറ്റക്കുടിലുപോലും കെട്ടാനാകില്ലല്ലോ. അപ്പോളു് സകല രേഖകളും കൈയ്യിലു് വെച്ചുകൊണു്ടുതന്നെയാകണം ഈ ഫ്ലാറ്റുകളെല്ലാം കെട്ടിപ്പൊക്കിയതു് എന്നേ നമുക്കു് കരുതാനാവുകയുള്ളൂ. പക്ഷേ ഈ രേഖകളു്നലു്കിയ ഉദ്യോഗസ്ഥരെല്ലാം അവ നിയമാനുസൃതമായിത്തന്നെയാണു് നലു്കിയതെങ്കിലു് മരടിലെപ്പോലെ ഒടുവിലു് സുപ്രീംകോടതി ഇടപെടാനും ഉടമകളെ പുറത്താക്കാനും സമുച്ചയം ഇടിച്ചുനിരത്താനും ഇടവരുമായിരുന്നില്ലല്ലോ!


Article Title Image By PIRO4D. Graphics: Adobe SP.

രണു്ടേരണു്ടുദിവസംമതി ബന്ധപ്പെട്ട മുഴുവ൯രേഖകളും പിടിച്ചെടുത്തു് ബന്ധപ്പെട്ട ഉദ്യോഗസ്ഥ൯മാരെമുഴുവ൯ അറസ്സു്റ്റുചെയ്യാ൯. പിന്നെന്തിനാണു് അതിനു് മൂന്നുമാസം സമയംവേണമെന്നു് ഡീജീപ്പീ പറഞ്ഞതു്? ഇതു് ഈ ഉദ്യോഗസ്ഥ൯മാ൪ക്കും നേതാക്ക൯മാ൪ക്കും ബിലു്ഡേഴു്സ്സിനും രേഖകളു് നശിപ്പിക്കാനും തിരിമറിയും തിരുത്തലുകളും വരുത്താനും വേണമെങ്കിലു് പുതിയ ഫയലുകളു്തന്നെ ഒന്നുകൂടി സൃഷ്ടിക്കാനും സമയംനലു്കാനല്ലാതെ മറ്റെന്തിനാണു്? സിറ്റി കോ൪പ്പറേഷനുകളു്, ടൗണു് മുനിസിപ്പാലിറ്റികളു്, ഗ്രാമപ്പഞു്ചായത്തുകളു് എന്നിവയോടുബന്ധപ്പെട്ട ഫയലുകളു്നോക്കി കെട്ടിടനി൪മാണാനുമതിപത്രങ്ങളു് നലു്കിയ അവിടങ്ങളിലെയും പരിസ്ഥിതി-മലിനീകരണനിയന്ത്രണ ബോ൪ഡിലെയും ഫയ൪ഫോഴു്സ്സിലെയും വൈദ്യുതിബോ൪ഡിലെയും വാട്ട൪ അതോറിറ്റിയിലെയുമൊക്കെ ഉദ്യോഗസ്ഥ൯മാരെ പിടികൂടാ൯ എന്തിനാണിത്ര താമസം? അതിനൊക്കെ പണംവാങ്ങിയ മന്ത്രിമാരുടെയും ഭരണനേതാക്ക൯മാരുടെയും ഉന്നതോദ്യോഗസ്ഥ൯മാരുടെയും പേരുകളു് അവ൪ വിളിച്ചുപറയുമെന്നുഭയന്നല്ലേ?

Article Title Image By Art Tower. Graphics: Adobe SP.

3

സ്വന്തമായി ഇടിച്ചിടുന്നതിനുള്ള സ്ഥലമില്ലാത്ത ഫ്ലാറ്റുകളു് ഇപ്പോഴേ ഇടിച്ചിടേണു്ടതല്ലേ?

സ്വന്തമായി ഇടിച്ചിടുന്നതിനുള്ള സ്ഥലവുംകൂടിയില്ലാതെ ഫ്ലാറ്റുകളു് കെട്ടാ൯ അനുവദിക്കുന്നതു് ശരിയാണോ? എറണാകുളത്തു് മരടിലെ ഫ്ലാറ്റുകളു് സുപ്രീംകോടതി പറഞ്ഞതനുസരിച്ചു് ഗവണു്മെ൯റ്റു് ഇടിച്ചിട്ടപ്പോളു് ആ കെട്ടിവെച്ചിരുന്ന ബൃഹദ്ദാകാരമായ കെട്ടിടങ്ങളെല്ലാം റോട്ടിലും മറ്റുള്ളവരുടെ പുരയിടങ്ങളിലുമാണു് വീണതു്, കാരണം ഈ കെട്ടിടസമുച്ചയങ്ങളു്ക്കൊന്നും അതിനു് ഇടിഞ്ഞുവീഴാനുള്ള സ്ഥലം സ്വന്തമായുണു്ടായിരുന്നില്ല. മുഴുവനും റോഡറ്റംചേ൪ന്നും കായലറ്റംചേ൪ന്നും ഫ്രീ സു്പേയു്സ്സു് ഒട്ടുമില്ലാത്ത അവസ്ഥയിലാണു് കെട്ടിവെച്ചിരുന്നതു്- കോടിക്കണക്കിനുരൂപാ കേരളാ ഗവണു്മെ൯റ്റി൯റ്റെ ഉദ്യോഗസ്ഥ൯മാ൪ക്കു് കൈക്കൂലിയായി വാരിയെറിഞ്ഞുകൊടുത്തിട്ടു്. ലക്ഷക്കണക്കിനു് ടണ്ണു് കട്ടയും സിമ൯റ്റും മണലും ബീമും ഗ്ലാസ്സുമെല്ലാം ആഴു്ച്ചകളോളം അവിടെത്തന്നെകിടന്നു, കൂടാതെ ഓരോ കാറ്റിലും പൊടിമേഘങ്ങളുയ൪ന്നു് മൈലുകളോളം പറന്നുനടന്നു. ഓരോന്നിനും ചുറ്റുമുള്ള നൂറുകണക്കിനു് താമസക്കാരെ ആഴു്ച്ചകളാണു് മാറ്റിത്താമസിപ്പിക്കേണു്ടിവന്നതു്. പലരുടെയും ചുമയും പനിയും ത്വക്കു്രോഗങ്ങളും അല൪ജിയും ഇപ്പോഴുമൊടുങ്ങിയിട്ടില്ല. പൊടിനിറഞ്ഞ പുല്ലുതിന്നു് കന്നുകാലികളും ആടുകളും കോഴികളും എത്രയെണ്ണം ചത്തു- എല്ലാം പാവപ്പെട്ടവരുടെ? കോടിക്കണക്കിനു് കൈക്കൂലിവാങ്ങിയവ൪ ഇതിനെല്ലാം നഷ്ടപരിഹാരംകൊടുക്കാതെ എന്തിനാണു് ഓടിയൊളിച്ചതു്? ഇവയെല്ലാം കെട്ടാനനുവദിച്ച ഗവണു്മെ൯റ്റു് എന്തുകൊണു്ടാണു് ഈ ജനങ്ങളു്ക്കു് നഷ്ടപരിഹാരംകൊടുക്കാ൯ നടപടിയെടുക്കാത്തതു്? ഇനിയും കേരളത്തിലു് ഇങ്ങനെ ഇടിച്ചിടേണു്ടിവരുന്നതായി ആയിരക്കണക്കിനു് ഫ്ലാറ്റു് കെട്ടിടങ്ങളുണു്ടു്. നൂറുകണക്കിനെണ്ണം നിയമവിരുദ്ധമായി ഇപ്പോഴും കെട്ടിക്കൊണു്ടിരിക്കുന്നു. നിയമവിരുദ്ധമെന്ന നിലയിലും പരിസ്ഥിതി ഭീഷണികളെന്ന നിലയിലും ഇവയിലനേകമെണ്ണം ഭാവിയിലു് ഇടിച്ചിടേണു്ടിവരും. ജനസംഖ്യ ഇനിയും വ൪ദ്ധിക്കുന്നതിനുമുമ്പു് ഇപ്പോഴേ ഇത്തരം കെട്ടിടസമുച്ചയങ്ങളു് ഇടിച്ചിടുന്നതല്ലേ നല്ലതു്- മരടിലെ അനുഭവത്തി൯റ്റെ വെളിച്ചത്തിലു്? അവ കണു്ടെത്താനും ജനജീവിതത്തെ ബാധിക്കാതെ ഇവയെയെല്ലാം എങ്ങനെ ഇടിച്ചിടാം എന്നന്വേഷിക്കാനും ഒരു ജുഡീഷ്യലു് കമ്മിഷനെ ഇപ്പോഴേ നിയമിക്കേണു്ടതല്ലേ?

Written and first published on: 29 September 2019


Article Title Image By Max Waidhas. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

No comments:

Post a Comment